ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

പ്രവർത്തന റിപ്പോർട് 2019-20

പ്രവർത്തന റിപ്പോർട്  2019-20

TIPS DISASTER MNGMNT എന്ന  വാട്ട്  സ്  ആപ്പ് ഗ്രൂപ്പ് വഴി ചെയ്ത വിവിധ പ്രവർത്തനങ്ങൾ 

CMDRF ലേക്ക് കോവിഡ് കാലത്തു ദുരിതാശ്വാസ ഫണ്ട് ശേഖരിച്ചു .....മുഖേന CMDRF ലേക്ക് സമർപ്പിച്ചു .(10/5/2020-18/5/2020)

ഡെങ്കി പനി പ്രതിരോധ പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി .
1 .ഉറവിട ശുചീകരണം
2 .പ്രതിരോധ മരുന്ന് വിതരണം .

കോവിഡ് ഡ്യൂട്ടിയിലായിരുന്ന പോലീസ് ഓഫിസർമാർക്കു സ്നേഹവിരുന്ന് സംഘടിപ്പിക്കാൻ സഹായിച്ചു .



10000 ജൈവ സോപ്പ് നിർമ്മാണം -പ രിശീലനം തുടരുന്നു .


1000  മാസ്കുകൾ പ്രാദേശികമായി ലഭ്യമാക്കാൻ നേതൃത്വം നൽകി .


മീനിലെ രാസമാലിന്യം ശ്രദ്ധയിൽ പ്പെടുത്താനുള്ള പ്രവർത്തനത്തിനു സഹായിച്ചു  


സാമൂഹിക സന്നദ്ധ സേനയിലേക്ക് രജിസ്ററേഷനു വേണ്ട പ്രചാരണവും രജിസ്‌ട്രേഷൻ ചെയ്യാൻ സാങ്കേതിക സഹായവും നൽകി

സാനിറ്റൈസർ  ഓഫിസിൽ  നിർമിക്കുന്ന വിധം എങ്ങിനെ എന്ന് പ്രചരിപ്പിച്ചു .


BREAK THE CHAIN സന്ദേശം ഫലപ്രദമായി പ്രചരിപ്പിച്ചു .
നിയന്ത്രണങ്ങൾ അയയ്ക്കുമ്പോൾ  ശ്രദ്ധ മുറുക്കണം - CKR 18 / 5/2020 ( tipsdisastermngmnt whatsapp group)

കോവിഡ് കാലത്തെ രക്ത ലഭ്യതക്കു വേണ്ടി ഇടപെടലുകൾ നടത്തി
പാലക്കാട് ഇടപെടൽ

ആലക്കോട് ഗ്രാമപ്പഞ്ചായത്തിൽ ദുരന്തനിവാരണ സേനാ ക്ലാസും   ചർച്ചയും നടത്താൻ  സഹകരിച്ചു .

ആലക്കോട് ,ശ്രീപുരം ,വയക്കര നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളിൽ സപ്ത ദിനക്യാമ്പിനോടനിബന്ധിച്ചു സോപ്പ് ,ലോഷൻ നിർമാണ പരിശീലന ക്‌ളാസ്സുകൾ കൈകാര്യം ചെയ്തു.

മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകരുടെ നേതൃത്വത്തി ൽ കഴിഞ്ഞ  ഞായറാഴ്ച  ( 2019 ഡിസമ്പർ 1 ) നടന്ന  കൊട്ടയാട് കവല ബസ് ഷെൽട്ടർ ശുചീകരണപ്രവർത്തനത്തിന് നേതൃത്വം നൽകി  .

മൂർക്കനാട് ലൈബ്രറി പുനർനിർമ്മാണ സഹായം നമ്മുടെ ഗ്രൂപ്പിന്റെ വകയും .(21/08/2019
2 BUNDLES OF BOOKS ;167 IN NUMBER ;WORTH about Rs.15000 including cash contribution to the account provided.
നന്ദി. സഹകരിച്ച  എല്ലാവർക്കും .പ്രളയത്തിൽ പുസ്തകങ്ങൾ നശിച്ചുപോയ SS HSS മൂർക്കനാട് സ്കൂളിലെ ലൈബ്രറി പുനരുജ്ജീവിപ്പിക്കുന്നതിനായി 15000 രൂപ വിലവരുന്ന 167 പുസ്തകങ്ങൾ എത്തിക്കുന്നതിനും ഏതാണ്ട് 3000 രൂപയോളം അവരുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ പ്രേരണ നൽകുന്നതിനും നമ്മുടെ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ഉപകരിച്ചു)


എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ എന്തൊക്കെ എന്ന് പ്രചരിപ്പിച്ചു 


പ്രളയത്താൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കാൻ സഹകരിച്ചു 

ആലക്കോട് പാത്തൻ പാറ നെല്ലിക്കുന്നിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇന്ന് Tips Disastermanagment വാട്സ് അപ്പ് ഗ്രൂപ്പിന്റെ പ്രതിനിധികളായി ഞാനും രാമചന്ദ്രൻ സാറുംപിന്നെ ആലക്കോട്ടുകാരായ  2 യുവ സുഹൃത്തുക്കളും (അഭിനന്ദ്, വിഷ്ണു ) ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ 7 പേർ ഇന്നലെ രാത്രി താമസിച്ചിട്ടുണ്ട്. 15 ഓളം കുടുംബങ്ങളെ ഇന്ന് മാറ്റി പാർപ്പിക്കാനുണ്ട്.ഞങ്ങൾ 25 കിലോ അരി വാങ്ങി എത്തിച്ചു കൊടുത്തു

No comments:

Post a Comment