ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

POSITIVE COMMENTS

മൂന്നു വർഷം മുന്നേ ഭീകര പ്രളയം മൂന്നിൽ കണ്ട ഒരു ചെന്നൈക്കാരന്റെ  വാക്കുകൾ:

'മഴ തുടങ്ങിയപ്പോൾ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും, .ഞങ്ങളെ പോലെ തന്നെ.  കുട്ടികളും യുവാക്കളും മുതിർന്നവരും ആ മഴയിൽ തുള്ളിച്ചാടിയിട്ടുണ്ടാവാം..  വെള്ളത്തിന്റെ അളവ് കൂടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അതു പരിധി വിടുന്നത് വരെ. ഞങ്ങളെ പോലെ തന്നെ.

അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം..

ഒരാഴ്ച തുടർച്ചയായി ചെന്നൈ നഗരത്തെ മഴ വിഴുങ്ങിയപ്പോൾ ഞങ്ങൾ മരവിച്ചു പോയി.  സഹായത്തിനായി അലമുറയിട്ടു. നെഞ്ചത്തടിച്ചു.  അന്ന് കേരളമക്കളും ആ ദുരിതത്തിൽനിന്നു കരപറ്റാൻ ഞങ്ങളുടെ നേരെ കൈ നീട്ടി തന്നു.

എന്നാൽ നിങ്ങൾ മലയാളികളോ...

മൂന്നുമാസമായി തുടരുന്ന മഴ!
വിറച്ചു പോയ കേരളം ....!!!!
________

72 മണിക്കൂറിന് മുകളിലായി ഒര് നാട് രാഷ്ട്രീയം സംസാരിച്ചിട്ട്....
72  മണിക്കൂറിന് മുകളിലായി ഒര് നാട് വർഗീയതയെ കുറിച്ച് പുലമ്പിട്ട്.. ''
72 മണിക്കൂറിന് മുകളിലായി ഒര് നാട്
അയിത്തവും " തൊട്ട് കൂടായ്മയും " തീണ്ടിപ്പോകലും " മറന്നിട്ട്  .

72 മണിക്കൂറിന് മുകളിലായി ഒര് നാട് ആഡംബര ജീവിത സുഖങ്ങൾ മറന്നിട്ട് .....
കൈഞ്ഞ72 മണിക്കൂർ രാഷ്ട്രിയ കൊലപാതകങ്ങൾ ഇല്ല !!  സംഘടന വാക്ക് തർക്കമില്ല!!
 മുസ്ലിമെന്നോ  ഹിന്ദുവെന്നോ  കൃസ്ത്യാനി എന്നോ ഇല്ല...
പള്ളി പരിസരം " അമ്പലപ്പറമ്പ് " ചർച്ചുകൾ " ഒരുക്കി നാം ഒരുമയോടെ ഒരു പിടി അന്നം വിളമ്പാൻ 🤝
പാവപ്പെട്ടവനില്ല  , പണക്കാരനില്ല,
കയ്യൂക്കുള്ളവനില്ല,
കാര്യസ്ഥനില്ല,
  എല്ലാവർക്കും ഒര് മനസ്  ഹിന്ദുവിനെയും കൃസ്ത്യാനിയെയും രക്ഷിക്കാൻ മുസ്ലിമിന്റെ കൈ നീളുന്നു       മുസ്ലിമിനെയും കൃസ്ത്യാനിയെയും രക്ഷിക്കാൻ ഹിന്ദുവിന്റെ കൈ നീളുന്നു   ഹിന്ദുവിനെയും മുസ്ലിമിനെയും രക്ഷിക്കാൻ കൃസ്ത്യാനിയുടെ കൈ നീളുന്നു .
 
എല്ലാ മതക്കാരനും  എല്ലാ രാഷ്ട്രീയക്കാരനും
എല്ലാ യുവത്വവും പ്രാർത്ഥിക്കുന്നത് ഒന്ന്  രക്ഷപ്പെടുത്തണെ  "  രക്ഷപ്പെടുത്തണെ "
 
ഈ ഒത്തൊരു മയാണ്‌ പടച്ച തമ്പുരാൻ ആഗ്രഹിച്ചത് "     ആ ഒത്തൊരുമയാണ് കുറച്ചു സമയങ്ങളായി ഇവിടെ നിലനിന്നത്  "
ഈ ഒത്തൊരുമയാണ് ഇനിയങ്ങോട്ട് നമുക്ക് വേണ്ടതും.....  സ്നേഹത്തോടെ  .... സാഹോദര്യത്തോടെ ....



തുടർന്നു വരുന്ന ദുരന്തം നിങ്ങൾ മുൻകൂട്ടികണ്ടു. പരസ്പരം ട്രോളിയും തമാശിച്ചും സമയം കളഞ്ഞിരുന്ന ഫേസ്‌ബുക്കും വാട്സാപ്പും പൊടുന്നനെ നിങ്ങൾ നിങ്ങളുടെ തന്നെ കൺട്രോൾ റൂമുകളാക്കി. ഇൻഫർമേഷൻ സെന്ററുകൾ ആക്കി. അവിടെയിരുന്നു നിങ്ങൾ കേമ്പുകൾ ഒരുക്കി.

