ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Wednesday, August 29, 2018

ഓണത്തോണി മടങ്ങുന്നു. കനിവിന്റെ സാന്ത്വനം നൽകി.-KODAKKAD NARAYANAN MASTER



സ്നേഹപ്രകാശം
ഓണത്തോണി മടങ്ങുന്നു. കനിവിന്റെ സാന്ത്വനം നൽകി.
നിലയില്ലാക്കയത്തില്‍ നിന്നും കരകയറ്റാന്‍ ഒരു കൈ സഹായം    തകര്‍ന്നത് ഒരു ടൗണല്ല. പതിനായിരങ്ങളുടെ ജീവിതമാണ്. തൃശൂരിലെ ഏറ്റവും തിരക്കേറിയ പട്ടണമായ ചാലക്കുടിയില്‍ ഇപ്പോള്‍ ചാളക്കുടിലുകള്‍ പോലും ബാക്കിയില്ല.അലറിപ്പാഞ്ഞ് സര്‍വ്വം വിഴുങ്ങിയ പെരുവെളളം അനാഥമാക്കിയത് പതിനായിരക്കണക്കിന് ജീവിതങ്ങളെ.കല്ല് പോലും കരഞ്ഞു പോകുന്നതാണിവിടത്തെ കാഴ്ച്ചകള്‍.ചെളികയറി അടഞ്ഞു പോയ തെരുവീഥികള്‍.ചുമരുകള്‍ മുക്കാലും തകര്‍ന്നു വീണ കെട്ടിടങ്ങള്‍.കെട്ടിടങ്ങള്‍ക്കകത്ത് നീക്കം ചെയ്യുന്തോറും വന്ന് നിറയുന്ന ചെളിവെളളം.വെളളവും ചെളിയും കയറി പ്രവര്‍ത്തനരഹിതമാകാത്ത ഒരു ഇലക്ട്രാണിക് സാധനവും പാത്രവും വസഃത്രങ്ങളും ശയ്യോപകരണങ്ങളും ബാക്കിയില്ല.തകരാതെ ബാക്കിയായ കടകളിലെ വൈദ്യുതി സംവിധാനം റീ വയറിങ്ങ് ചെയ്യേണ്ട നിലയിലാണ്.മലിനജലവും കിണറുമെല്ലാം കൂടിക്കലര്‍ന്ന് പ്രളയജലത്തിന് മുന്നില്‍ കുടിവെളളത്തിന് പൊറുതിമുട്ടിയ കുറേ സാധുമനുഷ്യര്‍.ചെറുകിടകടക്കാര്‍ എത്ര കടം വാങ്ങിയാലും പരിഹരിക്കാന്‍ കഴിയാത്ത അവരുടെ സ്വന്തം ഉപജീവനത്തിന്‍റെ അത്താണികള്‍ ചെളിയിലാണ്ടതു കണ്ട് ഗദ്ഗദകണ്ഠരായി നില്‍ക്കുന്നു.സ്കൂളുകള്‍ പലതും നാമാവശേഷമായി. ആ കെട്ടീടങ്ങളില്‍ സ്വാഭാവികത വീണ്ടെടുക്കാന്‍ ഭഗീരഥപ്രയത്നമൊന്നും മതിയാവില്ല.
.................................................

.

                              മലയാളികളുടെ പ്രിയപ്പെട്ട മാതൃഭൂമി-ദൈവത്തിന്റെ സ്വന്തം നാട് - ദുരന്തത്തിന്‍റെ ഇരുള്‍നിഴലില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ ഇരമ്പിയെത്തിയത് മനുഷ്യസ്നേഹത്തിന്‍റെ മഹാപ്രവാഹം.ആധുനികകേരളം ഇന്നുവരെ അനുഭവീച്ചിട്ടില്ലാത്ത പ്രളയക്കെടുതിയാണ് തെക്കന്‍ജില്ലകളില്‍ താണ്ഢവമാടിയത്.കൊടിയ ദുരന്തത്തിന്‍റെ ആഘാതം കുറക്കാന്‍ വടക്കന്‍പ്രദേശങ്ങളില്‍ നിന്നും വ്യക്തികളും സംഘടനകളും ഉള്‍പ്പെടുന്ന സന്നദ്ധസംഘങ്ങള്‍ വേണ്ടുവോളം ഒഴുകിയെത്തി.കൂട്ടത്തില്‍ അണ്ണാരക്കണ്ണനും തന്നാലാവത് എന്ന മട്ടിലാണ് കാഞ്ഞങ്ങാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കുൾ പിടിഎ എക്സി.അംഗങ്ങളുടെയും അരയി ഗവ.യു.പി.സ്കൂളുകളിനടുത്ത വൈറ്റ് ആർമിയുടെയും പൈര ടുക്കം പ്രിസത്തിന്റെയും സഹകരണത്തോടെ ഞങ്ങള്‍ക്കും ഒരോണത്തോണിയും തുഴഞ്ഞ് അവിടെയെത്താനായത്.ആഘോഷമില്ലാത്ത ഓണം എന്ന് അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ട് മനുഷ്യസേവനത്തിന്‍റെ മഹാസന്ദേശം സ്വയം ഏറ്റെടുത്ത് തിരുവോണദിനത്തില്‍ പുറപ്പെട്ടതായിരുന്നു ഞങ്ങള്‍. പെരിയാര്‍ വിഴുങ്ങിയ  ചാലക്കുടിയെ വീണ്ടെടുക്കാന്‍.
ദുരന്തങ്ങളുടെ നെടുനീളത്തിലുള്ളൊരു ശ്മശാനഭൂമീയായിത്തീര്‍ന്നിരുന്നൂ ചാലക്കുടി. തിളച്ചുമറിഞ്ഞ ജീവിതത്തിന്‍റെ ഉത്സവഭൂമിയില്‍  സര്‍വ്വത്ര കണ്ണീരുണങ്ങാത്ത സങ്കടപ്പാടുകള്‍. ആളുയരത്തില്‍ വീടു തോറും അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ തന്നെ ഞങ്ങള്‍ ഏറെ പാടു പെട്ടു.ഓണത്തോണീസംഘത്തിലെ ആശാരിമാരും ഇലക്ട്രീഷ്യന്‍മാരും പ്ളംബര്‍മാരും കല്പണിക്കാരും തെല്ലിട വിശ്രമിക്കാതെയാണ് ഈ നാലുദിവസങ്ങളില്‍ ചാലക്കുടിയെ ആവാസയോഗ്യമാക്കാനുളള ത്യാഗോജ്ജ്വലപരിശ്രമങ്ങളില്‍ മുഴുകിയത്.നിറഞ്ഞ വെളളത്തിനടുത്ത് കുടിവെളളത്തിനായി കേഴുന്ന മനുഷ്യാവസ്ഥ നമ്മുടെയൊക്കെ ജീവിതത്തിന്‍റെ നിരാലംബത എത്രത്തോളമാണെന്ന് ആരെയും കരളുലയ്ക്കും വിധം ബോധ്യപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു. അങ്ങനെയുളള ദൈന്യതകളിലേക്കാണ് കാരുണ്യത്തിന്‍റെ കടലായി വന്നവരോടൊപ്പം ഞങ്ങളും പ്രവര്‍ത്തിച്ചത്.വിപത്തുകളെ നേരിടാന്‍ അതിമഹത്തായ സേവനസന്നദ്ധത വേണമെന്ന ' തിരിച്ചറിവാണ് "ഓണത്തോണി " യുടെ പ്രചോദനം. സാമൂഹ്യഇടപെടലുകള്‍ പ്രാദേശികമായ അതിരുകളെ ഭേദിച്ച് എവിടേക്കും പരക്കുന്നതാണ് സഫലവും സാര്‍ത്ഥകവുമായ മാനവികത. ഞങ്ങളുടെ സംഘാംഗങ്ങളെ വിശ്രമരഹിതരായി കര്‍മ്മനിരതരാക്കിയത് ഇപ്പോഴല്ലെങ്കില്‍ പിന്നെപ്പോള്‍,പിന്നെന്തിന്? എന്ന ബോധ്യമായിരുന്നു.നിസ്വാര്‍ത്ഥസേവനത്തിന്‍റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അവിടെ ഞങ്ങള്‍ നൂറ്റി നാല്പത്തിയേഴ് വീടുകൾ വൈദ്യുതീകരിച്ചു. 63 വീടുകളിൽ പ്ലംബിംഗ് ജോലി പൂർത്തിയാക്കി. പത്ത് വീടുകൾ തകർന്ന ഓട് മാറ്റി നിർമ്മാണ പ്രവൃത്തികൾ തുടങ്ങി.ഒരു വീടിന്റെ ചുമർദിത്തി നിർമ്മിച്ചു കൊടുത്തു.മരങ്ങൾ മുറിച്ചുമാറ്റി റോഡ് ഗതാഗതയോഗ്യമാക്കി മാറ്റി. പത്തോളം കിണർ ശുദ്ധീകരിച്ചു ആറ് വീടുകളിൽ പെയിന്റിംഗ് ജോലി തുടങ്ങി. പതിമൂന്ന് ടീം ഇലക്ട്രീഷ്യൻമാർ, രണ്ടു ടീം മരപ്പണിക്കാർ ,വീടു നിർമ്മാണത്തിന്റെ എല്ലാ മേഖലയിലും വൈദഗ്ദ്ധ്യമുള്ള പത്തംഗങ്ങളുള്ള രണ്ടു ടീമുകൾ, പെയിന്റർമാർ 2 ടീം
എന്നിവരടങ്ങിയതാണ് തൊഴിൽ സേന. പ്രവൃത്തിക്കാവശ്യമായ എല്ലാ പണിയായുധങ്ങളും യന്ത്രസാമഗ്രികളും ഒരു പ്രത്യേക വണ്ടിയിൽ നിറച്ച് സർവ സന്നാഹങ്ങളോടുകൂടിയാണ് തിരുവോണ നാളിൽ ചാലക്കുടിയിലെത്തിയത്.
നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. ജയന്തി പ്രവീൺ, വൈസ് ചെയർമാൻ നീ.വിൽസൺ പാണാട്ടുപറമ്പിൽ എന്നിവരുടെ പൂർണ സഹകരണം, നഗരസഭാ ചെയർമാൻമാരുടെ ചേമ്പർ ചെയർമാൻ കൂടിയായ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ അയച്ച സംഘം എന്ന നിലയിൽ പൊതുമരാമത്ത് വകുപ്പ്റെസ്റ്റ് ഹൗസിൽ താമസം, ഭക്ഷണം............പലതും ചെയ്തു.ചെയ്തതിന്‍റെ നൂറിരട്ടി ഇനിയും ചെയ്യേണ്ടതുണ്ട്.വിദ്യാലയങ്ങള്‍ സാമൂഹികബോധത്തിന്‍റെ പാഠശാലകള്‍ മാത്രമല്ല വര്‍ക്ക് ഷോപ്പുകള്‍ കൂടിയാകണം എന്ന വിദ്യാഭ്യാസഫലപ്രാപ്തിയിലേക്ക് വരുംകാലത്തിന് ഒരു ചൂണ്ടു പലകകൂടിയാവുകയാണ് ഓണത്തോണി.ഞങ്ങള്‍ ഉടനടി സൃഷ്ടിച്ചെടുത്ത ഒരു കുഞ്ഞു തോണി,അത് സമയത്ത് അവിടെ തുഴഞ്ഞെത്തി. ഇങ്ങനെ ഇനിയും ഒരു പാട് തോണികള്‍ പ്രളയക്കെടുതികളിലേക്ക് എത്തേണ്ടതുണ്ട്.പ്രയാസങ്ങളിലുഴലുന്നവരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥി രക്ഷാകര്‍ത്തൃജനസമൂഹത്തിന് പ്രേരണയാകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെങ്കില്‍ ഇതിനേക്കാള്‍ കൃതാര്‍ത്ഥത വേറെന്തിനാണ്?
..................................................
അല്പം പിന്നോട്ട് :പ​റ​മ്പി​ക്കു​ളം അ​ണ​ക്കെ​ട്ടി​ല്‍ നി​ന്നും ത​മി​ഴ്‌​നാ​ട് അ​ള​വി​ല്‍ കൂ​ടു​ത​ല്‍ വെ​ള്ള​മൊ​ഴു​ക്കി​യ​താ​ണ് ചാ​ല​ക്കു​ടി​യി​ലെ പ്ര​ള​യ​ത്തി​ന്  കാ​ര​ണ​മാ​യ​തെ​ന്ന് റി​പ്പോ​ര്‍ട്ട്.  പെ​രി​ങ്ങ​ല്‍കു​ത്ത് ഡാം ​ക​ര​ക​വി​ഞ്ഞൊ​ഴു​കും വി​ധ​ത്തി​ല്‍ ജ​ല​പ്ര​വാ​ഹ​ത്തി​ന് കാ​ര​ണ​മാ​യ​ത് പ​റ​മ്പി​ക്കു​ള​ത്ത്​ നി​ന്നും അ​പ്പ​ര്‍  ഷോ​ള​യാ​റി​ല്‍ നി​ന്നും അ​നി​യ​ന്ത്രി​ത​മാ​യി വെ​ള്ളം തു​റ​ന്നു വി​ട്ട​തോ​ടെ​യാ​ണെ​ന്നാ​ണ് വിലയിരുത്തൽ.
19,500 ക്യു​ബി​ക് അ​ടി വെ​ള്ള​മാ​ണ്  സെ​ക്ക​ൻ​ഡി​ല്‍ തു​റ​ന്നു വി​ടു​ക​യെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് ആ​ഗ​സ്​​റ്റ്​ 16ന് ​പു​ല​ര്‍ച്ചെ ഒ​രു മ​ണി​ക്ക് അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ 40,000 ക്യു​ബി​ക് അ​ടി വെ​ള്ളം ര​ണ്ട് മ​ണി​യോ​ടെ തു​റ​ന്നു വി​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ല്‍ ക​ലാ​ശി​ച്ചത്. കെ.സി.ഇ.ബി.പറയുന്നു.
 ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പാ​ണ് ജ​ലം പ​ങ്കു​വെ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ ത​ങ്ങ​ൾ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി​യു​ടെ നി​ല​പാ​ട്.
അ​തേ​സ​മ​യം പെ​രി​ങ്ങ​ല്‍കു​ത്ത് ഡാ​മി​ല്‍ മ​ര​ങ്ങ​ളും മു​ള​ങ്കൂ​ട്ട​ങ്ങ​ളും അ​ടി​ഞ്ഞ​തി​നെ​ത്തു​ട​ര്‍ന്ന് ഡാ​മിന്റെഷ​ട്ട​റു​ക​ള്‍ ത​ക​രാ​റി​ലാ​യ​ത് പു​തി​യ പ്ര​തി​സ​ന്ധി​യാ​യി.

