ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

messages

 സുഹൃത്തുക്കളേ, ഈ ഗ്രൂപ്പിൽ പങ്കുവെക്കപ്പെടുന്ന എല്ലാ വിവരങ്ങളും വരും തലമുറക്കായി tipsdisastermanagement.blogspot.in എന്ന ബ്ലോഗിൽ സൂക്ഷിക്കപ്പെടും.ജോലി തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കകം പൂർത്തിയാക്കും. ദുരിതമയമെങ്കിലും ഐക്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ഉദാത്ത മാതൃകകൾ പൂരം വെടിക്കെട്ടുപോലെ മിന്നി മറയുമ്പോൾ .. എന്നെങ്കിലും ഓർത്തെടുക്കാനായി. ബ്ലോഗ് വിസിറ്റ് ചെയ്തു അഭിപ്രായം രേഖപ്പെടുത്തുമല്ലോ
 *****************************************************************************
 ജലത്തിന് മനുഷ്യരുടെ സ്വഭാവത്തെ / ശീലത്തെ സ്വാധീനിക്കാൻ കഴിയുമോ ? കഴിഞ്ഞേക്കും . ചില കാര്യങ്ങൾ :- COMPILED BY LAILABEEVI
1. മെഴുകുതിരി വെളിച്ചത്തിൽ പാചകം ,ഊണ് ,വായന തുടങ്ങിയ എല്ലാ കാര്യങ്ങളും നടത്താൻ കഴിയുന്നു
2. a.c, fan ഇവ ഇല്ലാതെ ഉറങ്ങാൻ പറ്റുന്നു.
3. ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാൻ കഴിയുന്നു
4 .ചാനലുകൾ മാറ്റി മാറ്റി വയ്ക്കുന്ന ശീലം മാത്രമല്ല TV കാണുന്ന ശീലം പോലും മാറുന്നു.
 5. കിണറ്റിൽ നിന്നും വെള്ളം കോരാൻ സാധിക്കുന്നു
6. ഇറച്ചിയും മീനും ഇല്ലെങ്കിലും ആഹാരം കഴിക്കാൻ പറ്റുന്നു .
7 .ചായയോടൊപ്പം പത്രം ഇല്ലെങ്കിലും പ്രശ്നമില്ല
8 . ബഞ്ചിന്റെ മുകളിലോ  തറയിലോ കിടന്നുറങ്ങാൻ കഴിയും, ഫോം ബെഡ് വേണമെന്നില്ല
9. വാഷിംഗ്‌ മെഷീൻ ഇല്ലാതെ തുണിയലക്കാൻ പറ്റുന്നു.
10 . കടയിൽ പോയി തീപ്പെട്ടി വാങ്ങാൻ ബൈക്ക് വേണമെന്നില്ല സൈക്കിളിലോ നടന്നോ പോകാൻ  പറ്റും
11. വില കൂടിയ സെറ്റിയിൽ ഇരിക്കുന്ന പോലെ സ്കൂൾ ബഞ്ചിൽ ഇരിക്കാനും സുഖം തോന്നും.
12 .തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ കഴിയും ഐസ് വാട്ടർ വേണമെന്നില്ല
13.ബക്കറ്റിലെ വെള്ളം മഗ്ഗ് ഉപയോഗിച്ച് കുളിക്കാൻ സാധിക്കും
14. പെർഫ്യൂം, നെയിൽ പോളിഷ് ഫെയ്സ് പാക്ക് ,ലിപ്സ്റ്റിക് ... തുടങ്ങിയവയേക്കാൾ താല്പര്യം മെഴുകുതിരി , ടോർച്ച് ,പുതപ്പ് തുടങ്ങിയവയോട് തോന്നും
15 . ബർഗർ ,പിസ്സ ,ഷേക്ക് ... തുടങ്ങിയവയേക്കാൾ സ്വാദ് കഞ്ഞി ,പയർ, കപ്പ, കായ എന്നിവയോടും മട്ടൺ ചാപ്സ് ചിക്കൻ 65 ഫിഷ് മോളി തുടങ്ങിയവയേക്കാൾ രുചി സാമ്പാറിനോടും  തോന്നും .
16. അയൽപക്കത്ത് ആരൊക്കെയാണുള്ളതെന്നറിയാനും അവരോട് സംസാരിക്കാനും കഴിയുന്നു.
.........
.........
ഇതൊക്ക മൂന്നു ദിവസം കൊണ്ട് വെള്ളത്തിനു സാധിക്കുന്ന കാര്യങ്ങളാണ്. കൂടുതൽ കാര്യങ്ങൾ  കുറച്ച് ആലോചിച്ചാൽ പിടി കിട്ടും.
***********************************************************






പത്രക്കുറിപ്പ് COMPILED BY KDM                                  

പൊതു വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്
21/08/2018

 പ്രളയബാധിത മേഖലകളിലെ പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസവകുപ്പ്
ഉദ്യോഗസ്ഥരും സജീവമായി പങ്കാളികളാകണം.

 സി. രവീന്ദ്രനാഥ്.

