ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

On opening of the dams

 നമ്മൾ എന്ത്കൊണ്ട് മുങ്ങി- ഡാമാണോ മഴയാണോ വില്ലൻ  - ഒരു താത്വിക അവലോകനം :
ബൈ ജിമ്മി മാത്യു ആൻഡ് ഗോപി കൃഷ്ണ.

************************************************************************



സന്ദേശത്തിൽ ശങ്കരാടിയുടെ കാരക്ടരോട് ഒരു പാർട്ടി പ്രവർത്തകൻ ചോദിക്കുന്നുണ്ട്,

"നമ്മൾ എന്ത് കൊണ്ട് തോറ്റു ? ലളിതമായി സഖാവ് ഒന്ന് പറഞ്ഞു തരാമോ ?"

ഇവിടെ നമ്മൾ തോറ്റില്ല. ജയിച്ചിരിക്കയാണ്, എന്ന് വേണമെങ്കിൽ പറയാം .

പക്ഷെ, നമ്മൾ എത്രയൊക്കെ നന്നായി പ്രളയത്തെ അതിജീവിച്ചു എന്ന് പറഞ്ഞാലും , എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ? എന്ന് പരിശോധിക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ് . എന്തെങ്കിലും തെറ്റുകൾ പറ്റിയാൽ തിരുത്തേണ്ടതും അതി പ്രധാനം ആണല്ലോ . നേരത്തെ ഉള്ള ഒരു പോസ്റ്റിലെ ചില കാര്യങ്ങൾ ആദ്യം ആവർത്തിക്കട്ടെ :

നമ്മുടെ മനസ്സ് എപ്പോഴും യുക്തിയോടെ ചിന്തിക്കുന്ന ഒന്നല്ല. മിക്കപ്പോഴും യുക്തി ഇല്ലാതെ ആണ് ചിന്തിക്കുന്നത് എന്നാണു സത്യം.

അങ്ങനെ ഉള്ള മനുഷ്യസഹജ ചിന്താപ്രശ്നങ്ങളിൽ ഒന്നാണ് പിന്നോർമ അഥവാ hindsight bias.

എന്തെങ്കിലും കാര്യം നടന്നു കഴിഞ്ഞാൽ അതിന്റെ കാരണങ്ങൾ പണ്ടേ അറിയാമായിരുന്നു എന്നും, ഇന്ന ഇന്ന കാരണങ്ങളാൽ ഇത് നടക്കും എന്ന് മുന്നേ മനസ്സിലായതാണെന്നും നമുക്ക് തോന്നിക്കുന്ന പ്രതിഭാസം ആണ് പിന്നോർമ.

വളരെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ സംഭവം തടയാമായിരുന്നു എന്ന് പിന്നീട് ചിന്തിക്കാൻ വളരെ എളുപ്പമാണ്. ഡോക്ടർമാർ എപ്പോഴും നേരിടുന്ന ഒന്നാണ് പിന്നോർമ. കാരണങ്ങൾ കണ്ടേക്കും. അവ അപഗ്രഥിക്കേണ്ടതും ആണ്. എന്നാൽ പിന്നോർമ ഇവയെ പാർവ്വതീകരിച്ച് കാണിക്കും.

വേറൊരു ചിന്താ പ്രത്യേകത ആണ് 'കാരണ വ്യഗ്രത' അഥവാ illusion of agency. നമ്മളെ വളരെ ബാധിക്കുന്ന ഒരു കാര്യത്തിന് എന്തായാലും ഒരു കാരണം വേണം. പറ്റുമെങ്കിൽ ഏതെങ്കിലും ഒരാൾ. ദൈവമോ പിശാശോ ആകാം. ഡോക്ടർ ആകാം. ആരുടെ എങ്കിലും കൂടോത്രം ആകാം.

