വീടുകൾ വൃത്തിയാക്കുന്നവരുടെ അടിയന്തര ശ്രദ്ധക്ക്:
പ്രളയത്തിന് ശേഷം വീണ്ടുമൊരു മാലിന്യ പ്രശ്നവും പരിസ്ഥിതി നാശവും നമ്മുടെ നാട്ടിൽ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്. വീടും പരിസരവും വൃത്തിയാക്കുന്നതിന് പരിസ്ഥിതി സൗഹൃദമായ ക്ലീൻ അപ് വയനാട് എന്ന യജ്ഞം വയനാട്ടിൽ തുടങ്ങിയിട്ടുണ്ട്. ഇതേ രീതിയിൽ മറ്റ് ജില്ലകളിലും മാലിന്യശേഖരണത്തിന് നടപടികൾ തുടങ്ങിയിട്ടുണ്ട്.
മാലിന്യശേഖരണം, വേർതിരിക്കൽ ,മാലിന്യം കൊണ്ടുപോകൽ, സംസ്കരണം തുടങ്ങി നാല് മേഖലകളാക്കി തിരിച്ചാണ് പ്രവർത്തനം. ശുചിത്വമിഷൻ, ഹരിത കേരളം, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങൾ, ഡി.ടി.പി.സി. സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലാണ് കർമ്മ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ,ഗ്ലാസ്സ്, മെറ്റൽ , ഇലക്ട്രോണിക്, ഇലക്ട്രിക്കൽ തുടങ്ങി വിവിധ തരത്തിലാണ് ശേഖരണവും സംസ്കരണവും. ഒരു വാർഡിൽ 25 വളണ്ടിയർമാർ ഇതിനായി പ്രവർത്തിക്കും. തുടർച്ചയായി മൂന്ന് ദിവസം ഇത് തുടരും .കൂടാതെ ഓരോ പഞ്ചായത്തിലും ഓരോ കോഡിനേറ്റർമാർ ഇതിനായി ചുമതല വഹിക്കും .ശേഖരിക്കുന്ന മാലിന്യങ്ങൾ ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ ഉറവുമായി സഹകരിച്ച് അംഗീകൃത ഏജൻസികൾക്ക് കൈമാറും.
ഇപ്പോൾ ശൂചീകരണ പ്രവർത്തനങ്ങളിൽ ഏർ പ്പെട്ടിരിക്കുന്നവർ അജൈവമാലിന്യങ്ങൾ കത്തിക്കാതെയും കുഴിച്ചുമൂടാതെയും പ്രത്യേകം ശ്രദ്ധിക്കുമല്ലോ
ഷിബു. സി.വി.
21-8-18-
*****************************************************************
ON USING SODIUM POLO ACRYLITE : DO NOT
forwarded by santhosh
ന്നു രണ്ടു ദിവസത്തിനകം വെള്ളം ഇറങ്ങി സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആകും എന്ന് കരുതാം.
വെള്ളം കയറിയ വീടുകളിലേക്ക് കയറുന്നതിന് തിരക്കു കൂട്ടാതെ വേണ്ട വിധം മുൻകരുതലുകൾ എടുത്ത ശേഷം മാത്രം താമസം മാറ്റുക.
അത്യാവശ്യമായി ശ്രദ്ധ പതിയേണ്ട ചില കാര്യങ്ങൾ ആണ് താഴെ പറയുന്നത്.
1. സേഫ്റ്റി ഫസ്റ്റ്
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം, പ്രളയ ദുരിതത്തിൽ പെട്ട വീട്ടിൽ സുരക്ഷിതമായി തുടർന്ന് താമസിക്കാൻ എന്തൊക്കെ ചെയ്യണം ന്നുള്ളതാണ്. വെള്ളം കയറിയ വീടുകളിൽ ഇലക്ട്രിക്ക് വയറിങ്ങുകൾ സുരക്ഷിതമല്ലാത്ത വിധം ചീത്തയാകാൻ സാധ്യത ഉണ്ട്. മെയിൻ സ്വിച്ച് ഓഫ് ആക്കിയതിനു ശേഷം ഇലക്ട്രിക്ക് വയറിങ്ങുകളും മറ്റ് വർക്കുകളും സുരക്ഷിതമാണോ എന്ന് ഒരു അംഗീകാരമുള്ള ഇലക്ട്രീഷ്യനെ കൊണ്ട് ചെക്ക് ചെയ്യിക്കുക ആണ് ആദ്യം ചെയ്യേണ്ടത്. ആദ്യമായി വീട്ടിൽ കയറുമ്പോൾ ചെരിപ്പിട്ടു വേണം കയറാൻ. കഴിയുമെങ്കിൽ ബൂട്ട് ഉപയോഗിക്കുക. വെള്ളത്തിന്റെ കൂടെ കൂർത്ത വസ്തുക്കളോ വസ്തുക്കളോ, ആണിയോ, ഷാർപ് ആയ കല്ലുകളോ, കക്കൂസ് മാലിന്യങ്ങളോ ഒക്കെ വീടിന്റെ ഉള്ളിൽ കാണാം.