Sunday, August 26, 2018

“ജീവിതം എന്നെ പഠിപ്പിച്ചത്” -ഷെയ്ഖ് മുഹമ്മദിന്റെ ഏറ്റവും പുതിയ ട്വീറ്റ്

ഷെയ്ഖ് മുഹമ്മദിന്റെ ഏറ്റവും പുതിയ ട്വീറ്റ് എല്ലാവരും വായിക്കേണ്ടതാണ്.. -ഗോപകുമാർ ജി കെ

“ജീവിതം എന്നെ പഠിപ്പിച്ചത്” എന്ന ഹാഷ്ടാഗിൽ അദ്ദേഹം അറബിയിൽ കുറിച്ചതിന്റെ ചുരുക്കം ഇതാണ്

അധികാരം കയ്യാളുന്നവർ രണ്ട് രൂപത്തിലുണ്ട്. ഒന്ന് ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കുന്നവർ. അവർക്ക് സേവനം ചെയ്യുന്നതിൽ സംതൃപ്തി കൊള്ളുന്നവർ, പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ .

മറ്റൊരു വിഭാഗമുണ്ട്.. ലളിതമായ കാര്യങ്ങളെ പ്രയാസമാക്കി മാറ്റുന്നവർ, കൂടുതൽ സാങ്കേതികതകൾ സൃഷ്ടിച്ച് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവർ, ആളുകൾ അവരുടെ വാതില്പടിക്കൽ യാചിച്ച് നിൽക്കണമെന്നതാണ് അവരുടെ ആഗ്രഹം.

നാട് നന്നാവണമെങ്കിൽ ആദ്യം പറഞ്ഞ വിഭാഗത്തിലുള്ള ഭരണാധികാരികൾ കൂടുതൽ ഉണ്ടാവണം..
***********************************************************************************

ദുരിതത്തിൽ അകപ്പെട്ട ഒരു ജനതയെ സഹായിക്കാൻ തയ്യാറായി മുന്നോട്ട് വന്നപ്പോൾ സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിച്ച് അതിന് പാര പണിയുന്നവർ നാടിന് ശാപമാണെന്ന്..

അസാധ്യ ട്വീറ്റ്.. അസാധ്യ ടൈമിംഗ്.

Basheer Vallikkunnu ന് കടപ്പാട് ;EDITED-CKR

കഥ :സാലറി .... ബാലചന്ദ്രൻ എരവിൽ

കഥ
സാലറി
.... ബാലചന്ദ്രൻ എരവിൽ
അലവൻസ് 2750
രണ്ട് ദിവസത്തെ സാലറി 6000
ആകെ 8750 രൂപയുടെ പ്രളയ നഷ്ടം ...
സൂപ്രണ്ട് കരുണാകരൻ സാർ ഉറങ്ങിയിട്ട് ഒരാഴ്ചയായി .
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി
ഉറക്കം വരുന്നില്ല.
വീട്ടിലെ ഓണസദ്യ,
ഭാര്യക്കും പിള്ളാർക്കുമുള്ള ഓണക്കോടി
എല്ലാം ഒഴിവാക്കി;
എന്നിട്ടും വല്ലാത്ത നിരാശ...
മിക്ക സമയങ്ങളിലും കിടപ്പു തന്നെ.
പരസ്പര വിരുദ്ധമായ സംസാരം.
ഇനിയും രണ്ടു വർഷം കൂടിയുണ്ടത്രേ സർവീസ്...
അതിനു ശേഷം എന്ത് പ്രളയമോ ഭൂകമ്പമോ
വന്നാൽ മതിയായിരുന്നു...
ബിഗ് ബോസിന്റെ ബ്രേക്കിൽ
 ന്യൂസ് ചാനലിലേക്ക് ഒന്ന് പോയപ്പോഴാണ്
സ്ക്രോൾ ചെയ്തു പോകുന്ന വാർത്ത മകൻ ശ്രദ്ധിച്ചത്.
ഉടൻ തന്നെ ചാനൽ മാറ്റി അവൻ അച്ഛന്റെ ജീവൻ രക്ഷിച്ചു ...
രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവന്റെ മനസ്സിലൂടെ ആ സ്ക്രോൾ മിന്നി മാഞ്ഞു;
'സർക്കാർ ജീവനക്കാർ പ്രളയ ദുരിതാശ്വാസ നിധിലേക്ക് ഒരു മാസശമ്പളം നൽകണമെന്ന...!!'
*******************************************************************



( 3 ദിവസങ്ങൾ വീതം 10 മാസം കൊണ്ട് മതി സൂപ്രണ്ട് സാറേ - എന്ന് വായനക്കാരൻ )





കേരള പുനര്‍നിര്‍മാണത്തിന് സര്‍ക്കാറിനൊപ്പം -ചെന്നിത്തല


തിരുവനന്തപുരം: കേരളം പുനര്‍നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ പിന്തുണ നല്‍കാനും പ്രതിപക്ഷം തയാറാണ്. സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ചെന്നിത്തല പറഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലുള്ളവരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണം. പ്രളയ ദുരിതത്തെ തുടര്‍ന്ന് ബന്ധു വീടുകളില്‍ അഭയം തേടിയവരെയും സാമ്പത്തിക സഹായം നല്‍കുമ്പോള്‍ പരിഗണിക്കണം. വിദേശ സഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

റെയിൽവേ കൂടുതൽ റിസർവേഷൻ കോച്ചുകൾ ഓർഡിനറിയാക്കി-

 കൂടുതൽ  റിസർവേഷൻ കോച്ചുകൾ ഓർഡിനറി  ടിക്കറ്റുകാർക്കു കയറാൻ പാകത്തിൽ മാറ്റിയിട്ടുണ്ട് .സ്ല്ലീപ്പർ ടിക്കറ്റു വാങ്ങണം .വിശദവിവരങ്ങൾക്ക് ലിസ്റ്റ് നോക്കുക .

കുട്ടനാട് 28,29,30 തീയതികളില്‍ പുനരധിവാസ ദൗത്യത്തിന് വോളന്റീയര്‍മാര്‍ക്ക് രജിസ്ടര്‍ ചെയ്യാനുള്ള പോര്‍ട്ടല്‍

Dr.T.M THOMAS ISAAC .
കേരളം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ പുനരധിവാസ ദൗത്യത്തിന് 28,29,30 തീയതികളില്‍ കുട്ടനാട് സാക്ഷ്യം വഹിക്കുവാന്‍ പോകുകയാണ്. പ്രളയത്തില്‍ വീടുപേക്ഷിച്ച് റിലീഫ് ക്യാമ്പുകളില്‍ അഭയം തേടിയ ഒന്നരലക്ഷം ആളുകളെ കുട്ടാനാട്ടിലെക്ക് തിരികെ മാറ്റി പാര്‍പ്പിക്കാന്‍ ഉള്ള യജ്ഞം. അവരെ പുനരധിവസിപ്പിക്കുന്നതിന് മുന്‍പ് അവിടെ ചെയ്യേണ്ടുന്ന ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. ചെളി നീക്കം ചെയ്യണം. പരിസരശുചീകരണം ഉറപ്പു വരുത്തണം. കുടിവെള്ളം ഉറപ്പു വരുത്തണം. ഇവയൊക്കെ ചെയ്യുന്നതിന് അന്‍പതിനായിരം ആളുകള്‍ എങ്കിലും പങ്കെടുക്കുന്ന അതിവിപുലമായ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ നടക്കുക . നിങ്ങള്‍ക്കതില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമുണ്ടോ?
വോളന്റീയര്‍മാര്‍ക്ക് രജിസ്ടര്‍ ചെയ്യാനുള്ള പോര്‍ട്ടല്‍ താഴെ കൊടുത്തിരിക്കുന്നു

http://volunteer.canalpy.com
കുട്ടനാടിനെ തിരിച്ചു പിടിക്കാനുള്ള യജ്ഞത്തില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ പോര്‍ട്ടലില്‍ രജിസ്ടര്‍ ചെയ്യാം. രജിസ്ടര്‍ ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തുക. കല്ലാശാരി, മരയാശാരി, ഇലെക്ട്രീഷ്യന്‍, പ്ലംബര്‍ തുടങ്ങിയ സ്കില്ലുകള്‍ ഉള്ളവര്‍ അത് കൃത്യമായി ഉള്‍പ്പെടുത്തുക. പതിമ്മൂന്നു പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളിലെ ഓരോ ഗ്രൂപ്പുകളിലും സ്കില്‍ ഉള്ള ഒരാളെയെങ്കിലും വിന്യസിക്കാന്‍ അത് സഹായിക്കും.

ഈ പദ്ധതി വിജയിപ്പിക്കുന്നതിന് ആദ്യം വേണ്ട നടപടി പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുക എന്നതാണ്. മടകള്‍ കുത്തണം. പമ്പുകള്‍ വെച്ച് വെള്ളം പമ്പുചെയ്ത് കളയണം . പക്ഷെ എന്ത് ചെയ്യാം, പെട്ടിയും പറയും മോട്ടറും എല്ലാം വെള്ളത്തിലാണ്. ആ മോട്ടോറുകള്‍ നന്നാക്കി റീവൈന്‍ഡ് ചെയ്തെടുക്കാന്‍ സമയമെടുക്കും . അതിനു കാത്തു നില്‍ക്കാനാവില്ല. അത് കൊണ്ട് വലിയ തോതില്‍ പമ്പുകള്‍ വാടകയ്ക്ക് എടുത്ത് വെള്ളം വറ്റിക്കല്‍ തുടങ്ങുകയാണ് . കിര്‍ലോസ്കര്‍ കമ്പനി തായ്ലാന്‍ഡ് ഗുഹയിലെ വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച തരത്തിലുള്ള മൂന്ന് വമ്പന്‍ പമ്പുകള്‍ ഇവിടെ എത്തിച്ചിട്ടുണ്ട്. മണിക്കൂറില്‍ മുപ്പത് ലക്ഷം ലിറ്റര്‍ ആണ് ഇവയുടെ ഡിസ്ചാര്‍ജ് കപ്പാസിറ്റി. അതുപയോഗിച്ച് എ സി റോഡിന്‍റെ ചുറ്റുപാടുമുള്ള പാടശേഖരങ്ങളെ വെള്ളം വറ്റിച്ച് റോഡ്‌ അടിയന്തിരമായി ഗതാഗതയോഗ്യമാക്കല്‍ ആണ് നാളെ തുടങ്ങാന്‍ പോകുന്ന പ്രവര്‍ത്തനം. പാടശേഖര സമിതികളുടെ യോഗം വിളിച്ചിട്ടുണ്ട്. അവരുടെ പരാതികള്‍ തീര്‍ത്ത് എത്രയും വേഗം വെള്ളം വറ്റിക്കാന്‍ ആരംഭിക്കും. പരമാവധി പാടശേഖരങ്ങളിലെ വെള്ളം 28 ആവുമ്പോഴേക്കും വലിയണം എന്നാണു ലക്ഷ്യമിടുന്നത്.

