പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ അണിചേർന്ന കേന്ദ്ര സേനയ്ക്ക്
സംസ്ഥാന സർക്കാർ ഇന്ന് സ്വീകരണവും യാത്രയയപ്പും നൽകും. കര-നാവിക- വ്യോമ
സേനകൾക്ക് പുറമെ കോസ്റ്റ് ഗാർഡ്, NDRF, CRPF, BSF എന്നീ സേനാ
വിഭാഗങ്ങൾക്കാണ് സ്വീകരണം നൽകുന്നത്.വൈകീട്ട് 6ന് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ
നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ്
സെക്രട്ടറി, പി.എച്ച് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.4073
പേരടങ്ങുന്ന കേന്ദ്ര സേനയാണ് സംസ്ഥാനത്തെ രക്ഷാപ്രവർത്തന ദൗത്യത്തിൽ
പങ്കെടുത്തത്.
No comments:
Post a Comment