CLICK HERE TO SEE OUR ACTIVITIES IN KOTTAYADU (ALAKODE)
IRPC is not a temporary organisation.
രോഗം ബാധിച്ച് ദീര്‍ഘകാലം കിടപ്പിലായ രോഗികളെ പരിചരിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കപ്പെട്ട സാന്ത്വന പരിചരണ പ്രസ്ഥാനമാണ് ഐ.ആര്‍.പി.സി. (ഇനീഷ്യേറ്റീവ് ഫോര്‍ റിഹാബിലിറ്റേഷന്‍ & പാലിയേറ്റീവ് കെയര്‍, കണ്ണൂര്‍)
സാന്ത്വന പരിപാലനം ആവശ്യമായ രോഗിയുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാമൂഹ്യ ഇടപെടല്‍ അനിവാര്യമാണ്. രോഗിയുടെയും കുടുംബത്തിന്റെയും സാമൂഹ്യ, സാമ്പത്തിക, മാനസിക പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സമൂഹത്തിന് കഴിയേണ്ടതുണ്ട്. പരിചരണം എന്നത് കേവലം ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കല്‍ മാത്രമല്ല, രോഗിയുടെയും കുടുംബത്തിന്റെയും മറ്റു പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമുണ്ടാക്കാന്‍ സാധിക്കണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ആരോഗ്യവകുപ്പിന്റെ സഹായത്തോടെ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ സമൂഹത്തിന്റെയാകെ ശ്രദ്ധയോടെ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുക എന്നതാണ് ഐ.ആര്‍.പി.സി. ലക്ഷ്യമിടുന്നത്.
മാറാരോഗം ഒരു സാമൂഹിക പ്രശ്നമാണ്. രോഗിയുടെ ബന്ധുക്കള്‍, അയല്‍ക്കാര്‍, സമൂഹത്തിലുള്ളവര്‍ എന്നിവരാണ് കൂടുതല്‍ സമയം രോഗിയുമായി ഇടപെടുന്നത്. രോഗിയുമായുള്ള ഇടപെടല്‍ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ സമൂഹത്തിനാകെ ഈ കാര്യങ്ങളില്‍ ശരിയായ അവബോധം ഉണ്ടാകണം. ബോധവല്‍ക്കരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ.ആര്‍.പി.സി. മുന്‍കൈ എടുക്കും.
രോഗംവന്ന് ദീര്‍ഘകാലം കിടപ്പിലായ രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കൂട്ടായ്മയിലൂടെ നമുക്ക് കഴിയും. പാലിയേറ്റീവ് കീയര്‍ ക്ലിനിക്കുകള്‍, ആശുപത്രികള്‍, കോഴിക്കോട് ഐ.പി.എം. എന്നിവരുമായി സഹകരിച്ചാണ് ഐ.ആര്‍.പി.സി. പ്രവര്‍ത്തിക്കുക. ഇതിനായി വാര്‍ഡുതലത്തില്‍ വളണ്ടിയര്‍മാരെ പരിശീലിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനം ക്രമീകരിച്ചു കഴിഞ്ഞു. ജില്ലയില്‍ 1500 വളണ്ടിയര്‍മാര്‍ക്ക് ഹോംകെയര്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. കിടപ്പിലായ രോഗികള്‍ക്ക് സ്ഥിരം പരിചരണം ലക്ഷ്യമാക്കി അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഈ സാഹചര്യത്തില്‍ ഓരോ വ്യക്തിയോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു:
സ്വന്തം പ്രദേശത്തെ മാറാരോഗികളെ പരിചരിക്കാന്‍ ആഴ്ചയില്‍ രണ്ടുമണിക്കൂറെങ്കിലും നീക്കിവെക്കാന്‍ സന്നദ്ധമാവുക.
സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും കണ്ണിചേരുക.
ദീര്‍ഘകാലം കിടപ്പിലായ രോഗികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരാന്‍ നമുക്കൊരുന്നിക്കാം.
ജനകീയ പങ്കാളിത്തത്തോടെ അവര്‍ക്ക് ജീവിതസാഹചര്യങ്ങളൊരുക്കാന്‍ നമുക്ക് മുന്‍കൈയ്യെടുക്കാം.
മാറാരോഗം ഒരു സാമൂഹിക പ്രശ്നമാണ്. അവരുടെ ചികിത്സയും പരിചരണവും ഔദാര്യമല്ല, അവരുടെ അവകാശവും സമൂഹത്തിന്റെ കടമയുമാണ്.....continues
No comments:
Post a Comment