"ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും അതിജീവിക്കുന്നതിനുള്ള ബലം നല്‍കുകയും ചെയ്യുക എന്നത് രക്ഷാ പ്രവര്‍ത്തനത്തിന്‍റെ ബാലപാഠങ്ങളിലൊന്നാണ്. എന്നാല്‍ അത് മറന്നുകൊണ്ട് ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനുള്ള പ്രചരണങ്ങളും ഇടപെടലുകളും പ്രഖ്യാപനങ്ങളും ഇത്തരം പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനേ സഹായിക്കുകയുള്ളൂ. അത്തരം ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് അവസാനിപ്പിക്കേണ്ടതാണ്. നാമൊരു ദുരന്തത്തിന്‍റെ നടുവിലാണ്. അത് ഉയര്‍ത്തിയ പ്രശ്നങ്ങളെ ഒന്നായി നിന്ന് ഒരു മനസ്സോടെ നേരിടുന്ന ഘട്ടത്തില്‍ ഇത്തരം അപസ്വരങ്ങള്‍ ഒഴിവാക്കേണ്ടതാണ്."
--മുഖ്യമന്ത്രി
POSTED BY JAYADEVAN NAIR
Mithra Sindhu
സുഹുത്തുക്കളെ,
ഞാൻ അത്രയേറെയൊന്നും പിണറായി ആരാധികയല്ലെന്ന് എന്നെ അറിയാവുന്നവർക്കെല്ലാം അറിയുന്നതാണല്ലോ.
എന്നാൽ ഈ മനുഷ്യനോട് വലിയ ആദരവു തോന്നിയ ദിവസമായിരുന്നു ഇന്നലെ.
കുടുംബത്തിൽ ഒരു അത്യാഹിതം സംഭവിക്കുമ്പോൾ ഏറെ പക്വതയോടെ, ക്ഷമയോടെ, സംയമനത്തോടെ, അതിലേറെ സ്നേഹത്തോടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്ന ഒരു കുടുംബനാഥനെപ്പോലെ അദ്ദേഹമിന്നലെ കേരളത്തെ കാക്കുന്നത് കണ്ടു..
ഒട്ടും സ്ഥൈര്യം കൈവിടാതെ, എല്ലാവരിലും പ്രത്യാശ നിറഞ്ഞ ചിന്ത പുലർത്താൻ ഓരോ വാക്കിലും അദ്ദേഹം ജാ ഗ്രത പുലർത്തുന്നതായി തോന്നി..
കേന്ദ്രത്തിനെതിരായി ഒരു വാക്ക് അദ്ദേഹത്തിൽ നിന്ന് വീണു കിട്ടാനായി തക്കം പാർത്ത് തലങ്ങും വിലങ്ങും ചോദ്യങ്ങൾ ചോദിക്കുന്നവരോടായി അദ്ദേഹം ഇങ്ങനെ പറഞ്ഞു .
"എല്ലാ കാര്യങ്ങളും അതീവ ഉത്തരവാദിത്വത്തോടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
ആകാവുന്ന മുഴുവൻ സഹായവും കേന്ദ്രം വാഗ്ദാനം ചെയ്യുന്നുണ്ട്. നമുക്ക് പ്രതീക്ഷയർപ്പിക്കാം".
ഇതിൽ കൂടുതൽ എന്താണ് ഒരു മുഖ്യമന്ത്രി പറയേണ്ടത്?
ഭക്ഷ്യക്ഷാമം വരുന്നു എന്ന വ്യാജ പ്രചരണങ്ങളെ പരാജയപ്പെടുത്തിക്കൊണ്ട് "പരിഭ്രാന്തരാകേണ്ടതില്ല, ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ നമുക്കുണ്ട്. ഓണത്തിന് തയ്യാറെടുത്തവരല്ലേ
നാം? " എന്ന് എല്ലാവർക്കും കൈത്താങ്ങു നൽകുന്നു.
ദുരന്തമുഖത്തുള്ളവരുടെ സുരക്ഷയോളം പ്രധാനമാണല്ലോ അവർക്ക് ആത്മവിശ്വാസമേകി അരക്ഷിതബോധത്തിൽ നിന്ന് അവരെ വിമോചിതരാക്കുകയെന്നതും...
