ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, June 27, 2020

#കോവിഡ്19മുന്നറിയിപ്പ്.


#കോവിഡ്19മുന്നറിയിപ്പ്.

കേരളത്തിൽ കോവിഡ് സമൂഹ വ്യാപനം 2% ത്തോളം എന്ന സൂചനയുള്ളതിനാൽ പൊതു ഇടങ്ങളിൽ മാത്രമല്ല, വീടുകളിലേക്കും നിയന്ത്രണം വ്യാപിപ്പിക്കേണ്ട ഘട്ടമെത്തിയിരിക്കുന്നു.....!

👉 കഴിവതും വീട്ടിൽ നിന്ന് ഇറങ്ങി പൊതു സ്ഥലങ്ങളിൽ പോകരുത്.

👉പുറത്തു നിന്ന് വന്നവർ സ്വയം അണുനാശനം നടത്തി മാത്രം വീട്ടിലെ വസ്തുക്കളിൽ സ്പർശിക്കുക.

👉പൊതു വാഹനങ്ങളിലെ യാത്രക്ക് സമൂഹ വ്യാപന വേളയിൽ രോഗ സാധ്യതയേറെയുണ്ട്...
ഇവർ വീട്ടിൽ തിരിച്ചെത്തിയാൽ ധരിച്ചവസ്ത്രം അലക്കാനായി പുറത്തേക്ക് മാറ്റി സോപ്പുപയോഗിച്ച് കുളിച്ച ശേഷം മാത്രം ഇരിപ്പടങ്ങളുപയോഗിക്കുക.

👉പുറത്തു നിന്ന് വാങ്ങിയ സാധനങ്ങൾ പൊതികൾ മാറ്റി സൂക്ഷിക്കുക. കഴുകാവുന്നവ സോപ്പിൽ കഴുകി എടുത്തു വെക്കാം.

👉ഫ്രിഡ്ജിൽ വെക്കുന്ന സ്റ്റീൽ പാത്രങ്ങൾ സോപ്പിട്ട് കഴുകി മാത്രം വെക്കുക.

👉വീടുകളിൽ എല്ലാ കൂടിച്ചേരലുകളും ആഘോഷങ്ങളും ഒഴിവാക്കുക. ചടങ്ങുകളും പറ്റുമെങ്കിൽ ഒഴിവാക്കുകയോ നാമമാത്രമായി മിതപ്പെടുത്തുകയോ ചെയ്യുക

👉ബന്ധു ഗൃഹസന്ദർശനം ഒഴിവാക്കുക.

👉ആരാധനാലയങ്ങളിൽ പോകാതിരിക്കുക.

👉വിവാഹസ്ഥലം, മരണവീടുകൾ എന്നിവിടങ്ങളിൽ കുട്ടികളും 60 കഴിഞ്ഞ വരും പോകരുത്.

👉28 ദിവസത്തെ ക്വാറണ്ടയിനിലുള്ളവർ മുറിക്ക് പുറത്തിറങ്ങുന്നത് കുറ്റകരമാണ്.

👉അനിവാര്യ ഘട്ടങ്ങളിൽ മാത്രം വീടിന് പുറത്തിറങ്ങുക.സമൂഹ വ്യാപന സൂചനയുള്ളതിനാൽ ഓരോ യാത്രയിലും അപകടം പതിയിരിക്കുന്നു......

#അനുസരിക്കുക
#എല്ലാംനമുക്ക്വേണ്ടിയാണ്...
#പുറത്ത്_പോകുമ്പോൾ
#മാസ്ക്_ധരിക്കുക
#സാമൂഹികഅകലംപാലിക്കുക