27 ന് വോളന്ടീയര്‍മാര്‍ എല്ലാവരും എത്തിച്ചേരണം. വോളന്ടീയര്‍മാര്‍ക്കുള്ള വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മറ്റൊരു പോസ്റ്റില്‍ വിശദമായി അറിയിക്കാം. രജിസ്ടര്‍ ചെയ്യന്നവരുടെ വാട്ട്സാപ്പ് നമ്പരിലും നിര്‍ദ്ദേശങ്ങള്‍ അതാത് സമയത്ത് എത്തിക്കും.

28 ന് കാലത്താണ് അവരെ അവര്‍ക്ക് നിയോഗിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പോകുക.അമ്പതിനായിരം വോളന്ടീയര്‍മാരില്‍ മുപ്പത്തിയയ്യായിരം പേരെങ്കിലും ക്യാമ്പുകളില്‍ താമസിക്കുന്ന കുട്ടനട്ടുകാരായ ചെറുപ്പക്കാരും ചെറുപ്പക്കാരികളും ആവും.കുട്ടനാടിന്‍റെ സമീപപ്രദേശങ്ങളില്‍ നിന്ന് പതിനായിരം പേരെങ്കിലും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അയ്യായിരം പേര്‍ ജില്ലയ്ക്കു പുറത്തുനിന്നും . ഇവരെയെല്ലാവരെയും കൃത്യമായി അവര്‍ പ്രവൃത്തിയെടുക്കേണ്ട പ്രദേശങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടി ജില്ലയിലെ മുഴുവന്‍ ബാര്‍ജുകള്‍ , കേവുവള്ളങ്ങള്‍ ,ബോട്ടുകള്‍ തുടങ്ങിയവയൊക്കെ സജ്ജമാക്കുന്നതിനായി സര്‍ക്കാര്‍ മൂന്നു ദിവസത്തേക്ക് ഏറ്റെടുക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം വള്ളങ്ങളും ഈ ഓപറേഷനില്‍ പങ്കെടുക്കും.ഏതാണ്ട് ആയിരത്തോളം ഹൌസ്‌ബോട്ടുകളും ഉണ്ടാവും . ഹൗസ് ബോട്ടുകള്‍ ആളുകളെ ക്യാമ്പില്‍ എത്തിക്കാന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ രാത്രി കിടപ്പറയായിട്ട് ഉപയോഗിക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം…ജില്ലയ്ക്ക് പുറത്ത് നിന്ന് വരുന്ന ആളുകളെ എല്ലാം ഇത്തരത്തില്‍ ഹൌസ്‌ബോട്ടുകളില്‍ ആണ് താമസിപ്പിക്കുക. അല്ലാത്തവര്‍ക്ക് അതാത് പ്രദേശത്തെ പഞ്ചായത്തുകളിലെ കമ്മ്യുനിറ്റി ഹാളുകളും മറ്റും ആദ്യമേ തന്നെ വൃത്തിയാക്കി ഇവര്‍ക്ക് താമസം ഒരുക്കും

28 ന് കാലത്ത് ആദ്യം ചെയ്യുക പാമ്പ് പിടുത്തക്കാരുടെ സംഘം പ്രദേശം സന്ദര്‍ശിച്ച് പാമ്പുകളുടെ ഭീഷണി ഒഴിവാക്കുക എന്നതാണ്. ഒരുപക്ഷെ അവര്‍ അതിന്‍റെ തലേന്ന് മുതല്‍ തന്നെ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കും. ഓരോ വാര്‍ഡിലും ഇലെക്ട്രീഷ്യന്‍ , പ്ലംബര്‍ , മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍ സിവില്‍ ജോലികള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരു എന്‍ജിനീയര്‍ എന്നിവരുണ്ടാകും. ഇതിനു പുറമേ ഓരോ വാര്‍ഡിലും മൂന്നു പേരടങ്ങുന്ന ഒരു ഐ ടി ഗ്രൂപ്പും ഉണ്ടാകും . ആദ്യം ചെയ്യുക , ഇവര്‍ വീടിന്റെ വാസയോഗ്യത നിര്‍ണ്ണയിക്കുകയും അതിന്‍റെ കണക്കുകള്‍ ജില്ല കേന്ദ്രങ്ങളിലേക്ക് അയക്കുകയും ആണ്. അതിനുശേഷമാണ് വീട് വൃത്തിയാക്കല്‍ ആരംഭിക്കുക. വീട്ടിലെയും പരിസരപ്രദേശത്തെയും ചെളി നീക്കം ചെയ്ത് ആ വാര്‍ഡില്‍ തന്നെ ഒരു കേന്ദ്രം കണ്ടെത്തി കുന്നു കൂട്ടൂകയാണ് ചെയ്യാന്‍ പോകുന്നത്. ആറ്റിലേക്ക് ചെളി വീണ്ടും വലിച്ചെറിയുന്നതിനു കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വീടുകള്‍ കഴുകുന്നതിന്‌ കഴിയുനന്നത്ര ഹൈപ്രെഷര്‍ പമ്പുകള്‍ ഉപയോഗപ്പെടുത്തും . കഴുകി കഴിഞ്ഞാല്‍ വീട് ഫിനോയില്‍ ഇട്ടു വീണ്ടും കഴുകണം. വീടിനു ചുറ്റും നീറ്റുകക്ക അല്ലെങ്കില്‍ കുമ്മായം വിതറണം. ബ്ലീച്ചിംഗ് പൌഡറും ഉപയോഗിക്കാം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ വീട് വാസയോഗ്യമായി എന്നാണ് കരുതുക.

ഇതിനെ തുടര്‍ന്ന് മുപ്പതാം തീയതി ക്യാമ്പുകളില്‍ നിന്ന് കുട്ടികളെയും പ്രായം ചെന്നവരെയും എല്ലാം തിരകെ വീടുകളിലേക്ക് മാറ്റുക. അതോടുകൂടി നശിച്ചു പോയ വീടുകള്‍ ഒഴികെ എല്ലായിടവും ആളുകള്‍ പാര്‍പ്പാകും. നശിച്ചു പോയാ വീട്ടുകാര്‍ക്ക് കുട്ടനാട്ടില്‍ തന്നെ ക്യാമ്പ് ഒരുക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്.

താമസം ആവുന്നതോടെ തന്നെ കുടിവെള്ളത്തിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് . മണിക്കൂറില്‍ പതിനയ്യായിരം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുന്ന ഒരു പമ്പ് എങ്കിലും എത്തിച്ചേരും. തല്‍ക്കാലം കുടിവെള്ളം പുറത്ത് നിന്ന് കൊണ്ടുവരും. ഏതാനും ശുദ്ധീകരണ പ്ലാന്റുകള്‍ കൂടി ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെങ്കിലും അവയെത്താന്‍ താമസിക്കും. എല്ലാ വീടുകളുടെ മുന്നിലും മഴവെള്ളം ശേഖരിക്കുന്നതിന് വേണ്ടി ഉള്ള സംവിധാനം ഒരുക്കും.നാല് കുറ്റികളില്‍ ഒരു തോര്‍ത്ത് മുണ്ട് കെട്ടി കല്ലിട്ടു അതിനു താഴെ ഒരു ബക്കറ്റ് വച്ച് വെള്ളം ശേഖരിക്കുന്ന രീതി ആയിരിക്കും ഇത് . കുളിക്കാനും മറ്റും ഉപയോഗിക്കുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്തത് ആയിരിക്കണം.

ഒറ്റദിവസം കൊണ്ട് കുട്ടനാട്ടിലെ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യവും നീക്കം ചെയ്യും .പുതിയ കുപ്പികള്‍ പ്രത്യേകം ശേഖരിക്കും. പഴയ കുപ്പികള്‍ എല്ലാം സംഭരിച്ച് കഴുകി സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും.പ്ലാസ്ടിക്ക് കായലില്‍ ഉള്ളവയുള്‍പ്പടെ ശേഖരിച്ച് നീക്കം ചെയ്യണം.

തിരികെ വരുന്ന കുട്ടനാട്ടുകാരുടെ ആരോഗ്യപ്രശ്നങ്ങള്‍ മോണിട്ടര്‍ ചെയ്യാന്‍ ഒരു ആപ്പ് വോളന്ടീയര്‍മാര്‍ ഡോക്ടര്‍മാരുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. അതും ഇക്കൂട്ടത്തില്‍ തന്നെ ചെയ്യും

Comment by Major Ravi on rescue activities



WikiUpload Free File Hosting

Note : How to upload  an audio clip to a blogger post ? go to wiki upload and use quick upload and copy the html link.

