ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

PRESS RELEASE - EDN MINISTER

SENT BY KDM
പത്രക്കുറിപ്പ്                                   

പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
21/08/2018

 പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പ്
ഉദ്യോഗസ്ഥരും സജീവമായി പങ്കാളികളാകണം.

 സി. രവീന്ദ്രനാഥ്.

 സമാനതകളില്ലാത്തവിധം കേരളം അഭിമുഖീകരിച്ച
പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും ദുരന്തബാധിതമേഖലകളെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള
എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാർ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയിൽ കഷ്ടത അനുഭവിക്കുന്നവർക്കു വേണ്ടി സംസ്ഥാനസർക്കാർ കൈക്കൊള്ളുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസ വകുപ്പു ജീവനക്കാരും സജീവമായി പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു. ഏകദേശം 650 ഓളം വിദ്യാലയങ്ങൾക്കു പ്രളയത്തിൽ നേരിട്ട് നാശനഷ്ടങ്ങൾ വന്നതായാണ് പ്രാഥമിക കണക്കുകൾ. ആഗസ്റ്റ് 29-ന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ സ്കൂളുകളും പരിസരവും
ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കാൻ നമുക്കാകണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത, വൃത്തിയുള്ള
ടോയ്‌ലറ്റുകൾ തുടങ്ങിയവ ഉറപ്പാക്കൽ വളരെ പ്രധാനമാണ്. കെട്ടിടങ്ങളുടെ ദൃഡത ഉറപ്പാക്കി മാത്രമേ സ്കൂളുകൾ പ്രവര്‍ത്തിക്കാവൂ. സ്കൂളുകൾ ശുചീകരിക്കുന്നതിന് അദ്ധ്യാപകരോടൊപ്പം പി.ടി.എ അംഗങ്ങളും എസ്.എം.സിയും ജീവനക്കാരും ഉദ്യോഗസ്ഥരും സാക്ഷരതാ പ്രേരക്.മാരും പഠിതാക്കളും എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് വോളന്റിയർമാരും പങ്കുചേരണം.
ക്യാമ്പുകളിൽ തുടരേണ്ടി വരുന്ന ദുരിതബാധിതർക്കു ആവശ്യമായ എല്ലാ സഹായങ്ങളും
എത്തിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം.

    പ്രളയത്തിൽ പാഠപുസ്തകങ്ങൾ, നോട്ടു പുസ്തകങ്ങൾ
യൂണിഫോം എന്നിവ നഷ്ടമായ വിദ്യാർത്ഥികൾക്കു ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ
തന്നെ പുതിയവ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേടുപാടുകൾ
സംഭവിച്ച സ്കൂളുകളിൽ അടിയന്തിരമായി അറ്റകുറ്റപണി നടത്തും. സർട്ടിഫിക്കറ്റുകൾ
നഷ്ടമായവർക്ക് നടപടിക്രമങ്ങളിൽ ഇളവ് അനുവദിച്ചു സൗജന്യമായി സർട്ടിഫിക്കറ്റുകൾ
സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ, ഹയർസെക്കണ്ടറി,
വൊക്കേഷണൽ ഹയർസെക്കണ്ടറി ഡയറക്ട്രേറ്റുകളിൽ പ്രത്യേക സെല്ലുകൾ
രൂപീകരിക്കുന്നതിന് നിർദ്ദേശം നല്കിയിട്ടുണ്ട്.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ
ഡയറക്ടറേറ്റുകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഏകോപിച്ച് പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ട്. ഡി.പി.ഐ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റുകൾ ഫാസ്റ്റ് ട്രാക്ക് മോഡിൽ സംവിധാനങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. ഓണാവധി കഴിഞ്ഞ്
തിരിച്ചെത്തുന്ന വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മാനസികമായി
കരുത്തു നല്കുന്നതിനും വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി അവർക്കാവശ്യമായ
ഉപദേശനിർദ്ദേശങ്ങൾ നല്കുന്നതിനും അദ്ധ്യാപകർ മുൻകൈയെടുക്കണം. ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ  പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും മാലിന്യ സംസ്കരണത്തിന്റെയും

പ്ലാസ്റ്റിക് വർജ്ജനത്തിന്റെയും പ്രധാന്യം വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുന്നതിനു

തുടർ പരിപാടികൾ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

No comments:

Post a Comment