ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

DISHA O4712552056

DISHA O471* *2552056* 
 *Toll Free 1056* .

 *ശ്രദ്ധിക്കുക*

മുകളിൽ കാണുന്ന 
ലാന്റ് ഫോൺ നംബറും, 
ടോൾഫ്രീ നംബറായ 
1056 
ഇവ രണ്ടും നമ്മുടെ 
മൊബൈലിൽ നിർബന്ധമായും 
save ചെയ്യുക തന്നെ വേണം.

കാരണമെന്തന്നാൽ 
 *ദിശ* 
എന്ന പേരിൽ 
കേരള ആരോഗ്യ വകുപ്പിലെ 
മുഴുവൻ ഹെൽത്ത് ഓഫീസർമാരെയും 
ബന്ധിപ്പിച്ചിട്ടുള്ള 
സർക്കാരിന്റെ ബ്രഹത്തായ 
ഒരു Network  ശൃംഗലയാണിത്. 
ഇതിൽ നിങ്ങൾക്ക് 
24 മണിക്കൂറും 
ആരോഗ്യവുമായി ബന്ധപ്പെട്ട 
ശാരീരിക മാനസിക വൈകാരിക 
പ്രശ്നങ്ങളെക്കുറിച്ചും  സംസാരിക്കാം 
നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ 
എന്താണോ ആ രംഗത്തെ 
വിദഗ്ദമായ  
ഒരു മറുപടി നിങ്ങൾക്ക് ലഭിക്കുന്നു.

ഉദാഹരണം 
01
നിങ്ങളുടെ വീട്ടിലെ 
ഒരു ഗർഭിണിക്ക് അർദ്ധരാത്രി 
ഒരു ചെറിയ പ്രശ്നം ഉണ്ടായി എന്ന് വെക്കുക  
നിങ്ങൾക്ക് എന്ത് ചെയ്യണമെന്ന  
ഒരു ഊഹവുമില്ല  
ഉടനെ നിങ്ങൾ ഈ നമ്പറിൽ 
ബന്ധപെട്ട് നിങ്ങളുടെ പ്രശ്നം 
പറഞ്ഞാൽ അതേ സമയം 
തന്നെ ഒരു വിദഗ്ദ 
ഗൈനക്കോളജിസ്റ്റ് നിങ്ങളോട് 
സംസാരിക്കുകയും, 
വേണ്ട നിർദേശങ്ങൾ 
നൽകുകയും ചെയ്യുന്നു.

02 
രാത്രി വീട്ടിൽ ഒരാൾക്ക് 
Heart Problem വന്നു ഉടനെ 
ഈ നമ്പറിൽ ബന്ധപ്പെടുക 
ഒരു Cardiologist നിങ്ങളോട് 
സംസാരിക്കുകയും 
എന്ത് ചെയ്യണമെന്ന് നിങ്ങളോട്  
നിർദ്ദേശിക്കുകയും ചെയ്യുന്നു.

03 
രാത്രി നിങ്ങടെ വീട്ടിലെ 
കുഞ്ഞിന്റെ ചെവിയിൽ 
ഒരു പ്രാണി കേറി 
ആകെ വെപ്രാളം എന്ത് ചെയ്യും 
എന്നറിയില്ല 
ഈ നമ്പറിൽ വിളിച്ചാൽ 
എന്ത് ചെയ്യണമെന്നുള്ള  
നിർദ്ദേശം ലഭിക്കുന്നു

അതുപോലെയുള്ള 
പല ആരോഗ്യ പ്രശ്നങ്ങൾക്കും 
മാനസിക പ്രശ്നങ്ങൾക്കും 
നമ്മുടെ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന 
പഠന പ്രശ്നങ്ങൾക്കും 
സമൂഹത്തിൽ ശ്രദ്ധിക്കാതെ 
പോകുന്ന പീഢനങ്ങൾക്കും 
എവിടെ പരിഹാരം ഉണ്ടാവും 
എന്ന് നമ്മൾ തിരിച്ചറിയുന്നില്ല. 
നിങ്ങൾ 
ഈ നമ്പറിൽ വിളിച്ചു നോക്കൂ.... 
കൃത്യമായ ഉത്തരം ലഭിക്കുകയും, 
പരിഹാരം ലഭിക്കുന്ന സ്ഥലത്ത് 
നിങ്ങളെ എത്തിക്കുകയും 
ചെയ്യുന്ന കേരള സർക്കാറിന്റെ  
ബൃഹത്തായ ഒരു പദ്ധതിയാണിത്. 

ഈ സേവനം 
പരമാവധി 
പ്രയോജനപ്പെടുത്തുക.

സർക്കാർ 
നമുക്ക് വേണ്ടി ആരംഭിച്ച 
ഇത്തരം ബ്രഹത്തായ 
ഒരു സംരംഭം ആരും 
തിരിച്ചറിയാതെ പോകരുത്.

No comments:

Post a Comment