സഞ്ചാരികളെ..
ഒരു യാത്രക്കാരനു കേരളത്തിലെ റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ അനുഭവം..
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..
രാത്രി യാത്രക്കാരുടെ ശ്രദ്ധയിലേക് ...!!
സ്നേഹിതരെ ...
ഇന്നു എനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുന്നതോടൊപ്പം എന്റെ സുഹൃത്തുക്കൾക്കു ഒരു മുന്നറിയിപ്പു കൂടി ആണ് ഈ കുറിപ്പ്..
ഇന്ന്.12-02-2018 വൈകിട്ട് എകദേശം 9:15 ന് വല്ലപ്പുഴയിൽ നിന്നും പട്ടാമ്പിയിലേക് കുടുംപവുമൊന്നിച് യാത്ര ചെയ്യുകയായിരുന്നു. എന്റെ തന്നെ,വെള്ള നിറത്തിലുള്ള ടൊയോട്ട കൊറോള ആയിരുന്നു വാഹനം. ഞാൻ തന്നെ ആയിരുന്നു ഓടിച്ചിരുന്നതും. അധികം സ്പീഡ് ഒന്നും ഇല്ലായിരുന്നു. റോഡിൽ അധികം തിരക്കും ഇല്ലായിരുന്നു. അങ്ങനെ വന്നു കൊണ്ടിരിക്കെ കരിമ്പുള്ളി എന്ന സ്റ്റോപ്പ് കഴിഞ്ഞു അല്പം മുന്നോട്ടു പോകവേ, അതികം സ്ട്രീറ്റ് ലൈറ്റോ ആളുകളോ ഇല്ലാത്ത ഒരു ഭാഗത് എത്തിയപ്പോൾ (കോളേജിന് മുൻപിലുള്ള ഹമ്പുകൾ എത്തുന്നതിനു മുൻപ് ) എതിർ ദിശയിൽനിന്നും (പട്ടാമ്പി ഭാഗത്തു നിന്ന് ) ഹെഡ് ലൈറ്റ് ബ്രൈറ്റിൽ തെളിയിച്ചു കൊണ്ട് രണ്ടു ബൈക്കുകൾ, ഒന്ന് ഒന്നിനെ ഓവർ ടേക്ക് ചെയ്യുന്ന വിധത്തിൽ എനിക്കെതിരെ വന്നു..ഒന്ന് സൈഡിലൂടെയും ഒന്ന് റോഡിനു നാടുവിലൂടെയും. നടുവിലൂടെ വന്ന ബൈക്ക് സൈഡിലേക് ഒതുക്കാതെ എന്റെ കാറിന്റെ മുന്നിലേക് വരുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ വെള്ളമടിച്ചു വരുന്നവരാകും എന്ന് കരുതി വളരെ പെട്ടെന്ന് മാക്സിമം സൈഡിലേക് ഒതുക്കാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും ആ ബൈക്ക് എന്റെ വാഹനത്തിന്റെ തൊട്ടു മുന്നിൽ എത്തിയിരുന്നു. പെട്ടെന്ന് നല്ല ഉച്ചത്തിൽ ശബ്ദത്തോടെ ഫ്രണ്ട് ഗ്ലാസിൽ എന്തോ വന്നിടിച്ചു. ആ ബൈക്ക് വന്നിടിച്ചതാകും എന്നാണ് ആ വെപ്രാളത്തിൽ എനിക്ക് തോന്നിയത്. ഒരു നിമിഷം ഒന്ന് ഞെട്ടിയെങ്കിലും ഗ്ലാസിൽ കോഴിമുട്ട ആണ് വന്നു പതിച്ചതെന്നു എനിക്ക് മനസ്സിലായി. വാട്സപ്പിലും ഫേസ്ബുക്കിലും മറ്റും വായിച്ചറിവുള്ളതിനാൽ വൈപ്പർ ഇടാതെ കാർ കുറച്ചു മുന്നോട്ടു ഓടിച്ചു പോയി. അവിടെ ഹമ്പിനടുത്തുള്ള സ്ട്രീറ്റ് ലൈറ്റിന് അടുത്ത സ്ലോ ആക്കി പുറകിലോട്ടു നോക്കിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. നമ്പർ നോട്ട് ചെയ്യാനോ ഏതാണു ബൈക്കുകൾ എന്ന് നോക്കാൻ പോലും കഴഞ്ഞില്ല. ഉടനെ കരിമ്പുള്ളിയിലുള്ള എന്റെ സുഹൃത്തിനെ വിളിച്ചു.അവർ അവിടെ മെയിൻ റോഡിൽ തന്നെ ഉണ്ടായിരുന്നെങ്കിലും ബൈക്കിന്റെ വ്യക്തമായ ഒരു ഐഡന്റിറ്റി പറയാൻ എനിക്ക് സാധിക്കാത്തതിനാൽ അവരും പ്രയാസത്തിലായി. അവിടെ അതികം നിർത്താതെ യാത്ര തുടർന്നു പട്ടാമ്പി ഷൊർണുർ റോഡിലേക് തിരിയാൻ സ്ലോ ആക്കിയപ്പോൾ മുഖം ടവ്വൽ കൊണ്ട് മറച്ച ഒരുത്തൻ എന്റെ വാഹനം വാച്ച് ചെയ്യാനെന്ന പോലെ വന്നു എന്നെ ഓവർ ടേക്ക് ചെയ്തു പോയി..നമ്പർ പ്ലേറ്റ് ഇല്ലാർന്നു ബാക്കിൽ ..
