ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

CHENGANNUR MISSION BY TEAM KAMBALLUR



31/08/2018  - 2/9/2018   : കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രളയദുരിതങ്ങള്‍ക്കിരയായ ചെങ്ങന്നൂരിനടുത്ത ചെറിയനാട് പഞ്ചായത്തിലെ 2, 3 വാര്‍ഡുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം നടന്ന അവലോകനയോഗം നടത്തി. ചെറിയനാട് എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന  കൂടിച്ചേരലില്‍ ചെറിയനാട് സ്കൂളിലെ പ്രോഗ്രാം ഓഫീസര്‍ ശ്രീ രാധീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ എന്‍ എസ് എസ് കണ്‍വീനര്‍ ശ്രീ ഹരി എല്‍ അവലോകനയോഗം ഉദ്ഘാടനം ചെയ്തു. പ്രവീണ്‍കുമാര്‍ പി ടി അധ്യക്ഷത വഹിച്ചു. അഗസ്റ്റ്യന്‍ ജോസഫ്, സി കെ രാധാകൃഷ്ണന്‍, ശ്യാം സലാഷ്, കെ വി രവി, കെ പി ബൈജു എന്നിവര്‍ സംസാരിച്ചു.  മനോജ് കുമാർ       കെ എന്‍ നന്ദി പറ‍ഞ്ഞു.



--------------------------------------------------------------------------------------------

_________________________________________________________________

CHERIYANADU MISSION എന്നാണ് ബൈജു മാസ്റ്ററും സംഘവും ചെങ്ങന്നൂരെക്കുള്ള യാത്രയെ വിശേഷിപ്പിച്ചത് . 

 റിപ്പോർട്ട് 

കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചെങ്ങന്നൂരിലെ ചെറിയനാടില്‍ രണ്ടു ദിവസത്തെ ശുചീകരണദൗത്യം പുര്‍ത്തിയാക്കി മടങ്ങുന്നത് പ്രളയക്കെടുതിയിലെ ദുരന്തങ്ങള്‍ എറ്റുവാങ്ങിയ മേഖലകളിലെ നിരവധി പേര്‍ക്ക് ആശ്വാസവും സഹായവുമായതിന്റെ നിറഞ്ഞ സംതൃപ്തിയോടെ. ( ഈ പ്രദേശത്തെ 5 വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ പൂര്‍ത്തീകരിച്ചു. 14 കിണറുകള്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മലിനജലം നീക്കി ശുചിയാക്കി. തകര്‍ന്നുപോയ അംഗന്‍വാടി പ്രവര്‍ത്തിക്കാനായി പ്രാദേശിക ഭരണകൂടം കണ്ടെത്തിയ മല്‍സ്യമാര്‍ക്കറ്റിന്റെ കെട്ടിടം ശുചിയാക്കി പ്രവര്‍ത്തനയോഗ്യമാക്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു വിദ്യാലയങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതില്‍ ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂവായിരം പേരാണ് താമസിച്ചിരുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കൂടിയ ദുരിതാശ്വാസക്യാമ്പഹകളുടെ ശുചീകരണം മൂന്നാം ഘട്ടപ്രവര്‍ത്തനമെന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇ സ്കൂളിലെ ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങളെ നീക്കം ചെയ്യുക ശ്രമകരമായ പ്രവര്‍ത്തനമായിരുന്നു. അതിനു പുറമേ ജി ബി യു പി സ്കൂള്‍ ചെറിയനാടിലും ആയിരങ്ങള്‍ താമസിച്ചിരുന്നു. ആ വിദ്യാലയവും സന്നദ്ധസംഘം ശുചിയാക്കി.
ചെറിയനാട് എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് ഞങ്ങള്‍ക്ക് താമസസൗകര്യം ലഭിച്ചിരുന്നത്. ഇതും ഒരു ദുരിതാശ്വാസക്യാമ്പായിരുന്നു. ഇ വിദ്യാലയത്തിന്റെ പരിസരം വൃത്തിയാക്കുവാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഒരു പിടി നല്ല ഓര്‍മ്മകള്‍ക്കൊപ്പം സ്നേഹസമ്പന്നരായ നാട്ടുകാരുടെ സഹകരണവും സന്തോഷവും ഒപ്പം സ്ഥലം എം എല്‍ എയായ ശ്രീ സജി ചെറിയാന്റെ നല്ല വാക്കുകളും ദുരന്തബാധിതരുടെ നടുക്കുന്ന ഓര്‍മ്മകളും മനസ്സില്‍ ബാക്കിയാക്കി ഞങ്ങള്‍ ചെറിയനാടിനോട് യാത്രപറയുന്നു.17ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ഇത്രയും ദൂരെയുള്ള സേവന ദൗത്യത്തിൽ സന്തോഷപൂർവ്വം പങ്കെടുത്തു എന്നത് അപൂർവ ചാരുതയുള്ള ഒരു സത്യമാണ് .അത്രയും കുട്ടികളുടെ രക്ഷിതാക്കൾ കുട്ടികളെ പകർച്ച വ്യാധി ഭീഷണി പോലും വക വെക്കാതെ കുട്ടികളെ അയക്കാൻ തയ്യാറായി എന്നതും കാസർകോടൻ ഹൃദയങ്ങളുടെ സ്നേഹവായ്‌പിന്റെ അടയാളമായി .
posted by Baiju KP & CKR