Saturday, August 25, 2018

ലോക നിലവാരത്തിലുള്ള രക്ഷാ പ്രവർത്തനം. - രാധാകൃഷ്ണൻ പട്ടാന്നൂർ

(രാധാകൃഷ്ണൻ പട്ടാന്നൂർ)
ഞാൻ കോൺഗ്രസ്സുകാരൻ അല്ലാത്തതുപോലെ അന്ധമായ  കോൺഗ്രസ്സ് വിരോധിയും അല്ല. രാജ്യത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി ഇപ്പോഴും കോൺ ഗ്രസ്സ് തന്നെയാണ്. സംഘ പരിവാർ ഉയർത്തുന്ന ഭീഷണി നേരിടാൻ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ വേണ്ടിടത്തു ഇടത് -മതേതര പാർട്ടികൾ കോൺ ഗ്രസ്സുമായി യോജിച്ചു നീങ്ങണം എന്ന അഭിപ്രായക്കാരനുമാണ്.
എന്നാൽ കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ്  സ്വീകരിച്ചുവരുന്ന സമീപനം യാതൊരു പ്രതീക്ഷക്കും വക നൽകുന്നതല്ല. ഇന്നത്തെ നിലയിൽ പോയാൽ അടുത്ത ലോക സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും ഉറപ്പുള്ള ലീഗിന്റെ ഒരു സീറ്റുപോലും കിട്ടാൻ ഇടയില്ലെന്ന് കോൺഗ്രസ്സുകാർ തന്നെ പറഞ്ഞു തുടങ്ങി.  ഏറ്റവും ഒടുവിൽ പ്രളയക്കെടുതി സംബന്ധിച്ച പ്രശ്നത്തിൽ സ്വീകരിക്കുന്ന സമീപനം ഈ നാടിനും അദ്ദേഹത്തിന്റെ പാർട്ടിക്കും എത്ര മാത്രം പ്രയോജനം ചെയ്യുന്നതാണെന്ന് അദ്ദേഹം തന്നെ  ആത്മ പരിശോധന നടത്തണം. എന്റെ അഭിവന്ദ്യ സുഹൃത്ത് കൂടിയായ അദ്ദേഹത്തോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടാണ് ഇക്കാര്യങ്ങൾ പറയുന്നത്.
പ്രളയക്കെടുതി നേരിടുന്നതിൽ സംസ്ഥാന സർക്കാർ പൊതുവിലും മുഖ്യമന്ത്രി വിശേഷിച്ചും സ്വീകരിക്കുന്ന  നടപടികളെ പിന്തുണയ്ക്കാത്തത് പോകട്ടെ, പരാജയപ്പെടുത്താൻ ശ്രമിക്കുകയാണ് പ്രതിപക്ഷ നേതാവും ചില നേതാക്കളും. പ്രളയം വലിയ ദുരന്തത്തിൽ കലാശിക്കാത്തതിലുള്ള നിരാശ അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ശരീര ഭാഷയിൽ നിന്നും വായിച്ചെടുക്കാം . പ്രളയം സർക്കാരിന്റെ സൃഷ്ടിയാണെന്ന് പ്രഖ്യാപിക്കാനുള്ള തൊലിക്കട്ടി പോലും  അദ്ദേഹം കാണിച്ചു കളഞ്ഞു. പമ്പയിൽ വെള്ളം കയറിയത് ഒരു കൂട്ടം പെണ്ണുങ്ങൾ ശബരിമലയിൽ പോകാൻ തിടുക്കം കാണിക്കുന്നത് കൊണ്ടാണെന്ന് ഒരു തമാശ പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് പത്ര സമ്മേളനത്തിൽ പറഞ്ഞതായതിനാൽ അത്തരത്തിലുള്ള ഒരു തമാശയായി ഇതിനെ കാണാൻ കഴിയില്ല.
പ്രതിസന്ധി നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച കുറ്റമറ്റ നടപടികൾ മൂലം മുഖ്യ മന്ത്രിക്കുണ്ടായ പ്രതിച്ഛായക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള വെപ്രാളമാണ് പ്രതിപക്ഷ നേതാവ് കാണിക്കുന്നത്.
കമ്പക്കെട്ട് നടന്ന പറമ്പിൽ പൊട്ടാതെ കിടക്കുന്ന പടക്കം തിരയുന്ന കുട്ടികളുടെ മാനസിക അവസ്ഥയിലാണ് പ്രതി പക്ഷ നേതാവ്. സ്വന്തമായി പൊട്ടിക്കാൻ ഒന്ന് വേണം.
പാർട്ടി എന്ന നിലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പോലും ഒരു പങ്കും വഹിക്കാത്ത പാർട്ടിയാണ്  കോൺഗ്രസ്സ്. ഇക്കാര്യത്തിൽ തങ്ങളുടെ പങ്ക് എന്തായിരുന്നു എന്ന കാര്യത്തിൽ  അവർ  ആത്മ പരിശോധനയും  നടത്തട്ടെ . കെ. പി. സി  സി. അധ്യക്ഷനെപ്പോലും എവിടെയും കണ്ടില്ല. ഒരു തരത്തിൽ അദ്ദേഹം രംഗത്ത് വരാത്തത്   നന്നായി. ടി  വി യിൽ വേറൊരു അശ്ലീല കാഴ്ച കാണേണ്ടി വന്നില്ല.   പ്രളയ ബാധിത പ്രദേശത്തെ ജനപ്രതിനിധികൾ രംഗത്തുണ്ടായതൊഴിച്ചാൽ കോൺഗ്രസ്സ്  പ്രവർത്തർ രംഗത്തെ ഉണ്ടായിരുന്നില്ല.
ഇത് വരെ ഒന്നും ചെയ്യാത്ത കോൺഗ്രസ്സ് ഇനി പ്രളയ ബാധിതർക്ക് ആയിരം വീടുകൾ വെച്ചുകൊടുക്കും എന്ന് പറഞ്ഞാൽ ആര് വിശ്വസിക്കാൻ. കോൺഗ്രസിന് ഇന്നത്തെ സാഹചര്യത്തിൽ അതൊന്നും ചെയ്യാനുള്ള ശേഷിയില്ല.അതിനാൽ ആ കട്ടിൽ കണ്ട് ആരും പനിക്കാനും പോകുന്നില്ല.
 വീട് നിർമാണത്തിന്റെ  പേരിൽ പണപ്പിരിവ് നടത്തി പലരും വിഴുങ്ങുകയും പിന്നീട് ഗ്രൂപ്പ് തിരിഞ്ഞു ആരോപണങ്ങൾ ഉന്നയിക്കുകയും  തമ്മിലടിക്കുകയും ചെയ്യുകയായിരിക്കും ഫലം. വീക്ഷണം ഫണ്ട്‌ മുതൽ ഏറ്റവും ഒടുവിൽ  കണ്ണൂരിൽ പിരിച്ച രക്ത സാക്ഷി ഫണ്ട് വരെ ഇത്തരത്തിലുള്ള ആരോപണങ്ങളിൽ കുരുങ്ങി.
ഫണ്ട് പിരിക്കാനുള്ള താൽപ്പര്യം പദ്ധതി നടത്താൻ ഉണ്ടാവില്ല എന്നതിന് ഉദാഹരണമാണ് കണ്ണൂരിലെ ഡി. സി. സി. ഓഫീസിന്റെ അവസ്ഥ. പഴയ ഓഫീസ് കെട്ടിടം പൊളിച്ചിട്ട് മൂന്ന് വർഷം കഴിഞ്ഞു. സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഇതിനായി ഫണ്ട് പിരിച്ചവരെ കാണാനേ ഇല്ലത്രെ.  ഇപ്പോഴത്തെ ഡി. സി. സി പ്രസിഡണ്ട്‌ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ എത്രയാണെന്ന് അദ്ദേഹത്തോട് ചോദിച്ചാൽ അറിയാം. എത്രയോ നേതാക്കളുടെ സ്മാരകത്തിന്റെ പേരിൽ കോൺഗ്രസ്സുകാർ പണം പിരിച്ചു. പക്ഷെ സ്മാരകം മാത്രം ഉയർന്നില്ല.
ആയിരം  വീട് വെച്ചു കൊടുക്കാൻ ഒരു പക്ഷെ ലീഗുകാർ വിചാരിച്ചാൽ കഴിഞ്ഞേക്കും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ
അതീവ ജാഗ്രതയോടെയും കൃത്യതയോടും കുറ്റമറ്റ രീതിയിലുമാണ് മുഖ്യ മന്ത്രി പ്രശ്നം കൈകാര്യം ചെയ്തതെന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്. നേരത്തെ ഓഖി ദുരന്തവും നിപ്പോ വൈറസ് ബാധയും കൈകാര്യം ചെയ്തത് പോലെ,  ലോക നിലവാരത്തിലുള്ള രക്ഷാ  പ്രവർത്തനം.
സംസ്ഥാനം നേരിട്ട ഏറ്റവും വലിയ ഭീഷണിയെ തരണം ചെയ്യാൻ ഏറ്റവും വലിയ രക്ഷാ പ്രവർത്തനം തന്നെയാണ് സ്വീകരിച്ചത്. വൻ ദുരന്തത്തിലേക്ക് നീങ്ങുമായിരുന്ന ഭീഷണിയെ അദ്ഭുതകരമായ മികവോടെ ഭരണ നേതൃത്വം കൈകാര്യം ചെയ്തു.
ഓരോദിവസത്തേയും സ്ഥിതിഗതികൾ അവലോകനം ചെയ്ത് മുഖ്യ മന്ത്രി രാത്രി നടത്തിയ പത്ര സമ്മേളനങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതാണ്. ഒരു ശാസ്ത്ര ക്രിയാ വിദഗ്ധന്റെ സൂക്ഷ്മതയോടെയാണ് പ്രശ്നങ്ങൾ നിരീക്ഷിക്കുകയും പരിഹാര നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതെന്ന് ആ പത്ര സമ്മേളനം വ്യക്തമാക്കുന്നു. ഒരു വാക്കും പിഴക്കാത്ത, വിമർശങ്ങളോട് ഒരു പ്രകോപനവും ഇല്ലാതെ കൃത്യമായ ചിത്രങ്ങൾ അദ്ദേഹം ജനങ്ങളുടെ മുമ്പാകെ വരച്ചുവെച്ചു. ജനം പ്രാർത്ഥനയോടെ പിന്തുണച്ചു.
അദ്ദേഹത്തിന്റെ ചികിത്സ പോലും മാറ്റിവെച്ചാണ് ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് . പാർട്ടി സെക്രട്ടറിയായ
 പിണറായി വിജയനല്ല  മുഖ്യ മന്ത്രിയായ പിണറായി വിജയനെന്ന് ജനം ഇപ്പോൾ തിരിച്ചറിയുന്നു.  ഇദ്ദേഹം അടിമുടി മാറിയിരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും ശരീരം ഭാഷയിൽപ്പോലും. ഇന്ന് മുഖ്യ മന്ത്രി പിണറായി വിജയന് ഒരു രക്ഷകന്റെ പരിവേഷമുണ്ട്. ചെറുപ്പക്കാരെല്ലാം അദ്ദേഹത്തിന്റെ കട്ട ഫാനായി.
ഒരു വ്യാഴവട്ടം മുമ്പ് പിണറായി വിജയന്റെ മുഖം കാണുമ്പോൾ ടി. വി. ഓഫാക്കുന്ന വീട്ടമ്മമാരെ കണ്ടിട്ടുണ്ട്. ഇന്ന് ആ പരിവേഷം മാറി. ജനം ഈ മനുഷ്യനിൽ പ്രതീക്ഷയർപ്പിക്കുന്നു.
മുമ്പ് വി. എസ്സിന്റെ കാര്യവും അങ്ങിനെയായിരുന്നു. ഒട്ടും ജനപ്രിയനായിരുന്നില്ല വി. എസ്. കേരളത്തിൽ  തിരഞ്ഞെടുപ്പിൽ തോറ്റ ഏക മുഖ്യ മന്ത്രി സ്ഥാനാർഥി വി. എസ്. മാത്രം.അതും പാർട്ടിയുടെ കോട്ടയായ മാരാരിക്കുളത്ത്. ആ വി. എസ്. പിന്നീട് കേരളത്തിൽ കൊടുങ്കാറ്റ് സൃഷ്ട്ടിച്ചു. വി. എസ്സിനെ കാണുമ്പോൾ തന്നെ ജനം ആർത്തിരമ്പി. ഇപ്പോൾ പിണറായിയും അതേ ജന സമ്മതിയിലേക്ക്  വരുന്നു.
പിണറായിയുടെ നടപടികളെ പലപ്പോഴും വിമർശിച്ച ആളാണ് ഞാൻ. അന്നത്തെ സാഹചര്യത്തിൽ  നടത്തിയ വിമർശനങ്ങൾ ശരി വെച്ചു കൊണ്ടുതന്നെ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നു. തെറ്റിനെ വിമർശിച്ചാൽ പോരല്ലോ ശരിയും നന്മയും ചെയ്യുമ്പോൾ അംഗീകരിക്കുകയും പിന്തുണക്കുകയും വേണ്ടേ. അതല്ലേ മനുഷ്യത്വവും ജനാധിപത്യവും. നേരെത്തെ പാർട്ടിക്കുള്ളിലും പുറത്തും ഉയർന്നു വന്ന വിമർശനങ്ങൾ ഉൾക്കൊണ്ടത് കൊണ്ടാവാം ഇദ്ദേഹം ഇന്ന്  ജാഗ്രതയുള്ള മുഖ്യമന്ത്രിയായി മാറിയത്. ഒരു കമ്മ്യൂണിസ്റ് കാരന്റെ ഔന്നിത്യം വിമർശനങ്ങൾ ഉൾക്കൊള്ളുമ്പോഴും  തെറ്റുകൾ തിരുത്തുമ്പോഴും തന്നെയാണ്. പാർട്ടി നേതൃത്വത്തിൽ നിന്ന് ഭരണ നേതൃത്വത്തിലേക്ക് വരുമ്പോൾ സമീപനത്തിൽ സ്വീകരിക്കേണ്ട മാറ്റം ഭരണത്തിന്റെ ഈ മൂന്നാം വർഷത്തിൽ പ്രത്യക്ഷമായിത്തന്നെ പിണറായിയിൽ പ്രകടമായതിൽ സന്തോഷമുണ്ട്. ആഹ്ലാദമുണ്ട്.

പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ അണിചേർന്ന കേന്ദ്ര സേനയ്ക്ക് സംസ്ഥാന സർക്കാർ ഇന്ന് യാത്രയയപ്പു നൽകും

പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിൽ അണിചേർന്ന കേന്ദ്ര സേനയ്ക്ക് സംസ്ഥാന സർക്കാർ ഇന്ന് സ്വീകരണവും യാത്രയയപ്പും നൽകും. കര-നാവിക- വ്യോമ സേനകൾക്ക് പുറമെ കോസ്റ്റ് ഗാർഡ്, NDRF, CRPF, BSF എന്നീ സേനാ വിഭാഗങ്ങൾക്കാണ് സ്വീകരണം നൽകുന്നത്.വൈകീട്ട് 6ന് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി, പി.എച്ച് കുര്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.4073 പേരടങ്ങുന്ന കേന്ദ്ര സേനയാണ് സംസ്ഥാനത്തെ രക്ഷാപ്രവർത്തന ദൗത്യത്തിൽ പങ്കെടുത്തത്.

JS ADOOR-കേരള പുനർ നിർമ്മാണ ഫണ്ടിലേക്കു മാസം പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാൻ ഞാൻ തയ്യാർ

കേരള  ഫസ്റ്റ്  ക്യാമ്പയിൻ .

25000  കോടിയുടെ  പുതു കേരള നിർമാണ ഫണ്ട് .

കേരളം  വെറും 15 മാസം കൊണ്ട് പുതുക്കി ജീവിപ്പിക്കാം ലോകത്തിന് തന്നെ മാതൃകയാകാം  . നമ്മൾ എന്തിനാണ് ഏതെങ്കിലും രാജ്യത്തിന്റ നക്കാ പീച്ച വാങ്ങുവാൻ പോകുന്നത് .  നമുക്ക്  ഒരു രാജ്യത്തിന്റെയും  ദൽഹി  ദര്ബാറിന്റെയും  എയ്ഡ്  വേണ്ടാ  എന്ന്  തന്റേടത്തോടേയും  ആത്മ വിശ്വാസത്തോടെയും  പറയാൻ  കഴിയണം .

 നമ്മൾ കേരളത്തിലെയും ലോകത്തേയും മലായാളികൾ ഒരുമിച്ചു ശ്രമിച്ചാൽ  ഇരുപത്തി അയ്യായിരം കോടി നമ്മൾ പതിനഞ്ചു മാസത്തിൽ മോബി ലൈസ് ചെയ്ത്  ഏറ്റവും സമർഥമായി ഇമ്പ്ലിമെൻറ് കാണിച്ചു ലോകത്തിൽ വീണ്ടും ഒരു കേരള മോഡലുണ്ടാക്കി കാണിക്കുക.