2. ക്ഷുദ്ര ജീവികൾ, ഇഴ ജന്തുക്കൾ
വെള്ളപ്പാച്ചിലിൽ നിന്നും രക്ഷ നേടാനായി ഇഴജന്തുക്കളും, മറ്റു ക്ഷുദ്ര ജീവികളും വീട്ടിലെ അലമാരയുടെ ഉള്ളിലോ, കട്ടിലിന്റെ അടിയിലോ, മേശയിലോ, അടുക്കളയുടെയോ, വീടിന്റെ മറ്റു മുറികളിലോ, തട്ടിൻപുറത്തോ ഒക്കെ അഭയം തേടിയിരിക്കാം. വീട്ടിലെ മുതിർന്ന ആൾ ഒരു നീണ്ട വടിയും ആയി വീടിന്റെ എല്ലാ ഭാഗങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രമേ മറ്റുള്ളവർ വീട്ടിലേക്ക് പ്രവേശിക്കാവൂ. പാമ്പുകളെ വീട്ടിൽ കണ്ടാൽ ഉടനെ വനം വകുപ്പിനെ വിവരം അറിയിക്കുക. മറ്റുള്ള ക്ഷുദ്ര ജീവികളെ സുരക്ഷിതമായി വീടിനു വെളിയിൽ ആക്കുക.
3 വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ
പ്രളയ ജലവും ആയി സമ്പർക്കത്തിൽ വന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ സാധനങ്ങൾ (അരി ഉൾപ്പെടെ) എല്ലാം തന്നെ നശിപ്പിച്ചു കളയുന്നതാണ് ഉത്തമം. മലിനജലവും, കക്കൂസ് മാലിന്യങ്ങളും ആയി സമ്പർക്കം ആയ വസ്തുക്കൾ പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. എത്ര കഴുകിയാലും ഇ.കോളി പോലുള്ള ബാക്ടീരിയകൾ നശിക്കില്ല.
4. ഫർണീച്ചറുകൾ, കട്ടിൽ, മെത്ത, കുഷ്യനുകൾ
ഉപയോഗ ശൂന്യമായ ഫർണീച്ചറുകൾ, കട്ടിൽ, മെത്ത, കുഷ്യനുകൾ, വിരിപ്പ് ഇവ കളയുക. ബാക്കിയുള്ള ഉപയോഗ യോഗ്യമായ ഫർണീച്ചറുകൾ വീടിനു പുറത്തേക്കു മാറ്റിയാൽ ക്ലീനിങ് എളുപ്പം ആകും.
5. വീട്ടിനുള്ളിലെ വെള്ളം, ചെളി
ഒരു വീതിയുള്ള മണ്വെട്ടി (shovel) ഉപയോഗിച്ച് മണ്ണും ചെളിയും നീക്കുക ആണ് പിന്നീട് ചെയ്യേണ്ട ജോലി. കൂടുതൽ വെള്ളം ഉണ്ടെങ്കിൽ പമ്പ് ഉപയോഗിച്ചു നീക്കേണ്ടി വരും. കയ്യിൽ പറ്റുമെങ്കിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക. അടുത്തുള്ള സൂപ്പർ മാർക്കറ്റിൽ ഗ്ലൗസ് വാങ്ങാൻ കിട്ടും. ഗ്ലൗസ് ഉപയോഗത്തിനു ശേഷം കളയുക. വീട് ക്ലീൻ ചെയ്യുമ്പോൾ ചെരിപ്പ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
6. സോപ്പ് വെള്ളത്തിൽ കഴുകുക
വെള്ളവും ചെളിയും പൂർണ്ണമായും മാറ്റിയതിനു ശേഷം ആദ്യം വെള്ളത്തിൽ കഴുകുക, പിന്നീട് നീണ്ട ഒരു ബ്രഷ് ഉപയോഗിച്ചു പല പ്രാവശ്യം സോപ്പു വെള്ളത്തിൽ കഴുകുക. കഴുകുമ്പോൾ പറ്റുമെങ്കിൽ കയ്യിൽ ഗ്ലൗസ് ധരിക്കാൻ ശ്രദ്ധിക്കുക.
7. അണു നശീകരണം.
നമുക്ക് നാട്ടിൽ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ അണു നശീകരണ ഉപാധിയാണ് ബ്ലീച്ചിങ് പൗഡർ അഥവാ Calcium hypochlorite [Ca(ClO)2]. ഇത് വെള്ളവും ആയി പ്രവർത്തിക്കുമ്പോൾ ക്ലോറിൻ ഗ്യാസ് ഉണ്ടാക്കുകയും അത് അണു നാശിനി ആയി ഭവിക്കുകയും ചെയ്യും. Ca(OCl)Cl+H2O ---> Ca(OH)2+Cl2. അതായത് ഇത് വെള്ളം ഇല്ലാതെ പൗഡർ ആയി ഉപയോഗിച്ചാൽ അണുനാശിനി അല്ല എന്നർത്ഥം. 1 % ആക്റ്റീവ് ക്ലോറിൻ ലായനി തയ്യാറാക്കുന്ന വിധം. ഒരു വലിയ ടേബിൾ സ്പൂൺ / അല്ലെങ്കിൽ
7. അണു നശീകരണം.
