ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

15 ചായ കുടി -എന്തിനാ വിഷം അറിഞ്ഞോണ്ട് കുടിക്കുന്നെ ?".



ത് ഒരു ഓർമ്മപ്പെടുത്തൽ ആണ്.  നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു അപകടം.  ദിവസേന നല്ല കടുപ്പത്തിലും കടുപ്പം കുറഞ്ഞും ഊതി ഊതി കുടിക്കുന്ന അപകടം.

   രണ്ടാഴ്ച മുന്നേ നാട്ടിൽ ചെന്നപ്പോൾ ഞാനും എന്നെയും ഒത്തിരി ഇഷ്ടപെടുന്ന T A ജോസഫ് ചേട്ടൻ വീട്ടിൽ വന്നു.  ചായ കൊടുത്തപ്പോൾ ആണ് കാപ്പി ആണ് കൂടുതൽ ഉപയോഗിക്കുന്നത് എന്നു പറഞ്ഞത്.  ചായ കുടി ഇല്ല പോലും. അതിന്റെ കാരണം അറിഞ്ഞപ്പോൾ ആണ് ഞെട്ടി പോയത്.  അത് നിങ്ങളോടും പങ്കു വെക്കണം എന്നു തോന്നി. 

  അദ്ദേഹം അടുത്ത കാലത്തു ഒരു ടീ എസ്റ്റേറ്റിന്റെ സൂപ്പർ വൈസർ ആയി ഇടുക്കി ഉള്ള ഒരു എസ്റ്റേറ്റിൽ പോയി.  അവിടെ കുടിക്കാൻ കിട്ടിയതൊക്കെ കോഫി.  ടീ എസ്റ്റേറ്റിൽ കോഫീ കിട്ടുന്നതിന്റെ അനൗചിത്യം ആദ്യം തന്നെ അലട്ടി എങ്കിലും എസ്റ്റേറ്റ് എല്ലാം നോക്കി കാണുന്ന തിരക്കിൽ ചോദിച്ചില്ല അദ്ദേഹം.

     പിന്നെയും പിന്നെയും കോഫി മാത്രം. അദ്ദേഹത്തിന് മാത്രം അല്ല, അവിടെ ഉള്ള ആരും ചായ കുടിക്കുന്നില്ല. അവസാനം സഹി കെട്ടു കാരണം ചോദിച്ചു.  പ്രധാന കങ്കാണിയോട് തന്നെ.  അങ്ങോട്ടും ഇങ്ങോട്ടും നോക്കി, ഒച്ച താഴ്ത്തി കങ്കാണി പറഞ്ഞു.. "സാറെ, അത് കൊള്ളില്ല.  എന്തിനാ വിഷം അറിഞ്ഞോണ്ട് കുടിക്കുന്നെ ?".

  കാര്യം എന്താന്ന് വെച്ചാൽ പതുക്കെ അറിഞ്ഞു.  തേയില നുള്ളി ഉണക്കി പൊടിച്ചാണ് തേയില പൊടി ഉണ്ടാക്കുന്നത്. പുതിയ നാമ്പ് ഉടലെടുത്താൽ അതിൽ പുഴു കുത്തും കേടും ഒന്നും ഏൽക്കാതിരിക്കാൻ അടിക്കുന്ന കീടനാശിനികൾ മാരകമാണ്‌. എൻഡോ സൾഫാനെക്കാൾ അധികം ആയി മനുഷ്യ കുലത്തിനു ദോഷം ചെയ്യുന്ന കീട നാശിനികൾ.  മുഖം പോലും മൂടാതെ തമിഴ് നാട്ടിൽ നിന്നുള്ള പാവം ജോലിക്കാർ ഈ കീട നാശിനി തളിച്ച് ഇലകളും ചെടി മൊത്തം തന്നെ കുളിപ്പിക്കുന്നു.  വിളവെടുക്കുന്നതിനു മുന്നേ 3 പ്രാവശ്യം എങ്കിലും ഈ പ്രയോഗം നടക്കുന്നു. അത് പോലെ തന്നെ ചെടികൾക്കു ഇടയിലുള്ള കളകളെ പറിച്ചല്ല കളയുന്നത്. കളനാശിനി തളിച്ചാണ് അവയെ നശിപ്പിക്കുന്നത്. അതിനു ഉപയോഗിക്കുന്നതാകട്ടെ കരാട്ടെ, റൗണ്ട് അപ്പ് തുടങ്ങിയ മാരക വിഷങ്ങളും.  വലിയ കളകൾ കരിഞ്ഞു പോകും അവ ഉപയോഗിച്ചാൽ.

   ചുരുക്കി പറഞ്ഞാൽ തളിർ നാമ്പെടുക്കുന്നതു മുതൽ വിളവെടുക്കുന്നതു വരെ താഴെയും മുകളിലും മാരക വിഷങ്ങൾ മാത്രം. അവസാനം ഇത് കൊളുന്തു നുള്ളി കഴുകുക പോലും ചെയ്യാതെ ഉണക്കി പൊടിച്ചു നല്ല സ്റ്റൈലൻ പാക്കറ്റുകളിലാക്കി,  സിനിമ താരങ്ങളുടെയും മറ്റു മോഡലുകളുടെയും പഞ്ചാര വാക്കുകളുടെ അകമ്പടിയോടെ നമ്മുടെ അടുക്കളകളിലേക്കു. 

  അതിൽ പണി എടുക്കുന്നവർ കുടിക്കാൻ മടിക്കുന്ന, അറക്കുന്ന, ഭയപ്പെടുന്ന ആ പൊടികൾ നമ്മൾ കുടിച്ചു തീർത്തു തീരാ രോഗങ്ങൾക്ക് അടിമപ്പെടുന്നു.  ഒട്ടു മിക്ക എസ്റ്റേറ്റുകളിൽ ഇത് തന്നെ ആണ് നടക്കുന്നത്.

    അധികാരികൾക്ക്  ഇതൊക്കെ നോക്കാനും പരിശോധിക്കാനും എവിടെ സമയം ? ഒരു ഓർമപ്പെടുത്തൽ മാത്രം.. എന്റെ സുഹൃത്തുക്കൾക്ക്. FORWARDED BY VIVEK V P

No comments:

Post a Comment