DIARY

 ചെറിയനാട് ശുചീകരണയജ്ഞത്തിനായി യാത്രയാരംഭിച്ചിട്ട് നാളെ ഒരാഴ്ച തികയുന്നു.  ശുചീകരണപ്രവര്‍ത്തനങ്ങളുടെ പരമാവധി ചിത്രങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചിട്ടണ്ട്.  അവ ഒന്നിച്ചാക്കി പോസ്റ്റു ചെയ്യുന്നു. ആവശ്യമുള്ളവര്‍ക്ക് ഡൗണ്‍ലോഡു ചെയ്തെടുക്കാം.  ഈ ശേഖരത്തിലില്ലാത്ത ചിത്രങ്ങള്‍ കൈവശമുള്ളവര്‍ ഗ്രൂപ്പിലിടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    ഒരു കാര്യം കൂടി. എലിപ്പനിയുടെ  പ്രതരോധഗുളിക രണ്ടാം ഡോസ് നാളെയാണ് (07-09-2018) കഴിക്കേണ്ടത്.  ഗുളിക കിട്ടാന്‍ സ്കൂളിലേക്കി വരിക, അല്ലെങ്കില്‍ വിളിക്കുക.


 







          കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രളയദുരിതങ്ങള്‍ക്കിരയായ ചെങ്ങന്നൂരിനടുത്ത ചെറിയനാട് പഞ്ചായത്തിലെ 2, 3 വാര്‍ഡുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയശേഷം നടന്ന അവലോകനയോഗം നടത്തി. ചെറിയനാട് എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന  കൂടിച്ചേരലില്‍ ചെറിയനാട് സ്കൂളിലെ പ്രോഗ്രാം ഓഫീസര്‍ ശ്രീ രാധീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. ആലപ്പുഴ ജില്ലയിലെ എന്‍ എസ് എസ് കണ്‍വീനര്‍ ശ്രീ ഹരി എല്‍ അവലോകനയോഗം ഉദ്ഘാടനം ചെയ്തു. പ്രവീണ്‍കുമാര്‍ പി ടി അധ്യക്ഷത വഹിച്ചു. അഗസ്റ്റ്യന്‍ ജോസഫ്, സി കെ രാധാകൃഷ്ണന്‍, ശ്യാം സലാഷ്, കെ വി രവി, കെ പി ബൈജു എന്നിവര്‍ സംസാരിച്ചു.  മനോജ്കുമാര്‍ കെ എന്‍ നന്ദി പറ‍ഞ്ഞു.


