കേരളത്തിലെ / ലോകത്തെവിടെയും നടക്കുന്ന ദുരന്ത നിയന്ത്രണ പ്രവർത്തനങ്ങൾ പരസ്പരം അറിയിക്കുകയും നമ്മളാൽ ആകാവുന്ന വിധത്തിൽ രക്ഷാ പ്രവർത്തങ്ങളിൽ ഇടപെട്ടു സഹായി ക്കുകയുമാണ് ഈ ഗ്രൂപ്പിന്റെ ലക്ഷ്യം .
tips disaster management എന്ന വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു (2017 ഒക്ടോബർ 31 മുതൽ )വർഷമായി .ദുരന്ത നിവാരണ രംഗവുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ചർച്ചക്ക് വിധേയമാക്കുന്നത് .പ്ലസ് വൺ ക്‌ളാസ്സുകളിൽ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ നാലാമത്തെ അധ്യായമായി disaster management ചർച്ച ചെയ്യുന്നുണ്ട് .ആ ച ർച്ചക്കു സഹായകരമാവുന്ന ചിത്രങ്ങളും ആശയങ്ങളും ശേഖരിക്കുകയും ഈ വിഷയം സമൂഹത്തിനു പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു എന്റെ ഉദ്ദേശം .2018 ജൂലൈ 29 നു വന്ന പ്രളയ മുന്നറിയിപ്പിന്റെ കൂടെ ഇടുക്കിയിൽ പ്രളയ സാധ്യത യുള്ളതിനാൽ എടുക്കേണ്ട മുൻകരുതൽ നടപടികളുടെ വിശദമായ ലിസ്റ്റ് KSEB യുടെ വകയായി ഫോർവാഡ് ചെയ്തു കിട്ടിയത് ഞാൻ ഗ്രൂപ്പിൽ ഉൾപ്പെടുത്തി .ഉടൻ "Ee gpil arenkilm idukki kar undo mashe" ഈ ഗ്രൂപ്പിൽ ആരെങ്കിലും ഇടുക്കിയിലുണ്ടോ എന്ന തമാശ ചോദ്യം ഒരു സുഹൃത്‌നിയെ പ്രതികരണമായി വന്നു .എന്റെ പ്രതികരണം " ****** Sir, Disaster management is a topic for discussion in the 11 English reader.Whatever that's meaningful shared in this group will be discussed in my English class and will be added in the page disaster management of the blog- ckrenglishclass.blogspot.in." എന്നായിരുന്നു . അപ്പോഴും ഇത്രയും വലിയ ഒരു ദുരന്തം ഈ വർഷം തന്നെ നമ്മെ കാത്തിരിക്കുന്നു എന്നു ഞാനും കരുതിയില്ല .
2018 ഓഗസ്റ്റ് 13 രാവിലെ മുതൽ പ്രളയത്തിന്റെ വാർത്തകൾ വന്നു തുടങ്ങിയപ്പോൾ tips disaster management എന്ന ഈ whats ആപ്പ് ഗ്രൂപ്പിന്റെ പ്രസക്തിയേറി എന്നു ഞാൻ മനസ്സിലാക്കി .അപ്പോൾ തന്നെ ഗ്രൂപംഗവും കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ്റെ ശിഷ്യനുമായ ഡോ .സുബിനും സുഹൃത്തുക്കളും വയനാട്ടിലെ പ്രളയമേഖലയിൽ വളണ്ടിയർ ടീം അംഗം ആയി പോവുകയും ചിത്രങ്ങളും വാർത്തകളും അയച്ചു തുടങ്ങുകയും ചെയ്തുകഴിഞ്ഞിരുന്നു . . എനിക്ക് പരിചയമുള്ള ആളുകളുടെ ഫോൺ നമ്പറുകൾ എല്ലാം ഗ്രൂപ്പിൽ ചേർത്തു തുടങ്ങി .