നിങ്ങൾ ആർക്കു വേണ്ടിയും കാത്തുനിന്നില്ല.  അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങിയിരുന്നില്ല.  നിങ്ങൾ പ്രവർത്തിക്കുകയായിരുന്നു.  കൂടെയുള്ളവരെ രക്ഷപെടുത്താൻ, സഹായിക്കാൻ,

അതിനു വേണ്ടി നിങ്ങളുടെ സഹോദരങ്ങൾ ഗൾഫ് നാടുകളിൽ പോലും ഉറക്കമിളച്ചിരുന്നു നാട്ടിലെ രക്ഷാപ്രവർത്തഞങ്ങൾക്കു നിർദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.

 നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു.

നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു?

എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു?

നിങ്ങൾ നിപ വൈറസിനെ പ്രതിരോധിച്ചത്  ലോകം കണ്ടതാണ്.   നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല.  എത്താത്ത സഹായത്തെ ഓർത്ത് പരസ്പരം പഴിചാരുന്നില്ല.  നാട്യങ്ങളോ നാടകങ്ങളോ ഇല്ല.

ഇന്ത്യയിൽ മറ്റേതൊരു സ്റ്റേറ്റ് ആയിരുന്നുവെങ്കിലും  ഈ അവസ്ഥയിൽ മൂന്നുമാസം പോയിട്ട് മൂന്നുദിവസം പോലും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല.

 ഭൂപടത്തിൽ നിങ്ങൾ ഈ രാജ്യത്തിന്റ ഏറ്റവും താഴെ ആയിരിക്കാം.  പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും എന്നപോലെ ഇക്കാര്യത്തിലും  ഇന്ത്യാ മഹാരാജ്യത്ത്  എന്തിനേകാളും മുകളിലാണ്.

പ്രതികരിക്കുക   പ്രതിരോധിക്കുക..   .ജീവിച്ചു കാണിക്കാനായി മരണം വരെ  ഒരുമിച്ചു നിന്നു പോരാടുക എന്നത് നിങ്ങളുടെ രക്തത്തിലുള്ളതാണ്.

ഇന്ത്യ മുഴുവൻ കേരളത്തിന്റെ മനസ്ഥിതിയുള്ള മനുഷ്യർ ആയിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.  

ബിഗ് സല്യൂട്ട് കേരള. "

ഒരു തമിഴ് സുഹൃത്തിന്റെ വാക്കുകളുടെ മൊഴിമാറ്റം.
(എം സാദിഖ്  തിരുന്നാവായ)

അതേ ലോകമേ.....
ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ്...
ഞങ്ങൾ ഇതും അതിജീവിക്കും ഒറ്റക്കെട്ടായ്
******************************************************************




1. CLICK HERE https://www.youtube.com/watch?v=DsPXCzbwsoY&feature=youtu.be

നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാടാകാന്‍ നമുക്ക് തിന്മയില്‍നിന്ന് വിട്ടകലാം. നന്മയുടെ സദ്ഫലങ്ങള്‍ സമൃദ്ധമായി പുറപ്പെടുവിക്കാം. ദൈവത്തെ കൂടാതെ രക്ഷയും സമാധാനവും ഉണ്ടാകില്ല. നമ്മോടുകൂടെ വസിക്കുന്ന ദൈവത്തെ കണ്ടെത്താം. ആത്മീയതയുെട ആര്‍ഷസംസ്‌കാര പൈതൃകമുള്ള ഈ നാടിനെ നന്മകള്‍ കൊണ്ടുനിറയ്ക്കാം.-MANU
**********************************************************************
2.compiled by HARINDRANATH BANERJI
ഒടുവിൽ മഹാപ്രളയം ഇങ്ങനെ പറഞ്ഞു " ഞാൻ പിന്മാറുകയാണ്, തോൽവി സമ്മതിക്കുന്നു... ഇവർ തോൽക്കില്ല ഇവരെ തോൽപ്പിക്കാൻ പറ്റില്ല..  മനുഷത്വം കൊണ്ടും മനക്കരുത്തുകൊണ്ടും ഇവർ അതുല്യരാണ്.....  അതി ശക്തരാണ്.

പ്രളയത്തെ ധീരമായി നേരിട്ട കേരള ജനത അതിജീവനത്തിന്റെ "കേരള മോഡൽ" ലോകത്തിനു കാട്ടുകയാണ്.