കേരള ഫസ്റ്റ് ആണെന്ന് പെർഫോമ് ചെയ്ത് കാണിക്കുക. മോഡിയുടെ പുറകെയും ആരുടെ പറകയും പോകേണ്ട കാര്യമില്ല . WE CAN and WE WIL എന്ന്  ഓരോ മലായാളിയും നെഞ്ചിൽ കൈ വച്ച് പറഞ്ഞാൽ തീരുന്ന കാര്യമേയുള്ളൂ

നമ്മൾ വെറും മൂന്നാം ലോക ക്കാരെ പോലെ പെരുമാറരുത് . നമ്മൾ ഇന്ത്യയിൽ നമ്പർ വൺ സ്റ്റേറ്റാണ് .മാനവ വികസ സൂചികയിൽ ഒന്നാമത് .ലോകത്ത്‌ ആകമാനം ഉള്ള ബ്രെയിൻ ട്രസ്റ്റ് ആണ് കേരകത്തിന്റ യു എസ പി . ലോകത്തുള്ള മലയാളികളെ ഇതിന്റ ഭാഗമാക്കുക . ഇത് കേരള സമൂഹത്തെയും ഗവേൺസിനെയും പുതുക്കി എടുക്കാൻ ഉള്ള അവസരമാണ് . This is no time to sulk. This is no time to blame. This is the time to renew kerala. This is to rebuild hope in everyone and every where in Kerala. Tell government of India .Thank you , we don't  need your  aid too.

കേരളത്തിലെ  മൊത്തം കുടുംബങ്ങൾ  1,12,17,853. ഇതിൽ ഒരു  80 ലക്ഷം  കുടുമ്പങ്ങൾ ഒരു മാസം  ശരാശരി ആയിരം രൂപ  വച്ച്  15 മാസം  കൊടുത്താൽ  തീരുന്ന പ്രശ്നമേയുള്ളൂ കേരളത്തിലെ ദുരന്ത പുനരധിവാസവും പുനർ നിർമ്മാണവും . അത് പോരായെങ്കിൽ സർക്കാർ ബോണ്ട് ഇറക്കി കുറെ കൂടി സംഭരിക്കാനാവും .

ചുരുക്കത്തിൽ അല്പം ഫിനാൻസ് ആൻഡ് ഇക്കോണോമിക് പ്ലാനിങ്ങും ജനങ്ങളുടെ പങ്കാളിത്തവും ഉണ്ടെകിൽ നമ്മുക്ക് നിഷ്പ്രയാസം  കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും  . പക്ഷെ രണ്ടു കണ്ടീഷൻ . ഒന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചു നിയമ സഭയിൽ റെസൊലൂഷൻ പാസാക്കി ജനങ്ങളോട് അഭ്യർത്തിക്കണം . സ്വെമേധയാ സംഭാവന മാസം തോറും ഒരു നിശ്ചിത സഖ്യ അഞ്ഞൂറ് തൊട്ടു ഇരുപതിനായിരം  രൂപ വരെ ഒരു പുതു കേരള നിർമിതി ഫണ്ടിലേക്കിട്ടാൽ തീരുന്ന പ്രശനമേയുള്ളൂ കേരളത്തിൽ . എല്ലാ മലയാളിക്കും അഭിമാനത്തോടെ പറയണം  Together we did it.  ഇത് കേരളത്തിന്റെ സ്വാഭിമാനത്തിന്റെ പ്രശ്നമാണ് . അത് കൊണ്ട് നമുക്ക് ഇത് ചെയ്യാൻ കഴിയും

അങ്ങനെ കേരള പുനർ നിർമ്മാണ ഫണ്ടിലേക്കു  മാസം  പതിനായിരം രൂപ വച്ച് പതിനഞ്ചു മാസത്തേക്ക് സംഭാവന ചെയ്യുവാൻ ഞാൻ തയ്യാർ . ചില വര്ഷങ്ങള്ക്ക് മുമ്പ് തായ്‌ലണ്ടിൽ തക്സിൻ ഷിനവാത്ര ജനങ്ങളെ സംഘടിപ്പിച്ചു ചില മാസങ്ങൾ പിരിവെടുത്തു ഐ എം എഫ് ലോൺ ഒറ്റയടിക്ക് തിരിച്ചടച്ച ഒരു സംഭവമുണ്ട് .
കേരള  ഫസ്റ്റ്  ക്യാമ്പയിൻ .
പക്ഷെ ഇത് നടക്കണമെങ്കിൽ മൂന്നു കാര്യം വേണം . ഒന്ന് . പൂർണ സുതാര്യതയും അൽകൗണ്ടബിലിറ്റിയും .രണ്ടു . ജനങ്ങളിൽ നിന്ന് കിട്ടുന്ന നൂറു ശതമാനവും ഇതിന് മാത്രം ഉപയോഗിക്കണം (ശമ്പളത്തിനും മറ്റു കാര്യത്തിനും ഉപയോഗിക്കരുത് ),മൂന്ന് . ഏറ്റവും കാര്യക്ഷമമായ പരിസ്ഥിതി സന്തുലിതമായ നിർവഹണം . ഏറ്റവും പ്രധാനമായത് ഈ വിഷയം ഭരിക്കുന്ന പാർട്ടി രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത് .സത്യത്തിൽ ഇത് നടപ്പാക്കാൻ ഒരു കേരള റീ കൺസ്ട്രക്ഷൻ ബോഡിൽ എല്ലാ പാർട്ടികളുടെയും പ്രതി നിധികളെ ഉൾപ്പെടുത്തുക .

അങ്ങനെയുള്ള കേരള പുനർ നിർമ്മാണ ഫണ്ടിന്റെ പൂർണ്ണ വരവ് ചിലവ് കണക്കുകൾ എല്ലാ മാസവും മനുഷ്യർക്ക്‌ മസ്നസ്സിലാകുന്ന തരത്തിൽ സുതാര്യമായി പ്രസിദ്ധീകരിക്കണം .എല്ലാ  നിയമസഭ സമ്മേളനത്തിലും അതിന്റ റിപ്പ്പോർട്ട് അവതരിപ്പിക്കണം .

അതിന്റ ഏകോപനത്തിനായി ഒരു മന്ത്രിയെ ചുമതലപെടുത്തുക പ്രധാന വകുപ്പുകളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ ടീമും ഇത് നടപ്പാക്കാൻ ഏറ്റവും മിടുക്കരായ അഞ്ചു ഓഫീസർമാരെ നിയമിക്കുക . എല്ലാ ജില്ലകളിലും കോർഡിനേഷന് ഏറ്റവും മിടുക്കാരായ നൂറു യൂത്തു വോളിന്റിയർമാരെ സുതാര്യമായി തിർഞ്ഞെടുക്കുക (ഭരിക്കുന്ന പാർട്ടികളുടെ ആളുകളെ തള്ളി കയറ്റിയാൽ കുളമാകും )

മാറ്റം ആദ്യം ഉണ്ടാകേണ്ടത് നമ്മുടെ മനസ്സിലാണ് . പിന്നെ സമൂഹത്തിൽ .we  are what  we think we are!  കേരളത്തിലേക്ക് ലോകം വരട്ടെ നമ്മൾ ചെയ്യുന്ന മാറ്റം കണ്ടു പ്രചോദിതരാകാൻ .കേരള ഫസ്റ്റ് .We can indeed inspire change. We can Inspire the idea of a new India. Kerala was sought after the world for our spices  and a chapter of world history began in our land when Vasco De Gama  landed here looking for spices . Let now the world come here for new ideas. We can. We must.

 കേരളം ഒന്നാമത് .കേരളം എന്ന് കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ

ജെ എസ്സ്  അടൂർ-COMPILED BY SANTHOSH CHERUPUZHA

കേരളത്തിന് കിട്ടിയ അധിക മഴ ഇടുക്കി ഡാമിന്റെ 14 ഇരട്ടിയോളം വരും. ഇനിയും ഡാമിനെ പഴിക്കരുത് .

context- people saying Poringalkuthu dam was breached.

Maximum water that was holding in Poringalkuthu dam - 30 MCM. means 30million cubic metre. അതായത് 30 കിലോ മീറ്റർ സ്ക്വയർ ഏരിയയിൽ ഒരു മീറ്റർ വെള്ളം കയറിയാൽ ഉള്ള അത്രയും വെള്ളം. ഒന്നുകൂടി ലളിതമായി പറഞ്ഞാൽ π×r^2= 30 km ^2 , r= 3km . The water from Poringalkuthu can only raise water by one meter in  3 km radius of Chalakudy.   എന്ന പറഞ്ഞാൽ 3 കിലോമീറ്റർ റേഡിയസിൽ ഒരു മീറ്റർ വെള്ളം കയറും. എന്നാൽ 300mm മഴ ഇതേ സ്ഥലത്തു ഒരു ദിവസം പെയ്താൽ .3m*30= 9 MCM വെള്ളo ,അതായത് പൊരിങ്ങൽ ഡാoപൊട്ടിയാൽ ഉണ്ടാകുന്ന വെള്ളത്തിന്റെ മൂന്നിൽ ഒന്ന്. അപ്പോൾ ഡാമിനെ പഴിക്കുന്നത് എന്തിന്?

എന്നാൽ ഇതുവരെ കേരളത്തിനു ലഭിച്ചിരിക്കുന്നത് 2394.1 mm മഴ.ഇത് സാധാരണ ലഭിക്കുന്ന മഴയേക്കാൾ 41% (700mm )കൂടുതൽ (IMD ഡാറ്റ ) .

കേരളത്തിന്റെ വിസ്തൃതി -38863sqkm. ഇവിടെ700mm മഴ കൂടുതൽ. അതായത്38863*10^6*.7=27204mcm water. Idukki has 1900 mcm gross storage. So this will come around  14 times water that Idukki can have.
അതായത് കേരളത്തിന് കിട്ടിയ അധിക മഴ ഇടുക്കി ഡാമിന്റെ 14 ഇരട്ടിയോളം വരും.
ഇനിയും ഡാമിനെ പഴിക്കരുത് .-COMPILED BY GOPAKUMAR G K

10 മില്യൺ ദിർഹം കേരളത്തിനായി സമാഹരിച്ചു എന്നു UAE ഔദ്യോഗിക പത്രക്കുറിപ്പിൽ

കേരളത്തിന് UAE സഹായധനം പ്രഖ്യാപിച്ചിട്ടില്ല എന്നത് വാസ്തവവിരുദ്ധമായ കാര്യമാണ്. ഈ മാസം ഇരുപതാം തിയ്യതി UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ആദ്യത്തെ പത്രക്കുറിപ്പിൽ ഇന്ത്യയിലെ UAE അംബാസിഡർ Ahmed Abdul Rahman Al-Banna UAE കേരളത്തിനൊപ്പം നിൽക്കുന്നു എന്നും കേരളത്തെ സഹായിക്കാനായി UAE ൽ ഒരു National Emergency Committee രൂപീകരിച്ചിട്ടുണ്ട് എന്നും കേരളത്തിലെയും കേന്ദ്രത്തിലെയും അധികൃതരുമായി ബന്ധപ്പെട്ടു എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.
( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala.aspx )

രണ്ടാമത്തെ പത്രക്കുറിപ്പിൽ Khalifa bin Zayed Al Nahyan Foundation മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 മില്യൺ ദിർഹം കേരളത്തിനായി സമാഹരിച്ചു എന്നും പല സോഴ്‌സുകളിൽ നിന്നും പരമാവധി സഹായം കേരളത്തിന് നൽകുന്നതിനായി ഔദ്യോഗികമായിത്തന്നെ ശ്രമങ്ങൾ തുടങ്ങി എന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടിയുള്ള ഈ സഹായങ്ങൾക്ക് നന്ദിയറിയിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത് കാര്യവും UAE ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala1.aspx )

സാമ്പത്തിക സഹായത്തിന് പുറമെ അവശ്യസാധങ്ങളുമായി Emirates Cargo വിമാനങ്ങൾ ഇരുപത്തിയൊന്നാം തിയ്യതി തന്നെ തിരുവനന്തപുറത്ത് എത്തിയിരുന്നു. 13 കാർഗോ വിമാനങ്ങളിലായി 175 ടണ്ണിലധികം സാധനങ്ങളാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
( https://www.instagram.com/p/Bm01_yylfDc/?utm_source=ig_share_sheet&igshid=1buagznn57a0t )

ഈ മാസം ഇരുപത്തി രണ്ടാം തിയ്യതി നമ്മുടെ രാജ്യത്തെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി തന്നെ വിവിധ ലോക രാജ്യങ്ങൾ കേരളത്തെ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയതായും അവർക്കെല്ലാം നന്ദി അറിയിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
( https://www.mea.gov.in/media-briefings.htm?dtl/30323/Official_Spokespersons_response_to_queries_regarding_media_reports_on_international_assistance_for_flood_relief_measures_for_Kerala )

ആദ്യത്തെ രണ്ട് ലിങ്കുകൾ UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക ലിങ്കുകളാണ്. മൂന്നാമത്തെ ലിങ്ക് Emirates വിമാന കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ലിങ്ക് ആണ്. നാലാമത്തേത് നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്പേജ് ലിങ്കാണ്. എതെങ്കിലും വ്യക്തികളുടെ പോസ്റ്റുകളോ പത്രവാർത്തകളോ അല്ല.

UAE ഔദ്യോഗികമായി തന്നെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് അത് സ്വീകരിക്കാൻ കേരളം തയ്യാറുമാണ്.