ശ്രദ്ധിക്കുക
____

1. കൊറോണ നിങ്ങളുടെ അടുത്തേക്ക് വരികയാണ്.
2. ആദ്യം മെല്ലെ,  പിന്നെ അതിവേഗതയിൽ. അങ്ങനെയാണതിന്റെ വരവ്.
3. കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ. 
4. എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ എത്രയോ മടങ്ങാണ് യഥാർത്ഥ കണക്കുകൾ.
5. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് അധികമൊന്നും ചെയ്യാനാവില്ല.
6. വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, ഓക്സിജൻ സിലിണ്ടറിന് വരി നിൽക്കും നമ്മൾ.
7. ആരോഗ്യ പ്രവർത്തകർ അവരും തളർന്നു വീഴും;
8. തടയാനുള്ള ഏറ്റവും നല്ല  വഴി: Social Distancing. (സാമൂഹ്യ അകലം പാലിക്കൽ). അത് മാത്രമാണ് പോംവഴി...
9. ഇത് ചെയ്തപ്പോഴാണ് ചൈന രക്ഷപ്പെട്ടു തുടങ്ങിയത്.
10. ഇതാദ്യമേ ചെയ്തതുകൊണ്ടാണ് തായ്‌വാൻ അപകടത്തിൽ പെടാതിരുന്നത്. ഇത് ചെയ്തതുകൊണ്ടാണ് ജപ്പാനും, സിംഗപ്പൂരും, തായ്‌ലാൻഡും സെയ്ഫ് ആയിരിക്കുന്നത്.
11. Social Distancing നാളെ മുതൽ പോരാ.. അകലം പാലിക്കൽ ഇന്നു മുതൽ വേണം. ഈ നിമിഷം മുതൽ.
-ഇത് മാത്രമാണ്, ഇത് തന്നെയാണ് ഇപ്പോൾ ചെയ്യാനുള്ള ഒരേ ഒരു കാര്യം.
...
മൂന്ന് പേരിൽ നിന്ന് മൂവായിരം പേരിലെത്താൻ മൂന്ന് നാല് ദിവസം മതി.
മൂന്ന് പേരെ ഐസോലൈറ്റ് ചെയ്ത്, ചികിൽസിച്ച് സ്റ്റേബിളാക്കാൻ മൂന്ന് നാല് ദിവസം മതി.
...
അതുകൊണ്ട്
എല്ലാവരും കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുക... !!!
ചെറിയ കൂട്ടം പോലും ഒഴിവാക്കുക...
😷പരിപാടികൾക്ക് ക്ഷണിക്കുന്നവരോട്  " സോറി " എന്ന് പറയാൻ മടിക്കരുത്.. മാനവരാശിയുടെ രക്ഷക്കായി സഹകരിക്കുക..🖤

ദയവായീ ഷെയര്‍ ചെയ്യ്ത് എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക.
,,,
എല്ലാ ഗ്രൂപ്പിലും ഇടുക
,,,,,,,, ഇനി അങ്ങോട്ട് വളരെ  ജാഗ്രത വേണം അതുകൊണ്ടാണ് ഈ ഗ്രൂപ്പിലും ഇട്ടത്
,,, നമ്മുടെ അടുത്ത പ്രദേശങ്ങളിൽ എല്ലാം കൂടി വരുകയാണ്.
     ####ജാഗ്രത മതി.....
        ആശങ്ക വേണ്ട ####
           

         
🙏🙏🙏🙏🙏🙏🙏🙏🙏🙏

Sunday, June 21, 2020

കോ വിഡ് കാലത്ത് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീണ്ടും updated on 22 / 06 / 2020

കോ വിഡ് കാലത്ത് യാത്ര ചെയ്യുന്നവർ  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വീണ്ടും updated on 22 / 06 / 2020 .( 1 ) കോവിഡ് രോഗിയുമായി സമ്പർക്കമുണ്ടായി എന്ന് തോന്നിയാൽ, 14 ദിവസത്തേക്ക് സ്വയം ക്വാറ ൻ റ്റൈനിൽ നിൽക്കുക.( 2 ) സമ്പർക്കമുണ്ടായി എന്നുറപ്പായാൽ, N95 / സർജിക്കൽ മാസ്ക് ( സമ്പർക്കം അല്ലെങ്കിൽ സാധാരണ മാസ്ക് മതി ) നിർബന്ധമായും കൃത്യമായും ഉപയോഗിക്കുക , കൈകൾ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക, ഒന്നര മീറ്റർ അകലം പാലിക്കുക ( 3 ) 7- 8 മണിക്കൂർ നന്നായി ഉറങ്ങുക ( 4 ) പഴങ്ങളും പച്ചക്കറികളും  അടങ്ങിയ ധാരാളം പ്രോട്ടീൻ ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുക. ( 5 ) വെജിറ്റേറിയൻ മാർ - പയർ, കടല, പരിപ്പ്,തൈര്, തുടങ്ങിയവ...., അല്ലാത്തവർ - ഇറച്ചി, മുട്ട, തുടങ്ങിയവ നല്ലതു പോലെ നിർബന്ധമായും കഴിക്കണം. (6) 10 - 15 ഗ്ലാസ് വെള്ളം ( 2 1/2 ലിറ്റർ എങ്കിലും ) ദിവസവും കുടിക്കണം. ( 7 ) വീട്ടിനുള്ളിൽ വെച്ച് അര മണിക്കൂർ വ്യായാമം ചെയ്യുക.   (8).  അമിതമായ ടെൻഷൻ ഒഴിവാക്കുക. കോ വിഡ് 5 % - 8% പേർക്കു മാത്രമേ ഗുരുതര മാവുന്നുള്ളൂ. (9) ബേക്കറി ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, കോള തുടങ്ങിയവ ഒഴിവാക്കുക. (10) പുകവലി, മദ്യപാനം, പാൻപരാഗ്, പുകയില മുറുക്ക് ഈ ശീലങ്ങൾ ഒഴിവാക്കൂ.🗣️...... തിരുവനന്തപുരത്തെ ഡോക്ടർ രാജേഷ് കുമാർ അവതരിപ്പിച്ച വീഡിയോ യെ അടിസ്ഥാനപ്പെടുത്തി Tips Disastermanagement Group നു വേണ്ടി സി.കെ രാധാകൃഷ്ണൻ  മാസ്റ്റർ തയ്യാറാക്കിയത്.updated on 22 / 06/ 2020.  ( ഇത്തരം കുറിപ്പുകളും ദുരന്ത നിയന്ത്രണവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും www.tipsdisastermanagement.blogspot.com എന്ന ബ്ലോഗിൽ നിന്ന് വായിക്കാവുന്നതാണ്.)