ലോകം കേരളത്തോട് ചോദിക്കുന്നു നിങ്ങൾക്ക് എങ്ങനെ കഴിയുന്നു ഇതു...  ഒരു ശരാശരി മലയാളി പറയുന്നു "ഇതു ഞങ്ങളെ ആരും പഠിപ്പിച്ചതല്ല.... ഞങ്ങൾ ഇങ്ങനെയാണ്......  ദൈവത്തിന്റെ സ്വന്തം നാടാണിത്.... യുവാക്കളും  യുവതികളും വൃദ്ധരും സ്കൂൾകുട്ടികളും സന്നദ്ധപ്രവർത്തകരും രാഷ്ട്രീയനേതാക്കളും ഗവണ്മെന്റ് ജീവനക്കാരും...അങ്ങനെ നമ്മൾ  എല്ലാം കൂടി മാറ് വിരിച്ചു നിന്നു നേരിട്ടതാണ് ഈ പ്രളയത്തെ....
കേരള പൊലീസിലെ ചുണകുട്ടന്മാർ
കേരള ഫയർഫോഴ്സിലെ ചുറുചുറുക്കന്മാർ...  KSEBയുടെ വിലമതിക്കാനാകാത്ത സേവനം.... ബ്യുറോക്രസിയുടെ ശക്തമായ ഇടപെടൽ...  എല്ലാത്തിനും ഉപരി പൊതുസമൂഹം മുഴുവൻ ഒറ്റകെട്ടായി നിലകൊണ്ടു....
സോഷ്യൽ മീഡിയയിലൂടെ  രക്ഷ പ്രവർത്തനം ഏകോപിപ്പിക്കാൻ രാവും പകലും മറന്ന ഒരു ജനത....... മാധ്യമങ്ങളുടെ വിലയേറിയ സേവനം....

തേച്ചു വടിവാക്കിയ ഖദറിൽ നിന്നും കേരളരാഷ്ട്രീയം ലുങ്കിയിലേക്ക് മാറി ചെളിയിലും വെള്ളത്തിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി.....

നാം ഏറ്റവും ആദരിക്കേണ്ടവർ....

നന്ദി എന്ന വാക്കിന് ഏറ്റവും യോഗ്യർ...
ഇവരെ ഓർക്കുമ്പോൾ കൺകോണുകളിൽ കണ്ണീർ പൊടിയണം...

തന്റെ വീട്ടിലെ അടുപ്പ് പുകഞ്ഞില്ലെങ്കിലും വേണ്ടില്ല...  എനിക്കു എന്റെ കൂടെപ്പിറപ്പുകളെ കൈപിടിച്ച് കയറ്റണം എന്ന ചിന്തയുമായി രാവുകളെ പകലുകളാക്കി.. വിശപ്പിനെ ഊർജ്ജമാക്കി
ആയിരങ്ങളെ ജീവനിലേക്കു നയിച്ച നമ്മുടെ സ്വന്തം മത്സ്യതൊഴിലാളികൾ......
അവർ നിരക്ഷരരാണ്...  സ്നേഹത്തിന്റെ ഭാഷ മാത്രം അറിയുന്നവർ.....  ആരും ക്ഷണിക്കാതെ വന്നു....  വേണ്ടതെല്ലാം ചെയ്തു....  ആരോടും പറയാതെ പോയി......  ഒന്ന് അവർ പറയാതെ പറഞ്ഞു
നമ്മളെല്ലാം മനുഷ്യരാണ്...  നമുക്ക് വേണ്ടതു സ്നേഹമാണ്...  ഞങ്ങൾക്ക് അതിൽ ദാരിദ്ര്യം ഇല്ല....

ഇന്ത്യൻ നേവി.... മിലിറ്ററി... NDRF....  എന്നിവർ എന്ത് ചെയ്തു എന്ന് തെളിവുകൾ നിരത്തേണ്ട ആവശ്യം ഒട്ടുമില്ല....
അവർ രക്ഷിച്ചെടുത്ത ജീവിതങ്ങൾ.... കുരുന്നുകൾ...
നന്ദി എന്ന വാക്ക് തികയാതെ വരും.....  പൂർണ്ണ ഗർഭണിയായ യുവതിയെ വാട്ടർ ബാഗിൽ സംരക്ഷിച്ചു എയർ ലിഫ്റ്റിങ് നടത്തുന്ന മഹത്തായ ആ ദൃശ്യങ്ങൾ ലോകമെമ്പാടും വാഴ്ത്തുകയാണ്......

ഇന്നു ലോകം നമ്മുടെ കൊച്ചു കേരളത്തെ തലോടുവാൻ...  സ്വാന്തനിപ്പിക്കുവാൻ.... തണലാകുവാൻ....മത്സരിക്കുകയാണ്....
എല്ലാ കോണുകളിൽ നിന്നും സഹായം
വർഷിക്കുന്നു...
യൂറോപ്യൻ രാജ്യങ്ങളിൽ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ കേരളഫ്ളഡ് റിലീഫ് റിക്വസ്റ്റ് നടത്തുന്നു..
അറബ് രാജ്യങ്ങൾ അവിശ്വസനീയമായ രീതിയിൽ കൈത്താങ്ങുന്നു.....
ലിവർപൂൾ, ബാർസിലോണ തുടങ്ങിയ ഫുട്ബോൾ ക്ലബ്ബുകൾ കേരളത്തോടുള്ള അവരുടെ താല്പര്യം വെളിവാക്കി കഴിഞ്ഞു.....
കാനഡയും അമേരിക്കയും നമ്മൾ മലയാളികളെ അതിശയത്തോടെ നോക്കുന്നു...... എല്ലാ പിന്തുണയും ഉറപ്പ് തരുന്നു......
ഗൂഗിൾ, ആമസോൺ, പെപ്സികോ, കൊക്ക കോള തുടങ്ങിയ ആഗോള കമ്പനികളുടെ സഹായങ്ങൾ..... ഇതൊക്കെ ചിലതു മാത്രം...  നിര നീളുകയാണ്......
ഭാഷ, സംസ്‍കാരം എന്നിവ അതിർത്തി നിർണയിക്കപ്പെട്ട  മറ്റു സംസ്ഥാനങ്ങൾ നമ്മെ സഹായിക്കുന്നതിൽ പിശുക്കു കാട്ടിയില്ല... തമിഴർ, തെലുങ്കർ, കന്നടക്കാർ, പഞ്ചാബികൾ, രാജസ്ഥാനികൾ എല്ലാം സ്നേഹം എന്ന ഭാഷയിൽ നമുക്കായി ഒത്തു ചേർന്നു...