ഇനി 700 കോടി എന്ന സംഖ്യയാണ് പ്രശ്നം. UAE അവർ കേരളത്തിന് നൽകാനുദ്ദേശിക്കുന്ന സാമ്പത്തിക സഹായം എത്രയാണ് എന്ന് എവിടെയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അത് വാസ്തവമാണ്. UAE സഹായ വാഗ്ദാനം നൽകി എന്നല്ലാതെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത 700 കോടി എന്ന കണക്ക് എം.എ യൂസഫലി അറിയിച്ചു എന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രി ഔദ്യോഗിക പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. UAE യുടെ സഹായം 700 കോടിയാവാം അതിൽ കുറവാകാം അതിൽ കൂടുതലുമാവാം. അതെത്രയായാലും നമുക്ക് വിലപ്പെട്ടതാണ്.

ഇത്രയും പറഞ്ഞത് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ്. ഇനി പറയാൻ പോകുന്നത് എന്റെ നിഗമനമാണ്.

"2014 ന് ശേഷം കേന്ദ്രസർക്കാരും UAE സർക്കാരും തമ്മിൽ ഉടലെടുത്ത ഊഷ്മളമായ നയതന്ത്ര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ പ്രളയം ബാധിച്ച് തകർന്ന കേരളത്തിന് UAE സർക്കാർ വൻ ധനസഹായം നൽകും" എന്ന് നേരിട്ട് പ്രഖ്യാപിക്കാൻ കഴിയാഞ്ഞതിലുള്ള അലോസരമാണ് ഇപ്പോൾ ഈ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് മുഴുവൻ കാരണം. 700 കോടിയല്ല ഒരു  രൂപയായാൽ പോലും അത് കേരളത്തിന് ലഭിക്കരുത് എന്നുള്ള  നിലപാട് അങ്ങേയറ്റം തരംതാണതും വഞ്ചനാപരവുമാണ്....vineek kolorath( EDITED-CKR);COMPILED BY GOPAKUMAR G.K

10 മില്യൺ ദിർഹം കേരളത്തിനായി സമാഹരിച്ചു എന്നു UAE ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിന് UAE സഹായധനം പ്രഖ്യാപിച്ചിട്ടില്ല എന്നത് വാസ്തവവിരുദ്ധമായ കാര്യമാണ്. ഈ മാസം ഇരുപതാം തിയ്യതി UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്.

ആദ്യത്തെ പത്രക്കുറിപ്പിൽ ഇന്ത്യയിലെ UAE അംബാസിഡർ Ahmed Abdul Rahman Al-Banna UAE കേരളത്തിനൊപ്പം നിൽക്കുന്നു എന്നും കേരളത്തെ സഹായിക്കാനായി UAE ൽ ഒരു National Emergency Committee രൂപീകരിച്ചിട്ടുണ്ട് എന്നും കേരളത്തിലെയും കേന്ദ്രത്തിലെയും അധികൃതരുമായി ബന്ധപ്പെട്ടു എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.
( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala.aspx )

രണ്ടാമത്തെ പത്രക്കുറിപ്പിൽ Khalifa bin Zayed Al Nahyan Foundation മണിക്കൂറുകൾക്കുള്ളിൽ തന്നെ 10 മില്യൺ ദിർഹം കേരളത്തിനായി സമാഹരിച്ചു എന്നും പല സോഴ്‌സുകളിൽ നിന്നും പരമാവധി സഹായം കേരളത്തിന് നൽകുന്നതിനായി ഔദ്യോഗികമായിത്തന്നെ ശ്രമങ്ങൾ തുടങ്ങി എന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിന് വേണ്ടിയുള്ള ഈ സഹായങ്ങൾക്ക് നന്ദിയറിയിച്ചു കൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്ത് കാര്യവും UAE ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
( https://www.mofa.gov.ae/EN/MediaCenter/News/Pages/20-08-2018-UAE-Kerala1.aspx )

സാമ്പത്തിക സഹായത്തിന് പുറമെ അവശ്യസാധങ്ങളുമായി Emirates Cargo വിമാനങ്ങൾ ഇരുപത്തിയൊന്നാം തിയ്യതി തന്നെ തിരുവനന്തപുറത്ത് എത്തിയിരുന്നു. 13 കാർഗോ വിമാനങ്ങളിലായി 175 ടണ്ണിലധികം സാധനങ്ങളാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
( https://www.instagram.com/p/Bm01_yylfDc/?utm_source=ig_share_sheet&igshid=1buagznn57a0t )

ഈ മാസം ഇരുപത്തി രണ്ടാം തിയ്യതി നമ്മുടെ രാജ്യത്തെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി തന്നെ വിവിധ ലോക രാജ്യങ്ങൾ കേരളത്തെ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയതായും അവർക്കെല്ലാം നന്ദി അറിയിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
( https://www.mea.gov.in/media-briefings.htm?dtl/30323/Official_Spokespersons_response_to_queries_regarding_media_reports_on_international_assistance_for_flood_relief_measures_for_Kerala )

ആദ്യത്തെ രണ്ട് ലിങ്കുകൾ UAE Ministry of Foreign Affairs & International Cooperation ന്റെ ഔദ്യോഗിക ലിങ്കുകളാണ്. മൂന്നാമത്തെ ലിങ്ക് Emirates വിമാന കമ്പനിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ലിങ്ക് ആണ്. നാലാമത്തേത് നമ്മുടെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്പേജ് ലിങ്കാണ്. എതെങ്കിലും വ്യക്തികളുടെ പോസ്റ്റുകളോ പത്രവാർത്തകളോ അല്ല.

UAE ഔദ്യോഗികമായി തന്നെ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട് അത് സ്വീകരിക്കാൻ കേരളം തയ്യാറുമാണ്.

ഇനി 700 കോടി എന്ന സംഖ്യയാണ് പ്രശ്നം. UAE അവർ കേരളത്തിന് നൽകാനുദ്ദേശിക്കുന്ന സാമ്പത്തിക സഹായം എത്രയാണ് എന്ന് എവിടെയും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അത് വാസ്തവമാണ്. UAE സഹായ വാഗ്ദാനം നൽകി എന്നല്ലാതെ അവർ ഔദ്യോഗികമായി പ്രഖ്യാപിക്കാത്ത 700 കോടി എന്ന കണക്ക് എം.എ യൂസഫലി അറിയിച്ചു എന്ന് പറഞ്ഞ് കേരള മുഖ്യമന്ത്രി ഔദ്യോഗിക പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത് ശരിയായ നടപടിയല്ല എന്ന് തന്നെയാണ് എന്റെ പക്ഷം. UAE യുടെ സഹായം 700 കോടിയാവാം അതിൽ കുറവാകാം അതിൽ കൂടുതലുമാവാം. അതെത്രയായാലും നമുക്ക് വിലപ്പെട്ടതാണ്.

ഇത്രയും പറഞ്ഞത് ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിലാണ്. ഇനി പറയാൻ പോകുന്നത് എന്റെ നിഗമനമാണ്.

"2014 ന് ശേഷം കേന്ദ്രസർക്കാരും UAE സർക്കാരും തമ്മിൽ ഉടലെടുത്ത ഊഷ്മളമായ നയതന്ത്ര ബന്ധത്തിന്റെയും സ്നേഹത്തിന്റെയും അടിസ്ഥാനത്തിൽ പ്രളയം ബാധിച്ച് തകർന്ന കേരളത്തിന് UAE സർക്കാർ വൻ ധനസഹായം നൽകും" എന്ന് നേരിട്ട് പ്രഖ്യാപിക്കാൻ കഴിയാഞ്ഞതിലുള്ള അലോസരമാണ് ഇപ്പോൾ ഈ കാണിക്കുന്ന തെമ്മാടിത്തരങ്ങൾക്ക് മുഴുവൻ കാരണം. 700 കോടിയല്ല ഒരു  രൂപയായാൽ പോലും അത് കേരളത്തിന് ലഭിക്കരുത് എന്നുള്ള  നിലപാട് അങ്ങേയറ്റം തരംതാണതും വഞ്ചനാപരവുമാണ്....vineek kolorath( EDITED-CKR);COMPILED BY GOPAKUMAR G.K

ആലപ്പുഴ നഗര ചത്വരത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു EMERGENCY HOSPITAL

സുഹൃത്തുക്കളെ , ഒരു പ്രത്യേക അറിയിപ്പുണ്ട് ,,, ആലപ്പുഴ നഗര ചത്വരത്തിൽ (പഴയ മുനിസിപ്പൽ മൈതാനം) യുദ്ധകാലാടിസ്ഥാനത്തിൽ ഇന്ത്യൻ എയർ ഫോഴ്സിന്റെ ഒരു EMERGENCY HOSPITAL തുറന്നിരിക്കുന്നു . നമ്മുടെ നാട്ടിൽ പകർച്ച വ്യാധികൾ തടയുന്നതിന് വേണ്ടി തുടങ്ങിയിരിക്കുന്ന ആശുപത്രിയിൽ പ്രഗൽഭരായ മിലിട്ടറി Doctors , Nurse , ECG , Injection , Trip , Lab , രോഗികളെ കിടത്തി ചികിൽസിക്കാൻ ഉള്ള സൗകര്യം മുതലായവ ഒരുക്കിയിരിക്കുന്നു . ഓപി സമയം രാവിലെ 8.30 am മുതൽ വൈകുന്നേരം 5.00 pm വരെ . എല്ലാവരും ഈ അവസരം മാക്സിമം ഉപയോഗപ്പെടുത്തുക , എലിപ്പനി പോലെയുള്ള മാരക രോഗങ്ങളിൽ നിന്നും മോചിതരാവുക . ഈ ഒരു വിലപ്പെട്ട അറിവ് മാക്സിമം എല്ലാവരിലും എത്തിക്കുക . ഒന്നായി ഒറ്റക്കെട്ടായി 💪🏼💪🏼💪🏼💪🏼
Sky Landerz Frisbee Team Kerala FORWARDED BY LAILA BEEVI

പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നതിന് ധനസഹായം ലഭിക്കുവാൻ എന്ത് ചെയ്യണം..?



വെള്ളപേപ്പറിൽ ഒരു അപേക്ഷയെഴുതി നിങ്ങളുടെ വില്ലേജ് ഓഫീസിൽ സമർപ്പിക്കുക.

അപേക്ഷയോടൊപ്പം റേഷൻ കാർഡ് കരം അടച്ച രസീത് ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് വയ്ക്കുന്നത് അഭികാമ്യമാണ്.

മഹാപ്രളയത്തിൽ രേഖകൾ നഷ്ടമായിപ്പോയെങ്കിൽ അക്കാര്യം അപേക്ഷയിൽ തന്നെ എഴുതിയാൽ മതി.

രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരാൾക്കും ആനുകൂല്യം നഷ്ടമാകില്ല.

വില്ലേജ് ഓഫിസിൽ ലഭിക്കുന്ന അപേക്ഷകൾ വീട് പരിശോധിച്ച് നഷ്ടം തിട്ടപ്പെടുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിക്ക് അയച്ചു നല്കുന്നു. 

ഇത്രയും നടപടികൾ പൂർത്തിയാകുവാൻ കേവലം അരമണിക്കൂർ മാത്രം മതി.

പഞ്ചായത്ത് ഓഫീസിലെ അസി.എഞ്ചിനീയർ/ ഓവർസീയർ വീടിനുണ്ടായ നാശനഷ്ടം കണക്കാക്കി വില്ലേജ് ഓഫീസുകളിലേക്ക് റിപ്പോർട്ട് നല്കുന്നു.

വില്ലേജ് ഓഫീസർ ധനസഹായം ശുപാർശ ചെയ്ത് തഹസിൽദാർക്ക് അയക്കുന്നു.

തഹസിൽദാർ തുക അനുവദിച്ച് അപേക്ഷാ കക്ഷിയുടെ അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നു.

വളരെ സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പ്രകൃതിക്ഷോഭത്തിൽ വീട് തകർന്നവർക്ക് ധനസഹായം അനുവദിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നത്.

അർഹമായ ഒരാൾക്ക് പോലും ആനുകൂല്യം നിഷേധിക്കപ്പെടുകയില്ല.

ഓരോ അപേക്ഷയും കൃത്യമായ സ്ക്രൂട്ടണിക്കും പരിശോധനയ്ക്കും വിധേയമാക്കപ്പെടുന്നു.

ആകെയുള്ള ഒരേയൊരു പ്രശ്നം അനർഹരായ അപേക്ഷകളുടെ തള്ളിക്കയറ്റമാണ്.

നിരസിക്കുന്ന കേസുകളിലും ഫീൽഡ് പരിശോധന നടത്തേണ്ടിവരുമെന്നതിനാൽ കൂടുതൽ സമയനഷ്ടവും ജോലിഭാരവും കാലതാമസവും ഉണ്ടാകുന്നു.

വീടിന് യാതൊരുവിധ കേടുപാടും  സംഭവിച്ചിട്ടില്ലാത്തവർ അപേക്ഷ നൽകുന്നത് നിരുത്സാഹപ്പെടുത്തുവാൻ പഞ്ചായത്ത് മെമ്പർമാരും പൊതുപ്രവർത്തകരും ഒന്ന് ശ്രദ്ധിച്ചാൽ അർഹരായവർക്ക് വളരെ പെട്ടെന്ന് തന്നെ സഹായം എത്തിച്ചു കൊടുക്കുവാൻ കഴിയും.