preparations 31/08/2018

[00:27, 8/31/2018] Baiju master: യാത്രയ്ക്കുള്ളവരെ അഡ്മിന്‍മാര്‍ കൂട്ടിച്ചേര്‍ക്കുക..
[00:27, 8/31/2018] Baiju master: നിര്‍ദ്ദേശങ്ങള്‍ അവരെ അറിയിക്കണേ
[00:30, 8/31/2018] Baiju master: 31/08/2018ന് രാത്രി 8 മണിക്ക് യാത്ര ആരംഭിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. മടക്കം 02/09/2018ന് വൈകിട്ട്
[00:39, 8/31/2018] Baiju master: യാത്രയ്ക്കു മുന്‍പ് എല്ലാവരും TT ഇഞ്ചക്ഷന്‍ എടുക്കണം. ഉച്ചവരെ നല്ലോമ്പുഴ PHCല്‍ സൗകര്യമുണ്ടാകും. സ്കൂളിലെ കുട്ടികള്‍ ഇന്ന് 11 മണിക്ക് പോയി ഇഞ്ചക്ഷന്‍ എടുക്കും. മറ്റുള്ളവര്‍ സൗകര്യമുള്ള PHCയിലോ മറ്റ് ആശുപത്രിയിലോ പോയി TT എടുക്കേണ്ടതാണ്. കൂട്ടമായി TT എടുക്കുന്നവര്‍ ഒരു ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റണേ....
[00:41, 8/31/2018] Baiju master: എലിപ്പനിക്കുള്ള പ്രതിരോധഗുളിക യാത്രയ്ക്കുമുന്‍പ് എല്ലാവര്‍ക്കും നല്‍കുന്നതാണ്.
[00:43, 8/31/2018] Baiju master: കാല് പൂര്‍ണ്ണമായി മൂടുന്ന ബൂട്ട് കൊണ്ടുവരുന്നത് നന്നായിരിക്കും.
[00:45, 8/31/2018] Baiju master: കഴിയുന്ന പണിയായുധങ്ങള്‍ കൊണ്ടുവരണം. മണ്‍വെട്ടി, ഷൗവ്വല്‍, കത്തി, ഡസ്റ്റ്പാന്‍, വെയിസ്റ്റ്തുണി മുതലായവ
[00:49, 8/31/2018] Baiju master: ഈ ഗ്രൂപ്പില്‍ യാത്രയുമായി ബന്ധപ്പട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മാത്രം പോസ്റ്റുക. മറ്റുകാര്യങ്ങള്‍ എത്ര പ്രധാനപ്പെട്ടതെന്നു തോന്നിയാലും ഒഴിവാക്കുക.
[00:54, 8/31/2018] Baiju master: സേവനസന്നദ്ധരായവരുടെ ഒരു ഗ്രൂപ്പാണിത്. യാത്രയും താമസവും ഭക്ഷണവുമൊന്നും അത്ര സുഖകരമാകണമെന്നില്ല. അതെല്ലാം സഹിക്കാനും ഉള്‍ക്കൊള്ളാനും എല്ലാവരും സന്നദ്ധരാകണേ...
[00:57, 8/31/2018] Baiju master: യാത്രയ്ക്കുള്ളവരെ അഡ്മിന്‍മാര്‍ കൂട്ടിച്ചേര്‍ക്കുക..
[00:57, 8/31/2018] Baiju master: നിര്‍ദ്ദേശങ്ങള്‍ അവരെ അറിയിക്കണേ
[00:57, 8/31/2018] Baiju master: 31/08/2018ന് രാത്രി 8 മണിക്ക് യാത്ര ആരംഭിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. മടക്കം 02/09/2018ന് വൈകിട്ട്
[00:57, 8/31/2018] Baiju master: യാത്രയ്ക്കു മുന്‍പ് എല്ലാവരും TT ഇഞ്ചക്ഷന്‍ എടുക്കണം. ഉച്ചവരെ നല്ലോമ്പുഴ PHCല്‍ സൗകര്യമുണ്ടാകും. സ്കൂളിലെ കുട്ടികള്‍ ഇന്ന് 11 മണിക്ക് പോയി ഇഞ്ചക്ഷന്‍ എടുക്കും. മറ്റുള്ളവര്‍ സൗകര്യമുള്ള PHCയിലോ മറ്റ് ആശുപത്രിയിലോ പോയി TT എടുക്കേണ്ടതാണ്. കൂട്ടമായി TT എടുക്കുന്നവര്‍ ഒരു ഫോട്ടോ ഗ്രൂപ്പില്‍ പോസ്റ്റണേ....
[00:57, 8/31/2018] Baiju master: എലിപ്പനിക്കുള്ള പ്രതിരോധഗുളിക യാത്രയ്ക്കുമുന്‍പ് എല്ലാവര്‍ക്കും നല്‍കുന്നതാണ്.
[00:57, 8/31/2018] Baiju master: കാല് പൂര്‍ണ്ണമായി മൂടുന്ന ബൂട്ട് കൊണ്ടുവരുന്നത് നന്നായിരിക്കും.
[00:57, 8/31/2018] Baiju master: കഴിയുന്ന പണിയായുധങ്ങള്‍ കൊണ്ടുവരണം. മണ്‍വെട്ടി, ഷൗവ്വല്‍, കത്തി, ഡസ്റ്റ്പാന്‍, വെയിസ്റ്റ്തുണി മുതലായവ
[00:57, 8/31/2018] Baiju master: ഈ ഗ്രൂപ്പില്‍ യാത്രയുമായി ബന്ധപ്പട്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും മാത്രം പോസ്റ്റുക. മറ്റുകാര്യങ്ങള്‍ എത്ര പ്രധാനപ്പെട്ടതെന്നു തോന്നിയാലും ഒഴിവാക്കുക.
[00:57, 8/31/2018] Baiju master: സേവനസന്നദ്ധരായവരുടെ ഒരു ഗ്രൂപ്പാണിത്. യാത്രയും താമസവും ഭക്ഷണവുമൊന്നും അത്ര സുഖകരമാകണമെന്നില്ല. അതെല്ലാം സഹിക്കാനും ഉള്‍ക്കൊള്ളാനും എല്ലാവരും സന്നദ്ധരാകണേ...[08:55, 8/31/2018] Baiju master: സുനിലേ,
കുറച്ചുപേരെ കൂടി സംഘടിപ്പിക്കണേ...
[08:55, 8/31/2018] +91 94478 55121: ok
[09:08, 8/31/2018] Chandran Kamballur: Who is the captain or in charge of our Team...??
[09:29, 8/31/2018] Baiju master: കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലെ NSS യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ചെങ്ങന്നൂരിലേക്ക് ശുചീകരണത്തിനു ഇന്ന് (31/8/18 രാത്രി 8മണി) പോകുന്ന സംഘത്തില്‍ കുറച്ചു പേരെ കൂടി ഉള്‍പ്പെടുത്താനാകും. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും പങ്കാളികളാകാം. സന്നദ്ധതയുള്ളവര്‍ വിളിക്കുക. 9605671582
[11:12, 8/31/2018] Radhakrishnan C K: കുറച്ചു കുടിവെള്ളം ബസിൽ ക്യാനുകളിൽ കൊണ്ടു പോവുന്നത് നല്ലതാണ്.
[11:13, 8/31/2018] Radhakrishnan C K: എത്ര പേർ ആയി ?
[11:25, 8/31/2018] Baiju master: വെള്ളം കരുതാം. കുട്ടികള്‍ 14, കമ്പല്ലൂരുകാര്‍ 10, കൊല്ലാട 4, trs 8 ആകെ ഇപ്പോള്‍ 36.
Maximum 40
[11:39, 8/31/2018] Radhakrishnan C K: കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും സമ്മതപത്രം?
[11:39, 8/31/2018] Radhakrishnan C K: girls ഉണ്ടോ?
[11:54, 8/31/2018] Baiju master: സമ്മതം ok
Girls ഇല്ല
[11:59, 8/31/2018] Radhakrishnan C K: First aid pack എടുക്കണം. കുറച്ചു Plastic bagട കരുതാം. ഭക്ഷണം ചില നേരം പ്രശ്നമാകും. ബിസ്ക്കറ്റ് packet ട എടുക്കണം.Banana കുറച്ചു കരുതിയാലോ.
[12:16, 8/31/2018] Baiju master: Ppt ശ്രദ്ധിക്കണേ...
[13:19, 8/31/2018] Praveen: എലിപ്പനി പ്രതിരോധ മരുന്ന് മൗക്കോട്PHC യിൽ നിന്ന് ഏറ്റുവാങ്ങുന്നു
[13:21, 8/31/2018] Manoj hsst: All students took the injections