ഞാനോ ഗോപി കൃഷ്ണയോ പ്രത്യേകിച്ച് ഒരു ഗ്രൂപ്പിലും പെട്ട ആളുകളല്ല. ഇതിന്റെ ഡാറ്റ തപ്പിപ്പോയ രണ്ടു സുഹൃത്തുക്കൾ മാത്രമാണ് . ഉപയോഗിച്ചിരിക്കുന്ന ഡാറ്റ ഇന്ത്യൻ മെറ്റീരിയോളജികൾ ഡിപ്പാർട്മെന്റിൽ നിന്നാണ് . ഇതിന്റെ അതിഭീകര എക്സ്പെർട്ടുകൾ തീരെ അല്ല താനും . അത് കൊണ്ട് തന്നെ ഈ പോസ്റ്റിനെ വിമര്ശനോന്മുഖം ആയി സമീപിക്കണം എന്ന് അപേക്ഷിക്കുന്നു . ഇതിൽ കൂടുതൽ വിവരം ഉള്ളവർ കമന്റ് ചെയ്യുമല്ലോ .

ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സ് ഗോപി കൃഷ്ണ ചെയ്തത് ആണ് . അത് മാത്രം എടുത്താൽ കടപ്പാട് വക്കണം .

നമ്മുടെ നാട്ടിൽ ഇപ്പോൾ സംഭവിച്ചത് പ്രകൃതി ദുരന്തമാണോ അതോ മനുഷ്യ നിർമിതമാണോ എന്നതാണ് ഇപ്പോൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന ചർച്ച. എല്ലാ ചർച്ചകളും സംവാദങ്ങളും ഡാ റ്റയിൽ അധിഷ്ടിതമായാൽ മാത്രമേ അതുകൊണ്ടു സമൂഹത്തിനോ വരുംതലമുറക്കോ ഗുണമുണ്ടാകൂ.

അണക്കെട്ടുകൾ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണം എന്നാണ് ഒരു പ്രധാന വാദം. എന്നാൽ ടാറ്റ പരിശോധി ച്ചാൽ അങ്ങനയല്ല, അണക്കെട്ടുകൾ യഥാർത്ഥത്തിൽ കൊച്ചിയെയും മറ്റു താണ പ്രദേശത്തെയും സംരക്ഷിക്കുകയ്യായിരുന്നു എന്നു കാണാം.

ആദ്യമായി പരിശോദിക്കേണ്ടുന്ന ഡാറ്റ മഴയുടെ അളവ് തന്നെയാണ്. ജൂലൈയിലും ജൂണിലും സാധാരണ ലഭിക്കുന്നതിനേക്കാൾ സാമാന്യം നന്നായി മഴ ലഭിച്ചു .സാധാരണയായി ദിവസേന 50 mm ൽ താഴെ മാത്രം മഴ ലഭിക്കേണ്ടുന്ന ആഗസ്ത് മാസത്തിൽ 16 തീയതി മാത്രം ലഭിച്ചത് 170എംഎം ൽ കൂടുതൽ ആണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു ഈ ആഗസ്റ്റിൽ 165% അധിക മഴ ലഭിച്ചു.
15, 16, 17 എന്നീ 3 ദിവസങ്ങളിലെ  മഴയാണ് കാര്യങ്ങൾ തകിടം മറിച്ചത്. വളരെ കുറച്ചു ദിവസങ്ങൾ - കൃത്യം പറഞ്ഞാൽ മൂന്നു ദിവസങ്ങൾ കൊണ്ടാണ് ഈ മഴയുടെ വലിയൊരു ഭാഗം പെയ്തു ഇറങ്ങിയത് . എന്ത് തന്നെ ചെയ്താലും ഒരു ഭീകര പ്രളയം ഇത് കൊണ്ട് മാത്രം സംഭവിക്കും എന്നത് വ്യക്തമാണെന്ന് തോന്നുന്നു . മാത്രമല്ല , ആഗസ്ത് തൊട്ട് അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നു വിട്ടു തുടങ്ങി എന്നാണ് ഡാറ്റ കാണിക്കുന്നത് . എന്നാൽ വളരെ അധികം വെള്ളം ഒഴുക്കിക്കളയണം എങ്കിൽ ഇത്രയും മഴ ഒരുമിച്ച് മൂന്നു ദിവസത്തിൽ പെയ്യും എന്ന് പ്രവചനം വരണമായിരുന്നു . അതുണ്ടായിരുന്നില്ല എന്നാണു മനസിലാക്കുന്നത് .