മൂന്നോ നാലോ ഘട്ടങ്ങളായി ഒറ്റ ദിവസം ആണ് ഇത് പൂർണമാ ക്കിയത് .കേരളത്തിലെ വിവിധ മേഖലകളിൽ താമസിക്കുന്നവരുടെ ഒരു പരിച്ഛേദമായി ഗ്രൂപ്പ് മാറി.അംഗമായ ഓരോ ആളും മറ്റ് ഗ്രൂപുകളിൽ നിന്ന് കിട്ടിയ sos സന്ദേശങ്ങളും മുന്നറിയിപ്പുകളും കൈമാറിത്തുടങ്ങി .അതെ സമയം ആലപ്പുഴ രക്ഷാ പ്രവർത്തനത്തിനായി അമൃതാ ഹോസ്പിറ്റലിൽ നി ന്നും പോയ ടീമിന്റെ അംഗം ജിനേഷ് അദ്ദേഹത്തിന്റെ സഹോദരൻ ബിനേഷ് വയനാട് നിന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രൂപ്പ് അംഗമായി .അതോടെ ദുരിതങ്ങൾ അറിയിച്ചാൽ ഉടൻ ആ ഭാഗത്തേക്ക് റെസ്‌ക്യൂര് ടീം പോകുന്ന വിധത്തിൽ ഗ്രൂപ്പിന് ഇടപെടാൻ കഴിഞ്ഞു .തിരുവന്തപുരത്തെ ഡിസാസ്റ്റർ മാനേജ്‌മന്റ് ടീമുമായും ചില ഘട്ടങ്ങളിൽ നേരിട്ട് സമ്പർക്കത്തിൽ വരാനും രക്ഷാ പ്രവർത്തനം അത്യാവശ്യമായ ചില കേസുകൾ ശ്രദ്ധയിൽ പെടുത്താനും കഴിഞ്ഞു .കാസർഗോട്ട് ജില്ലയിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെ ഗ്രൂപ്പുകളുമായി ലിങ്ക് ചെയ്യാൻ രാത്രി ഒമ്പതു മണിയോടെ സാധ്യമായി .വിവിധഗ്രൂപ്പുകളുമായി ലിങ്ക് ചെയ്യാനുള്ള ആശയവും നീക്കവും തൃശൂർ കേന്ദ്രികരിച്ചു ശ്രീരാജ് കുറുപ്പിന്റെ ഭാഗത്തു നിന്നാണ് ഉണ്ടായത് .പരസ്പരം ആരും നിര്ബന്ധിക്കാതെ തന്നെ രക്ഷാ പ്രവർത്തനസന്ദേശങ്ങൾ മികച്ച രീതിയിൽ കോർഡിനേറ്റ ചെയ്ത ആവേശകരമായ അനുഭവമാണ് പിന്നീടുള്ള മണിക്കൂറുകൾ .അന്നും പിന്നീട് തുടർച്ചയായി രണ്ടു രാത്രികളിലും ഉറക്കമില്ലാതെ കോഡിനേഷൻ വർക് ചെയ്യാൻ ക ഴിഞ്ഞു .ഇതു പോലെ നിരവധി ഫേസ് ബുക്ക് / വാട്സ് അപ്പ് /ട്വിറ്റർ കൂട്ടായ്‍മകൾ ജീവൻ രക്ഷാ പ്രവർത്തനത്തിന് കാര്യക്ഷമത പകരാൻ ശ്രമിച്ചിട്ടുണ്ട് .നവമാധ്യമങ്ങളുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ടുന്ന പ്രവർത്തനം .ആ സമയങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ട നൂറുകണക്കിന് മെസ്സേജുകളിൽ ചിലതു വരും തലമുറക്കായി താഴെ ചേർത്ത് വക്കുന്നു .(chat file വായിക്കുക )
ജീവൻ രക്ഷാ രക്ഷാപ്രവർത്തങ്ങൾക്കു ശേഷം നട ന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ഈ ഗ്രൂപ്പംഗ ങ്ങളിൽ പലരും വയനാട്ടിലും ചാലക്കുടിയിലും ചെങ്ങന്നൂരും പാണ്ടനാട്ടിലും ഒക്കെ നേരിട്ട് പങ്കെടുത്തു എന്നതും പിന്നീടും ചില അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ സാന്ത്വന പ്രവർത്തനത്തിൽ മുഴുകിയിരുന്നു എന്നതും ചാരിതാർഥ്യത്തിനു വക നൽകുന്നു .