 പ്രതിരോധ വാക്സിനുകൾ സ്വീകരിക്കുന്നു
[13:44, 8/31/2018] Manoj hsst: ome first aid medicines I  collected
[14:51, 8/31/2018] Baiju master: ഇനി ആളെ കൂട്ടല്ലേ. Full ആയി
[15:11, 8/31/2018] Manoj hsst: Last number?
[15:11, 8/31/2018] Manoj hsst: Total ?
[15:25, 8/31/2018] Manoj hsst: Lotion Dettol surf mop plastic bags soap
[15:25, 8/31/2018] Manoj hsst: To be taken together
[15:54, 8/31/2018] Baiju master: 41
[16:21, 8/31/2018] +91 94478 55121: ok
[19:06, 8/31/2018] +91 98472 50247: From Kolkata
Damodharan K
Chandran TV
Deepak PV
Ravi KV
[19:22, 8/31/2018] Baiju master: എല്ലാവരും 7.30ന് സ്കൂളില്‍ എത്തണേ....
[19:38, 8/31/2018] Baiju master: സ്കൂളില്‍ ഒന്നിച്ചിരുന്ന് ചില കാര്യങ്ങള്‍ സംസാരിച്ചിട്ട് യാത്ര തുടങ്ങാം
[20:19, 8/31/2018] Chandran Kamballur: എന്തൊക്കെയാണെന്ന്  പിന്നീട് കയറുന്നവരോട് പറയുമല്ലോ:
[20:20, 8/31/2018] Chandran Kamballur: Waiting at Mosque, Kollada.
 പ്രളയദുരിതബാധിതമേഖലയായ ചെങ്ങന്നൂരിലേക്ക് സന്നദ്ധ പ്രവര്‍ത്തനത്തിനായി പോകുന്ന കമ്പല്ലൂര്‍ സ്കൂളിലെ NSS യൂണിറ്റ് അംഗങ്ങളും അധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരുമുള്‍പ്പെടുന്ന സംഘത്തെ പ്രിന്‍സിപ്പാള്‍ ശ്രീ കെ ഡി മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. നാട്ടുകാരും അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന വലിയൊരു സംഘം യാത്രയയപ്പു ചടങ്ങിനെത്തിയിരുന്നു.  ചില പ്രത്യേകമേഖലകളിലെ വിദഗ്ദ്ധതൊഴിലാളികളുള്‍പ്പെടെ 36 പേരാണ് സന്നദ്ധസംഘത്തിലുള്ളത്.