ഇനി അണക്കെട്ടുകളുടെ കാര്യം.
ആകെ ഒഴുകി വന്ന വെള്ളത്തിന്റെ ചെറിയ ശതമാനം മാത്രമാണ് അണക്കെട്ടുകൾ പുറത്തു വിട്ടത്. ആഗസ്ത് 15ണ് മാത്രം ഇടുക്കി അണക്കെട്ടിൽ 247.7mu ജലം എത്തി, തുറന്നു വിട്ടതോ 120 mu മാത്രവും.

അണക്കെട്ടിൽ നിന്നു വരുന്ന വെള്ളത്തിന്റെ വേഗതയാണ്  അടുത്ത ആരോപണം. ഏകദേശം 1500 cm/s ഒഴുകി വരുന്ന വെള്ളം അണക്കെട്ടിൽ നിന്നും പുറത്തു പോകുന്നത് 700cm/s വേഗതയിലാണ്. ഈ വേഗത തുറന്നിരിക്കുന്ന ഷട്ടറുകളുടെ എണ്ണം, വ്യാസം എന്നിവ അനുസരിച്ചു മാറാം.

ഇതിൽ നിന്നും അണക്കെട്ടുകൾ ഒരു ഷോക്ക് അബ്സോർബർ ആയി പ്രവർത്തിച്ചിരുന്നു എന്നു വേണം മനസിലാക്കാൻ. ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്ന ഈ കാര്യങ്ങളിൽ വല്ല മാറ്റവും ഉണ്ടെങ്കിൽ തെറി പറഞ്ഞു തന്നെ തിരുത്തുമല്ലോ .

തീർച്ചയായും എല്ലാ വശങ്ങളും പരിശോധിക്കണം . എവിടെ എങ്കിലും തകരാറുകൾ പറ്റിയിട്ടുങ്കിൽ കണ്ടു പിടിക്കണം എന്ന കാര്യത്തിൽ ഒരു ദാക്ഷിണ്യവും ഉണ്ടാകാൻ പാടില്ല . എന്നാൽ ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ട് , ഇങ്ങനെ ഒരു പ്രളയം ഉണ്ടാകുമായിരുന്നു എന്നോ, വലിയ രീതിയിൽ നാശം തടയാൻ സാധിക്കുമായിരുന്നു എന്നോ ഞങ്ങൾ കരുതുന്നില്ല .


(ജിമ്മി മാത്യു , ഗോപി കൃഷ്ണ )

Jimmy Mathew Facebook post

 ********************************************************************************
context- people saying Poringalkuthu dam was breached.

Maximum water that was holding in Poringalkuthu dam - 30 MCM. means 30million cubic metre. അതായത് 30 കിലോ മീറ്റർ സ്ക്വയർ ഏരിയയിൽ ഒരു മീറ്റർ വെള്ളം കയറിയാൽ ഉള്ള അത്രയും വെള്ളം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ π×r^2= 30 km ^2 , r= 3km . The water from Poringalkuthu can only raise water by one meter in  3 km radius of Chalakudy.   എന്ന പറഞ്ഞാൽ 3 കിലോമീറ്റർ റേഡിയസിൽ ഒരു മീറ്റർ വെള്ളം കയറും. എന്നാൽ 300mm മഴ ഇതേ സ്ഥലത്തു ഒരു ദിവസം പെയ്താൽ .3m*30= 9 MCM വെള്ളo ,അതായത് പൊരിങ്ങൽ ഡാoപൊട്ടിയാൽ ഉണ്ടാകുന്ന വെള്ളത്തിന്റെ മൂന്നിൽ ഒന്ന്. അപ്പോൾ ഡാമിനെ പഴിക്കുന്നത് എന്തിന്?

