ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

മാസ്‌ക് വിതരണം 2020

22 /03/2020 മാസ്ക് ആവശ്യം കൂടുന്നു 
*********************************************************************************


മാസ്‌ക് വിതരണം 2020 by  മാതൃകാ സ്വയം സഹായ സംഘം,കൊട്ടയാടു കവല .
****************************************************************
AS  ON 20 03 2020 ആകെ വിതരണം ചെയ്തവ -105
പുതിയ ഓർഡർ ലഭിച്ചവ -10 ആലക്കോട് +50  ചെറുപുഴ + 100കോടോത് +100  ഉദിനൂർ 
*************************************************************
ഒരു മാസ്ക് ഫിറ്റ് ചെയ്താൽ മാത്രം പോരാ. മറ്റ് മുൻ കരുതലുകൾ നിർബന്ധമായും സ്വീകരിക്കണം. രോഗമുണ്ടായാലും ഇല്ലെങ്കിലും 3 അടി അകലം പാലിക്കണം. കൂട്ടം കൂടരുത്. ഷേക്ക് ഹാൻഡ്  ഒഴിവാക്കുക. മാസ്ക്    രോഗികളും രോഗികളെ പരിചരിക്കുന്നവരും മാത്രം ഉപയോഗിക്കുക.
88888888888888888888888888888

കാസർഗോഡ് ജില്ലയില്‍ നിരോധനാജ്ഞ

കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 144 പ്രകാരം  ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു  ഉത്തരവിറക്കി. ജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും ഇന്ന് (മാര്‍ച്ച് 22 ) രാത്രി ഒമ്പത് മുതല്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.

എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രേള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കൂകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പു വരുത്തണം.

ഇതില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എന്നീ ഉത്തരവുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ / ബോധവത്കണ പ്രവര്‍ത്തകര്‍, വാര്‍ഡതല ആരോഗ്യ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പോലീസ് ഉറപ്പാക്കണം
*******************************************************************





 ആലക്കോട് കൊട്ടയാട് മാതൃക സംഘം പാറോത്തും നീർ ഈസ്റ്റ് കർഷകശ്രി സ്വയം സഹായത്തിന് വേണ്ടി നിർമ്മിച്ച മാസ്കുകൾ കർഷകശ്രീ പ്രസിഡണ്ട് സംഘാഗങ്ങൾക്ക് വിതരണം ചെയ്യുന്നു.

 പോലീസു സഹോദരന്മാർക്ക് വേണ്ട മാസ്കുകൾ തയ്യാറാക്കിയത് ആലക്കോട് കൊട്ടയാട് മാതൃകാ സഹായ സംഘം - CKR




ആലക്കോട് സർവീസ് സഹകരണ ബാങ്ക്









3 .മാതൃകാ സ്വയം സഹായ സംഘം തയ്യാറാക്കിയ 20 മാസ്കുകൾ ആലക്കോട്  സഹകരണ ബാങ്കിലേക്ക് നൽകുന്നു.

2 .മാതൃകാ സഹായസംഘം തയ്യാറാക്കിയ 5 കോട്ടൺ മാസ്കുകൾ കരുവഞ്ചാൽ മിൽമ സൊസൈറ്റി യിലേക്ക് (@ Rs.15 )

1 .20 എണ്ണം പ്രാപ്പൊയിൽ മേഖലയിൽ ഒരു സംഘത്തിനും നൽകി.

No comments:

Post a Comment