ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, September 25, 2019

സജിത്ത് മോൻ ഉദാരമതികളുടെ സഹായം തേടുന്നു

ഉദാരമതികളുടെ സഹായം തേടുന്നു
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ കമ്പല്ലുർ കൊല്ലാടയിൽ താമസിക്കുന്ന കുമ്പളോങ്കൽ സരസപ്പൻ, ഓമന എന്നിവരുടെ മകൻ സജിത്ത് മോൻ കെ എസ്സ്(28) ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്തണമെങ്കിൽ അടിയന്തിരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയയുടേയും തുടർ ചികിത്സയുടേയു ഭാരിച്ച ചെലവ് സജിത്ത് മോൻ്റെ നിർധന കുടുബത്തിന് താങ്ങാൻ കഴിയുന്നതല്ല. ചികിത്സാ ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 14-ാം വർഡ് മെമ്പർ ശ്രീമതി എം.എം. സുലോചന ചെയർപേഴ്സണും 13_ാം വാർഡ് മെമ്പർ ശ്രീ കെ.പി മാത്യു കൺവീനറുമായി ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായം കമ്മറ്റിയുടെ പേരിലുള്ളSBI കടുമേനി ബ്രാഞ്ചിലെ 38770748139 (IFC SBIN0070595) നമ്പർ അക്കൗണ്ട് മുഖാന്തിരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു

കുറിപ്പ് : സജിത്തിനെ  എനിക്ക് നേരിട്ട് അറിയാം .എൻ്റെ ശിഷ്യൻ ആണ് .മുകളിലത്തെ വിവരണം യാഥാർത്ഥമാണ് .-രാധാകൃഷ്ണൻ സി കെ 

Tuesday, September 3, 2019

ഭക്ഷണം മിച്ചം വന്നാൽ കേരള സോഷ്യൽ മീഡിയ ഫോറം7907512696

How to deal with food waste

വിവാഹത്തിനോ മറ്റു ചടങ്ങുകൾക്കോ ഉള്ള ഭക്ഷണം മിച്ചം വന്നാൽ എന്തു ചെയ്യും..? വലിയൊരു കുഴിയെടുത്തു മൂടും എന്നായിരിക്കും ഉത്തരം..!!

 കുഴിയെടുത്തു മൂടാൻ വരട്ടെ..call 95390 75952  Kerala Social Media Forum 7907512696 , 96055 10256,99523 11783

ചാക്ക വൈ.എം.എ. യിൽ നിന്ന് കഴിഞ്ഞൊരു ദിവസം വൈകുന്നേരം ഒരു function കഴിഞ്ഞപ്പോൾ ഏതാണ്ട് 300 ഓളം പേർക്കുള്ള ഭക്ഷണം മിച്ചം വന്നു. കളയേണ്ട സ്ഥിതി.  8 മണി കഴിഞ്ഞു ... YMAയുടെ ചുമതലക്കാർ പലരേയും വിളിച്ചു...

ഒടുവിൽ #കേരളസോഷ്യൽമീഡിയ_ഫോറം - എന്നൊരു സംഘടനയുണ്ടെന്നു  ഗൂഗിളിൽ നിന്നും മനസ്സിലായി. അതിൽ നിന്നും കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ ഉടനെ എത്താം എന്നായി.. ഏതാനും നിമിഷങ്ങൾക്കകം ഒരു സംഘം ഉശിരൻമാരായ ചെറുപ്പക്കാരെത്തി.... ഭക്ഷണം പൊതിയാനുള്ള സാധന സാമഗ്രികളുമായി വന്നെത്തിയ ഇവർ ഒരു മണിക്കൂർ കൊണ്ട്  ഇതിനെ മുന്നൂറു പൊതികളാക്കി മാറ്റി....

ചിക്കൻ കറി,  ഫ്രൈഡ് റൈസ്, ഗോപി മഞ്ചൂരി, സലാഡ്, അച്ചാർ ഇവ അടങ്ങിയ ഭക്ഷണ പൊതികൾ റെഡി.... പിന്നെ ഭക്ഷണ പൊതികൾ കൊണ്ടുപോകാനുള്ള വണ്ടിയും എത്തി. സമയം രാത്രി 11 മണി കഴിഞ്ഞു ... 300 ഭക്ഷണ പൊതികളുമായി ഇവർ നേരെ മെഡി.കോളേജ് SAT ഹോസ്പിറ്റലിലേക്ക് ....

അവിടെ വരാന്തയിലും മുറ്റത്തുമൊക്കെ രോഗികൾക്കായി ഊണും ഉറക്കവും ഉപേക്ഷിച്ചു കാത്തു  നിന്നിരുന്നവരുടെ ഇടയിലേക്ക് ഏവർക്കും ആശ്വാസമായി ഈ ചെറുപ്പക്കാർ ഭക്ഷണ പൊതികൾ വിതരണം ചെയ്തു തുടങ്ങി... 

  സ്വന്തം ചെലവിൽ ആണ് അവരുടെ .  മാതൃകാപരമായ ഈ പ്രവർത്തനങ്ങൾ . ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നിൽ.. ചെറുപ്പക്കാർക്ക് ഒരു ബിഗ് സല്യൂട്ട് ....   

ഓർമ്മിക്കുക... ഭക്ഷണം മിച്ചമാവുമ്പോൾ വിളിക്കുക .... 9539075952
7907512696
96055 10256
99523 11783
കേരള സോഷ്യൽ മീഡിയ ഫോറം

ഈ അറിവ് ഒന്ന് ഷെയർ ചെയ്തേക്കു.. അത് ആർക്കെങ്കിലും ഉപകരപ്പെടട്ടെ..


04/09/2019 contributed by LALJI ,MEMBER ,TIPS DISASTERMANAGEMENT, WHATSAPPP GROUP