തലേന്ന്, "പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് എന്തെല്ലാം സന്നാഹങ്ങളൊരുക്കുന്നുണ്ട്?" എന്ന ചോദ്യത്തിലെ അപകടം കൃത്യമായി മണത്തറിഞ്ഞ അദ്ദേഹം വ്യക്തമായി മറുപടി കൊടുക്കുന്നു.(ഇരുതല മൂർച്ചയുണ്ടായിരുന്നു ആ ചോദ്യത്തിന് - പ്രത്യേക തയ്യാറെടുപ്പില്ലെന്ന് പറഞ്ഞാൽ പ്രധാനമന്ത്രിയെ വേണ്ടപോലെ പരിചരിച്ചില്ലെന്ന് ആക്ഷേപിക്കാം..എല്ലാ തയ്യാറെടുപ്പുകളും വിശദീകരിച്ചാൽ, മുഖ്യമന്ത്രി പ്രളയബാധിതരെ ശ്രദ്ധിക്കാതെ പോയി എന്ന് പഴിചാരുകയും ചെയ്യാമല്ലോ.)
"അതൊക്കെ എന്താണ് വേണ്ടതെന്ന് തയ്യാറെടുപ്പുണ്ട്. നേരത്തെ ചെയ്തതു പോലെയൊക്കെ ചെയ്തോളാം" എന്ന് ചുരുങ്ങിയ വാക്കിൽ സംയമനത്തോടെയാണദ്ദേഹം മറുപടി കൊടുത്തത്.!
സൈന്യത്തെ വിളിച്ചു, വിളിച്ചില്ല, വിളിക്കണം, വിളിക്കൂ എന്നൊക്കെയുള്ള പരാതി പറച്ചിലിലും ഒടുവിലദ്ദേഹം വ്യക്തതയോടെ മറുപടി നൽകിയല്ലോ.
ഒരു വ്യക്തി എന്ന നിലയിൽ വൈകാരികത വേണ്ടിടത്ത് പ്രകടിപ്പിച്ചും അധികാര കേന്ദ്രമെന്ന നിലയിൽ ശക്തി ഉപയോഗപ്പെടുത്തിയും തന്റെ റോളുകൾ പാകതയോടെ തിരിച്ചറിഞ്ഞ് സമചിത്തതയോടെ പ്രവർത്തിക്കുന്ന വ്യക്തിത്വത്തിന്, ഈ പിതൃവാത്സല്യത്തിന്.. കക്ഷി രാഷ്ട്രീയ
ഭേദമേതുമില്ലാത്ത പൂച്ചെണ്ടുകൾ ...
കൈ നിറയെ...
ഇനിയും ശ്രദ്ധയെത്താതെ പോയിടത്ത് ആവശ്യമായ പരിഹാര പ്രവർത്തനങ്ങൾ ഉടൻ
ഏറ്റെടുക്കുമെന്നും ,
ഇനിമുന്നോട്ടുള്ള നമ്മുടെയെല്ലാം സങ്കീർണ്ണതകളിൽ നമുക്ക് താങ്ങായും ഊർജ്ജമായും ഈ മുഖ്യമന്ത്രി കൂടെയുണ്ടാകുമെന്നും പ്രതീക്ഷിക്കട്ടെ.
അഭിവാദ്യങ്ങൾ ...
***************************************************************
എന്റെ മുഖ്യമന്ത്രി
എല്ലാക്കാലത്തും കൃത്യവും വ്യക്തവുമായ ഒരു രാഷ്ട്രീയം എനിക്കുണ്ട്. എന്നാൽ അതൊരിക്കലും അന്ധമായ ആരാധനയോ ന്യായീകരണ തൊഴിലാളി ലെവലോ അല്ല. തെറ്റിനെ അംഗീകരിക്കാനും മടിയില്ല; തിരുത്തേണ്ടത് ന്യായീകരിക്കാൻ മുതിർന്നിട്ടുമില്ല.
ഒരിക്കലും ഞാനൊരു പിണറായി ആരാധികയല്ല. അദ്ദേഹത്തിന്റെ ചില ശരീരഭാഷയും പെരുമാറ്റങ്ങളും ഒരു പൊതുസമ്മതനായ നേതാവെന്ന നിലയിൽ മാറ്റേണ്ടതാണെന്ന അഭിപ്രായവും ഉണ്ട്; പല അവസരങ്ങളിലും പറഞ്ഞിട്ടുമുണ്ട്.
