ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

നോട്ടുകൾ(പഠനക്കുറിപ്പുകൾ) ക്രോഡീകരിച്ചു PDF രൂപത്തിൽ ടൈപ്പ് ചെയ്‌ത് നോട്ടുയജ്ഞത്തിൽ പങ്കാളികളാകുക

Hsslive Broadcast No: 151
ഹയർ സെക്കൻഡറി അധ്യാപകരോടുള്ള അഭ്യർത്ഥന
പ്രീയ അധ്യാപകരെ,
നമ്മുടെ കേരളം ചരിത്രത്തിലെ  ഏറ്റവും സങ്കീർണ്ണമായ പ്രതിസന്ധിയെ നേരിടുന്ന സന്ദർഭമാണിത് എന്നു നമുക്കു ഏവർക്കും ബോധ്യമുണ്ട്. അധ്യാപകർ എന്ന നിലയിൽ വലിയ ഉത്തരവാദിത്വവും കർത്തവ്യവും നമ്മൾ ഓരോരുത്തരും പുലർത്തേണ്ടുന്ന നിർണായക ഘട്ടം. വെള്ളപ്പൊക്കം മൂലം കുട്ടികളുടെ പഠന സാമഗ്രികളായ പാഠപുസ്തകങ്ങൾ,റിക്കോർഡ്കൾ, നോട്ടുകൾ മുതലായവ നഷ്ടമായിക്കഴിഞ്ഞു.പാഠപുസ്തകങ്ങൾ പകരമായി ശേഖരിക്കാൻ അവർക്ക് കഴിയുമെങ്കിലും അവർ എഴുതി സൂക്ഷിച്ച നോട്ടുകൾ(പഠനക്കുറിപ്പുകൾ) വീണ്ടും എഴുതി തയാറാക്കി പരീക്ഷയെ അഭിമുഖീകരിക്കുക എന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ അധ്യാപകരായ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഇവിടെ പങ്ക്‌ വയ്ക്കട്ടെ.
നാം ഓരോരുത്തരും നമ്മുടെ വിഷയങ്ങൾ ഹയർസെക്കൻഡറി ക്‌ളാസ് മുറികളിൽ പഠിപ്പിക്കുവാൻ വേണ്ടി നോട്ടുകൾ/പഠനക്കുറിപ്പുകൾ തയ്യാറാക്കുകയോ അവ കുട്ടികൾക്ക് നൽകുകയോ ചെയ്തിട്ടുണ്ടാകാം. അവയെ ക്രോഡീകരിച്ചു ask@hsslive.in എന്ന മെയിൽ ഐഡി യിലേക്കു PDF രൂപത്തിൽ  ടൈപ്പ് ചെയ്‌ത് അയച്ചു തരികയാണെങ്കിൽ കുട്ടികൾക്ക് അത് ഒരു അനുഗ്രഹമായിരിക്കും. എല്ലാ വിഷയങ്ങളിലും ലഭിക്കുന്ന ഇത്തരം നോട്ടുകൾ  ഹയർസെക്കൻഡറി കൂട്ടായ്മയായ Hsslive.in ലൂടെ കുട്ടികൾക്ക് ലഭ്യമാക്കാൻ നമുക്ക് കഴിയും.
കഴിയുന്നത്ര അധ്യാപകർ ഈ യജ്ഞത്തിൽ പങ്കാളികളാകുക, വിജയിപ്പിക്കുക.

നമ്മൾ അതിജീവിക്കും
#WeShallOvercome

No comments:

Post a Comment