ക്രിക്കറ്റ് താരം യുവരാജ് സിംഗ് കേരളത്തിലെ ജനങ്ങൾക്ക്‌ സഹായം അഭ്യർത്ഥിച്ച വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു....  അതിന്റെ താഴെ ചേർക്കപ്പെട്ട ഒരു കമന്റ് ഇങ്ങനെയാണ് " ഞങ്ങൾ പാക്കിസ്ഥാൻകാരുടെ സഹായം എങ്ങനെയാണു എത്തിക്കുക....  നമ്മുടെ മുൻവിധികളൊക്കെ തെറ്റായിരുന്നു എന്ന് തോന്നി പോയി...  അവിടെ കൊണ്ട് തീർന്നില്ല.......അറബ് രാജ്യങ്ങളിലെ  പാകിസ്ഥാനി ടാക്സി ഡ്രൈവേഴ്സ് ആവശ്യസാധനകൾ കേരളത്തിലേക്ക് അയക്കുന്നു....  മനുഷ്യൻ മനുഷ്യനെ മനസിലാക്കി.....

ജന്മദിനത്തിൽ സൈക്കിൾ വാങ്ങാൻ നാണയത്തുട്ടുകൾ കൂടി വെച്ച കുടുക്ക നമുക്കായി ഉടച്ച  ആ ബാലികയും പഴകിയ പ്ലാസ്റ്റിക് കൂടിൽ സൂക്ഷിച്ചിരുന്ന 300 രൂപാ നൽകിയ ആ വൃദ്ധനും താൻ വിൽക്കാൻ വെച്ചിരുന്ന 50 പുതപ്പുകൾ ജനങ്ങൾക് കൈമാറിയ ആ ഉത്തരേന്ത്യക്കാരനും ഒക്കെ നന്മയുടെ ആകാശത്തെ വിശാലമായ ചിത്രങ്ങൾ ആണ്....  നിരവധി അനവധി ചിത്രങ്ങളിൽ ഉൾപെട്ടവ...
വാഹങ്ങൾ വിട്ടു നൽകിയവർ, വസ്ത്രങ്ങൾ നൽകിയവർ, മരുന്നുകൾ നൽകിയവർ അങ്ങനെ തനിക്ക് എന്ത് സാധിക്കുമോ അതെല്ലാം ചെയ്തവരാണ് നമ്മുടെ ജനത...  മറക്കില്ല.....  മറക്കരുത് നാം....

പ്രവാസികൾ..   അവർക്കു എല്ലാമാണ് പിറന്നനാട്...  കൂടെ പിറപ്പുകൾ ദുരിതം അനുഭവിക്കുന്നത് കണ്ടു നിൽക്കാൻ അവർക്കു കഴിയില്ല...... സഹതാപമല്ല മറിച്ചു സഹാനുഭൂതി......  സഹായഹസ്തങ്ങളുടെ പ്രളയമായിരുന്നു പിന്നീട്....  ആയിരങ്ങൾ പതിനായിരങ്ങൾ ലക്ഷങ്ങൾ....  കൂട്ടിവെച്ചതും കടംവാങ്ങിയതും എല്ലാം നൽകി...  നാടിനു വേണ്ടി കൈ നീട്ടി...

മഹാദുരന്തത്തിന്റെ നെഞ്ച് പിളർക്കുന്ന കാഴ്ച്ചകൾ കണ്ടു മനസ് മരവിച്ചു...
നിസ്സഹായരായി രഹസ്യമായി കരഞ്ഞ അനേകരുടെ കണ്ണുകൾക്കു പ്രത്യാശയുടെ...നന്മയുടെ...  ഒട്ടനേകം കാഴ്ചകൾ.....
സുബ്രഹ്മണ്യത്തിന്റെ മൃതദേഹം ഫെറോന പള്ളിസെമിത്തേരിയിൽ അടക്കം ചെയ്യുന്നു.....
കുരിശടിയിലെ മാതാവിന്റെ ചിത്രം മഴനയാതെ പൂജാമുറിയിൽ സൂക്ഷിച്ചു വച്ചു....
ചെളി മൂടിയ ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മുസ്ലിം സഹോദരങ്ങൾ വെടിപ്പാക്കുന്നു...
അബലമുറ്റത്തു ഈദ് നിസ്കാരം നടക്കുന്നു......
എന്റെ കേരളം...  എത്ര സുന്ദരം....