ദുരിതാശ്വാസ ദൗത്യസംഘം ചെങ്ങന്നൂർ MLA സജി ചെറിയാനൊപ്പം


മ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍ എസ്സ് എസ്സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രളയദുരിതങ്ങള്‍ക്കിരയായ ചെങ്ങന്നൂരിനടുത്ത ചെറിയനാട് പഞ്ചായത്തിലെ 2, 3 വാര്‍ഡുകളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രധാനമായും വീടുകളുടെ ശുചീകരണം, പ്രളയത്തില്‍ നശിച്ച് മാലിന്യങ്ങളായി മാറിയ വസ്തുവകകളെ പൊതുവായ ഇടങ്ങളിലേക്ക് നീക്കം ചെയ്യല്‍, കിണറികളുടെ ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടന്നത്. എന്‍ എസ്സ് എസ്സ് വളണ്ടിയര്‍മാരായ 12 കുട്ടികളും 4 സ്കൗട്ടുകളും 8 അധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകാരുമായി 12 പേരും ഉള്‍പ്പെടെ 36 പേരാണ് സംഘത്തിലുള്ളത്. സംഘാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ എം എല്‍ എ സജി ചെറിയാന്‍ അനുമോദിച്ചു. നാളെയും സന്നദ്ധപ്രവര്‍ത്തനം തുടരും.

cooking


ഉച്ച  ഭക്ഷണത്തിന്റെ  വിളവെടുപ്പ്
[09:31, 9/2/2018] +91 95260 43117: Mission started.... 🙃✌🏻✌🏻
[09:38, 9/2/2018] +91 94478 55121: 👍🏻👍🏻👍🏻👍🏻

the big team[14:52, 9/4/2018] Radhakrishnan C K: ഇവർ ഒരു അസാധ്യ ടീം ആയി പരിലസിച്ചു. കിണറിലെ മലിനജലം മോട്ടോർ ഉപയോഗിച്ച് വറ്റിച്ചുകളയുക അല്ലെങ്കിൽ ' എന്ന മനോഹര ദൗത്യമാണ് ഇവർ വിജയിപ്പിച്ചത്.
 
