Hsslive Broadcast No: 151
ഹയർ സെക്കൻഡറി അധ്യാപകരോടുള്ള അഭ്യർത്ഥന
പ്രീയ അധ്യാപകരെ,
നമ്മുടെ കേരളം ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ പ്രതിസന്ധിയെ നേരിടുന്ന സന്ദർഭമാണിത് എന്നു നമുക്കു ഏവർക്കും ബോധ്യമുണ്ട്. അധ്യാപകർ എന്ന നിലയിൽ വലിയ ഉത്തരവാദിത്വവും കർത്തവ്യവും നമ്മൾ ഓരോരുത്തരും പുലർത്തേണ്ടുന്ന നിർണായക ഘട്ടം. വെള്ളപ്പൊക്കം മൂലം കുട്ടികളുടെ പഠന സാമഗ്രികളായ പാഠപുസ്തകങ്ങൾ,റിക്കോർഡ്കൾ, നോട്ടുകൾ മുതലായവ നഷ്ടമായിക്കഴിഞ്ഞു.പാഠപുസ്തകങ്ങൾ പകരമായി ശേഖരിക്കാൻ അവർക്ക് കഴിയുമെങ്കിലും അവർ എഴുതി സൂക്ഷിച്ച നോട്ടുകൾ(പഠനക്കുറിപ്പുകൾ) വീണ്ടും എഴുതി തയാറാക്കി പരീക്ഷയെ അഭിമുഖീകരിക്കുക എന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ അധ്യാപകരായ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഇവിടെ പങ്ക് വയ്ക്കട്ടെ.
നാം ഓരോരുത്തരും നമ്മുടെ വിഷയങ്ങൾ ഹയർസെക്കൻഡറി ക്‌ളാസ് മുറികളിൽ പഠിപ്പിക്കുവാൻ വേണ്ടി നോട്ടുകൾ/പഠനക്കുറിപ്പുകൾ തയ്യാറാക്കുകയോ അവ കുട്ടികൾക്ക് നൽകുകയോ ചെയ്തിട്ടുണ്ടാകാം. അവയെ ക്രോഡീകരിച്ചു ask@hsslive.in എന്ന മെയിൽ ഐഡി യിലേക്കു PDF രൂപത്തിൽ ടൈപ്പ് ചെയ്‌ത് അയച്ചു തരികയാണെങ്കിൽ കുട്ടികൾക്ക് അത് ഒരു അനുഗ്രഹമായിരിക്കും. എല്ലാ വിഷയങ്ങളിലും ലഭിക്കുന്ന ഇത്തരം നോട്ടുകൾ ഹയർസെക്കൻഡറി കൂട്ടായ്മയായ Hsslive.in ലൂടെ കുട്ടികൾക്ക് ലഭ്യമാക്കാൻ നമുക്ക് കഴിയും.
കഴിയുന്നത്ര അധ്യാപകർ ഈ യജ്ഞത്തിൽ പങ്കാളികളാകുക, വിജയിപ്പിക്കുക.
നമ്മൾ അതിജീവിക്കും
#WeShallOvercome

No comments:
Post a Comment