പ്രളയം തകർത്ത ചില മതിലുകൾ ഉണ്ട്....
ദൃശ്യമായവയും അദൃശ്യമായവയും.....
തന്റെ മണിമാളികയുടെ ഫ്രെമിലേക്കു അയൽക്കാരന്റെ പായൽ പിടിച്ച ഓടിട്ട മേൽക്കൂര കടന്നു വരാതിരിക്കാൻ കെട്ടിപൊക്കിയവ....
ജാതിയുടെയും  മതത്തിന്റെയും നിറത്തിന്റെയും സമ്പത്തിന്റെയും മാനദണ്ഡത്തിൽ പണിതുയർത്തിയ മറ്റ് ചിലതു.....
ഇനി ഇതൊന്നും നാം പുതുക്കി പണിയരുത്....  നമ്മുടെ ലോകം വിശാലമാകട്ടെ...

കാലം കാത്തുവെച്ച ഒരു പ്രളയം വേണ്ടി വന്നു നമുക്ക് അപരനെ കാണാൻ..
മനുഷ്യനാകാൻ...

ഇനി അയൽക്കാരനെ കാണുമ്പോൾ മന്ദഹസിക്കണം...  ഉള്ളൂ തുറന്നു സംസാരിക്കണം...
നടന്നു തളർന്നവനെ വാഹനത്തിൽ കയറ്റണം....
വിശന്നവന് വറ്റ് നൽകണം...
നമുക്കുണ്ടായിരുന്നതെല്ലാം ഒരു രാത്രി വെളുത്തപ്പോൾ നഷ്ടമായി...
അതെല്ലാം നമുക്ക് നേടണം....
നേടിക്കൊണ്ടിരിക്കുന്നു....

"പറുദീസാ നഷ്ടവും
പറുദീസാ വീണ്ടെടുപ്പും "

ലോകം പറയണം...പറയുന്നു  " അങ്ങ് ഭാരതത്തിന്റെ തെക്കേ അറ്റത്തു ഒരു സ്ഥലമുണ്ട്..... എല്ലാവർക്കും മാതൃക ആയ ഒരു സ്ഥലം...  അവിടെ പ്രളയജലം ഒഴുകിയെത്തിയപ്പോൾ അവർ അതിജീവിച്ചതു മനുഷ്യത്വം എന്ന പരിച കൊണ്ടാണ്...  ഇപ്പോൾ അവിടെ ഒഴുകുന്നതു സ്നേഹത്തിന്റെ....സാഹോദര്യത്തിന്റെ തെളിനീരാണ്...

      "   ഉട്ടോപ്യൻ കേരളം "

{വിശേഷണം കൂടി പോയിന്നു അറിയാം  ഉള്ളൂ നിറച്ചും സന്തോഷമാണ്. അതു കൊണ്ടാണ്....}
#copied..
*************************************************************
2.FORWARDED BY MATHEW K D
  [19:22, 8/22/2018] : കോട്ടയം ∙ കേരളത്തിലുണ്ടായ പ്രളയത്തിന്റെ ഉത്തരവാദിയെത്തേടിയെച്ചൊല്ലിയുള്ള വിവാദങ്ങളെ വിമർശിച്ച് യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. അണക്കെട്ടുകൾ തുറക്കുന്നതിൽ പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതു മനസ്സിലാക്കണം. എന്നാൽ ആദ്യമേ ഒരാളെ അല്ലെങ്കിൽ വകുപ്പിനെ കുറ്റവാളിയാക്കി അന്വേഷണം തുടങ്ങിയാൽ യഥാർഥ വിവരങ്ങൾ ഒരിക്കലും പുറത്തു വരില്ലെ. നാം പാഠങ്ങൾ പഠിക്കില്ലെന്നും സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.

മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്:

അണ തുറക്കുന്ന വിവാദങ്ങൾ...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാപ്രവർത്തനം അവസാനിച്ചിട്ടേ ഉള്ളൂ. 10 ലക്ഷത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ, കുറച്ചാളുകൾ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂർഖൻ പാമ്പിനെയും വരെയാണ് അവർക്കു നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടതു മുതൽ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള സർക്കാർ ഉദ്യോഗസഥർ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവർത്തിക്കുന്നു. കേരളത്തിലെ യുവാക്കൾ ഉൾപ്പടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ സഹായിക്കുന്നു. കാണുമ്പോൾ അഭിമാനമാണ്, കേൾക്കുമ്പോൾ രോമാഞ്ചവും.

ഈ ദുരന്തത്തിന്റെ കാലത്ത് മാധ്യമങ്ങൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അതും ലോകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിന്നിപ്പോൾ എല്ലാവരും 'പ്രളയത്തിന് ആരാണ് ഉത്തരവാദി?’ എന്നുള്ള ചോദ്യവുമായി രംഗത്തുണ്ട്.

ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാൽ അതിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാൻ. അങ്ങനെ അനവധി പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാൻ വേണ്ടിയല്ല. കേരളത്തിൽ ഒരു പ്രള�
[19:22, 8/22/2018] Kdm: മുരളി തുമ്മാരുകുടിയുടെ കുറിപ്പിൽനിന്ന്:

അണ തുറക്കുന്ന വിവാദങ്ങൾ...

