ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Monday, May 25, 2020

URGENT ! വാർഡ് തല മോണിറ്ററിംഗ് ശക്തിപ്പെടുത്തണം.

URGENT ! വാർഡ് തല മോണിറ്ററിംഗ്  ശക്തിപ്പെടുത്തണം.


വാർഡ് തല മോണിറ്ററിംഗ് കമ്മിറ്റി യിൽ പ്രവർത്തി ക്കുന്നവരുടെ പേരും ഫോൺ നമ്പറും  വാർഡിലെ മറ്റംഗങ്ങൾ അറിയുന്ന വിധത്തിൽ പരസ്യപ്പെടുത്തണം. ക്വാറൻറ യിനിൽ കഴിയുന്നവർ ആരൊക്കെയെന്ന് അതത് വാർഡുതല കമ്മിറ്റി അറിയണം. മലയോരത്തെ ചില പഞ്ചായത്തുക്കളിൽ വാർഡുതല കമ്മിറ്റികൾ പ്രവർത്തിക്കാത്ത അവസ്ഥയുണ്ട്.  അതുപോലെ ബന്ധു ഗൃഹ സന്ദർശനങ്ങൾ യാതൊരു മുൻകരുതലും എടുക്കാതെ ആളുകൾ കൂട്ടമായി നടത്തുണ്ട്. ഷോപ്പിംഗ് സമയത്തും മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയും ആളുകൾ പെരുമാറുന്നുണ്ട്. ഇതൊക്കെ അതത് സമയം റിപ്പോർട് ചെയ്യാൻ ജില്ല കലക്ടറുടെ / ചുമതലപ്പെട്ട  ഒരു ഉദ്യോഗസ്ഥന്റെ.   ഹോട്ട്ലൈൻ നമ്പർ പരസ്യപ്പെടുത്തണം. വിവരമറിഞ്ഞ ഉടൻ ബന്ധപ്പെട്ട വാർഡുതല സമിതി കൺവീനറെ വിളിച്ച്  നിയന്ത്രണങ്ങൾ പാലിക്കാത്ത ആളുകളുടെ അടുത്തേക്ക് അയക്കാൻ പാകത്തിൽ ഡയരക്ട് കമ്യൂണിക്കേഷൻ നെറ്റ്വർക്ക് എല്ലാ പഞ്ചായത്തിലും എല്ലാ വാർഡിലും ഉറപ്പാക്കണം. വീടുകളിൽ പുറത്തു പോയി വരുന്നവർ സോപ്പു പയോഗിച്ച് കൈ കഴുകുന്ന ശീലം പോലും വ്യാപകമായിട്ടില്ല. ഉടൻ നടപടികൾ എടുക്കാനുണ്ട്. അതുപോലെ ഷോപ്പിംഗ് ശ്രദ്ധയോടെ ചെയ്യുന്നില്ലെങ്കിൽ ആഴ്ചയിൽ 2 ദിവസം / ഒന്നിടവിട്ട് നിയന്ത്രണങ്ങളോടെ മാത്രം എന്ന രീതി കൊണ്ടുവരണം. മലയോര പഞ്ചായത്തുകളിൽ പ്രത്യേകിച്ചും ലാഘവത്തോടെയാണ് ആളുകൾ ഇടപഴകുന്നത് .ജനകീയ സമിതികളെ ഉൾപ്പെടുത്തി അടിയന്തിര നിയന്ത്രണങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ സംഗതി കൈവിട്ടു പോകും.( SENT TO THE DT. COLLECTOR24/05/2020 ) - CKR

No comments:

Post a Comment