എന്നാൽ ഇതുവരെ കേരളത്തിനു ലഭിച്ചിരിക്കുന്നത് 2394.1 mm മഴ.ഇത് സാധാരണ ലഭിക്കുന്ന മഴയേക്കാൾ 41% (700mm )കൂടുതൽ (IMD ഡാറ്റ ) .

കേരളത്തിന്റെ വിസ്തൃതി -38863sqkm. ഇവിടെ700mm മഴ കൂടുതൽ. അതായത്38863*10^6*.7=27204mcm water. Idukki has 1900 mcm gross storage. So this will come around  14 times water that Idukki can have.
അതായത് കേരളത്തിന് കിട്ടിയ അധിക മഴ ഇടുക്കി ഡാമിന്റെ 14 ഇരട്ടിയോളം വരും.
ഇനിയും ഡാമിനെ പഴിക്കരുത് .
***************************************************************************
പോളിടെക്‌നിക്കിൽ പഠിക്കാത്ത കേരളത്തിലെ മൊത്തം ജനങ്ങളുടെയും സംശയമാണ് ഇടുക്കിയിലെ ചെറുതോണി ഡാം എന്തുകൊണ്ട് നേരത്തെ തുറന്നില്ല, നേരത്തെ തുറന്നായിരുനെങ്ങിൽ ജലനിരപ്പ് കുറക്കാമായിരുന്നില്ലേ എന്ന്......KSEB യുടെ ലാഭക്കൊതി കാരണമല്ലേ നേരത്തെ തുറക്കാതിരുന്നതെന്നു......

എന്റെ പൊന്നു ചേട്ടന്മാരെ.....ആ ഡാമിൽ ഷട്ടറിൽ കൂടെ മാത്രമേ വെള്ളം പുറത്തേക്കു പോകൂ, ഷട്ടർ ഇരിക്കുന്ന height ആണ് 2397 ft , ജലനിരപ്പ് 2397 ft എത്തിയത് 9th ഓഗസ്റ്റ് നാണ്,

ഷട്ടർഒക്കെ രണ്ടു മാസം മുൻപ് തുറന്നിട്ടാലും ആ height ൽ വെള്ളം എത്താതെ മണിയാശാനും KSEB യും പോയിട്ട് ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് വിചാരിച്ചാലും വെള്ളം പുറത്തേക്കു പോകില്ല....

ശക്തമായ മഴ കാരണം ആഗസ്റ്റ് ഒമ്പതിനാണ് ജലനിരപ്പ് 2397 ft ലേക്ക് എത്തുന്നത്....രാത്രി ഷട്ടർ തുറക്കുന്നത് ഒഴിവാക്കി രാവിലെ തന്നെ രണ്ടു ഷട്ടർ തുറന്നു....പുറത്തേക്കൊഴുകിയ വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതൽ ജലമാണ് കടുത്ത മഴ കാരണം ഡാമിലേക്ക് ഒഴുകിയെത്തിയത്.....അങ്ങനെ ബാക്കി അഞ്ചു ഷട്ടറുംകൂടി തുറന്നു....ചുരുക്കിപ്പറഞ്ഞാൽ ഇടുക്കി ഡാം ഇല്ലായിരുന്നെങ്കിൽ ഈ പെയ്ത മഴയിൽ മൂന്ന് ജില്ലകൾ കേരളത്തിൽ നിന്നും ഒലിച്ചു പോയേനെ.