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാപ്രവർത്തനം അവസാനിച്ചിട്ടേ ഉള്ളൂ. 10 ലക്ഷത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ, കുറച്ചാളുകൾ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂർഖൻ പാമ്പിനെയും വരെയാണ് അവർക്കു നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടതു മുതൽ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള സർക്കാർ ഉദ്യോഗസഥർ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവർത്തിക്കുന്നു. കേരളത്തിലെ യുവാക്കൾ ഉൾപ്പടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ സഹായിക്കുന്നു. കാണുമ്പോൾ അഭിമാനമാണ്, കേൾക്കുമ്പോൾ രോമാഞ്ചവും.

ഈ ദുരന്തത്തിന്റെ കാലത്ത് മാധ്യമങ്ങൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അതും ലോകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിന്നിപ്പോൾ എല്ലാവരും 'പ്രളയത്തിന് ആരാണ് ഉത്തരവാദി?’ എന്നുള്ള ചോദ്യവുമായി രംഗത്തുണ്ട്.

ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാൽ അതിന്റെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാൻ. അങ്ങനെ അനവധി പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാൻ വേണ്ടിയല്ല. കേരളത്തിൽ ഒരു പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹമുള്ള ഒരാളുമില്ല. കേരളത്തിൽ ഒരു വൻ പ്രളയം ഉണ്ടാക്കിയേക്കാം എന്ന ചിന്തയിൽ ഒരാളും ഒരു തീരുമാനവും എടുത്തിട്ടില്ല.
പക്ഷേ, നമ്മുടെ അണക്കെട്ടുകൾ എങ്ങനെയാണു മാനേജ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ തീർച്ചയായും ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കണം, തിരുത്തണം. ആദ്യമേ ഒരാളെ അല്ലെങ്കിൽ വകുപ്പിനെ കുറ്റവാളിയാക്കി നാം അന്വേഷണം തുടങ്ങിയാൽ യഥാർഥമായ വിവരങ്ങൾ ഒരിക്കലും ��
[19:23, 8/22/2018] Kdm: പുറത്തു വരില്ല, നാം പാഠങ്ങൾ പഠിക്കുകയും ഇല്ല.

അത് മാത്രമല്ല. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുന്നത്, എത്ര നന്നായിട്ടാണ് കേരളം ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ലോകം ശ്രദ്ധിക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ളവർ കേരളത്തിനു സഹായം തരികയാണ്. ഈ അവസരത്തിൽ ഒരു വിവാദം ഉണ്ടാക്കിയാൽ അതുകൊണ്ട് ഒരു മന്ത്രിയെയോ വകുപ്പിനെയോ പ്രതിരോധത്തിലാക്കാം എന്നതിലപ്പുറം ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് ഒരു ഉപകാരവും ഉണ്ടാവില്ല. എന്ന് മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും മറ്റു നാട്ടുകാരുടെ സഹാനുഭൂതിയും ദുരന്തബാധിതരിൽ നിന്ന് മാറുകയും ചെയ്യും.

ഈ പ്രളയത്തെപ്പറ്റി നമ്മൾ തീർച്ചയായും പഠിക്കണം, പക്ഷെ എനിക്ക് ഇന്നത്തെയോ ഈ മാസത്തെയോ പ്രധാന വിഷയം തീർച്ചയായും ഇതല്ല. അടുത്ത മഴക്കാലത്തിന് മുൻപ് ആ പാഠങ്ങൾ നാം പഠിച്ചാൽ മതി. ഇപ്പോൾ ഈ തുടങ്ങുന്ന വിവാദങ്ങൾ ദുരിതബാധിതരുടെ താല്പര്യങ്ങൾക്ക് എതിരാണ്.
*********************************************************
PRAളയാനന്തരം...
1. ലംബോഗിനി വിറ്റ് ടിപ്പർ വാങ്ങാൻ തീരുമാനിച്ചു.
2. ടെറസിനെക്കാൾ ഭേദം ടോറസ് ആണെന്ന് പഠിച്ചു.
3. കേരളത്തിലെ ഏറ്റവും നല്ല ജാതി അരയൻ ആണെന്ന് പഠിച്ചു.
4. സ്‌കൂളിൽ നീന്തൽ പാഠ്യവിഷയം ആക്കണമെന്ന് പഠിച്ചു.
5. പ്ലസ് ടു വിനും ബി ടെക്കിനും ഇടയിൽ ഒരു വർഷം നിർബന്ധമായും സൈനിക അഭ്യാസങ്ങളും അച്ചടക്കവും പഠിക്കണമെന്ന് പഠിച്ചു.
6. നദിക്കു കടം കൊടുത്താൽ തിരിച്ചു തരുമെന്ന് പഠിച്ചു.
7.എല്ലാ so called ദൈവങ്ങളെക്കാളും ശക്തി വരുണ ഭഗവാനാണെന്നു പഠിച്ചു.
8. തീരം ഓളത്തിനു പ്രണയിക്കാനുള്ളതാണെന്നു പഠിച്ചു.
9. "This will not happen to me syndrome" മലയാളിക്ക് കൂടുതലാണെന്ന് പഠിച്ചു.
10. ലക്ഷക്കണക്കിന് ആളുകൾക്ക് ഒരേ ഗ്രഹനില വരാമെന്ന് പഠിച്ചു .
11. സൈബർ തള്ളുകളേക്കാൾ ഫൈബർ വള്ളങ്ങളാണ് ഉപകാരപ്രദം എന്ന് പഠിച്ചു .
12. വെട്ടിനിരത്തൽ വീരനോട് sorry പറയാൻ തീരുമാനിച്ചു 
13. കാക്ക കല്ലിട്ടു ജലനിരപ്പ് ഉയർത്തിയ കഥ വീണ്ടും വായിക്കാൻ തീരുമാനിച്ചു.