അത് കഴിഞ്ഞു ഞാൻ നേരെ പട്ടാമ്പി പോലീസ് സ്റ്റേഷനിൽ പോയി സബ് ഇൻസ്‌പെക്ടറെ കണ്ടു കാര്യങ്ങൾ വിശദമായി പറയുകയും, കാറിന്റെ ഗ്ലാസ്സിലുള്ള കോഴി മുട്ടയുടെ അവശിഷ്ടങ്ങൾ അവർക്കു കാണിക്കുകയും ചെയ്തു. എനിക്കുണ്ടായ അനുഭവം പരാതി രൂപേണ സബ് ഇൻസ്‌പെക്ടർ മുൻപാകെ എഴുതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.. ആ ഭാഗത്തുള്ള cctv കൾ പരിശോധിക്കൽ അടക്കം, മനുഷ്യ ജീവനു തന്നെ ഭീഷണിയാകുന്ന ആ അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നദ്ധേഹം അറിയിച്ചിട്ടുണ്ട്..
സുഹൃത്തുക്കളെ ..മൈസൂർ ബാംഗ്ളൂർ റൂട്ടിൽ ഇത്തരം അനുഭവങ്ങൾ നാമൊക്കെ സോഷ്യൽ മീഡിയകളിൽ വായിച്ചവരാണ് . എന്നാൽ ഇത് മൈസൂരോ ബാംഗ്‌ളൂരോ അല്ല ..മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ്. അതും രാത്രി ഏറെ വൈകി ഒരു മാണിക്കോ രണ്ടു മാണിക്കോ അല്ല..വൈകിട്ടു 9:15 നാണു..
ഞാൻ ഈ അനുഭവം ഇവിടെ പങ്കു വെച്ചത് രണ്ടു ഉദ്ദേശങ്ങളോടെയാണ് ...
1. ഈ ഭാഗത്തുള്ള യുവാക്കളുടെ ശ്രദ്ധയിലേക്കാണ് .നിങ്ങൾ ഒന്ന് കരുതി ഇരുന്നാൽ ഇനി അവിടെ ഇങ്ങനൊരു സംഭവം ഒരിക്കലേ ഉണ്ടാകു..പിന്നെ ഇങ്ങനൊന്നു പ്ലാൻ ചെയ്യാനുള്ള ത്രാണി അവർക്കുണ്ടാകില്ലല്ലോ..
2. കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് എന്റെ സുഹൃത്തുക്കളെ അറിയിക്കാനും ,നമ്മിൽ പലരും ഏറെ വൈകിയും തനിച്ചും , കുടുമ്പവുമൊന്നിച്ചും ഒക്കെ കേരളത്തിന്റെ പല ഭാഗത്തൂടെയും സധൈര്യം വാഹനം ഓടിച്ചു യാത്ര ചെയ്യുന്നവരാണ് . സൂക്ഷിക്കുക.! ഇങ്ങനെയുള്ള ഒരു സിറ്റുവേഷൻ മതി നമ്മുടെയോക്കെ ജീവിധിത്തിന്റെ താളം തെറ്റാൻ..അക്രിമകൾ നമ്മുടെ കാശോ ആഭരണങ്ങളോ ആണ് ഉന്നം വെക്കുന്നതെങ്കിലും ഒരു പക്ഷെ നമ്മുടെ കൂടെയുള്ളവരുടെ ജീവൻ തന്നെ അപകടത്തിലായേകാം..
സൂക്ഷിക്കുക !!
ശിഹാബ് .വി ടി .
കൊളത്തൂർ .
7034999979.

No comments:
Post a Comment