[15:07, 9/4/2018] Radhakrishnan C K: 14 കിണറുകളിലെ ദാഹജലമാണ് 2 ദിവസം കൊണ്ട് ഇവർ ശുദ്ധമാക്കിയത്.

comment from dpc,Alappuzha
ഇന്ന് രാവിലെ മുതൽ രാത്രി 10 വരെ രണ്ട് ഉശിരൻ Nട ടീമുകളുടെ ഒപ്പം സഹകരിക്കുവാൻ ഭാഗ്യമുണ്ടായി. കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസർഗോഡ് ജില്ലയിലെ കാമ്പല്ലൂർ ഗവ: എച്ച്.എസ്.എസ് യുണിറ്റും തെക്കേ അറ്റത്തെ ജില്ലയായ തിരുവനന്തപുരം ആറ്റിങ്ങൽ ബോയ്സ് യൂണിറ്റും ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ചെയ്ത പ്രവർത്തനങ്ങൾ മഹത്തരമായിരുന്നു.കാസർഗോഡ് നിന്നും വന്ന ടീം ചെറിയനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. ആറ്റിങ്ങൽ ടീം ആലപ്പുഴ ജില്ലയിലെ വെൺമണി, പത്തനംതിട്ട ജില്ലയിലെ ചേരിക്കൽ, മുട്ടാർ എന്നീ പ്രദേശങ്ങളിൽ അവശ്യസാധനങ്ങളുടെ വിതരണം നടത്തി.മനോജ് സാറിന്റെ നേതൃത്വത്തിലുള്ള ടീം ആറ്റിങ്ങലിനും പ്രവീൺ സാറിന്റെ നേതൃത്വത്തിലുള്ള ടീം കമ്പല്ലൂരിനും ടീം ആലപ്പുഴയുടെ വലിയ നമസ്ക്കാരം .
🙏🙏🙏🙏🌹🌹🌹👍👍

[13:44, 9/2/2018] Baiju master: ചെങ്ങന്നൂരില്‍ കണ്ടെത്തിയ ചങ്ങാടം


[15:24, 9/2/2018] Baiju master: കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചെങ്ങന്നൂരിലെ ചെറിയനാടില്‍ രണ്ടു ദിവസത്തെ ശുചീകരണദൗത്യം പുര്‍ത്തിയാക്കി മടങ്ങുന്നത് പ്രളയക്കെടുതിയിലെ ദുരന്തങ്ങള്‍ എറ്റുവാങ്ങിയ മേഖലകളിലെ നിരവധി പേര്‍ക്ക് ആശ്വാസവും സഹായവുമായതിന്റെ നിറഞ്ഞ സംതൃപ്തിയോടെ. ഈ പ്രദേശത്തെ 5 വീടുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘാംഗങ്ങള്‍ പൂര്‍ത്തീകരിച്ചു. 14 കിണറുകള്‍ പമ്പ് സെറ്റ് ഉപയോഗിച്ച് മലിനജലം നീക്കി ശുചിയാക്കി. തകര്‍ന്നുപോയ അംഗന്‍വാടി പ്രവര്‍ത്തിക്കാനായി പ്രാദേശിക ഭരണകൂടം കണ്ടെത്തിയ മല്‍സ്യമാര്‍ക്കറ്റിന്റെ കെട്ടിടം ശുചിയാക്കി പ്രവര്‍ത്തനയോഗ്യമാക്കി. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ടു വിദ്യാലയങ്ങളില്‍ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇതില്‍ ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്ററി സ്കൂളില്‍ മൂവായിരം പേരാണ് താമസിച്ചിരുന്നത്. ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കുമിഞ്ഞു കൂടിയ ദുരിതാശ്വാസക്യാമ്പഹകളുടെ ശുചീകരണം മൂന്നാം ഘട്ടപ്രവര്‍ത്തനമെന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ഇ സ്കൂളിലെ ദുര്‍ഗന്ധപൂരിതമായ മാലിന്യങ്ങളെ നീക്കം ചെയ്യുക ശ്രമകരമായ പ്രവര്‍ത്തനമായിരുന്നു. അതിനു പുറമേ ജി ബി യു പി സ്കൂള്‍ ചെറിയനാടിലും ആയിരങ്ങള്‍ താമസിച്ചിരുന്നു. ആ വിദ്യാലയവും സന്നദ്ധസംഘം ശുചിയാക്കി.