ആരെങ്കിലും എന്തെങ്കിലും ഒക്കെ   കൂടുതലായി പഠിച്ചെങ്കിൽ അറിയിക്കുക. 😂😂😂
************************************************************
17/08/2018 forwarded by santhoshഎന്റെ കേരളം
എത്ര സുന്ദരം

ഭണ്ടാരം പൊളിച്ച് ദുരിദ്വാശാസ നിധിയിലേക്ക് സംഭാവന നൽകി ക്ഷേത്ര കമ്മറ്റി ....

പള്ളിയിൽ അഭയാർത്ഥി ക്യാമ്പൊരുക്കു പള്ളി കമ്മറ്റി ....

ചർച്ചുകൾ  സർക്കാരിന് വിട്ടു  നൽകി ക്രൈസ്തവ സഭകൾ ....

കൺഡ്രോൾ റൂമുകളായി പാർട്ടി ഓഫീസുകൾ ...

കണ്ണിൽ എണ്ണയൊഴിച്ചു  സർക്കാർ സംവിധാനങ്ങൾ ...

ഭക്ഷണ സാധനങ്ങളും അത്യാവശ്യ ജീവോപകരണങ്ങളും സംഘടിപ്പിച്ചു സന്നദ്ധ സംഘടനകൾ ...

ദുരന്ത  മുഖത്ത്‌ നിന്ന് അഭയാർത്ഥികളെ  സ്വന്തം വീടുകളിക്ക് ക്ഷണിച്ചു വീട്ടുകാർ ...

ദുരിതാശ്വാസ പ്രവർത്തനത്തിന് പണം പ്രശ്‌നമായി കാണരുതെന്ന് പറഞ്ഞു പ്രാവാസികൾ ...

അഭിപ്രായ വിത്യാസമില്ലാതെ ഒന്നിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യ്ത് നടപ്പിൽ വരുത്തുന്ന ഭരണ പക്ഷവും പ്രതിപക്ഷവും ...

എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞു അയൽ സംസ്ഥാനങ്ങളും കേന്ദ്രവും ....

ഉറങ്ങാതിരുന്ന് രക്ഷാ പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യം ...

മൂന്നേമുക്കാൽ കോടി ശരീരവും ഒരു മനസുമായി കേരളം ....
*******************************************
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് പോലെയുള്ള വന്‍ പ്രളയങ്ങള്‍ പതിവായി സംഭവിക്കില്ല. ഇത് പോലെ ഒരു വന്‍ പ്രളയം നടന്നത് 90 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അത് കൊണ്ട് തന്നെ ഒരു പത്തു ഇരുപത്തി അഞ്ചു കൊല്ലത്തേക്ക് നടക്കില്ല എന്ന് അനുമാനിക്കാം. അനുമാനം മാത്രമാണ്, ഒന്നും കൃത്യമായി കണക്ക് കൂട്ടാന്‍ ഒന്നും കഴിയില്ല. കാലാവസ്ഥാ വ്യതിയാനം വഴി സംഭവിക്കുന്ന മാറ്റങ്ങള്‍ കണക്ക് കൂട്ടാന്‍ കാലാവസ്ഥ വിദഗ്ദര്‍ക്ക് പോലുമാവുന്നില്ല.

പ്രതീക്ഷിക്കാതെ കണക്കില്‍ കൂടുതല്‍ പെയ്യുന്ന മഴ മരുഭൂമികളില്‍ പോലും കനത്ത ആള്‍നാശവും സ്വത്ത് വകകളുടെ നാശത്തിനും കാരണമായിട്ടുണ്ട്.  2009ലെ ജിദ്ദാ പ്രളയത്തില്‍ 200ല്‍ പരം പേര്‍ മരിച്ചു, ബില്ല്യന്‍ കണക്കിന് ഡോളര്‍ വരുന്ന വസ്തുവകകള്‍ നശിച്ചു.  അതിനു ശേഷം ഒരു ബില്ല്യനിലധികം ഡോളര്‍ ചിലവാക്കി സൗദി സര്‍ക്കാര്‍ ജിദ്ദാ നഗരത്തില്‍ drainage system സ്ഥാപിച്ചു.  എത്ര തന്നെ മഴ പെയ്താലും ആ വെള്ളം മുഴുവന്‍ ശേഖരിച്ചു ഉടന്‍ തന്നെ കടലില്‍ നിഷേപിക്കാന്‍ പ്രാപ്തമാണ് ഈ drainage system.  പക്ഷെ ഇത്രയധികം പണം ചിലവാക്കി drainage system സ്ഥാപിക്കാന്‍ കേരളത്തിനാവില്ല.  അത് പോലെ രണ്ടു വര്ഷം മുമ്പ് യൂ എ ഇയില്‍ പെയ്ത അധിക മഴയും കനത്ത സാമ്പത്തിക നഷ്ടമാണ് വരുത്തിയത്. ഭാഗ്യത്തിന് ആള്‍നാശമുണ്ടായില്ല.