വീടിന്റെ മതിൽ തകർന്നതിന് ധനസഹായം നൽകുവാൻ നിലവിൽ പ്രൊവിഷനില്ല. കൂടാതെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക്  പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടമുണ്ടായതിന് റവന്യൂ വകുപ്പ് മുഖേന സാമ്പത്തിക സഹായമില്ല.

കൃഷി നാശം സംഭവിച്ചതിന് ബന്ധപ്പെട്ട കൃഷി ഓഫീസർക്കും കന്നുകാലികൾ നഷ്ടമായതിന് മൃഗാശുപത്രിയിലും അപേക്ഷ നൽകേണ്ടതാണ്. 

മഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ചതിന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യം നമ്മുടെ അവകാശമാണ്. അത് ലഭിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനും കൈക്കൂലി നൽകാൻ പാടില്ല.

കൈമടക്ക് നൽകിയില്ലെങ്കിൽ അർഹതപ്പെട്ട ധനസഹായം ലഭിക്കില്ലെന്ന തെറ്റിദ്ധാരണ തിരുത്തേണ്ടിയിരിക്കുന്നു.

അർഹരായവർക്ക് ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ വിവരാവകാശ നിയമം എന്നൊരു വജ്രായുധം കയ്യിലുള്ളപ്പോൾ നമ്മളെന്തിന് ആശങ്കപ്പെടണം...?

Friday, August 24, 2018

വയനാട് ലെ ദുരിതം അനുഭവിക്കുന്നവർക്ക് SUPPORT FROM AYANNUR AND CHERPUZHA

യുവശക്തി ആർട്സ് & സ്പോർട്സ് ക്ലബ്‌ ആയന്നൂർ, ഈഗിൾ വിങ്‌സ് ചെറുപുഴ എന്നിവർ സമാഹരിച്ച സാധനങ്ങൾ വയനാട് ലെ ദുരിതം അനുഭവിക്കുന്നവർക്ക്  നൽകിയപ്പോൾ..... 😊
ഈ പുണ്യ പ്രവൃത്തിയുടെ ഭാഗമായ എല്ലാവർക്കും നന്ദി... 🙏🏻
Team Yuvashakthi Ayannur & Eaglewings Cherupuzha 🙏





നോട്ടുകൾ(പഠനക്കുറിപ്പുകൾ) ക്രോഡീകരിച്ചു PDF രൂപത്തിൽ ടൈപ്പ് ചെയ്‌ത് നോട്ടുയജ്ഞത്തിൽ പങ്കാളികളാകുക

Hsslive Broadcast No: 151
ഹയർ സെക്കൻഡറി അധ്യാപകരോടുള്ള അഭ്യർത്ഥന
പ്രീയ അധ്യാപകരെ,
നമ്മുടെ കേരളം ചരിത്രത്തിലെ  ഏറ്റവും സങ്കീർണ്ണമായ പ്രതിസന്ധിയെ നേരിടുന്ന സന്ദർഭമാണിത് എന്നു നമുക്കു ഏവർക്കും ബോധ്യമുണ്ട്. അധ്യാപകർ എന്ന നിലയിൽ വലിയ ഉത്തരവാദിത്വവും കർത്തവ്യവും നമ്മൾ ഓരോരുത്തരും പുലർത്തേണ്ടുന്ന നിർണായക ഘട്ടം. വെള്ളപ്പൊക്കം മൂലം കുട്ടികളുടെ പഠന സാമഗ്രികളായ പാഠപുസ്തകങ്ങൾ,റിക്കോർഡ്കൾ, നോട്ടുകൾ മുതലായവ നഷ്ടമായിക്കഴിഞ്ഞു.പാഠപുസ്തകങ്ങൾ പകരമായി ശേഖരിക്കാൻ അവർക്ക് കഴിയുമെങ്കിലും അവർ എഴുതി സൂക്ഷിച്ച നോട്ടുകൾ(പഠനക്കുറിപ്പുകൾ) വീണ്ടും എഴുതി തയാറാക്കി പരീക്ഷയെ അഭിമുഖീകരിക്കുക എന്നത് പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ അധ്യാപകരായ നമുക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഇവിടെ പങ്ക്‌ വയ്ക്കട്ടെ.
നാം ഓരോരുത്തരും നമ്മുടെ വിഷയങ്ങൾ ഹയർസെക്കൻഡറി ക്‌ളാസ് മുറികളിൽ പഠിപ്പിക്കുവാൻ വേണ്ടി നോട്ടുകൾ/പഠനക്കുറിപ്പുകൾ തയ്യാറാക്കുകയോ അവ കുട്ടികൾക്ക് നൽകുകയോ ചെയ്തിട്ടുണ്ടാകാം. അവയെ ക്രോഡീകരിച്ചു ask@hsslive.in എന്ന മെയിൽ ഐഡി യിലേക്കു PDF രൂപത്തിൽ  ടൈപ്പ് ചെയ്‌ത് അയച്ചു തരികയാണെങ്കിൽ കുട്ടികൾക്ക് അത് ഒരു അനുഗ്രഹമായിരിക്കും. എല്ലാ വിഷയങ്ങളിലും ലഭിക്കുന്ന ഇത്തരം നോട്ടുകൾ  ഹയർസെക്കൻഡറി കൂട്ടായ്മയായ Hsslive.in ലൂടെ കുട്ടികൾക്ക് ലഭ്യമാക്കാൻ നമുക്ക് കഴിയും.
കഴിയുന്നത്ര അധ്യാപകർ ഈ യജ്ഞത്തിൽ പങ്കാളികളാകുക, വിജയിപ്പിക്കുക.

നമ്മൾ അതിജീവിക്കും
#WeShallOvercome

മാവേലി സന്തോഷിക്കുന്നത് മാനുഷരെല്ലാരും ഒന്നായിരിക്കുന്നത് കാണുമ്പോളായിരിക്കും

★ചെറുതോണി പാലം മുങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് കുഞ്ഞിനേം മാറോട് ചേർത്ത് ഓടിയ കനയ്യകുമാറും...

★ട്രോളുകളും സെൽഫികളും  കൊണ്ട് നിറഞ്ഞിരുന്നയിടത്തിൽ നിന്ന് നിമിഷനേരം കൊണ്ട് കൺട്രോൾ റൂം ആയി മാറിയ സോഷ്യൽ മീഡിയയും...

★ക്ഷണിക്കാതെ വന്നു രക്ഷകരായ ITBPF ഫോഴ്‌സും കടലിന്റെ മക്കളും....

★ഹൃദയം കവർന്ന ടോവിനോയും...

★ രാഷ്ട്രീയവും മതവും വർണ്ണവും വർഗ്ഗവും മറന്നു ഒറ്റക്കെട്ടായി ഒരേ മനസോടെ നിന്ന ജന് പ്രതിനിധികളും  ...

★ഇട്ടാവട്ടത്തിൽ ഹെലികോപ്റ്റർ ഇറക്കി ഞാണിന്മേൽ നിന്ന പൈലറ്റിന്റെ ധീരതയും....

★തിരുവനന്തപുരത്തെ  ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ റാക്കുകളും...

★കളക്ടർ ബ്രോയുടെയും രാജമാണിക്യത്തിന്റെയും ഒഴുകിയ വിയർപ്പും...

★വിൽക്കാൻ വച്ചിരുന്ന കമ്പിളി മുഴുവൻ ദാനം നൽകിയ അന്യസംസ്ഥാന കച്ചവടക്കാരന്റെ മനസ്സും....

★ ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയും തലങ്ങം വിലങ്ങം ദുരിതാശ്വാസത്തിന് പാഞ്ഞ് നടന്ന നാട്ടുകാരും....

★പരിഭവം ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ സന്നദ്ധ സംഘടനകളും....

★നിലമില്ലാ കയങ്ങളിലെ ജീവനുകളെ കരകയറ്റിയ ടിപ്പർ, ടോറസ് തൊഴിലാളികളും

★പ്രസവ വേദന തുടങ്ങിയ പെണ്ണിനെയടക്കം സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ  ആർമിയും

★വെള്ളത്തിൽ തലയയുർത്തി കുതിച്ച് സൈനികരെ ലക്ഷ്യങ്ങളിൽ എത്തിച്ച നമ്മുടെ ആന വണ്ടിയും....

★ഓരോ ട്രക്കുകളിലും സാധനം കയറ്റിവിടുമ്പോൾ കയ്യടിച്ചു ആർപ്പുവിളിച്ച തിരുവനന്തപുരം ചങ്കുകളുടെ ആവേശവും....

★തുറക്കാൻ തയ്യാറാകാത്ത ബാർ അസോസിയേഷൻ ഹാളിന്റെ പൂട്ട് തല്ലിപ്പൊട്ടിക്കാൻ ഉത്തരവിട്ട കളക്ടർ അനുപമയുടെ ചങ്കൂറ്റവും....

★കുടുംബത്തിനെ പോലും ക്യാമ്പിൽ എത്തിച്ച്  ജനസേവനത്തിനിറങ്ങിയ ലക്ഷകണക്കായ സർക്കാർ ഉദ്യോഗസ്ഥരും...

★തോളോടുതോൾ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളാ പോലീസും  ഫയർ &റെസ്ക്യൂ സർവ്വീസും...

★ഫ്രീക്കന്മാരെ കൂട്ടുപിടിച്ചു ടീമായി  കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ച കളക്ടർ വാസുകിയും...

★ചെറുതും വലുതുമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തവരുടെ സന്മനസും....

★ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയ വിവിധ രാഷ്‌ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും....

★ഒരു മലയാളികളും പ്രളയത്തിന്റെ കാർഡും കൊണ്ട് സഹായത്തിനായി ബസ്സുകൾ കയറിയിറങ്ങില്ലെന്ന്‌ ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യവും...

★ഇത് വായിക്കുമ്പോൾ ചെറുതായെങ്കിലും അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതില്പരം ഒരു വികാരവും ഒരു ഓണക്കാലത്തും കിട്ടാൻ പോകുന്നില്ല.

ഇതാണ് നമ്മുടെ ഓണം.


★തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ പൂക്കളിൽ നിന്നുണ്ടാക്കിയ പൂക്കളം കാണുന്നതിനേക്കാൾ മാവേലി സന്തോഷിക്കുന്നത് മാനുഷരെല്ലാരും ഒന്നായിരിക്കുന്നത് കാണുമ്പോളായിരിക്കും

 ഓണം  ആശംസകൾ- MANOJ KUMAR K.N

ദൈവത്തിന്റെ സ്വന്തംനാട് എന്ന് തോന്നുന്നത് ശെരിക്കും ഇപ്പോഴാണ് -NELSON




Nelson, ഈ പോസ്റ്റിലൂടെ കേരളത്തിലെ ജനങ്ങൾക്ക്‌ ഒരു +ve എനർജി നൽകുവാൻ തങ്ങൾക്കു സാധിച്ചു, ഇനിയും ഇതുപോലുള്ള ഘട്ടങ്ങളിൽ ഈ മെസ്സേജ് നമ്മൾക്ക് ഒരു പ്രജോദനമായി മാറും. Thanks-JOHNSON PODIYAN

ആന വരുമ്പോൾ അച്ഛനും പേടിക്കണം. - മുരളി തുമ്മാരുകുടി


എന്റെ  മരുമകനായ ശ്രീകാന്ത് കുട്ടിയായിരുന്നപ്പോൾ അവൻ അച്ഛനായും ഞാൻ മകനായും അഭിനയിക്കുന്നത് പതിവായിരുന്നു.

ഞാൻ (മകൻ) : “അച്ഛാ, എനിക്ക് വിശക്കുന്നു.”

ശീകാന്ത് (മകൻ): “മോന് ഞാൻ പഴം പുഴുങ്ങിയത് തരാം.”

ഞാൻ : “അച്ഛാ എനിക്ക് അപ്പിയിടണം.”

ശ്രീ : “ഞാൻ പോട്ടി എടുത്തുകൊണ്ടു വരാം.”

ഒരിക്കൽ  ഞാൻ പറഞ്ഞു: “അച്ഛാ, ദേ ഒരാന വരുന്നു. എനിക്ക് പേടിയാകുന്നു.”

അവൻ അൽപനേരം അമ്പരന്നുനിന്നു. എന്നിട്ട് പറഞ്ഞു,

 “മോനെ, ആന വന്നാൽ അച്ഛനും പേടിയാണ്.”