 സമാനതകളില്ലാത്തവിധം കേരളം അഭിമുഖീകരിച്ച
പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും ദുരന്തബാധിതമേഖലകളെ പൂര്‍വസ്ഥിതിയിലാക്കാനുമുള്ള
എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാർ ഏകോപിപ്പിച്ചുകൊണ്ട് നടപ്പാക്കി വരികയാണ്. സംസ്ഥാനത്തെ ബാധിച്ച പ്രളയക്കെടുതിയിൽ കഷ്ടത അനുഭവിക്കുന്നവർക്കു വേണ്ടി സംസ്ഥാനസർക്കാർ കൈക്കൊള്ളുന്ന പുനരധിവാസ പ്രവർത്തനങ്ങളിൽ അദ്ധ്യാപകരും വിദ്യാഭ്യാസ വകുപ്പു ജീവനക്കാരും സജീവമായി പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു. ഏകദേശം 650 ഓളം വിദ്യാലയങ്ങൾക്കു പ്രളയത്തിൽ നേരിട്ട് നാശനഷ്ടങ്ങൾ വന്നതായാണ് പ്രാഥമിക കണക്കുകൾ. ആഗസ്റ്റ് 29-ന് സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ സ്കൂളുകളും പരിസരവും
ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കാൻ നമുക്കാകണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത, വൃത്തിയുള്ള
ടോയ്‌ലറ്റുകൾ തുടങ്ങിയവ ഉറപ്പാക്കൽ വളരെ പ്രധാനമാണ്. കെട്ടിടങ്ങളുടെ ദൃഡത ഉറപ്പാക്കി മാത്രമേ സ്കൂളുകൾ പ്രവര്‍ത്തിക്കാവൂ. സ്കൂളുകൾ ശുചീകരിക്കുന്നതിന് അദ്ധ്യാപകരോടൊപ്പം പി.ടി.എ അംഗങ്ങളും എസ്.എം.സിയും ജീവനക്കാരും ഉദ്യോഗസ്ഥരും സാക്ഷരതാ പ്രേരക്.മാരും പഠിതാക്കളും എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് വോളന്റിയർമാരും പങ്കുചേരണം.
ക്യാമ്പുകളിൽ തുടരേണ്ടി വരുന്ന ദുരിതബാധിതർക്കു ആവശ്യമായ എല്ലാ സഹായങ്ങളും
എത്തിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം.

    പ്രളയത്തിൽ പാഠപുസ്തകങ്ങൾ, നോട്ടു പുസ്തകങ്ങൾ
യൂണിഫോം എന്നിവ നഷ്ടമായ വിദ്യാർത്ഥികൾക്കു ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ
തന്നെ പുതിയവ നല്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേടുപാടുകൾ
സംഭവിച്ച സ്കൂളുകളിൽ അടിയന്തിരമായി അറ്റകുറ്റപണി നടത്തും. സർട്ടിഫിക്കറ്റുകൾ
നഷ്ടമായവർക്ക് നടപടിക്രമങ്ങളിൽ ഇളവ് അനുവദിച്ചു സൗജന്യമായി സർട്ടിഫിക്കറ്റുകൾ
സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് പൊതുവിദ്യാഭ്യാസ, ഹയർസെക്കണ്ടറി,
വൊക്കേഷണൽ ഹയർസെക്കണ്ടറി ഡയറക്ട്രേറ്റുകളിൽ പ്രത്യേക സെല്ലുകൾ
രൂപീകരിക്കുന്നതിന് നിർദ്ദേശം നല്കിയിട്ടുണ്ട്.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ
ഡയറക്ടറേറ്റുകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ ഏകോപിച്ച് പ്രവര്‍ത്തിക്കാനുള്ള കര്‍മ്മപദ്ധതി
തയ്യാറാക്കിയിട്ടുണ്ട്. ഡി.പി.ഐ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയര്‍സെക്കന്ററി
ഡയറക്ടറേറ്റുകൾ ഫാസ്റ്റ് ട്രാക്ക് മോഡിൽ സംവിധാനങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. ഓണാവധി കഴിഞ്ഞ്
തിരിച്ചെത്തുന്ന വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മാനസികമായി
കരുത്തു നല്കുന്നതിനും വിദ്യാർത്ഥികളെ വിളിച്ചുകൂട്ടി അവർക്കാവശ്യമായ
ഉപദേശനിർദ്ദേശങ്ങൾ നല്കുന്നതിനും അദ്ധ്യാപകർ മുൻകൈയെടുക്കണം. ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ  പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും മാലിന്യ സംസ്കരണത്തിന്റെയും

പ്ലാസ്റ്റിക് വർജ്ജനത്തിന്റെയും പ്രധാന്യം വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുന്നതിനു

തുടർ പരിപാടികൾ ഏറ്റെടുത്തു നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.




******************************************************************************
 വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; ഈ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക

[17:40, 8/24/2018] Radhakrishnan C K: തിരുവനന്തപുരം: ഓഗസ്റ്റ് 27, 28 തീയതികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാകേണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ (സംസ്ഥാനത്ത്, കാലാവസ്ഥാ വകുപ്പിന്റെ മഴ നിരീക്ഷണ കേന്ദ്രങ്ങളില്‍ 25 ശതമാനമോ അതില്‍ കുറവോ സ്ഥലങ്ങളില്‍) 2018 ആഗസ്റ്റ് 27 & 28 തിയതികളില്‍ ശക്തമായ (7 11 സെ . മി 24 മണിക്കൂറില്‍) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മുന്നറിപ്പിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കുക.

ചുവടെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നത് വഴി അപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും:

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 ുാ ീേ 7 മാ) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

10. വീടുകളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായാല്‍ പ്രധാനപ്പെട്ട രേഖകള്‍ വെള്ളം നനയാത്ത രീതിയില്‍ ഒരു പ്ലാസ്റ്റിക് കവറിലോ മറ്റോ സൂക്ഷിക്കുക. താമസം മാറേണ്ട സാഹചര്യം ഉണ്ടായാല്‍ ഇത് കയ്യില്‍ കരുതുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

11. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ വെള്ളക്കെട്ട് ഉണ്ടായാല്‍ ഇഴജന്തുക്കളില്‍ നിന്ന് രക്ഷ നേടാന്‍ ശ്രദ്ധിക്കുക.

12. വെള്ളം കയറി താമസം മാറേണ്ട സാഹചര്യം ഉണ്ടായാല്‍ നിങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ അവയെ കെട്ടിയിടുകയോ കൂട്ടിലടച്ചിടുകയോ ചെയ്യാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അവയ്ക്ക് സ്വയം നീന്തി രക്ഷപെടുവാന്‍ സാധിക്കും.
[17:41, 8/24/2018] Radhakrishnan C K: BASED ON http://www.kairalinewsonline.com/2018/08/24/197707.html
 ***********************************************************************************

"മലയാളികളെ...ദുരന്തത്തിൽ നിന്ന് പഠിക്കേണ്ടത് പഠിച്ചില്ലെങ്കിൽ ജീവിതം വീണ്ടും ദുരന്തമാകും.'' 

പ്രിയമുള്ള മലയാളി സുഹൃത്തുക്കളെ.. , 2018 ഒാഗസ്റ്റ് 15 ന് മുമ്പ് വരെ മലയാളികളായ നമ്മളിൽ ബഹുഭൂരിപക്ഷംപ്പേരും കമ്മ്യൂണിസ്റ്റുകളോ, കോൺഗ്രസ്സുകാരോ, ബി.ജെ.പി.കാരോ , ഹിന്ദുവോ, മുസ്ലീമോ , ക്രിസ്ത്യാനിയോ ഒക്കെ ആയിരുന്നു. ആ പേരുപറഞ്ഞ് നമ്മൾ ഒരുപാട് സമയം കുറ്റവും കുറവുകളും അന്വോന്യം പറഞ്ഞ് കലഹിച്ചു.

പക്ഷേ കഴിഞ്ഞ ഒരാഴ്ചയിൽ നമ്മളിൽ ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യനിയും ഉണ്ടായിരുന്നില്ല , ജാതിഭേദമുണ്ടായിരുന്നില്ല, സാമ്പത്തിക വ്യത്യാസം കണ്ടിരുന്നില്ല, മതഭേദം കണ്ടില്ല. ഇൗ  വെള്ളപ്പൊക്കം നമുക്ക് ദുരന്തം വിതച്ചുവെങ്കിലും, അതിൽ ഒരുപാട്  വേദനിച്ചുവെങ്കിലും  നമ്മൾ മലയാളികളുടെ ഇൗ കൂട്ടായ്മ നമുക്ക് ഒരു ആവേശം തന്നെയായിരുന്നു. ഇൗ ദുരന്തം മലയാളികളുടെ മനസ്സിൽ മാറ്റമുണ്ടാക്കുവാൻ വേണ്ടിയുള്ള പ്രകൃതിയുടെ ഒരു പദ്ധതി ആയിരുന്നിരിക്കാം.

പക്ഷേ, വളരെ കഷ്ടമെന്നുപറയട്ടെ തിരികെ നമ്മിൽ രാഷ്ട്രീയ പാർട്ടിക്കാർ ഉണർന്നു, മതവാദികൾ തലപൊക്കാൻ തുടങ്ങി, വർഗ്ഗീയതയുടെ വാസന ഉണ്ടായി തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാൻ ന്യൂസ് ചാനലുകൾ കാണാറില്ല. കാരണം മനസ്സിനെ മലിനീകരിക്കാൻ താല്പര്യമില്ലാത്തതുകൊണ്ട്.  സോഷ്യൽ മീഡിയയിലും പഴയ വിഷം ശക്തിയോടുകൂടി പ്രവഹിക്കുന്നതുകണ്ടപ്പോൾ ഉണ്ടായ വിഷമമാണ് ഇതെഴുതുവാൻ കാരണം.

സൂക്ഷിക്കണം...

"മലയാളികളെ...ദുരന്തത്തിൽ നിന്ന് പഠിക്കേണ്ടത് പഠിച്ചില്ലെങ്കിൽ ജീവിതം വീണ്ടും ദുരന്തമാകും.'' 

എന്ന്,
മധു ഭാസ്ക്കരൻ
COMPILED BY BALACHANDRAN MASTER KODOTH

***************************************************

ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്ക് വിവിധ തരത്തിലുളള സഹായം നമുക്ക് ചെയ്ത്  കൊടുക്കാം
1) ആട്, കോഴി, പശു, കാട എന്നിവ വാങ്ങി നൽകാം
2) തയ്യൽ മെഷീൻ, കരകൗശല ഉപകരണങ്ങൾ എന്നിവ സംഘടിപ്പിച്ച് നല്കാം '
3) ഊർജ സംരക്ഷണ രീതിലുള്ള അടുപ്പുകൾ, സോളാർ ഉപകരണങ്ങൾ എന്നിവ നല്കാം
4) അടിസ്ഥാന രേഖകൾ നഷ്ടപെട്ടവർക്ക് (ആധാർ, റേഷൻ കാർഡ്,തുടങ്ങിയവ) അവ ലഭിക്കാനുള്ള നടപടികൾ ചെയ്തു നല്കാം
5) ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ
6) അത്യാവശ്യ വീട്ടുപകരണങ്ങൾ
7) സൗരോർജ വിളക്കുകൾ
8) വീട്, തൊഴുത്ത്, കോഴിക്കൂട് എന്നിവ നിർമിച്ച് നല്കാം

