ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

പ്രായമായവരെ പരിഗണിക്കാനുള്ള പരിശീലനം

പ്രായമായവരെ പരിഗണിക്കാനുള്ള പരിശീലനം 


കേരളത്തിൽ പ്രായമായവർ  വീടുകളിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം  ?(രോഗം ,അവഗണന , ദാരിദ്ര്യം ,  ഓർമക്കുറവ് )

കേരളത്തിൽ പ്രായമായവർ ആകെ ജനസംഖ്യ യുടെ എത്ര ശതമാനം ?

തദ്ദേശ സ്ഥാപനങ്ങളിൽ ഏതു സ്റ്റാന്റിംഗ് കമ്മിറ്റിയാണ്  പ്രാ യമായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കേണ്ടത് ?

പ്രാ യമായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏതൊക്കെ പദ്ധതികൾ ഗ്രാമപഞ്ചായത്തു തലത്തിൽ ആവിഷ്കരിക്കാൻ കഴിയും ?


ഇത്തരം കാര്യങ്ങൾ  മനസ്സിലാക്കാൻ ഈ കോഴ്‌സിൽ പങ്കെടുക്കുക .


Aged Friendly Local Governance

കോഴ് സ് ഓവർവ്യൂ


സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾവയോജനങ്ങൾഭിന്നശേഷിക്കാർപാലിയേറ്റീവ് കെയർ മറ്റു ദുർബല വിഭാഗങ്ങൾ തുടങ്ങിയവരുടെ പഠനവും അവകാശനിഷ്ഠത പരിശീലനങ്ങളും സംഘടിപ്പിക്കുന്നതിനായി കിലയുടെ ഒരു സ്പെഷ്യലിസ് വിഭാഗമായി രൂപീകരിച്ചിട്ടുള്ള ചൈൽഡ് റിസോഴ്സ് സെന്റർ വയോജന സൗഹൃദ പ്രാദേശിക ഭരണം എന്ന ഓൺലൈൻ കോഴ്സിന് നേതൃത്വം നൽകുന്നത്


ഷോർട് ഡിസ്ക്രിപ്ഷൻ

വയോജനങ്ങളുടെ സന്തുഷ്ടമായഅന്തസ്സാർന്ന ജീവിതത്തോടൊപ്പം അവരുടെ അവകാശങ്ങൾ ഉറപ്പാക്കപ്പെടുന്നതിന് ജനപ്രതിനിധികൾഉദ്യോഗസ്ഥർ എന്നപോലെ സന്നദ്ധപ്രവർത്തകളേയുംകോളേജ് വിദ്യാർത്ഥികളേയുംവയോജനകൂട്ടായ്മകളിലെ നായകരേയും ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജനസൌഹൃദ പ്രാദേശിക ഭരണമെന്ന ഈ ഹൃസ്വ ഓണ്‍ലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് കില ആരംഭിക്കുന്നത്ഈ കോഴ്സ് വഴി വയോജനങ്ങളുടെ ജീവിതനിലവാരതോത് ഉയർത്തികൊണ്ടുവരുന്നതിനുള്ള വൈദഗ്ദ്യം ഒരുക്കുമെന്നതിന് സംശയമില്ലഅതിനനുസൃതമായിട്ടാണ് ഈ കോഴ്സിന്റെ ഓരോ സെഷനുകളും ക്രമീകരിച്ചിരിക്കുന്നത്.


കോഴ്സ് കണ്ടന്റ്

സെഷൻ 1 – വയോജനങ്ങളുടെ പ്രാധാന്യവും കാഴ്ചപാടുകളും

സെഷൻ 2 – വയജനങ്ങളുടെ അവസ്ഥയും പ്രശ്നങ്ങളും

സെഷൻ 3 - സമഗ്ര വയോജന സൗഹൃദ ഇടപെടലുകൾ

സെഷൻ 4 – വയോജനസൗഹൃദഭരണവും ആസൂത്രണ മർഗ്ഗരേഖനിർദ്ദേശങ്ങളും

സെഷൻ 5 – തദ്ദേശഭരണസ്ഥാപനങ്ങളുടെ വയോജനസൗഹൃദ സംവിധാനങ്ങൾപരിപാടികൾ

സെഷൻ 6 – വയോജനസൗഹൃദ തദ്ദേശഭരണം പങ്കാളിത്ത സംവിധാനങ്ങൾ


പ്രവേശനം

ജനപ്രതിനിധികൾഉദ്യോഗസ്ഥർസന്നദ്ധപ്രവർത്തകർകോളേജ് വിദ്യാർത്ഥികൾ


പരിശീലന കാലാവധി

ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകൾ


സർട്ടിഫിക്കറ്റ് 

കില വയോജന സൗഹൃദ തദ്ദേശഭരണം സർട്ടിഫിക്കറ്റ് കോഴ്സ് ചോദ്യാവലിയിൽ 40 മാർക്കിൽ കൂടുതൽ ഉള്ളവർക്ക് കോഴ്സ് പാസ് സർട്ടിഫിക്കറ്റും 40 മാർക്കിൽ കുറവുള്ളവർക്ക് കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റുമാണ് നൽകപ്പെടുക 

CLICK  HERE TO JOIN THIS COURSE

CLICK HERE TO  REGISTER AT KILA

************************



  • MY NOTES




    No comments:

    Post a Comment