    ചെറിയനാട് എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളിലാണ് ഞങ്ങള്‍ക്ക് താമസസൗകര്യം ലഭിച്ചിരുന്നത്. ഇതും ഒരു ദുരിതാശ്വാസക്യാമ്പായിരുന്നു. ഇ വിദ്യാലയത്തിന്റെ പരിസരം വൃത്തിയാക്കുവാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. ഒരു പിടി നല്ല ഓര്‍മ്മകള്‍ക്കൊപ്പം സ്നേഹസമ്പന്നരായ നാട്ടുകാരുടെ സഹകരണവും സന്തോഷവും ഒപ്പം സ്ഥലം എം എല്‍ എയായ ശ്രീ സജി ചെറിയാന്റെ നല്ല വാക്കുകളും ദുരന്തബാധിതരുടെ നടുക്കുന്ന ഓര്‍മ്മകളും മനസ്സില്‍ ബാക്കിയാക്കി ഞങ്ങള്‍ ചെറിയനാടിനോട് യാത്രപറയുന്നു.
NTHSS ചെറിയനാട് NSS യൂണിറ്റ് GHSS കമ്പല്ലൂർ Nടട യൂണിറ്റിന് സംഭാവനയായി നല്കുന്ന ക്ലിനിംഗ് മെറ്റീരിയൽ സ്

 ഞങ്ങളുടെ രാജഗിരി ട്രെയിനിംഗ് ബാച്ചിലെ ബാച്ച് മേറ്റ് സ്മിത ടീച്ചർ ഉം ഫാമിലിയു ശുചികരണ പ്രവർത്തകർക്ക് ഉള്ള  ഭക്ഷ്യ സാധനങ്ങളുമായി വന്നപ്പോൾ





ചെട്ടികുളങ്ങര ഹയർ സെക്കണ്ടറി സ്കൂൾ Nടട പ്രോ ഗ്രാം ഓഫീസർ സ്മിത ടീച്ചർ ദുരിതാശ്വാസ ദൗത്യസംഘത്തിനാവശ്യമായ കുടിവെള്ളം, നേന്ത്രപ്പഴം, ബ്രഡ് തുടങ്ങിയവ സംഭാവന ചെയ്യുന്നു
With ശരത്ചന്ദ്ര വർമ S/O വയലാർ രവിവർമ

TAILPIECE : മലയാളിയുടെ മാലിന്യ സംസ്കരണ രീതി ചെങ്ങന്നൂരും കാസർഗോഡും എല്ലാം ഒരു പോലെ. കിട്ടിയതെല്ലാം കത്തിക്കലാണ് പരിപാടി.