മേൽ പറഞ്ഞവ ആവശ്യമുണ്ടെങ്കിൽ മാത്രം നല്കാം
പരമാവധി പ്രകൃതി സൗഹൃദ സഹായങ്ങൾ ആയിരിക്കണം ചെയ്യേണ്ടത്

എന്ന്
രാജേന്ദ്രൻ, മീനങ്ങാടി, വയനാട്
****************************************

★ചെറുതോണി പാലം മുങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് കുഞ്ഞിനേം മാറോട് ചേർത്ത് ഓടിയ കനയ്യകുമാറും...

★ട്രോളുകളും സെൽഫികളും  കൊണ്ട് നിറഞ്ഞിരുന്നയിടത്തിൽ നിന്ന് നിമിഷനേരം കൊണ്ട് കൺട്രോൾ റൂം ആയി മാറിയ സോഷ്യൽ മീഡിയയും...

★ക്ഷണിക്കാതെ വന്നു രക്ഷകരായ ITBPF ഫോഴ്‌സും കടലിന്റെ മക്കളും....

★ഹൃദയം കവർന്ന ടോവിനോയും...

★ രാഷ്ട്രീയവും മതവും വർണ്ണവും വർഗ്ഗവും മറന്നു ഒറ്റക്കെട്ടായി ഒരേ മനസോടെ നിന്ന ജന് പ്രതിനിധികളും  ...

★ഇട്ടാവട്ടത്തിൽ ഹെലികോപ്റ്റർ ഇറക്കി ഞാണിന്മേൽ നിന്ന പൈലറ്റിന്റെ ധീരതയും....

★തിരുവനന്തപുരത്തെ  ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ റാക്കുകളും...

★കളക്ടർ ബ്രോയുടെയും രാജമാണിക്യത്തിന്റെയും ഒഴുകിയ വിയർപ്പും...

★വിൽക്കാൻ വച്ചിരുന്ന കമ്പിളി മുഴുവൻ ദാനം നൽകിയ അന്യസംസ്ഥാന കച്ചവടക്കാരന്റെ മനസ്സും....

★ ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയും തലങ്ങം വിലങ്ങം ദുരിതാശ്വാസത്തിന് പാഞ്ഞ് നടന്ന നാട്ടുകാരും....

★പരിഭവം ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ സന്നദ്ധ സംഘടനകളും....

★നിലമില്ലാ കയങ്ങളിലെ ജീവനുകളെ കരകയറ്റിയ ടിപ്പർ, ടോറസ് തൊഴിലാളികളും

★പ്രസവ വേദന തുടങ്ങിയ പെണ്ണിനെയടക്കം സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ  ആർമിയും

★വെള്ളത്തിൽ തലയയുർത്തി കുതിച്ച് സൈനികരെ ലക്ഷ്യങ്ങളിൽ എത്തിച്ച നമ്മുടെ ആന വണ്ടിയും....

★ഓരോ ട്രക്കുകളിലും സാധനം കയറ്റിവിടുമ്പോൾ കയ്യടിച്ചു ആർപ്പുവിളിച്ച തിരുവനന്തപുരം ചങ്കുകളുടെ ആവേശവും....

★തുറക്കാൻ തയ്യാറാകാത്ത ബാർ അസോസിയേഷൻ ഹാളിന്റെ പൂട്ട് തല്ലിപ്പൊട്ടിക്കാൻ ഉത്തരവിട്ട കളക്ടർ അനുപമയുടെ ചങ്കൂറ്റവും....

★കുടുംബത്തിനെ പോലും ക്യാമ്പിൽ എത്തിച്ച്  ജനസേവനത്തിനിറങ്ങിയ ലക്ഷകണക്കായ സർക്കാർ ഉദ്യോഗസ്ഥരും...

★തോളോടുതോൾ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളാ പോലീസും  ഫയർ &റെസ്ക്യൂ സർവ്വീസും...

★ഫ്രീക്കന്മാരെ കൂട്ടുപിടിച്ചു ടീമായി  കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ച കളക്ടർ വാസുകിയും...

★ചെറുതും വലുതുമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തവരുടെ സന്മനസും....

★ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയ വിവിധ രാഷ്‌ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും....

★ഒരു മലയാളികളും പ്രളയത്തിന്റെ കാർഡും കൊണ്ട് സഹായത്തിനായി ബസ്സുകൾ കയറിയിറങ്ങില്ലെന്ന്‌ ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യവും...

★ഇത് വായിക്കുമ്പോൾ ചെറുതായെങ്കിലും അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതില്പരം ഒരു വികാരവും ഒരു ഓണക്കാലത്തും കിട്ടാൻ പോകുന്നില്ല.

ഇതാണ് നമ്മുടെ ഓണം.


★തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ പൂക്കളിൽ നിന്നുണ്ടാക്കിയ പൂക്കളം കാണുന്നതിനേക്കാൾ മാവേലി സന്തോഷിക്കുന്നത് മാനുഷരെല്ലാരും ഒന്നായിരിക്കുന്നത് കാണുമ്പോളായിരിക്കും

 ഓണം  ആശംസകൾ -Manojkumar K N
**************************************************************************
പ്രീയപ്പെട്ടവരെ  ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടത്തിൽ നമ്മൾക്കും ചെറുതെങ്കിലും മോശമല്ലാത്ത തരത്തിലുള്ള ഇടപെടൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്
     രണ്ടാം ഘട്ടം എന്ന നിലയിൽ ശുചീകരണ യജ്ഞം വൻ ജനപങ്കാളിത്തത്തോടെ നടന്നു വരികയാണ്.ഈ ഘട്ടത്തിൽ ശുചീകരണ, സാമഗ്രികളായ മൺവെട്ടി, ചൂൽ
, ക്ലീനിംഗ് ലോഷൻ എന്നിവ ആവശ്യമുള്ളതായി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് മാധ്യമങ്ങളിൽ കാണുന്നു. നമ്മുടെ അമ്മമാരെയും സഹോദരിമാരെയും സഹകരിപ്പിച്ച് ഒരാൾ മിനിമം 2 എന്ന നിലയിൽ നമ്മുടെ സഹായത്തോടെ ചൂലുകൾ നിർമ്മിച്ച് നൽകാൻ ഇടപെടൽ നടത്താൻ കഴിയുമെങ്കിൽ നല്ലതായിരുന്നു. മിനിമം 100 എണ്ണം ഇത്തരത്തിൽ ഉണ്ടാക്കിയാൽ പടന്നക്കാടുള്ള സംഭരണ കേന്ദ്രത്തിൽ എത്തിച്ചാൽ മതിയാകും .ഒരാൾക്ക് പരമാവധി 1 മണിക്കൂർ മാത്രമേ ചിലവഴിക്കേണ്ടി വരികയുള്ളു. നമുക്ക് ആലോചിച്ചു കൂടെ .വേഗത്തിലുള്ള പ്രതികരണം പ്രതിക്ഷിച്ചു കൊള്ളുന്നു.-  PRAJITH KOLLADA
**********************************************************************
Plans are on the anvil to provide interest-free bank loans to refurnish flood-hit houses in order to make them habitable, said Kerala Chief Minister Pinarayi Vijayan. He was briefing media persons today. Loans up to Rs 1 lakh will be provided to the female head of the family, and its interest will be borne by the government, he said.

There are 10,40,688 people belonging to 2,78,781 families in 2,774 relief camps today, he said. A special  kit comprising 5 kg rice will be distributed to those who return home from camps, after sanitation.  

Relief camps are mainly set up at schools and colleges. However,  after Onam vacation,  the inmates have to be shifted to halls or auditoriums. The government has instructed district collectors concerned to find suitable halls for the flood-hit. Simultaneously, rebuilding or repairing the flood-stricken houses too should be carried out, the Chief Minister said.

Rehabilitation plans too are on the anvil; people residing in disaster –prone areas will be shifted to a suitable location. It will be done after consultations, and with consensus, he said. Steps are being taken to restore electricity in the flood-hit area. Of the 50 substations, which were affected by the deluge, 41 started functioning.  Of the 16,158 transformers affected during flood, 13,477 have been recharged and of the 25.6 lakh service connections which were disrupted, 21.61 lakh connections restored, the Chief Minister said.

The sanitation drive is on and 37,626 wells and 60,593 houses were cleaned today. We have roped in Forces to carry out burial of animal carcasses, he said.

Help is flowing in to the disaster-hit Kerala and the donations made by judges and lawyers of Kerala and Punjab High Courts and Supreme Court is commendable, the Chief Minister said.

The State Government’s focus is now on rehabilitation and rebuilding, and it hopes for united efforts in this regard.  We should not let baseless allegations to weaken this aim, said the Chief Minister.

The Chief Minister had visited various camps in the flood-hit areas today. “The inmates are satisfied with the food and facilities at camps. But there is anxiety over their flood-hit houses, which will be addressed,” the Chief Minister said.
-NEWS
**************************************************************************
ആഘോഷം ഇല്ലെങ്കിലും...എല്ലാവർക്കും  ഓണാശംസകൾ- URMILA TEACHER,GHSS KAMBALLUR
************************************************************************
THIS LAND IS DIFFERENT-

With Mosques Still Under Water, Kerala Temple Let Muslims Offer Namaz In Its Compound-

VIVEK  V P;PATHIRIYAD ;KANNUR

LINK

***************************************************************************
വെള്ളം ഇറങ്ങുന്നു. ഇനിയങ്ങോട്ട് രാഷ്ട്രീയ-ചളിവാരിയെറിയല്‍ മാമാങ്കം. അതിന് മുന്നോടിയായി പൊതുജനതാല്‍പര്യാര്‍ത്ഥം  പത്ത് അപേക്ഷകള്‍ :)

1 : രക്ഷകന്‍
ജനങ്ങളുടെ ജീവന്‍ രക്ഷിച്ചത്‌ ജനങ്ങള്‍ തന്നെയാണ്. അതില്‍ മുക്കവരാണോ പട്ടാളക്കാരാണോ മിടുക്കര്‍ എന്ന താരതമ്യം തന്നെ പാടില്ല. ഇവിടെ നടന്നത് ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്സ് അല്ല. ഒന്നാലോചിച്ചു നോക്ക്. ഇത്രയും പരന്നു കിടക്കുന്ന അപായമേഖലയില്‍ മുക്കുവരുടെയും നാട്ടുകാരുടെയും സഹായമാണ് ഏറ്റവും പ്രായോഗികമായതും ഇത്രയധികം ജീവനുകള്‍ രക്ഷിച്ചതും. അതേസമയം, മുക്കുവര്‍ക്ക് എത്താന്‍ പറ്റാത്ത എത്രയോ സ്ഥലങ്ങളില്‍ പട്ടാളക്കാര്‍ എത്തി ജനങ്ങളെ രക്ഷിച്ചു.  പിന്നെ ക്യാമ്പുകളില്‍ അഹോരാത്രം കഷ്ട്ടപ്പെട്ട volunteers... പണവും മറ്റു സഹായങ്ങളും തന്ന ലക്ഷക്കണക്കിന്‌ ആളുകള്‍....