നമുക്ക് നാട്ടിൽ ഉപയോഗിക്കാവുന്ന ഏറ്റവും ഫലപ്രദമായ അണു നശീകരണ ഉപാധിയാണ് ബ്ലീച്ചിങ് പൗഡർ അഥവാ Calcium hypochlorite [Ca(ClO)2]. ഇത് വെള്ളവും ആയി പ്രവർത്തിക്കുമ്പോൾ ക്ലോറിൻ ഗ്യാസ് ഉണ്ടാക്കുകയും അത് അണു നാശിനി ആയി ഭവിക്കുകയും ചെയ്യും. Ca(OCl)Cl+H2O ---> Ca(OH)2+Cl2. അതായത് ഇത് വെള്ളം ഇല്ലാതെ പൗഡർ ആയി ഉപയോഗിച്ചാൽ അണുനാശിനി അല്ല എന്നർത്ഥം. 1 % ആക്റ്റീവ് ക്ലോറിൻ ലായനി തയ്യാറാക്കുന്ന വിധം. ഒരു വലിയ ടേബിൾ സ്പൂൺ / അല്ലെങ്കിൽ മൂന്നു, നാല് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ കുറച്ചു വെള്ളത്തിൽ ലയിപ്പിച്ച ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. ഏകദേശം പത്തു പതിനഞ്ചു മിനിട്ട് വച്ചതിനു ശേഷം ഈ ലായനി നിലം തുടയ്ക്കാനായി ഉപയോഗിക്കാം. (Ref. Collecting, preserving and shipping specimens for the diagnosis of avian influenza A(H5N1) virus infection, Guide for field operations, October 2006 ).
8. പാത്രങ്ങൾ, കുക്കിങ് വെസ്സലുകൾ
പാത്രങ്ങൾ കുക്കിങ് വെസ്സലുകൾ എന്നിവ ആദ്യം തണുത്ത വെള്ളത്തിൽ കഴുകി, ചെളി കളയുക. തുടർന്ന് സോപ്പും, വിം പോലുള്ള ക്ലീനിങ് പൗഡറുകൾ ഉപയോഗിച്ചു നന്നായി കഴുകിയതിനു ശേഷം, ഉണക്കി തിളച്ച വെള്ളത്തിൽ ഒന്നു കൂടി കഴുകി അണു വിമുക്തം ആക്കിയതിനു ശേഷമേ ഉപയോഗിക്കാവൂ.
ആകെ ക്ലീനിങ്ങുനുള്ള സമയം പതിനെട്ടു മുതൽ ഇരുപതു മണിക്കൂർ വരെ വേണ്ടി വരും. അതായത് രണ്ടു മൂന്നു ദിവസം. അമേരിക്കയിലെ New Orleans ഉണ്ടായ കൊടുങ്കാറ്റിലും പേമാരിയിലും പെട്ട വീടുകൾ ക്ലീൻ ചെയ്തതിന്റെ സമയം ഏകദേശം പതിനെട്ട് മണിക്കൂർ ആണ്. (Riggs, Margaret A., et al. "Resident cleanup activities, characteristics of flood-damaged homes and airborne microbial concentrations in New Orleans, Louisiana, October 2005." Environmental research 106.3 (2008): 401-409.).
അപ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, വേണ്ട വിധം മുൻകരുതലുകൾ എടുത്തു, നന്നായി സമയം എടുത്ത് വേണ്ട രീതിയിൽ ക്ലീൻ ചെയ്ത ശേഷമേ പ്രളയ ദുരിതങ്ങൾ ഉണ്ടായ സ്ഥലത്തെ വീടുകളിൽ താമസം ആക്കാൻ പറ്റൂ.
സന്നദ്ധ സംഘടനകളുടെയും, പൊതു പ്രവർത്തകരുടെയും, ദുരിതാശ്വാസ പ്രവർത്തകരുടെയും ജോലി ക്യാമ്പുകളിൽ ആളുകളെ എത്തിക്കുന്നതുവരെയും, അവരെ സംരക്ഷിക്കുന്നതു കൊണ്ടും തീർന്നില്ല.
വെള്ളം കയറിയ വീടുകളിലേക്ക് താമസത്തിനു കയറുന്നതിന് മുൻപ് വീട് സുരക്ഷിതമായി താമസിക്കാൻ അനുയോജ്യം ആക്കാൻ സഹായിക്കുന്നതും ദുരിതാശ്വാസ പ്രവർത്തനത്തിൽപ്പെട്ട കാര്യം തന്നെ എന്ന് പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ?
എഴുതിയത്: സുരേഷ് സി. പിള്ള

No comments:
Post a Comment