ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

BEDAKAM VANDI

ബേഡകം വണ്ടി പുറപ്പെടും. ദുരിതക്കടലിൽ പെട്ട സഹജീവികൾക്ക് സഹായവുമായി.
~~~~~~~~~
ബേഡകത്തെ ബഹുജനങ്ങളും സംഘടനകളും കലാ സാംസ്കാരിക പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് ഒരു മഹാ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നു.ദുരന്തത്തിന്റെ നടുക്കം സൃഷ്ടിച്ച അങ്കലാപ്പിൽ പതിനായിരങ്ങൾ അതിജീവനത്തിന് പൊരുതുമ്പോൾ ബേഡകക്കാർക്ക് എങ്ങനെ കണ്ണടച്ച് ഉറങ്ങാനാവും.? എല്ലാവരും കൈ മെയ് മറന്ന് സഹായത്തിനെത്തുക.. നാടാകെ പ്രകീർത്തിക്കപ്പെട്ട വ്യത്യസ്ത മാതൃകകൾ ഇതിനകം ഉയർന്നു വന്നു. മരണാനന്തര ചടങ്ങ് ലഘുവായി നടത്തി സമാഹരിച്ച മിച്ചം തുക ദുരിതാശ്വാസത്തിന് നൽകി ശശി തോരോത്തിന്റെ കുടുംബം സകലരുടെയും കണ്ണ് തുറപ്പിച്ചു.ശ്രീവേലക്കുന്ന് ശിവക്ഷേത്ര ഭരണ സമിതി ഒരു ദിവസത്തെ ഉച്ചപൂജയ്ക്ക് ശേഷം നടയിൽ വെച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.പെർലടുക്കത്തെ കൃഷ്ണാ ടെക്സിന്റെ ഉടമകൾ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കുറച്ചധികം വസ്ത്രങ്ങൾ ഏൽപിച്ചിട്ടുണ്ട്.
 മേൽ കൊടുത്ത മാതൃകകൾ ചൂണ്ടിക്കാട്ടി പഞ്ചായത്തിലെ  എല്ലാ ആരാധനാ കേന്ദ്രങ്ങളോടും പള്ളിക്കമ്മറ്റികളോടും സംഘടനകളോടും ഞാൻ തന്നെ സംഭാവന നൽകി കേരളത്തെ പുനർനിർമിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.. പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ വെച്ച് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഒരു ലക്ഷത്തിലധികം രൂപ നിധിയിലേക്ക് നൽകാൻ നിശ്ചയിച്ചു.പഞ്ചായത്തിലെ CDS നു കീഴിൽ എല്ലാ അയൽക്കൂട്ടം അംഗങ്ങളും ഒരു ദിവസത്തെ നിക്ഷേപം സമാഹരിച്ച് നൽകും. സ്വാശ്രയ സംഘങ്ങളുടെ വിഹിതം നൽകൽ പള്ളത്തിങ്കാൽ ഗ്രാന്മ ശുചിത്വ പദയാത്രയിൽ വെച്ച് നൽകി തുടക്കമിട്ടു.ഇന്ന് ബേഡകം കാമലോൻ വലിയ വീട് തറവാട്ടുകാർ വന്ന് അവരുടെ വകയായുള്ള വിഹിതം പഞ്ചായത്തിൽ വെച്ച് കൈമാറി. കൊളത്തൂർ പൂർവവിദ്യാർത്ഥി സംഘടന നയനന്റയും വിനേഷിന്റെയും നേതൃത്വത്തിൽ വന്ന് പെർളടുക്കത്ത് വെച്ച് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് അയക്കാൻ ഭക്ഷണ വസ്തുക്കളും കുടിവെള്ളവും വസ്ത്രവും ഏൽപിച്ചു..സൗഹൃദ ബറോട്ടി ഇന്ന് വൈകിട്ട് ശേഖരിച്ചവ ഏൽപിക്കും. ഇങ്ങനെ വിവിധ കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്ത വിഭാഗങ്ങൾ വിളിച്ച് ദുരിത നിവാരണത്തിന് സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു.. ഇതിൽ പരം ആശ്വാസകരവും പ്രതീക്ഷാ നിർഭരവുമായ വാർത്ത എന്തുണ്ട് ഈ നാട്ടിൽ..! ഇനിയുമിനിയും ആളുകൾ മുന്നോട്ട് വരുന്നുണ്ട്.. പലരും വിളിക്കുന്നുണ്ട്.. ആര് വിളിച്ചാലും പോയി കൈ നീട്ടി വാങ്ങും..അർഹമായ കരങ്ങൾക്ക് അവ എത്തിച്ചു കൊടുത്തേ ഇനി ബേഡകത്തിന് വിശ്രമമുള്ളു.. ശേഖരിക്കുന്ന വസ്തുക്കളും വസ്ത്രവും അവശ്യ സാധനങ്ങളുമായി ഒരു ബേഡകം വണ്ടി 21 ന് പുറപ്പെടാൻ ആലോചിച്ചിട്ടുണ്ട്. ഞാനും തെരെഞ്ഞെടുക്കപ്പെട്ട 25 അംഗങ്ങളും യാത്ര തിരിക്കും.. ഒരു ദിവസത്തെ ശ്രമദാനം കൂടി നടത്തി മടങ്ങുന്ന തരത്തിൽ ഒരു യാത്ര...! ബേഡകം YCC യിൽ നിന്നും തെരെഞ്ഞെടുക്കുന്ന ഈ യാത്രാ സംഘം പുറപ്പെടുന്നതിന് മുമ്പ് ദുരിത കേന്ദ്രത്തിൽ എത്തിക്കാൻ വേണ്ട എല്ലാ തരം സഹായവും പഞ്ചായത്തിൽ എത്തിക്കുക.. ഇതൊരു മഹാ ദൗത്യയാത്രയാക്കി നമുക്ക് മാറ്റണം.. ബേഡകത്തിന്റെ കാരുണ്യം അത് ലോകമറിയട്ടെ...! ഈ സന്ദേശം പരസ്പരം പറയുക.. പ്രചരിപ്പിക്കുക. എല്ലാത്തിനുമുപരി സഹായിക്കാൻ മുന്നോട്ട് വരിക.
സി.രാമചന്ദ്രൻ
പ്രസിഡണ്ട്
ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്.

No comments:

Post a Comment