എല്ലാവര്ക്കും പറഞ്ഞറിയിക്കാന്‍ ആവാത്ത നന്ദി.

2: വിവേകം
അയ്യപ്പശാപം കൊണ്ടാണ് വെള്ളപ്പൊക്കം വന്നത് എന്ന് ഒരുപാട് പേര്‍ വിശ്വസിക്കുന്നുണ്ട്. അതല്ല എന്ന് ഉറപ്പുള്ളവര്‍ തല്‍ക്കാലം മിണ്ടാതിരിക്കുന്നതായിരിക്കും നല്ലത്. വീടും കുടിയും നഷ്ട്ടപ്പെട്ടവര്‍ക്ക് വിവേകം ചിലപ്പോള്‍ കുറവായിരിക്കും.

3: സത്യം
പലര്‍ക്കും ഇത് രാഷ്ട്രീയവൈര്യം തീര്‍ക്കാനും വര്‍ഗീയത പരത്താനും ഉള്ള അവസരമാണ്. അതുകൊണ്ട്, ഒരു വാര്‍ത്ത കേട്ടാല്‍ അത് സത്യമാണോ എന്ന് കോമണ്‍സെന്‍സ് വച്ചെങ്കിലും ചിന്തിച്ചു നോക്കുക.  പറ്റുമെങ്കില്‍ ഒന്ന് റിസെര്‍ച്ച് ചെയ്തു നോക്കുക. പ്രവചനസ്വാമികള്‍, ഹാദിയ, പിണറായി സൈനികസഹായം ആവശ്യപ്പെട്ടിട്ടില്ല, ബി.ജെ.പി ഭരിക്കുന്ന പാര്‍ട്ടികള്‍ ഒന്നും തന്നിട്ടില്ല, തുടങ്ങി ഒരുപാട് വ്യാജവാര്‍ത്തകള്‍ പരക്കുന്നുണ്ട്. ചിലര്‍ അറിഞ്ഞു കൊണ്ടും ചിലര്‍ അറിയാതെയും.   ദയവു ചെയ്ത് അതില്‍ പങ്കാളികള്‍ ആവാതിരിക്കുക. അഥവാ  തെറ്റ് പറ്റിയാല്‍ വ്യക്തമാക്കി തിരുത്തുക. സത്യമേവ ജയതേ !

4: ദയ
എല്ലാ മാസവും, അല്ലെങ്കില്‍ എല്ലാ വര്‍ഷവും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തു ശീലിക്കുക. മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും നമ്മളെ എത്ര സഹായിക്കുന്നു എന്ന് കണ്ടു പഠിക്കുക. നമ്മുടെ ദുരിതാശ്വാസത്തിന്  സംഭാവന ചെയ്ത ശേഷം ബീഹാറില്‍ നിന്നുള്ള ഒരു കൂട്ടുകാരന്‍ പറഞ്ഞത് അവിടെ ഇതൊക്കെ സാദാരണ സംഭവം ആണ് എന്നാണു. കഴിഞ്ഞ വര്ഷം വെള്ളപ്പൊക്കത്തില്‍ മരിച്ചത് അഞ്ഞൂറില്‍ കൂടുതല്‍ പേര് ആയിരുന്നു. നമ്മള്‍ മലയാളികള്‍ എത്രപേര്‍ അവരെ സഹായിച്ചു? എത്ര പൈസ കൊടുത്തു? നേപ്പാളിലേക്ക്? രോഹിന്ഗ്യകള്‍ക്ക്? ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങള്‍ക്ക്? ഒന്നും വേണ്ട, അമ്പലങ്ങളിലും പള്ളികളിലും കൊടുക്കുന്നതില്‍ കൂടുതല്‍ NGOകള്‍ക്കോ അനാഥാലയങ്ങള്‍ക്കോ കൊടുക്കുന്ന എത്ര പേരുണ്ട്? സമയം കിട്ടുമ്പോള്‍ ഇതിലെ ഒന്നോ രണ്ടോ അപേക്ഷകള്‍ വായിക്കുക. https://milaap.org/crowdfunding/fundraisers. വായിച്ചു മുഴുമിപ്പിക്കണം.
1%
ഏറ്റവും കുറഞ്ഞത്‌, നിങ്ങളുടെ "സേവിങ്ങ്സിന്റെ" ഒരു ശതമാനം എല്ലാ വര്‍ഷവും പാവപ്പെട്ടവര്‍ക്ക് നല്‍കി ശീലിക്കുക. അതായത് നൂറില്‍ ഒന്ന്. സത്യം പറഞ്ഞാല്‍ ഇത് അത്ര വലിയ കാര്യമല്ല ഇതിലധികം സ്ഥിരമായി നല്‍കാറുള്ള കുറച്ചു പേരെ നേരിട്ടറിയാം. പതിനായിരം സേവിങ്ങ്സ് ഉള്ളവന്‍  നൂറു കൊടുക്കുക. ഒരു ലക്ഷം ഉള്ളവന്‍ ആയിരം കൊടുക്കുക. ഒരുകോടി ഉള്ളവന്‍ ഒരു ലക്ഷം കൊടുക്കുക. അത് പോലും പറ്റിയില്ലെങ്കില്‍ പിന്നെ...

