ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

14 ഇടിമിന്നല്‍ - വേണ്ട സുരക്ഷാ മുൻ കരുതൽ LIGHTNING PRECAUTIONS

മിന്നലിന് ശേഷം 3 Second ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ 1 KM  പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ 3 Second ഉം കൂടുന്നത് 1 KM അകലം കൂട്ടും . 6 Second എടുത്താല്‍ 2KM  അടുത്താണ് എന്ന് മനസിലാക്കുക . 12 സെക്കന്റ് വരെയുള്ള സമയം വളരെ അപകടം പിടിച്ചതാണ് . അതുകൊണ്ട് വേണ്ട സുരക്ഷാ മുൻ കരുതൽ എടുക്കുക.
ആകാശത്തു നിന്ന് താഴേയ്ക്കുവരുന്ന മിന്നൽ ഭൂമിയിൽനിന്ന് ഏറ്റവും ഉയർന്നു നിൽക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. കെട്ടിടമോ, മരമോ, മൊബൈൽ ടവറോ എന്തുമാകാം ആ വസ്തു.
പർവ്വതങ്ങളുടെ സാന്നിധ്യവും വൃക്ഷ നിബിഡതയുമാണ് കേരളത്തിൽ ഇത്രയധികം മിന്നലുണ്ടാകാൻ കാരണം.ബംഗാളും, കാശ്മീരും, കേരളവുമാണ് ഇന്ത്യയിൽ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങൾ. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാൽ പാലക്കാട്ട് മിന്നൽ കുറവാണ്. എന്നാൽ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ജില്ലകൾ മിന്നല്‍ കൂടുതല്‍.
1 ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങൾ കേൾക്കുമ്പോഴേ ടിവി കേബിളും മറ്റും ഊരിമാറ്റുക.
2 ഇടിയുള്ളപ്പോൾ വാതിലും ജനലരികും ഒഴിവാക്കുക. ലോഹസാധനങ്ങളിൽ സ്പർശിക്കരുത്.
3ചെരിപ്പ് ധരിക്കുന്നതാണ് ഉത്തമം.
4 തുറസ്സായ സ്ഥലത്ത് നിന്നു വീടിനുള്ളിലേക്കു കയറുക.
5 ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ ചുവട്ടിലും സുരക്ഷിതമല്ല.
6 കാൽ ചേർത്തുവച്ച് മുറിയുടെ നടുവിൽ ഇരിക്കാം.
7 തുറസ്സായ സ്ഥലത്ത് അകപ്പെട്ടാൽ വാഹനങ്ങളിൽ ഗ്ലാസിട്ട് ഇരിക്കുന്നത് പൊതുവേ സുരക്ഷിതമാണ്.
8 എന്നാൽ വാഹനത്തിൽ ചാരി നിൽക്കരുത്.
9 ഇരുമ്പുവേലികൾ, റയിൽപാളങ്ങൾ, പൈപ്പുകൾ, കെട്ടിടം എന്നിവയിൽ നിന്ന് അകന്നു നിൽക്കണം.
10 അലുമിനിയും ഉൾപ്പെടെ ലോഹ മേൽക്കൂരയുള്ള ടെറസുകൾ പൊതുവേ മിന്നലിനെ ചെറുക്കും.
11 കോൺക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.
12 മിന്നലുള്ളപ്പോൾ കെട്ടിടത്തിനുള്ളിൽ അത്യാവശ്യത്തിനു മൊബൈൽ ഉപയോഗിക്കാമെങ്കിലും ലാൻഡ് ഫോണും ടിവിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കരുത്.
13 അകലെ ഇടിയുടെ ശബ്ദം കേൾക്കുമ്പോഴേ കരുതലുകൾ എടുത്തു തുടങ്ങണം.
14 പത്ത് കിലോമീറ്റർ അകലെ കേട്ട ഇടിക്കു നമ്മുടെ വീട്ടിലെത്താൻ നിമിഷങ്ങളുടെ ഇടവേളമാത്രം മതി.
15 മിന്നലേറ്റാൽ പരിഭ്രമിക്കരുത്.
16 മിന്നലേൽക്കുന്ന ആൾ വീണാലുടൻ മരിക്കുന്നു എന്നു കരുതി പകച്ചു പോകരുത്.
17 ചെറിയൊരു ശതമാനമേ മരിക്കാറുള്ളൂ. വീഴുന്നയാളുടെ ശരീരത്തിൽ വൈദ്യുതിയില്ല.
18 ഉടൻ കൃത്രിമ ശ്വാസം നൽകാം.
19 ശരീരത്തിൽ പൊള്ളലേറ്റിട്ടില്ലെങ്കിൽ ശരീരം തിരുമ്മി ഉണർത്താം.
20 തുണിയിൽ മുക്കി വെള്ളം നൽകുന്നതും ഉത്തമം.
21 ഇറുകിയ വസ്ത്രം അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
22 ന്യൂറോളജി മുതൽ മന:ശ്ശാസ്ത്രം വരെ ചേർന്ന് നൽകുന്ന ചികിത്സയാണ് മിന്നലേറ്റയാളിന് വേണ്ടത്.
23 ലോകമെങ്ങും അന്തരീക്ഷത്തിൽ ചൂടു കൂടുന്നതുമൂലം മേഘങ്ങളുടെ സഞ്ചാരവേഗം വർധിക്കുന്നതിനാൽ ഇടിമിന്നലിന്റെ എണ്ണവും ഏറുകയാണ്.
24 മനുഷ്യജീവനു പുറമെ വസ്തുവകകൾക്കും കനത്ത നഷ്ടമാണ് മിന്നൽ വിതയ്ക്കുന്നത്. 

No comments:

Post a Comment