ഈ പ്രളയത്തില്‍ നിന്ന് ഒരു പാട് പാഠം പഠിക്കാനുണ്ട്. വീട് നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം തൊട്ടു ആവശ്യം വീടുകളില്‍ സൂക്ഷിക്കേണ്ട രക്ഷാ സാമഗ്രികള്‍ വരെ. പുഴ ഇല്ലാത്ത പഞ്ചായത്തുകളില്‍ പോലും രണ്ടോ മൂന്നോ ബോട്ട് മേടിച്ചു ഇടുന്നത് എല്ലാം നന്നാവും.

അത് പോലെ വൈദ്യുതി ലൈനുകള്‍ പതുക്കെ പതുക്കെ ഭൂമിക്ക് അടിയിലാക്കണം. ഒരു വര്ഷം പത്തു ശതമാനം എന്ന നിലയില്‍ പത്തു വര്ഷം കൊണ്ട് പൂര്‍ത്തീകരിച്ചാലും മതി. എങ്കില്‍ ഒരൊറ്റ വര്ഷം തന്നെ സാമ്പത്തിക ബാധ്യത വരില്ല.

പുതുതായി സബ് സ്റ്റേഷന്‍ എല്ലാം സ്ഥാപിക്കുമ്പോള്‍ ഉയര്‍ന്ന പ്രദേശത്തു ഫൌന്‍ണ്ടേഷന്‍ പരമാവധി ഉയര്‍ത്തി പണിയണം.

എന്റെ പരിമിതമായ അറിവിന്റെ അടിസ്ഥാനത്തില്‍  ഒന്ന് രണ്ടു കാര്യങ്ങള്‍ പറഞ്ഞു എന്ന് മാത്രം. ഇക്കാര്യങ്ങളില്‍ എല്ലാം വിദഗ്ദ ഉപദേശം നല്‍കാന്‍ കഴിയുന്ന പരിചയ സമ്പന്നരായ നിരവധി പേര്‍ കേരളത്തിലുണ്ട്. അവരില്‍ പലരും സൌജന്യമായി തന്നെ കാര്യങ്ങള്‍ പഠിച്ചു സര്‍ക്കാരിനെ ഉപദേശിക്കാനും സന്നദ്ധരാവും. ഇത്തരക്കാര്‍ അടങ്ങുന്ന ഒരു സമിതി സര്‍ക്കാര്‍ രൂപീകരിക്കണം. ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി മാറും അവരുടെ നിര്‍ദ്ദേശങ്ങള്‍.
***************************************************
എന്റെ കേരളം
എത്ര സുന്ദരം

ഭണ്ടാരം പൊളിച്ച് ദുരിദ്വാശാസ നിധിയിലേക്ക് സംഭാവന നൽകി ക്ഷേത്ര കമ്മറ്റി ....

പള്ളിയിൽ അഭയാർത്ഥി ക്യാമ്പൊരുക്കു പള്ളി കമ്മറ്റി ....

ചർച്ചുകൾ  സർക്കാരിന് വിട്ടു  നൽകി ക്രൈസ്തവ സഭകൾ ....

കൺഡ്രോൾ റൂമുകളായി പാർട്ടി ഓഫീസുകൾ ...

കണ്ണിൽ എണ്ണയൊഴിച്ചു  സർക്കാർ സംവിധാനങ്ങൾ ...

ഭക്ഷണ സാധനങ്ങളും അത്യാവശ്യ ജീവോപകരണങ്ങളും സംഘടിപ്പിച്ചു സന്നദ്ധ സംഘടനകൾ ...

ദുരന്ത  മുഖത്ത്‌ നിന്ന് അഭയാർത്ഥികളെ  സ്വന്തം വീടുകളിക്ക് ക്ഷണിച്ചു വീട്ടുകാർ ...

ദുരിതാശ്വാസ പ്രവർത്തനത്തിന് പണം പ്രശ്‌നമായി കാണരുതെന്ന് പറഞ്ഞു പ്രാവാസികൾ ...

അഭിപ്രായ വിത്യാസമില്ലാതെ ഒന്നിച്ചിരുന്നു കാര്യങ്ങൾ ചർച്ച ചെയ്യ്ത് നടപ്പിൽ വരുത്തുന്ന ഭരണ പക്ഷവും പ്രതിപക്ഷവും ...

എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞു അയൽ സംസ്ഥാനങ്ങളും കേന്ദ്രവും ....

ഉറങ്ങാതിരുന്ന് രക്ഷാ പ്രവർത്തനം നടത്തുന്ന ഇന്ത്യൻ സൈന്യം ...

മൂന്നേമുക്കാൽ കോടി ശരീരവും ഒരു മനസുമായി കേരളം ....

ഈ ദുരന്തത്തെ നാം
അതിജീവിക്കുക തന്നെ ചെയ്യും ....

No comments:

Post a Comment