കേരളത്തിന് UAE സഹായധനം പ്രഖ്യാപിച്ചിട്ടില്ല എന്നത് വാസ്തവവിരുദ്ധമായ കാര്യമാണ്. ഈ മാസം ഇരുപതാം തിയ്യതി UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ആദ്യത്തെ പത്രക്കുറിപ്പിൽ ഇന്ത്യയിലെ UAE അംബാസിഡർ Ahmed Abdul Rahman Al-Banna UAE കേരളത്തിനൊപ്പം നിൽക്കുന്നു എന്നും കേരളത്തെ സഹായിക്കാനായി UAE ൽ ഒരു National Emergency Committee രൂപീകരിച്ചിട്ടുണ്ട് എന്നും കേരളത്തിലെയും കേന്ദ്രത്തിലെയും അധികൃതരുമായി ബന്ധപ്പെട്ടു എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.
( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala.aspx )
രണ്ടാമത്തെ പത്രക്കുറിപ്പിൽ Khalifa bin Zayed Al Nahyan Foundation മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 മില്യൺ ദിർഹം കേരളത്തിനായി സമാഹരിച്ചു എന്നും പല സോഴ്‌സുകളിൽ നിന്നും പരമാവധി സഹായം കേരളത്തിന് നൽകുന്നതിനായി ഔദ്യോഗികമായിത്തന്നെ ശ്രമങ്ങൾ തുടങ്ങി എന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടിയുള്ള ഈ സഹായങ്ങൾക്ക് നന്ദിയറിയിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത് കാര്യവും UAE ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala1.aspx )
സാമ്പത്തിക സഹായത്തിന് പുറമെ അവശ്യസാധങ്ങളുമായി Emirates Cargo വിമാനങ്ങൾ ഇരുപത്തിയൊന്നാം തിയ്യതി തന്നെ തിരുവനന്തപുറത്ത് എത്തിയിരുന്നു. 13 കാർഗോ വിമാനങ്ങളിലായി 175 ടണ്ണിലധികം സാധനങ്ങളാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
( https://www.instagram.com/p/Bm01_yylfDc/?utm_source=ig_share_sheet&igshid=1buagznn57a0t )
ഈ മാസം ഇരുപത്തി രണ്ടാം തിയ്യതി നമ്മുടെ രാജ്യത്തെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി തന്നെ വിവിധ ലോക രാജ്യങ്ങൾ കേരളത്തെ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയതായും അവർക്കെല്ലാം നന്ദി അറിയിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
( https://www.mea.gov.in/media-briefings.htm?dtl/30323/Official_Spokespersons_response_to_queries_regarding_media_reports_on_international_assistance_for_flood_relief_measures_for_Kerala )
ആദ്യത്തെ രണ്ട് ലിങ്കുകൾ UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക ലിങ്കുകളാണ്. മൂന്നാമത്തെ ലിങ്ക് Emirates വിമാന കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ലിങ്ക് ആണ്. നാലാമത്തേത് നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്പേജ് ലിങ്കാണ്. എതെങ്കിലും വ്യക്തികളുടെ പോസ്റ്റുകളോ പത്രവാർത്തകളോ അല്ല.
UAE ഔദ്യോഗികമായി തന്നെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് അത് സ്വീകരിക്കാൻ കേരളം തയ്യാറുമാണ്.
ഇനി 700 കോടി എന്ന സംഖ്യയാണ് പ്രശ്നം. UAE അവർ കേരളത്തിന് നൽകാനുദ്ദേശിക്കുന്ന സാമ്പത്തിക സഹായം എത്രയാണ് എന്ന് എവിടെയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അത് വാസ്തവമാണ്. UAE സഹായ വാഗ്ദാനം നൽകി എന്നല്ലാതെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത 700 കോടി എന്ന കണക്ക് എം.എ യൂസഫലി അറിയിച്ചു എന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രി ഔദ്യോഗിക പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. UAE യുടെ സഹായം 700 കോടിയാവാം അതിൽ കുറവാകാം അതിൽ കൂടുതലുമാവാം. അതെത്രയായാലും നമുക്ക് വിലപ്പെട്ടതാണ്.
ഇത്രയും പറഞ്ഞത് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ്. ഇനി പറയാൻ പോകുന്നത് എന്റെ നിഗമനമാണ്.
"2014 ന് ശേഷം കേന്ദ്രസർക്കാരും UAE സർക്കാരും തമ്മിൽ ഉടലെടുത്ത ഊഷ്മളമായ നയതന്ത്ര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ പ്രളയം ബാധിച്ച് തകർന്ന കേരളത്തിന് UAE സർക്കാർ വൻ ധനസഹായം നൽകും" എന്ന് നേരിട്ട് പ്രഖ്യാപിക്കാൻ കഴിയാഞ്ഞതിലുള്ള അലോസരമാണ് ഇപ്പോൾ ഈ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് മുഴുവൻ കാരണം. 700 കോടിയല്ല ഒരു രൂപയായാൽ പോലും അത് കേരളത്തിന് ലഭിക്കരുത് എന്നുള്ള നിലപാട് അങ്ങേയറ്റം തരംതാണതും വഞ്ചനാപരവുമാണ്....vineek kolorath( EDITED-CKR);COMPILED BY GOPAKUMAR G.K

No comments:
Post a Comment