എന്നാൽ ഇന്ന് വൈകിട്ടത്തെ അദ്ദേഹത്തിന്റെ പ്രെസ് മീറ്റ്, ആധുനിക യുഗത്തിലെ ഒരു നേതാവെങ്ങനെയാകണം എന്ന് നമുക്ക് സുവ്യക്തമായി കാണിച്ചു തരുന്നു.
സ്റ്റാറ്റജിക് പ്ലാന്നിംഗ്, ക്വാളിറ്റി അഷ്വറൻസ്, ക്രൈസിസ് മാനേജ്‌മന്റ് എന്നീ area കളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ:
ഒരു ക്രൈസിസോ ദുരന്തമോ ഉണ്ടാകുമ്പോൾ, പകയ്ക്കാതെ, അനേകം അഭിപ്രായങ്ങൾക്കിടയിലും, നൂറായിരം എതിർപ്പുകൾക്കിടയിലും, സമചിത്തതയോടെ കാര്യങ്ങൾ വിലയിരുത്തി, അടിയന്തര സ്വഭാവമുള്ളവ വേർതിരിച്ച്, കാര്യക്ഷമമായ തീരുമാനങ്ങളെടുത്ത്, പ്രാവർത്തികമാക്കുക എന്നതാണ് ഒരു നേതാവ് ചെയ്യേണ്ടത്. പിണറായ് വിജയൻ എന്ന മനുഷ്യൻ ഇക്കഴിഞ്ഞ ആഴ്ച്ച ചെയ്ത് കാണിച്ച് തന്നത് ഇതാണ്.
നേതാക്കളായ് നടക്കുന്ന ബാക്കിയുള്ളവർ ഒന്ന് കേൾക്കുക..
നാടകം, കരച്ചിൽ തുടങ്ങിയവ ഒരു നേതാവിന്റെ മുഖമുദ്രയാക്കരുത്. ഇമോഷണലി തകർന്ന, വാക്കുകൾ കൊണ്ട് കാര്യങ്ങൾ വളച്ചൊടിക്കുന്ന, നിലവിളിക്കുന്ന, ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്ന, മറ്റുള്ളവരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചും സ്വന്തം മെയിലേജ് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന, കുത്തിത്തിരിപ്പുണ്ടാക്കുന്ന ഒരു നേതാവിനെയല്ല ദുരന്തത്തിൽ പെട്ടവർക്കാവശ്യം; മറിച്ച് കാര്യങ്ങൾ അവതാളത്തിലാകുമ്പോൾ അവ നേരെയാക്കാൻ വേണ്ടി ശ്രമിക്കുന്ന, അവ നേരെയാക്കുന്ന ഒരു നേതാവിനെയാണ്.
മിസ്റ്റർ പിണറായി വിജയൻ,
താങ്കളോടുള്ള അൽപ എതിർപ്പുകൾ മാറ്റി വച്ച് കൊണ്ട് തന്നെ പറയട്ടെ; Crisis Management എങ്ങനെ നടത്തണം എന്ന് നിങ്ങൾ കാട്ടിത്തരുന്നു. ഒരു ജനതയ്ക്ക് നിങ്ങളിൽ പ്രതീക്ഷയുണ്ട്.
എന്റെ, നിങ്ങളുടെ പ്രിയങ്കരനായ മുഖ്യമന്ത്രി.
#നാംഅതിജീവിക്കും
*******************************************************************
വിജയിപ്പിച്ചേ തീരൂ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്.
.
പലർക്കും ഒരു ധാരണയുണ്ട്. നമ്മളെന്തിന് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം? ക്യാമ്പിലേക്ക് സാധനങ്ങൾ നേരിട്ടെത്തിച്ചാൽ പോരേ? സർക്കാർ സഹായം കൃത്യസമയത്ത് എത്തുമോയെന്ന സംശയവും പലർക്കുമുണ്ട്.
.
എന്നാൽ കാര്യം നാം മനസ്സിലാക്കിയത് പോലെയല്ല.
.