******************************************************
2021 AUG 17: പ്രളയം ഒരു ഓർമ്മക്കുറിപ്പ്

2018-ലെ ആഗസ്റ്റ് 15 ,കരിമേഘങ്ങൾ അലങ്കാരം ചാർത്തിയ പ്രഭാതം ,രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ വഴിത്താരകളെല്ലാം ചെറിയ പുഴകളായി മാറി. സ്വാതന്ത്ര്യ ദിനം ആയത് കൊണ്ട് അതിരാവിലെ സ്കൂളിലേക്ക് ഉള്ള യാത്രയിൽ ആയിരുന്നു ഞാൻ. കടന്നു പോന്ന വഴികളിൽ കേട്ട വാമൊഴികളിൽ നിന്ന് കിഴക്കൻ മേഖല പൂർണ്ണമായി മുങ്ങി എന്ന അവിശ്വസിനീയമായ വാർത്തകൾ .കോരിച്ചൊരിയുന്ന മഴയിൽ പതാകയുയർത്തി യാത്ര തിരിക്കുമ്പോൾ ,പമ്പാ നദി കരയെ പ്രണയിച്ച് തുടങ്ങിയിരുന്നു. പ്രവാസി മലയാളികളുടെ സഹായവുമായി വൈകുന്നേരം ആലപ്പുഴയിലെ ബേസ് ക്യാമ്പിലെത്തിയപ്പോൾ കണ്ട കാഴ്ച വളരെ ദയനീയം കയ്യിൽ ഒരു കവർ മാത്രമായി അധികൃതർ തയ്യാറാക്കിയ ക്യാമ്പിലേക്ക് പോകാൻ വണ്ടി കാത്ത് നിൽക്കുന്നവർ, ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നവർ. അവിടെ കണ്ട അവിശ്വസിനീയമായ കാഴ്ച ഫ്രീക്കന്മാർ എന്ന് ഓമന പേരിട്ട് മാറ്റി നിർത്തിയ, മുടി വളർത്തിയ കാതിൽ കമ്മലിട്ട ഒരു കൂട്ടം ചെറുപ്പക്കാർ എന്തിനും ഏത് സഹായത്തിനും തയ്യാറായി നിൽക്കുന്ന കാഴ്ചയാണ്. അതിരാവിലെ പ്രവാസികളുടെ സഹായത്തോടെ ശേഖരിച്ച ഒരു ലോറി നിറയെ സാധനങ്ങളുമായി ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് ജന്മസ്ഥലമായ ചെങ്ങന്നൂരിലേക്ക് യാത്രയായി.മാമ്പ്ര jn ൽ സ്കൂളിലെ സഹപ്രവർത്തകൻ്റെ ഗ്രാമത്തിലേക്ക് '   പട്ടാളവണ്ടിയിൽ സാധനങ്ങൾ കയറ്റിയയക്കുമ്പോൾ പിന്നിൽ സഹായഹസ്തങ്ങളുമായി എത്തിയ വാഹനങ്ങളുടെ നീണ്ട നിര, ഇതിനിടയിൽ സ്കൂളിലെ രണ്ട് അധ്യാപികമാർ പ്രളയജലത്തിൽ കുടുങ്ങി കിടക്കുന്ന വാർത്തയുമെത്തി .മുഖ പുസ്തകത്തിൽ സഹായ അഭ്യർത്ഥന നടത്താൻ മാത്രമേ ആ സമയത്ത് കഴിയുമായിരുന്നുള്ളു .പിന്നെയുള്ള ദിവസങ്ങൾ കർമ്മനിരതമായിരുന്നു കേരളത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ ശ്രീമതി ഉമാ പ്രേമൻ ചെങ്ങന്നൂരിലേക്ക് നൽകിയ സാധനങ്ങൾ വിതരണം ചെയ്യാൻ എന്നെ യും എൻ്റെ കുട്ടികളെയും ഏൽപ്പിച്ചത് ഏറെ ആത്മവിശ്വാസമേകി.പ്രളയമൊഴുകിയ വഴികളിൽ ശുചികരണത്തിന് എൻ്റെ നാട്ടിൽ നിന്ന് എത്തിയ PRC ക്ലബ്, മഹിമ SH ഗ്രൂപ്പ്, കർഷകസംഘം, എന്നിവരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയുള്ള ദിനങ്ങൾ. കാസർകോഡ് കമ്പല്ലൂർ സ്‌കൂളിലെ എൻ്റെ സുഹൃത്തുക്കളായ പ്രവീൺ മാഷും സുഭാഷ് മാഷും ഒരു കൂട്ടം അധ്യാപകരും, കുട്ടികളും നാട്ടുകാരും രണ്ട് ദിവസമാണ് എന്നോടൊപ്പം ചെങ്ങന്നൂരിൽ ഉണ്ടായിരുന്നത്.ആ നാട്ടിൽ വലിയൊരു സുഹൃത്ത് വലയം ഉണ്ടായത് എനിക്ക് ഒരു നേട്ടമായി. പിന്നെയും ഒരു പാട് സഹായങൾ, ഇന്ദിര ചേച്ചി ,മുണ്ടക്കയം SN സ്കൂൾ, പ്രിയ സുഹൃത്തുക്കളായ അനുസക്കറിയ, പ്രകാശ്, സാനി മഹേഷ് അങ്ങനെ നീളുന്നു സഹായ ഹസ്തങ്ങളുടെ നിര. ഓർക്കുമ്പോൾ ആ ദിനങ്ങൾ ഇന്നും നടുക്കമുണ്ടാക്കാറുണ്ട്. സ്വന്തം ആരോഗ്യ പോലും മറന്നുള്ള പ്രവർത്തനങ്ങൾ.
ദിനങ്ങൾ കൊഴിഞ്ഞ് വീണപ്പോൾ എല്ലാവരും പ്രളയ ദിനങ്ങൾ മറന്നു. പ്രളയത്തിനെ കാരണമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇന്നും അത് പോലെ തന്നെ. നദി കൾ ഇന്നും മണ്ണ് നിറഞ്ഞ് കിടക്കുന്നു.പല നദികളുടെയും ഗതിയെ തടസ്സപ്പെടുത്തി നിർമ്മാണങ്ങൾ തുടരുന്നു.കാലചക്രം നിഗൂഢമായി ചിരിച്ച് ചലനം തുടരുന്നു



No comments:

Post a Comment