ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

WEATHER REPORT BY GOPAKUMAR

PREVIOUS : 1.അനുകൂലമായാൽ മൺസൂൺ (കാലവർഷം) മെയ് 30-31 ന് തുടങ്ങും ( DETAILS GEIVEN BELOW)

 25/05/2020 : 2.അറബിക്കടലിൽ ഈ മാസമവസാനത്തോടെ 2ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യത ഉണ്ട്. അതിൽ ഒന്ന് സൂപ്പർ സൈകോൺ (SUPER CYCLONE) വിഭാഗത്തിൽ പെടുത്താവുന്ന അത്ര തീവ്രത ആർജ്ജിക്കാൻ സാധ്യത കാണുന്നു.

 jet stream ൻ്റെ പിടിയിൽ പെടുന്ന ഈ ചുഴലിക്കാറ്റിനെ, അത് തള്ളി ഇന്ത്യൻ തീരത്തേക്ക് തിരിച്ചുവിടും ( തീവ്രത കൂടുതലായ ചുഴലിക്കാറ്റിനെ ) . അങ്ങിനെ ആണെങ്കിൽ ജൂൺ 3 - 4 ഓടെ ഗുജറാത്ത് തീരത്തേക്ക് കാറ്റ് എത്തിപെടുകയും, പടിഞ്ഞാറൻ തീരത്ത് കനത്ത മഴക്ക് സാധ്യത ഉണ്ടാവുകയും ചെയ്യും.

മൺസൂൺ കാറ്റ് വരുന്ന സമയമായതിനാൽ ഈ അവസ്ഥക്ക് പെട്ടന്ന് തന്നെ പല മാറ്റങ്ങളും ഉണ്ടായേക്കാം. നിലവിലെ സാഹചര്യത്തിലുള്ള നിഗമനമാണ് ഇത്.


മറ്റൊരു ചുഴലിക്കാറ്റും ഇതേ സമയം രൂപം കൊള്ളുകയും അത് അറബ് രാജ്യങ്ങളിലേക്ക് പോകുകയും ചെയ്യും. അതിന് ശക്തി കുറവായതിനാൽ ഇന്ത്യൻ തീരത്ത് നിന്ന് കൂടുതൽ പടിഞ്ഞാറ് ഭാഗത്തേക്ക് തള്ളപെടാനാണ് സാധ്യത

ഇത് എൻ്റെ മാത്രം നിരിക്ഷണമാണ്. ഔദ്യോഗിക വിവരങ്ങൾക്ക് IMD നോക്കുക
[11:49, 25/05/2020] Murali Thummarukudi: I would be very interested to know what is the basis for such long range predictions. It is not enough to say “it is my own observation” please give the basis






മൺസൂൺ (കാലവർഷം) മെയ് 30-31 ന് തുടങ്ങും

23.05.2020 :

May 29 തോടെ ഒരു ന്യൂനമർദ്ദം കന്യാകുമാരിക്കടുത്തായി രൂപപെടുവാനുള്ള എല്ലാ സാഹചര്യവും നിലവിൽ ഉണ്ട്. അത് ഒരു ചുഴലിക്കാറ്റായി മാറുകയോ അല്ലെങ്കിൽ ഒരു ട്രഫ് ആയി നിലനിൽക്കുകയോ ചെയ്യാം. ചുഴലിക്കാറ്റാണെങ്കിൽ ലക്ഷദ്വീപ് വഴി വടക്കോട്ട് സഞ്ചരിക്കുകയും ചെയ്യും. ട്രഫ് ആണെങ്കിൽ അവിടെ തന്നെ നിലകൊള്ളാനാണ് സാധ്യത. ഏതായാലും 28ന് ശേഷം തിരപ്രദേശങ്ങളിൽ മഴക്ക് സാധ്യത ഉണ്ട്. ഒരു പക്ഷേ കാലവർഷം അപ്പോൾ തന്നെ തുടങ്ങാനും ഇത് കാരണമായേക്കാം. ഏതായാലും കുറച്ച് ദിവസം കഴിഞ്ഞാൽ ചിത്രം വ്യക്തമാവും.

അനുകൂലമായാൽ മൺസൂൺ (കാലവർഷം) മെയ് 30-31 ന് തുടങ്ങും

എൻ്റെ മാത്രം നിരീക്ഷണമാണ്. ഔദ്യോഗിക വിവരങ്ങൾക്ക് IMD നോക്കുക.



*************************************************************************
18/05/2020 UM- PUN ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു.

ഇപ്പോൾ തമിഴ്നാട് കടലിൽ ഉള്ള ചുഴലികാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ബംഗ്ലാദേശിലേക്ക് പോകും.

 ഇപ്പോൾ ചുഴലികാറ്റിലേക്കുള്ള വായു പ്രവാഹം കേരളതീരം വഴി ( തീരത്തിന് സമാന്തരമായി) ചുറ്റി കന്യാകുമാരി വഴിയാണ് ചുഴലിക്കാറ്റിലേക്ക് പോകുന്നത്. അത് കൊണ്ട് തീരത്ത് മഴ കൂടുതലായിരിക്കും .

പക്ഷേ നാളയോടെ (ഇന്ന് രാത്രി ) ചുഴലി കാറ്റ് കൂടുതൽ വടക്കോട് നീങ്ങുന്നതിനാൽ , അറബിക്കടലിൽ നിന്നും വരുന്ന ചുഴലിക്കാറ്റിലേക്കുള്ള വായു പ്രവാഹം കേരളത്തിന് ഉള്ളിലേക്ക് വരും. അതായത് പശ്ചിമഘട്ടത്തിന് ലംബമായി വരും. അവിടെ തട്ടി കൺവേർജ് ആവുകയും മലയോരമടക്കം ശക്തമായ മഴ ഇന്ന് രാത്രി, നാളെ ഉണ്ടാവും.

കാലവർഷത്തിൻ്റെ അതേ പ്രതീതി ആയിരിക്കും, തണുത്ത കാറ്റ്, ഇടിമിന്നൽ കുറവും ആയിരിക്കും. കഴിഞ്ഞ രണ്ട് വർഷവും വെള്ളപൊക്കത്തിന് കാരണമായ ന്യൂനമർദ്ദം നിന്ന അതേ പൊസിഷനിൽ ചുഴലിക്കാറ്റ് ഉണ്ടാവും.

 പക്ഷേ വളരെ വേഗത്തിൽ നോർത്തിലേക്ക് പോകുന്നതിനാൽ 19 ന് ശേഷം മഴകുറയും. വെള്ളപൊക്കത്തിന് തീരെ സാധ്യത ഇല്ല എന്ന് പറയാം, പക്ഷേ മലയോരത്തുള്ളവർ ശ്രദ്ധിക്കണം.

ഇത് എൻ്റെ നിരീക്ഷണമാണ്. ഔദ്യോഗിക വിവരങ്ങൾക്ക് IMD വെബ് സൈറ്റ് നോക്കുക

No comments:

Post a Comment