കേരളം ഇന്നേ വരെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. കഴിഞ്ഞ എഴുപത് വർഷങ്ങൾ കൊണ്ട് നാം നേടിയതെല്ലാം തകർന്നു പോയിക്കൊണ്ടിരിക്കുകയാണ്.
.
ഇതെല്ലാം ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് നാം പുനർ നിർമ്മിക്കേണ്ടതുണ്ട്. അതിനു വേണ്ടി വരുന്ന ചെലവ്, ഒരു പക്ഷേ, കഴിഞ്ഞു പോയ രണ്ടോ മൂന്നോ വർഷത്തെ ഫുൾ ബഡ്ജറ്റിനെക്കാൾ വലുതായിരിക്കും. അത്തരമൊരു സാമ്പത്തിക ബാധ്യത കേരളത്തിനെന്നല്ല അമേരിക്കക്ക് പോലും താങ്ങുവാനാകുമോയെന്ന് പറയാനാകില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്നത് കേവലം ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ സാധനങ്ങൾ എത്തിക്കുവാനുള്ള ഫണ്ട് അല്ല. അവരുടെ പൂർണ്ണമായ പുനരധിവാസത്തിനുള്ളതാണ്.
.
ഓർക്കണേ, നാളെ പിറ്റേന്ന് സ്കൂളുകളിൽ ക്ലാസ് തുടങ്ങുമ്പോഴേക്ക് കെട്ടിടങ്ങൾ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. അത് കൊണ്ട് തന്നെ അവരുടെ നഷ്ടപ്പെട്ടു പോയ വീടുകൾ എത്രയും പെട്ടെന്ന് പുനർ നിർമ്മിച്ച് കൊടുക്കേണ്ടതുണ്ട്. ചെമ്പും പാത്രങ്ങളുമടക്കം വീട്ടിലെ അവശ്യ സാധനങ്ങളെല്ലാം സംഘടിപ്പിക്കേണ്ടതുണ്ട്
.
കയറിയ വെള്ളം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇറങ്ങും. എന്നാൽ അവരുടെ ജീവിതം വീണ്ടെടുക്കുക എളുപ്പമല്ല. വ്യവസായ മേഖലയും കാർഷിക മേഖലയും സ്തംഭിച്ചേക്കാം. ഒരുപാട് തൊഴിൽ രഹിതർ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ അവരുടെയെല്ലാം നിത്യ ചെലവുകൾ സർക്കാർ വഹിക്കേണ്ടി വരും.
.
സർക്കാറിന്റെ നിലവിലെ വരുമാനം കൊണ്ട് തന്നെ ഇത് താങ്ങാനാവില്ല. അപ്പോൾ വരുമാനം ഗണ്യമായി കുറയുമ്പോഴുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ? ദുരിത ബാധിതരുടെ മേൽപ്പറഞ്ഞതു പോലുള്ള ആവശ്യങ്ങൾ നമുക്ക് നേരിട്ട് നടത്തിക്കൊടുക്കുവാനാവില്ലല്ലോ?
.
കൂടാതെ തകർന്നു പോയ റോഡ് റെയിൽ, പാലം, വ്യവസായ സ്ഥാപനങ്ങൾ, തൊഴിൽ മേഖലകൾ, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ പുനസ്ഥാപിക്കേണ്ടതുണ്ട്. അതൊന്നും നമ്മളെക്കൊണ്ട് നേരിട്ട് ചെയ്യാൻ പറ്റുന്നതല്ലല്ലോ?
.
താഴെ പറയുന്ന കാരണങ്ങൾ കൊണ്ട് തന്നെ ഏറ്റവും സുതാര്യമായ മാർഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയാണ്.
1) സർക്കാരിന് നിയമസഭയിൽ കണക്ക് ബോധിപ്പിക്കേണ്ടതുണ്ട്
2) Comptroller And Auditor General(CAG) യുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ ഫണ്ട്. CAG കേന്ദ്രമന്ത്രിമാരെ വരെ ജയിലിൽ കിടത്തിയ സംഭവം മറന്നിട്ടില്ലല്ലോ
3) വിവരാവകാശ നിയമപ്രകാരം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സർക്കാരിനോട് കണക്ക് ചോദിക്കാം. ഡോക്യുമെന്റുകളുടെ കോപ്പിയും ആവശ്യപ്പെടാം.