സാധാരണഗതിയിൽ അച്ഛന്മാർ എപ്പോഴും ധൈര്യശാലികൾ ആണ്. പേടിയും, ദുഖവും ഒന്നും അവർ പുറത്തു കാണിക്കാറില്ല. അതുകൊണ്ടുതന്നെ ഈ വെള്ളപ്പൊക്കക്കാലത്ത് അച്ഛന്മാരുടെ കാര്യത്തിൽ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നമ്മൾ കാണുന്ന ടി വി ചിത്രങ്ങളിലൊക്കെ കുട്ടികളും സ്ത്രീകളും കരയുന്നുണ്ട്. എന്നാൽ പുരുഷന്മാർ കരയാതെ - ടെൻഷൻ പുറത്തു കാണിക്കാതിരിക്കുകയാണ്. സ്വന്തം കുടുംബത്തിന് ധൈര്യം പകരാനോ അല്ലെങ്കിൽ പുരുഷന്മാർ കരയുന്നത് മോശമാണെന്ന തെറ്റിദ്ധാരണ കൊണ്ടോ ആകാം ഇത്.

ഇത്തരം ഒരു ദുരന്തമുണ്ടാകുമ്പോൾ അതിൽ ഉൾപ്പെട്ട എല്ലാവർക്കും മാനസിക സംഘർഷം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് പല തരത്തിലാണ് പ്രതിഫലിക്കുന്നത്. ചിലപ്പോൾ ആദ്യ ദിവസങ്ങളിൽ ധൈര്യമായി ഒരു കുഴപ്പവും കാണിക്കാതെ ഇരിക്കുന്നവർ മാസങ്ങൾക്ക് ശേഷമായിരിക്കും ഈ സംഘർഷത്തിന്റെ കുഴപ്പങ്ങൾ പുറത്തു കാണിക്കുന്നത്. ഇത്തരം മാനസിക പ്രശ്നങ്ങൾ വിഷാദത്തിലേക്കും, കഴിഞ്ഞ ദിവസം കണ്ടതു പോലെ ആത്മഹത്യയിലേക്കും നയിക്കും.

കേരളത്തിലെ മൊത്തം ജനങ്ങളേയും ഈ ദുരന്തം മാനസികമായി ഉലച്ചിട്ടുണ്ട്. ഈ ദുരന്തത്തിൽ എത്രമാത്രം നേരിട്ട് ഇടപെട്ടിട്ടുണ്ടോ അത്രയും കൂടുതലായിരിക്കും മാനസിക ആഘാതം. രണ്ടോ മൂന്നോ ദിവസം വീടിനു മുകളിൽ കുരുങ്ങിക്കിടന്നവരെയൊക്കെ ജീവിതകാലം മുഴുൻ ആ അനുഭവം ദു:സ്വപ്നമായി വേട്ടയാടും.

ദുരന്തങ്ങൾ ഒഴിയുന്ന സമയത്ത് ദുരന്തബാധിതരുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പഠനങ്ങളും വേണമെന്ന് ഞാൻ ആദ്യ ദിവസം മുതൽ പറഞ്ഞല്ലോ. ഇന്നലെ സ്വന്തം വീട് കാണാൻ പോയ ആൾ ആത്മഹത്യ ചെയ്തത് ഏറ്റവും സങ്കടകരവും ഒഴിവാക്കാമായിരുന്നതും ആയിരുന്നു. ഇങ്ങനെ ഒരു സാഹചര്യം മുന്നിൽ കണ്ടാണ് വെള്ളമിറങ്ങിയതിന് ശേഷം വീട്ടിലേക്ക് പോകുമ്പോൾ ഒരിക്കലും ഒറ്റക്ക് പോകരുതെന്ന് ഞാൻ പറഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാനസികാരോഗ്യ സ്ഥാപനമായ NIMHANS ന്റെ സഹയാത്തോടെ വിപുലമായ ഒരു മാനസികാരോഗ്യ പദ്ധതി കേരളം തുടങ്ങിവെച്ചിട്ടുണ്ട്. വേറേയും അനവധി ഏജൻസികൾ ഇക്കാര്യത്തിൽ ഇടപെടുന്നുണ്ട്.  ഇതൊക്കെ ഫലപ്രദമാകണമെങ്കിൽ ആദ്യം വേണ്ടത്, ഈ ദുരന്തത്തിന് ശേഷം ഇത്തരം മാനസിക പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നമ്മുടെ സമൂഹം മനസ്സിലാക്കുകയാണ്. എന്താണ് അതിൻറെ പ്രാഥമിക ലക്ഷണങ്ങളെന്ന് എല്ലാവരും അറിയണം. അതിന് ശേഷം നമ്മുടെ ചുറ്റുമുള്ളവരെ മാസങ്ങളോളം ശ്രദ്ധിക്കണം. സ്‌കൂളുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും ഈ വിഷയം ചർച്ച ചെയ്യണം. വ്യക്തിപരമായി 'മാനസിക'രോഗത്തിന് ചികിൽസ തേടാൻ നമ്മുടെ സമൂഹത്തിന് ഇപ്പോഴും മടിയാണ്. അതുകൊണ്ട് ആദ്യം വിദഗ്ദ്ധർ ഗ്രൂപ്പുകളായി ആളുകളെ കാണണം.

കുട്ടികളുടെ കാര്യത്തിൽ പൊതുവെ സമൂഹം ജാഗരൂകരാണ്. സ്ത്രീകൾ വാസ്തവത്തിൽ കൂടുതൽ മനശക്തി ഉള്ളവരും വിഷമങ്ങൾ ഉണ്ടെങ്കിൽ പുറത്തു കാണിക്കുന്നവരുമാണ്. ദുരന്തശേഷം നമ്മുടെ സാഹചര്യത്തിൽ പുരുഷന്മാരുടെ കാര്യവും ശ്രദ്ധിക്കപ്പെടണം. ഇക്കാര്യത്തിൽ പുരുഷന്മാരും സ്വയം ചിന്തിക്കണം. നമുക്ക് പരിചയമില്ലാത്ത അനുഭവങ്ങളുടെ ഇത്തരം സാഹചര്യങ്ങളിൽ നമ്മളും ദുർബലരാണെന്ന് ആദ്യം സ്വയം സമ്മതിക്കണം. ദുരന്തത്തിന്റെ ഓർമ്മകളും വ്യക്തിപരമായ ആശങ്കകളും കുടുംബവുമായി പങ്കുവെക്കണം. കരയാൻ തോന്നിയാൽ കരയണം. മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള പരിപാടികളിൽ പങ്കെടുക്കണം. ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടണം. അങ്ങനെ ചെയ്യണമെന്ന് ചുറ്റുമുള്ളവർ പറഞ്ഞാൽ "എനിക്കതിന്റെ ആവശ്യമില്ല" എന്ന് പറയരുത്.

ആന വരുമ്പോൾ അച്ഛനും അല്പം പേടി ഒക്കെ തോന്നും, അതിൽ നാണിക്കാൻ ഒന്നുമില്ല.

മുരളി തുമ്മാരുകുടി

PROUD OF THE STUDENTS IN KERLA -Savithry Sankar ( A proud teacher )

Hi friends....
I am a teacher at one of the CBSE schools in Ernakulam district. A teacher who has a lot of worries about the new young generation (which include my own kids).
 The generation who doesn’t value anything , doesn’t accept anyone....that’s what many of us thought what you all were.To be frank there were even times when I thought of giving up on my profession......A profession that I respect the most.
The flood condition in Kerala changed my mind. When a lot of families(including my relatives)were stuck in many places , amidst all the fear and confusion, what I saw was groups of people working day and night to help those in need irrespective of the caste or religion .
I could see young boys and girls going around with great enthusiasm and humility. These were the kids whom I used call mischievous in my class. They are now running around doing whatever possible help they could.
I found that my students outside Kerala are also working in groups to meet the requirements in Kerala. Today morning I saw a quote in Facebook which really made me smile even during this hard time.

“Any malayali outside Kerala are only physically outside. Our minds are in Kerala. We feel the rain, water to our knees and the pain. We are with you.”

You all chose your profession ; Engineers , doctors , Fisher man ,teacher........ whoever you are , Wherever you are, you all are working together . That's how it should be.

What is see right now made me realise that there is nothing like generation gap, age, gender or anything. We all are more alike than different. We are all one. And that’s what I want my kids to impart in life.

To all parents and teachers...Our kids have not lost any values. 
I am sad that I got this realisation through this biggest disaster. Bad things happening to us often teach us many lesson. This is a great realisation.

    And once again I started loving the teacher inside me. As a teacher and as a mother I am extremely proud of the young bloods. A big salute to all those who are working for the relief of those effected. Let it inspire many more to join hands and work together.

My prayers for all those who are effected and all those who are helping Kerala heal her wounds.

Savithry Sankar
( A proud teacher )

Tuesday, August 21, 2018

വെൻസറീമോസ്.

കാട് കത്തുകയായിരുന്നു. മൃഗങ്ങളെല്ലാം ജീവനു വേണ്ടി പരക്കം പാഞ്ഞു കൊണ്ടിരുന്നു. ഒരു കൊച്ചു കുരുവി മാത്രം തന്റെ കൊക്കിൽ  വെള്ളമെടുത്ത് കാട്ടുതീയണക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഇതു കണ്ട ചില മൃഗങ്ങൾ കുരുവിയോട് ചോദിച്ചു.ഈ കൊക്കിൽ കൊള്ളുന്ന വെള്ളം കൊണ്ട് തീയണക്കാനാവുമോയെന്ന്. കൊച്ചു
കുരുവി മറുപടി പറഞ്ഞു. ശരിയായിരിക്കാം. ഈ കൊക്കിലെ  വെള്ളം കൊണ്ട് കാട്ടുതീ കെടില്ലായിരിക്കാം. എന്നാൽ കാട് കത്തുമ്പോൾ, കാട്ടുമൃഗങ്ങൾ ജീവനു വേണ്ടി പായുമ്പോൾ ഞാനിതെങ്കിലും ചെയ്യണ്ടേ?
പ്രളയം മൂലം പരിഭ്രാന്തിയിലായ പതിനായിരങ്ങൾക്ക് നിങ്ങൾക്ക് ചെയ്യാനാവുന്നത്  എന്തോ അത് ആത്മാർഥമായി ചെയ്യുക. അതൊരു പ്രാർഥനയാവാം, പുഞ്ചിരിയാവാം, പരിഗണനയാവാം, സാന്ത്വനിപ്പിക്കാവുന്ന ഒരു  സന്ദേശമാവാം.  അല്ലെങ്കിൽ ഒരു രൂപയുടെയെങ്കിലും സംഭാവനയാവാം.
ഇതൊക്കെ ചെറുതായിരിക്കാം. കുരുവി പറഞ്ഞ പോലെ ഇതെങ്കിലും നാം ചെയ്യേണ്ടേ?.
തുല്യതയില്ലാത്ത പ്രളയത്തെ തുലനം ചെയ്യാനാവാത്ത താങ്ങും തലോടലും വഴി നാം തരണം ചെയ്യുക തന്നെ ചെയ്യും. പ്രളയം ഉണ്ടാക്കിയ ദുരന്തത്തെക്കാളേറെ ചരിത്രം രേഖപ്പെടുത്തേണ്ടത് കേരളം പ്രളയ ദുരന്തത്തെ നേരിട്ട രീതിയായിരിക്കണം. അതിശയകരമായ കണിശതയോട് കൂടി അത്  എക്കാലവും ഓർമിക്കപ്പെടണം. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ലോകത്തിന് പുതിയ മാനങ്ങൾ കാണിച്ച് കൊടുത്ത കേരളം ദുരന്തനിവാരണത്തിലും പുതിയ മാതൃകകൾ സൃഷ്ടിക്കും.
ലോകത്തെ മുഴുവൻ പുണ്യപുസ്തകങ്ങളുടെയും സാരാംശം ഇത്രയേയുള്ളൂവെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. അതിതാണ്. പരോപകാരമേ പുണ്യം.
ഈ പരോപകാരത്തിന്റെ പാതയിലാണ് കേരളം. ഇതിലൂടെ കേരളം പുതിയ മാതൃകകൾ തീർക്കുക തന്നെ ചെയ്യും.
ഭൂമി ഇരുട്ടിത്തുടങ്ങുകയായിരുന്നു. ദൈവം ചോദിച്ചുവത്രെ, ആരിനി വെളിച്ചം നൽകുമെന്ന്?. പലരും പലതും പറഞ്ഞ് ഒഴിഞ്ഞപ്പോൾ ഒരു മിന്നാമിനുങ്ങ് പറഞ്ഞു, ഞാൻ വെളിച്ചം കൊടുക്കാമെന്ന്. മിന്നാമിനുങ്ങിന്റെ വെളിച്ചം ചെറുതായിരിക്കാം. എന്നാൽ ആ ദൗത്യം കൊച്ചു മിന്നാമിനുങ്ങ് എറ്റെടുത്തു എന്നതാണ് വലിയ കാര്യം. അതു കൊണ്ട് ഈ മഹാപ്രളയ കാലത്ത് എന്തെങ്കിലും ഏറ്റെടുക്കുക ,എന്തെങ്കിലും ചെയ്യുക.
ചിലിക്കാർ പ്രശ്നം വരുമ്പോൾ പരസ്പരം പറയും.വെൻസറീമോസ്.ഇതിന്റെ അർത്ഥം നാം തരണം ചെയ്യും എന്നാണ്.
കേരളവും പറയുന്നു
We shall overcome