ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

നീന്തൽ പരിശീലനം -മാതൃകാപരം

ഈ പ്രവർത്തനത്തിനു ള്ള മുഴുവൻ ക്രെഡിറ്റും കമ്പല്ലൂർ ഹയർ സെക്കന്ററി അദ്ധ്യാപകൻ ശ്രീ കെ പി ബൈജുമാസ്റ്റർക്കും ആ സ്‌കൂളിന്റെ പി റ്റി ഏ ക്കുമാണ് .ദുരന്ത ലഘൂകരണ സമീപനത്തിൽ ഇത്തരം പ്രവർത്തങ്ങൾക്കുള്ള പ്രാധാന്യം കാരണം ഇവിടെ ഉൾപ്പെടുത്തുകയാണ് .ഇത് ചെറിയനാട് മിഷന്റെ തുടര്‍ പ്രവര്‍ത്തനം എന്ന് ബൈജുമാസ്റ്റർ തന്നെ സൂചിപ്പിച്ചിട്ടുമുണ്ട് .കൊല്ലാടയില്‍ ഇ എം എസ് പഠനകേന്ദ്രവും നെടുങ്കല്ലില്‍ കുടുംബശ്രീ യൂണിറ്റുകളും നടത്തുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിശീലനം സ്കൂളിന്റെ ഫീഡർ മേഖലകളിൽ അതതു പ്രാദേശിക സമിതികളുടെ കൂട്ടായ്‌മയിൽ നടക്കുകയാണ് .
 *
******************************************************************************
 കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റേയും കൊല്ലാട ഇ എം എസ് പഠനകേന്ദ്രം & ഗ്രന്ഥശാലയുടേയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലാട കടവില്‍ സംഘടിപ്പിച്ച ആണ്‍കുട്ടികള്‍ക്കുള്ള നീന്തല്‍ പരിശീലനം വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ പി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു.  ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം കെ പി മാത്യു അധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിഡന്റ് കെ എസ് ശ്രീനിവാസന്‍, കെ പി രമേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.  കെ വി രവി സ്വാഗതവും കെ പി ബൈജു നന്ദിയും പറഞ്ഞു.  രമേശന്‍, പ്രമോദ്, സത്യന്‍, മനീഷ്, വിശാഖ്, കെ വി രവി, കെ പി ബൈജു എന്നിവര്‍പരിശീലനത്തിന് നേതൃത്വം നല്‍കി.  അവധിക്കാലത്ത് എല്ലാ ഞായറാഴ്ചയും പരിശീലനം തുടരും.
 **
******************************************************************************
കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന്റെ നേതൃത്വത്തില്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി നടക്കുന്ന നീന്തല്‍ പരിശീലനം തുടരുന്നു.  കൊല്ലാട പാലത്തിനു സമീപം ഇ എം എസ് പഠനകേന്ദ്രം ആന്റ് ഗ്രന്ഥശാലയുമായി ചേര്‍ന്ന് നടത്തുന്ന ആണ്‍കുട്ടികളുടെ പരിശീലനവും ചെമ്മരംകയം തുരുന്തി കടവില്‍ കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ചു നടത്തുന്ന പെണ്‍കുട്ടികളുടെ നീന്തല്‍പരിശീലനവും വിജയകരമായി നടന്നുവരികയാണ്.  ഇന്നത്തെ കാലത്ത് നീന്തല്‍ പരിശീലനം നേടേണ്ടത് വളരെ ആവശ്യമായി തീര്‍ന്നിരിക്കുന്നു.  പുഴകളിലും ജലാശയങ്ങളിലും വീണ് കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് നീന്തലിലുള്ള പ്രാഥമികമായ പരിജ്ഞാനം സഹായകമാകും.  ഉപരിപഠനത്തിനും മറ്റുമായി പല ദേശങ്ങളിലേക്ക് കുട്ടികള്‍ക്ക് പോകേണ്ടിവരുമ്പോഴും നീന്തലിലുള്ള അറിവ് ഉപകാരപ്രദമാകും.  +1 പ്രവേശനത്തില്‍ നീന്തല്‍ അറിയുന്ന കുട്ടികള്‍ക്ക് ബോണസ് പോയിന്റ് നല്‍കുന്നുണ്ട്.  അതുകൊണ്ടുതന്നെ സാമൂഹികമായ പിന്തുണയോടെ ഈ അവധിക്കാലത്ത് സംഘടിപ്പിക്കുന്ന നീന്തല്‍ പരിശീലനങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ തയ്യാറാകണം.  പരിശീലനം പുഴയില്‍ വച്ചായതിനാല്‍ അപകടസാധ്യത പരിഗണിച്ചുകൊണ്ട് കുട്ടികളോടൊപ്പം രക്ഷിതാക്കളും നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ്.  അല്ലെങ്കില്‍ സമീപപ്രദേശങ്ങളിലെ ഏതാനും കുട്ടികളെ ഒരാളുടെ ഉത്തരവാദിത്തത്തില്‍ വേണം അയയ്ക്കാന്‍.  എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മണി മുതല്‍ 5.30 വരെയാണ് പരിശീലനം നല്‍കുന്നത്.  പരിശീലനസമയത്തിനു വളരെ മുന്‍പായി കടവിലെത്തി സ്വയം പരിശീലനത്തിലേര്‍പ്പെടാന്‍ കുട്ടികളെ അനുവദിക്കരുത്.
    കഴിഞ്ഞ ഞായറാഴ്ച നടന്ന പരിശീലനത്തില്‍ കൊല്ലാടയില്‍ നാല്‍പ്പതിലേറെ ആണ്‍കുട്ടികള്‍ പങ്കെടുത്തു.  പെണ്‍കുട്ടികളും പരിശീലനത്തില്‍ പങ്കാളിത്തം താരതമ്യേന കുറവാണ്.  ഗീത, പത്മിനി, ശ്രീജ ടീച്ചര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.  നീനതലറിയാത്ത പെണ്‍കുട്ടികളെ ഏപ്രില്‍ 7ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.


No comments:

Post a Comment