ഇനിയും ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ ഡാം തുറന്നപ്പോൾ പത്രമാധ്യമങ്ങളിൽ വന്ന ഫോട്ടോ അല്ലെങ്കിൽ വീഡിയോ പരിശോധിക്കുക......ഡാം തുറക്കുന്ന നിമിഷത്തിൽ എടുത്ത ഫോട്ടോകളിൽ കാണാം വെള്ളം മുകളിൽ നിന്നും ഒഴുകി വരുന്നത്, ആ നിരപ്പിലാണ് അഞ്ചു  ഷട്ടറുകളും ഇരിക്കുന്നത്........ആ നിരപ്പിൽ വെള്ളം എത്താറാകുമ്പോളാണ് ബ്ലൂ അലെർട് യെല്ലോ അലെർട് ഒക്കെ പ്രഖ്യാപിച്ചത് ......എത്തി കഴിഞ്ഞപ്പോൾ റെഡ് അലേർട്ടും.....

അതുകൊണ്ടു ദയവുചെയ്ത്  നുണകൾ പ്രചരിപ്പിക്കും മുൻപ് സ്വന്തമായി കാര്യങ്ങളെ ഒന്നു വിലയിരുത്തുക......ഈ ദുരന്തത്തെ നാം നേരിട്ടത് ഒറ്റക്കെട്ടായാണ്....ഇവിടെ ഇപ്പോൾ ഒറ്റ വികാരമേയുള്ളു .......കേരളം.

നമ്മുടെ നാടിനെ പടുത്തുയർത്തുക എന്ന ഒറ്റലക്ഷ്യമെ നമുക്കുള്ളൂ....അതിനായി കൈ കോർക്കാം.
*******************************************************************************
I have replied the technical details whoever has raised it, copying it here again.

1. Total capacity of the dam is at 2408 ft.

2. മുകളിൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഞ്ചു radial സ്പിൽവേ (ഷട്ടർ) കൂടാതെ ഡാമിന്റെ അടിഭാഗത്തായിട്ടു രണ്ടു vertical spillways കൂടിയുണ്ട്. അതുപയോഗിക്കുന്നതു ഡാം de-slit ചെയ്യാനും അല്ലെങ്കിൽ ഡാം ഡികമ്മീഷൻ ചെയ്യാൻ ആണ്.

അതെങ്ങാനും തുറന്നിരുനെങ്കിൽ നമ്മൾ അറബിക്കടലിൽ ഇരുന്നു ഇത് ടൈപ്പ് ചെയ്യേണ്ടി വന്നെനെ കൂടെ രണ്ടോ മൂന്നോ ജില്ലകളും...........the slit and water comes out of it as a projectile due to the heavy pressure and we will have new islands formed in Arabian Sea from the slit in place of few districts in Kerala.

According to my information, the vertical spillways have never been opened since the dam was commissioned, however few people have mentioned here that it was opened for few seconds in 1981 & closed immediately since they couldn’t manage it as water was going out like a projectile (rocket)

3. Dam shutter (radial flood gate) base is fixed at 2370 ft. This means that the maximum we can reduce the water level in Cheruthoni through radial floodgates is 2370 ft. So if the water level is 2370 ft, it will stay in dam, will not go down through radial floodgates.

4. Shutter height is 10 meters (33 ft), this means shutter base is at 2370 ft & shutter top is at 2403 ft. Currently, the dam is opened only when the radial shutter gate is submerged at 2397 ft.

https://m.youtube.com/watch?v=6F0Mzlwu7vE
5. KSEB has till now "NOT announced" (officially or unofficially) that they can open the 5 floodgates release water before the water level reach 2397 ft.

Trial run was planned at 2397 ft, not before that, listen to KSEB chairman at 7.25 in this video

https://m.youtube.com/watch?v=6iD_2CEJBbc

6. The diagram on radial spillways is attached, they are opening inwardly from top and currently water is being drained only once water level is at 2397 ft. It’s not opened like shop shutters, it’s concave in shape.

7. ഡാം ഷട്ടർ തുറക്കുന്നത് കണ്ടിട്ടില്ലാത്തവർക്കായി

Video of Cheruthoni dam being opened.

https://m.youtube.com/watch?v=MuSlb4Pzf_

No comments:

Post a Comment