5: സ്നേഹം
നല്ല സ്നേഹംബന്ധങ്ങള്‍ ഉണ്ടാക്കുക. സുഹൃത്തുക്കളിലോ ബന്ധുക്കളിലോ. ഒരത്യാവശ്യം വന്നാല്‍ കേറി ചെല്ലാന്‍ ഒരിടം ഉണ്ടാകും.

6: ഉളുപ്പ്
വാട്സാപ് അമ്മാവന്‍ ആകാതിരിക്കുക. 'ലൈക് ഫോര്‍ പട്ടാളക്കാരന്‍, ഡിസ്ലൈക് ഫോര്‍ പ്രിയാ വാര്യര്‍' പോലുള്ള ചീപ് പരിപാടികള്‍ നിര്‍ത്തുക. ഇയാള്‍  ഇത്ര കൊടുത്തില്ലേ, മറ്റെയാള്‍ ഒന്നും കൊടുത്തില്ലല്ലോ തുടങ്ങിയ ചോദ്യങ്ങള്‍ ഒഴിവാക്കുക. എല്ലാവരും നിങ്ങളെ അറിയിച്ചിട്ടല്ല സഹായങ്ങള്‍ ചെയ്യുന്നത്. ഓര്‍ക്കുക. മിക്ക വാര്‍ത്തകളുടെയും ഒരു വശം മാത്രമേ നിങ്ങള്‍ കാണുന്നുള്ളൂ.

7: രണ്ടാം നില
പോലീസോ പട്ടാളമോ നാട്ടുകാരോ വന്നു വീട് വിട്ട് ഇറങ്ങാന്‍ പറയുമ്പോള്‍ രണ്ടാം നിലയിലേക്ക് പോകാതിരിക്കുക. കുടുങ്ങിയവരില്‍ മിക്കവരും രണ്ടുനില വീടില്‍ ഉള്ളവര്‍ ആയിരുന്നു. ഒരുനില വീടുള്ളവര്‍ വെള്ളം പൊങ്ങിയപ്പോഴേക്കും വീട് വിട്ട് ഇറങ്ങിയിരുന്നു. കാരണം അവര്‍ക്ക് ഈ പറഞ്ഞ "രണ്ടാമത്തെ നില" ഉണ്ടായിരുന്നില്ല.....


8: മൊബൈല്‍
മദ്യപിക്കുമ്പോള്‍ രാഷ്ട്രീയവും മതപരവുമായ പോസ്റ്റുകള്‍ ഫെയിസ്ബുക്കില്‍ ഷെയര്‍ ചെയ്യാതിരിക്കുക. ചര്‍ച്ച ചെയ്യാതിരിക്കുക. പ്രത്യേകിച്ച് പ്രവാസികള്‍. ഉള്ളില്‍ ഉള്ള വര്‍ഗീയത ചിലപ്പോള്‍ ലീക്കാവും.

9: പച്ച മനുഷ്യന്‍
പച്ച മനുഷ്യനായി ജീവിക്കാന്‍ പഠിക്കുക. നീന്താന്‍ പഠിക്കുക. വെയിലും മഴയും കൊണ്ട് ശീലിക്കുക. മിതമായി ഭക്ഷണം കഴിച്ചു കൊളസ്ട്രോളും ഷുഗറും ഒക്കെ കുറയ്ക്കുക. പറ്റുമെങ്കില്‍ പട്ടിണി കിടക്കാന്‍ പഠിക്കുക. വൈദ്യുതിയും ഇന്റര്‍നെറ്റും മൊബൈലും ഇല്ലാത്ത നാള്‍ എപ്പോള്‍ വേണമെങ്കിലും വരാം.

10: വീട്
ഒരു സാധാരണക്കാരന്റെ ജീവിതത്തിന്റെ പകുതിയും പോകുന്നത് വീടുപണിക്കും അതുണ്ടാക്കുന്ന കടം വീട്ടാനും വേണ്ടിയാണു. ആയിരക്കണക്കിന് ആളുകള്‍ക്ക്, അവര്‍ സ്വദേശത്തും വിദേശത്തും കഷ്ട്ടപ്പെട്ടു വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ വീടുകള്‍ നഷ്ട്ടപ്പെട്ടു. വീട്ടിലുണ്ടായിരുന്ന സാധനങ്ങളും നശിച്ചു. ഇനി അവര്‍ക്ക് വിശപ്പിന്റെ നാളുകള്‍ ആണ്. തുടക്കം അവരില്‍ നിന്നാവട്ടെ. കഴിയാവുന്നത്ര സഹായിക്കുക.

All the best !!!

[യാദൃശ്ചികമാകാം- വെള്ളപ്പൊക്കത്തിനു മുന്‍പ് അവസാനമായി ഷെയര്‍ ചെയ്ത പോസ്റ്റ്‌ എം. മുകുന്ദന്റെ പ്രസക്തമായ വാക്കുകള്‍ ആണ്. അത് താഴെ ചേര്‍ക്കുന്നു.

