ഇന്നു ടീവിയില്‍ ഒരു വാര്‍ത്ത കേട്ടു. കൊല്ലം ജില്ലയില്‍, അമ്മയുടെ മൃതദേഹം ഉറുമ്പരിച്ചു കിടന്നൂ. മക്കള്‍ അറസ്റ്റിലായെന്ന്. അപ്പോഴാണ് ഡോക്ടറുടെ ഈ പോസ്റ്റ് ന് പ്രസക്തി ഉണ്ടെന്നു തോന്നിയത്.
ഫോണിന്റെ റിംഗ് അലോസരപ്പെടുത്തി.
"ഹലോ സർ"
"ഉം "
" കാഷ്വാലിറ്റിയിൽ നിന്നാണ്, 83 വയസുള്ള ഒരു... "
മുഴുമിപ്പിക്കാൻ അവസരം കൊടുത്തില്ല " വരുന്നു"
എല്ലാ ദിവസവും വാർധക്യസഹജമായ ബുദ്ധിമുട്ടുകളുമായി ആരെങ്കിലും വരും. കണ്ട് കണ്ട് നിർവികാരികത ആയിരിക്കുന്നു.
ചെന്ന് നോക്കി, ബോധം നഷ്ടപ്പെട്ട ഒരു വൃദ്ധ. ദേഹമാസകലം വൃണങ്ങൾ, ചിലതിൽ പുഴുവരിച്ചിരിക്കുന്നു. കൂടെ വന്ന സ്ത്രീയെ കണ്ടിട്ട് ഹോം നേഴ്സിനെപ്പോലെ തോന്നിച്ചു. നിർവികാരികത. പുഴുക്കളെയെല്ലാം മാറ്റി ശരീരം വൃത്തിയാക്കാൻ നിർദ്ദേശിച്ചു.
അഡ്മിഷ്ൻ ഫയൽ വാങ്ങി, എഴുതാനായി പേരിലേക്ക് നോക്കി " ഡോ: ഇന്ദുമതി "!
മനസ്സിൽ ഒരു വെള്ളിടി മിന്നി...
സ്റ്റാഫിനെ വിളിച്ചു " ഇത്?"
" സാറേ, പഴയ ഒരു പീഡിയാട്രിഷ്യൻ ആയിരുന്നു ".
തല കറങ്ങുന്നതു പോലെ തോന്നി. നാല്പത് വർഷം മുൻപ് വില്ലൻ ചുമ വന്ന എന്നെ രക്ഷിച്ച ശിശുരോഗ വിദഗ്ധയാണ് പുഴുവരിച്ച് കിടക്കുന്നത്. വളരെ പ്രശസ്തയായ ഡോക്ടർ. വല്യ പ്രതാപശാലികളായ കുടുംബം.
കൂടെക്കണ്ട സ്ത്രീയെ വിളിച്ചു.
"എന്ത് പറ്റിയതാ?"
"സാറേ, രണ്ടു വർഷമായി കിടപ്പിലാണ്. ഞാൻ വന്നിട്ട് ഒരാഴ്ചയേ ആയുള്ളു. "
" മക്കൾ?"
" ഒരു മകനേയുള്ളു, അമേരിക്കയിലാണ്"
"ഉം "
മൂന്നാല് മണിക്കൂറിന് ശേഷം അമേരിക്കയിൽ നിന്ന് കോൾ പ്രതീക്ഷിക്കാം. കോളൊന്നും വന്നില്ല. മൂന്ന് ദിവസത്തിന് ശേഷം രാവിലെ ICU -വിന്റെ മുൻപിൽ ഒരു സ്ത്രീ മുന്നോട്ട് വന്നു. " ഡോക്ടർ, ഞാൻ ഡോ: ഇന്ദുമതിയുടെ മരുമകളാണ്"
" മകൻ?"
" ഞങ്ങളുടെ മകൾക്ക് പരീക്ഷക്കാലമാണ്, അപ്പോൾ അവളെ പഠിപ്പിക്കണം. അച്ഛൻ വന്നാൽ പഠിത്തം ശരിയാവില്ല. അതാ ഞാൻ വന്നത് "
"ഉം "
അകത്ത് കയറി ഡോ: ഇന്ദുമതിയെ പരിശോധിച്ചു. മരണാസന്നയായിരിക്കുന്നു.
തിരിച്ചിറങ്ങി.
" ഡോക്ടർ, ശനിയാഴ്ചയ്ക്ക് മുൻപ് നടക്കുമോ ?"
"എന്ത് നടക്കുമോയെന്ന്?"
" അല്ല, അമ്മ മരിക്കുമോ?"
"അതെന്താ?"
" ശനിയാഴ്ചയാണ് ഫ്ലൈറ്റ്, ക്യാൻസൽ ചെയ്യാൻ ബുദ്ധിമുട്ടാണ്"
"ഉം "
വ്യാഴാഴ്ച വൈകിട്ടോടെ ഡോക്ടർ മരണപ്പെട്ടു. മരുമകൾ വന്നു നന്ദി പറഞ്ഞു.
" മകൻ എത്തിയോ?"
"ഇല്ല, വരാൻ പറ്റില്ല, ഞാൻ പറഞ്ഞിരുന്നല്ലോ."
"അപ്പോൾ കാര്യങ്ങളൊക്കെ?"
" അതിനെല്ലാം ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട് "
"ഉം "
അബോധാവസ്ഥ പോലും നല്ലതാണ് പലപ്പോഴും...
പിറ്റേന്ന് പത്രം എടുത്ത് നോക്കി.
ഒന്നാം പേജിൽ വല്യ കളർ ഫോട്ടോ
ഡോ: ഇന്ദുമതി (83) നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.
എന്ന്,
സന്തപ്തരായ
മകൻ : ജയ..... B.Tech IIT Mumbai, MS MIT ( Intel Corp, California, USA)
മരുമകൾ: സ... ( USA)
കൊച്ചുമകൾ : സേ... ( USA)
പത്രത്തിലെ പരസ്യം കണ്ടവരൊക്കെ ഡോക്ടറുടെ സൗഭാഗ്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു. നാട്ടുകാർക്ക് വിദേശത്തു വല്യ ഉദ്യോഗമുള്ള വിജയിച്ച മകനുള്ള അമ്മ! നാളെ തങ്ങളുടെ മക്കളോട് ചൂണ്ടിപ്പറയാൻ പറ്റുന്ന മകൻ " കണ്ടോ, അമേരിക്കയിലെ വലിയ കമ്പനിയിലെ ജോലിക്കാരനാണ്. "
മക്കളെ ജീവിതമൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ ഏതെങ്കിലും സ്കൂളുകളോ ,അദ്ധ്യാപകരോ മാതാപിക്കളോ ചിന്തിച്ചിട്ടുണ്ടോ എന്തോ?
ചരമ കോളത്തിൽ മക്കളുടെ ജോലിയും പൗരത്വവും ഒക്കെയാണെന്ന് തോന്നുന്നു ശരാശരി മലയാളിയുടെ ജീവിതലക്ഷ്യം.
Courtesy: Dr. Aneesh Prabhakar

No comments:
Post a Comment