ഈ ഗ്രൂപ്പിൽ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വിദ്യാർഥിക ൾ മുതൽ ഡോക്ടർ മാർ വരെ കേരളത്തിലും അന്യ ദേശങ്ങളിലും ഇപ്പോൾ താമസിക്കുന്ന 241 പേർ അംഗങ്ങൾ ആയുണ്ട് .പ്രമുഖ ദുരന്ത നിവാരണ വിദഗ്ദ്ധ നാ യ ശ്രീ മുരളി തുമ്മാരുകുടി ഈ ഗ്രൂപ്പിലെ ഒരു അംഗമാണ് .
പ്രളയകാലത്തിനു ശേഷം ഈ ഗ്രൂപ്പ് ഏറ്റെടുത്തു വിജയിപ്പിച്ചു മറ്റൊരു പ്രവർത്തനം ശ്രവണ സഹായി കൾ തീവണ്ടിയിൽ വെച്ചു നഷ്ടപ്പെട്ട നിയശ്രീ എന്ന കുഞ്ഞിന് ഒരു ശ്രവണ സഹായി വാങ്ങുന്നതിനു 50000(അൻപതിനായിരം ) രൂപാ സമാഹരിച്ചു നൽകുക എന്നുള്ളതായിരുന്നു .
2019 ആഗസ്റ്റു മാസം ഉത്തരകേരളത്തിൽ പ്രളയം എത്തിയപ്പോഴും ദുരന്തമുഖത്തു സഹായം ആവശ്യമുള്ളവരേയും സഹായം ചെയ്യാനും എത്തിക്കാനും സന്മസ്സുള്ളവരേയും ബന്ധപ്പെടുത്താനും നിരവധി പ്രവർത്തനങ്ങൾ ഏകോപി പ്പി ക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും ഈ ഗ്രൂപ്പിന് കഴിഞ്ഞു .വയനാട് പ്രളയ ബാധിത മേഖലയിൽ വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങളും കിണർശുചീകരണവും ചെയ്യുന്നതിന് 40 പേർ അടങ്ങിയ ഒരു ടീമിനെ തയ്യാറാക്കാൻ നമുക്ക് കഴിഞ്ഞു .മലപ്പുറം അരീക്കോട് മൂർക്കനാട് സ്‌കൂളിലെ ലൈബ്രറി, പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ടപ്പോൾ ഒരാഴ്ചക്കുള്ളിൽ 150 ഓളം പുസ്തകങ്ങൾ സമാഹരിച്ചു നൽകാനും നമുക്ക് കഴിഞ്ഞു .
വാട്ട് സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ പാനലിൽ വിവേക് വി പി ( റിട്ടയേർഡ് എഞ്ചിനീയർ ,കണ്ണൂർ ) ,അജിത് (ഹെൽത്ത് ഇൻസ്‌പെക്ടർ ,കാസർഗോഡ് ),അനീഷ് ( പോലീസ് ഓഫീസർ ,കാസർഗോഡ് ) അർജുൻ ടി ആർ ( വിദ്യാർത്ഥി ,കാസർഗോഡ് ),പദ്മരാജൻ (എറണാകുളം ),സുബിൻ സി കെ ( ഡോക്റ്റർ ,കാസർഗോഡ് ),ഗോപകുമാർ ജി കെ ( എൻജിനീയർ ,ചെന്നൈ ),ലാൽജി (ഹയർ സെക്കന്ററി അദ്ധ്യാപകൻ ,കൊല്ലം ),രാധാകൃഷ്ണൻ സി കെ ( റിട്ട .പ്രിൻസിപ്പൽ ,ഗവ .ഹയർ സെക്കന്ററി സ്‌കൂൾ ,കണ്ണൂർ ) ലതാബായി ( അദ്ധ്യാപിക ,കമ്പല്ലൂർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾ ) രമ (പൂർവ വിദ്യാർത്ഥി ,കുണ്ടംകുഴി ഗവ .ഹയർ സെക്കന്ററി സ്‌കൂൾ ) എന്നിവർ പ്രവർത്തിക്കുന്നു .
Home page More contents

No comments:
Post a Comment