"യുദ്ധം എന്തെന്ന് നമ്മള്‍ കണ്ടിട്ടില്ല. പട്ടിണി നമ്മള്‍ അറിഞ്ഞിട്ടില്ല. കിടപ്പാടം നഷ്ട്ടപ്പെട്ട് കിഞ്ഞുങ്ങളെ കൈകളില്‍ വാരിയെടുത്ത് പെട്ടിയും പ്രമാണങ്ങളുമായി ബോട്ടുകളിലും ട്രെയിനുകളിലും കയറി നമ്മള്‍ എങ്ങും പോയിട്ടില്ല. നമ്മുടെ കൈക്കുഞ്ഞുങ്ങള്‍ ഐലന്‍ കുര്‍ദിനെ പോലെ നടുക്കടലില്‍വീണ് മുങ്ങി മരിച്ചിട്ടില്ല... മറ്റ് രാജ്യങ്ങളിലെ കുഞ്ഞുങ്ങള്‍ നടുക്കടലില്‍ വീണു മരിക്കുമ്പോള്‍ നമ്മള്‍ സന്ധ്യ കഴിഞ്ഞാല്‍ വയറുനിറയെ ഭക്ഷണം കഴിച്ച് ഭാര്യക്കും മക്കള്‍ക്കും ഒപ്പമിരുന്ന് ടി.വി.യില്‍ പാട്ടും കൂത്തും കോമഡി ഷോകളും കണ്ടു രസിക്കുന്നു.എത്ര ഭാഗ്യവാന്മാരാണ് നമ്മള്‍. ]
#KeralaFloods



**************************************************************************
ഞാൻ Kasargode നിന്ന Train മാർഗ്ഗo Alappuzhaയിലേക്ക് എത്തി  പ്രളയ
ബാധിത ഭൂമിയിലേക്ക്  യാത്ര ദുഷ്കരമായിരിക്കും എന്ന ആശങ്കയുണ്ടായിരുന്നു
എന്നാൽ യാത്രയിൽ അനുഭവപ്പെട്ടില്ല.
ആലപ്പുഴയിൽ  എത്തിയ ഞാൻ ആദ്യം എന്റെ വീട്ടിലേക്ക് പോയി
ആലോഷങ്ങളില്ലാത്ത പെരുന്നാൾ  പിന്നീട് വീടിനടുത്തുള്ള സ്ക്കുളിലെ  റിലീഫ് ക്യാമ്പ്
സന്ദർശിച്ചു  കുട്ടനാട് ചെങ്ങന്നൂരിൽ ഉൾപ്പെടെയുള്ള പ്രദശങ്ങളിൽ നിന്ന്  600
ഏറെ പേർ ക്യാമ്പിൽ ഉണ്ടായിരുന്നു  ഒരു ജീവിത കാലം മുഴുവൻ സമ്പാദിച്ച സ്ഥാവര
ജംഗമ വസ്തുക്കൾ മുഴുവൻ നഷ്ടപ്പെട്ടവർ ഉറ്റവരെയും  ഉടയവരെയും  നഷ്ടപ്പെട്ടവർ. അവരെ
അഭിമുഖീകരിക്കുകയും ദുഷ്കരമായിരുന്നു
മനസ്സിനെ ബലപ്പെടുത്തി ഞാൻ അവരിൽ ചിലരോട് സ്നേഹ സംഭാഷണങ്ങൾ
നടത്തി  ആശ്വാസത്തിന്റെ തെളിനീര് നൽകാൻ ശ്രമിച്ചു ലോകത്തിന്റെ വിവിധ
ഭാഗങ്ങളിൽ. നിന്ന് മനുഷ്യത്വം  കരകവിഞ്ഞ് ഒഴുകുകയാണ് ഭക്ഷണത്തിനേ  വസ്ത്രത്തിന. ഒന്നും
ബുദ്ധിമുട്ടില്ല അതിനു ശേഷ o എന്റെ ജന്മഗൃഹം  ഉൾപ്പടുന്ന
കുട്ടനാട്ടിലെ  വിവിധ ദുരിത. ബാധിത.   പ്രദേശങ്ങളിലേക്ക്  പോയി
എല്ലാം  നഷ്ടപ്പെട്ട് തകർന്നു പോയ അനേകം വീടുകൾ എന്റെ ചെറുപ്പകാലം  മുതലുള്ള
ജീവിതചെപ്പുകൾ. ഈ പ്രക്യതി ദുരന്തത്തിൽ ഒലിച്ചു പോലെ വടക്കൻ. ജില്ലകളിൽ
നിന്ന്  ഒഴുകി എത്തിയ ഉപാധികളും  വ്യവസ്ഥകളും  ഇല്ലാത്ത സഹായങ്ങൾ എന്റെ
കുടുംബത്തിനുൾപ്പെടെ നമിക്കുന്ന. ഓർമ്മകളായി. -Lailabeevi Teacher , Kodoth
**************************************************************************
[09:25, 8/19/2018] +91 94004 42021: ഒരു നല്ല സന്ദേശമാണ് ഈ വീട്ടമ്മ നമുക്ക് തരുന്നത്. പ്രളയത്താൻ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചിട്ടു പോലും അതിനെ നിറപുഞ്ചിരിയോടെ ഉൾക്കൊണ്ട് അതി മനോഹരമായ ഈ സന്ദേശം അയച്ച ഈ വീട്ടമ്മക്ക് ഒരായിരം പ്രണാമം🙏🙏🙏🙏👏🏻👏🏻👏🏻
[09:32, 8/19/2018] Pta Pres New Kodoth: 👍

No comments:

Post a Comment