ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

5 ഫോൺ ചെയ്തുകൊണ്ട് പാചകം ചെയ്യുന്നത് വളരെയേറെ അപകടമാണ്.

പൊതുജന ശ്രദ്ധയ്ക്ക്

 അടുക്കളയിൽ ഫോൺ ഉപയോഗിക്കരുത്



നിങ്ങൾ അടുക്കളയിൽ വെച്ച് ഫോൺകോൾ ചെയ്യുകയോ സ്വീകരിക്കുകയോ ചെയ്യാറുണ്ടോ ???

ഞാനൊരു ഡോക്ടർ ആണ്.ഗ്യാസ് ഓണാക്കി ഫോൺ ചെയ്തത് കാരണം ദേഹമാസകലം തീവ്രമായി പൊള്ളലേറ്റ് മൂന്ന് ദിവസം മുമ്പ് ഞങ്ങളുടെ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട 6 പേരുടെ ദയനീയാവസ്ഥ കണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്.ദയവായി നിങ്ങൾ ഇതൊരു അപേക്ഷയായി കണക്കാക്കണം.

മൈക്രോവേവ് ഓവനും ഇൻഡക്ഷൻ സ്റ്റൗകളും ഗ്യാസ് സിലിണ്ടറുകളും വളരെയേറെ അപകടകാരികളാണ്,സൂക്ഷിച്ച് ഉപയോഗിച്ചില്ല എങ്കിൽ.പെട്രോൾ സ്റ്റേഷനുകളിൽ ഫോൺ ഉപയോഗിക്കന്നത് പോലെത്തന്നെ അപകടകരമാണ് അടുക്കളയിൽ ഫോൺ ഉപയോഗിക്കുന്നതും.അത് കൊണ്ട് ദയവായി അടുക്കളയിൽ ഫോൺ വിളിക്കുന്നതും സ്വീകരിക്കുന്നതും ഉപേക്ഷിക്കുക.ഇനി ഫോൺ ചെയ്യൽ വളരെ അത്യാവശ്യമെങ്കിൽ ഗ്യാസ് സിലിണ്ടറിന്റെയും മറ്റും സ്ഥാനത്തു നിന്നും കുറഞ്ഞത് 15-20 അടി മാറി നിന്ന് ഫോൺ ചെയ്യുക.അല്ലെങ്കിൽ ഫോൺ ചെയ്തതിന് ശേഷം പാചകം ചെയ്യുക.ഫോൺ ചെയ്തുകൊണ്ട് പാചകം ചെയ്യുന്നത് വളരെയേറെ അപകടമാണ്.

നിങ്ങളുടെ സ്നേഹിതർക്കും ഈ വിവരം share ചെയ്തു കൊടുക്കുക.

ഓർക്കുക,നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്.

No comments:

Post a Comment