ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

RADHESH CHENGANNUR'S PAGE


പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിന് അധ്യാപക ദിനത്തിൽ SNTRUST HSS  സ്‌കൂളിലെ വിദ്യാർത്ഥികളും സഹപ്രവർത്തകരും SNTRUST HSS  സ്‌കൂളിലെ എൻ  എസ്  എസ്  പ്രോഗ്രാം ഓഫിസർ രാധേഷ് സാറിനെ ഇന്ന് ആദരിച്ചപ്പോൾ ...ചെങ്ങന്നൂർ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഞങ്ങളെ സ്വീകരിച്ചതും നയിച്ചതും ഇദ്ദേഹമായിരുന്നു .കൂടെയുള്ളത് ആ സ്‌കൂളിലെ പ്രിൻസിപ്പൽ പ്രസന്നൻ സാർ.അദ്ദേഹവും ഞങ്ങൾക്ക്  പൂർണപിന്തുണ തന്നിരുന്നു. HAPPY TEACHER'S DAY TO RADHESH SIR AND PRASANNAN SIR.

No comments:

Post a Comment