ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

കേരള വോളന്‍ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സ്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

09:17, 10/8/2018] Radhakrishnan C K: The web address is http://volunteer.ksywb.in/
[09:19, 10/8/2018] Radhakrishnan C K: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം 2018 സെപ്‌റ്റംബര്‍ 28 - ന്‌ തിരുവനന്തപുരത്ത്‌ വച്ചാണ്‌ . സന്നദ്ധതയും കഴിവുമുള്ള 15 വയസ്സിനും നും 30 വയസ്സിനും മദ്ധ്യേ പ്രായമായ ഒരു ലക്ഷം യുവജനങ്ങളെ തെരഞ്ഞെടുത്ത്‌ കേരള വോളന്‍ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സ്‌ രൂപീകരിക്കുന്നതാണ്‌. ഇതില്‍ നിന്നും ശാരീരികക്ഷമതയും അര്‍പ്പണബോധവുമുള്ള 100 യുവജനങ്ങളെ വീതം തെരഞ്ഞെടുത്ത്‌ ജില്ലാ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുകയും ആവശ്യമായ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ വാങ്ങി നല്‍കുകയും ചെയ്യുന്നതാണ്‌. കൂടാതെ, കൗണ്‍സിലിംഗ്‌, സാങ്കേതിക വൈദഗ്‌ദ്ധ്യം, സര്‍വ്വേ തുടങ്ങിയ വിവിധ മേഖലകളിലായി ടീമുകളെ ഈ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുവാനും ഉദ്ദേശിക്കുന്നുണ്ട്‌.Those who joined in the force may please report here.

No comments:

Post a Comment