4) LDF/UDF ഭേദമന്യേ, ആര് ഭരിച്ചാലും ദുരിതാശ്വാസ നിധി പൂർണ്ണമായും ചെലവഴിക്കാറുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
5) വെബ്സൈറ്റിൽ പരസ്യമായി സർക്കാർ കണക്കുകൾ ലഭ്യമാവും
.
നമ്മളൊക്കെ കരുതുന്നുണ്ടാകാം, നമ്മുടെ വീട്ടിലാകെ എന്താ ഉള്ളതെന്ന്? എന്നാൽ നിങ്ങളൊന്ന് ചിന്തിച്ചു നോക്കണം, നിങ്ങളുടെ വീട്ടിനകത്തുള്ള വസ്തുക്കളൊക്കെ നഷ്ടപ്പെട്ടാൽ അതിന് പകരം അത് പോലുള്ള വസ്തുക്കൾ പുതിയതായി വാങ്ങണമെങ്കിൽ എത്ര രൂപയാകുമെന്ന്. കട്ടിൽ, കിടക്ക, അടുപ്പ്, പാത്രം, ടേബിൾ, കസേര...... ഇവയുടെയൊക്കെ നിലവിലെ വില അനുസരിച്ചൊന്ന് കൂട്ടി നോക്കൂ.. ലക്ഷങ്ങൾ വേണ്ടി വരും. അതോടൊപ്പം വീടും കൂടി ഉൾപ്പെടുത്തിയാലോ?
.
എന്നാൽ സർക്കാരിന് നൽകാനാവുക, ഒന്നോ രണ്ടോ ലക്ഷം മാത്രമാണ്. കൂടുതൽ തുക എത്തിയാൽ ഒരു പക്ഷേ കൂടുതൽ സഹാമെത്തിക്കാനായേക്കാം

1999ഇൽ ഒറീസയിൽ ഉണ്ടായ ചുഴലിക്കാറ്റ് ഓർമ്മയില്ലേ? അതിന്റെ ഫലമായി ലക്ഷക്കണക്കിനാൾക്കാർ കേരളത്തിൽ ഭിക്ഷയെടുക്കാൻ വന്നത് ഓർക്കുന്നുണ്ടാകുമല്ലോ? നാളെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞാൽ അത്തരമൊരവസ്ഥ ആവർത്തിക്കരുത്. അതിന് വേണ്ടി നാം ഈ ഫണ്ട് വിജയിപ്പിച്ചേ തീരൂ.
.
സർക്കാരിന്റെ വലിയ സേവനങ്ങൾ ആവശ്യമുള്ളത് വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമാണെന്ന് സാരം. ഒരു പക്ഷേ, ദുരിതാശ്വാസ ക്യാമ്പിൽ ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിയാൻ പറ്റിയേക്കാം, സന്നദ്ധ സംഘടനകൾ സഹായമെത്തിച്ചേക്കാം. എന്നാൽ ക്യാമ്പ് വിട്ടു കഴിഞ്ഞാൽ അവർ തനിച്ചാണ് ജീവിതത്തെ നേരിടേണ്ടത്. അപ്പോൾ ഒരു കൈത്താങ്ങ് കൂടിയേ തീരൂ. കൂടെയുണ്ടാവണം ഈ നാട്.
.
നമ്മൾ അതിജീവിക്കും. THE HINDU ദിനപ്പത്രത്തിൽ കഴിഞ്ഞ ദിവസം എഡിറ്റോറിയലിൽ പറയുകയുണ്ടായി, കേരളം എങ്ങനെ അതിജീവിക്കുന്നുവെന്ന് ഇന്ത്യ ഉറ്റു നോക്കുകയാണ്, അത് മാതൃകയാക്കുവാനെന്ന്. കേരളമായത് കൊണ്ട് അതിജീവിക്കുമെന്ന് ഇന്ത്യ ഒന്നടങ്കം ശുഭാപ്തി വിശ്വാസം പ്രകടിക്കുന്നു. അത് നാം യാഥാർത്ഥ്യമാക്കിയേ തീരൂ.
.
കടപ്പാട് ,

No comments:
Post a Comment