രക്തത്തിന് വേണ്ടി ആവശ്യം വന്നാൽ

BLOOD DONATION ON FATHERS'DAY 21/06/2020

BLOOD DONATION  KANNUR -CONTACT NUMBER : AJEESH ALAKODE  9526051365


ര ക്തത്തിന് വേണ്ടി ആവശ്യം വന്നാൽ ആശുപത്രിയിൽ രോഗിയുടെ കൂടെയുള്ളവർക്ക് എന്റെ നമ്പർ കൊടുക്കുക. നിങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു. ബാക്കി കാര്യങ്ങൾ ഞാൻ റെഡിയാക്കാം.-ajeesh

1.CKR
2.റോയി ആലക്കോട്
3.ഗണേശൻ പണ്ണേരി
4.വിപിൻ വിശ്വൻ
5.ബിബിൻ ഭാസ്ക്കർ
6.മനു മണാട്ടി
7.ബാബു കീച്ചറ


ഇത്രയും പേരാണ് ഇക്കാര്യത്തിന് വേണ്ടി എന്നെ വിളിച്ചത്.4 പേർ ഒന്നിലധികം തവണ വിളിച്ചു. എല്ലാരും ഒരു രോഗിയെ സഹായിക്കാനുള്ള  വെപ്രാളം കൊണ്ടാണ് വിളിക്കുന്നത്. നല്ലത് തന്നെ. പക്ഷെ എന്റെ കാര്യം ദയനീയമാണ്. എന്റെ തൊഴിലിനിടയിൽ കിട്ടുന്ന സമയം കൊണ്ടാണ് ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇടപെടുന്നത്.പലപ്പോഴും തൊഴിൽ മാറ്റി വെക്കേണ്ടിയും വരാറുണ്ട്. അതൊന്നും കുഴപ്പമുള്ള കാര്യമല്ല. ഇത് പോലെ ഒട്ടനവധി രോഗികൾക്ക് വേണ്ടി അവരുടെ ബന്ധുക്കൾ വിളിക്കാറുണ്ട്. ഏറ്റവും ചുരുങ്ങിയത് ഒരു 10 പേരെങ്കിലും ഒരു ദിവസം വിളിക്കും. വരുന്ന വിളികൾക്കൊക്കെ പരിഹാരം കണ്ടെത്താൻ ഇന്ന് വരെ സാധിച്ചിട്ടുമുണ്ട്.

പറഞ്ഞു വരുന്നത്,
രക്തത്തിന് വേണ്ടി ആവശ്യം വന്നാൽ ആശുപത്രിയിൽ രോഗിയുടെ കൂടെയുള്ളവർക്ക് എന്റെ നമ്പർ കൊടുക്കുക. നിങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു. ബാക്കി കാര്യങ്ങൾ ഞാൻ റെഡിയാക്കാം. രോഗിക്ക് രക്തം കിട്ടാതെ ഒരിക്കലും ബുദ്ധിമുട്ടേണ്ടി വരില്ല.

നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ ചിലപ്പോൾ ഇടപെടാൻ കഴിഞ്ഞു എന്ന് വരില്ല. നിങ്ങൾ 9 മണിക്ക് രക്തത്തിന്റെ ആളെ എത്തിക്കണമെന്ന് പറഞ്ഞാൽ ഏത് ആശുപത്രിയിൽ ആണോ രക്തം വേണ്ടത് അവിടെയുള്ള ബ്ലഡ് ബാങ്കിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. അവിടെ സ്റ്റോക്ക് ഉണ്ടെങ്കിൽ (രോഗിയുടെ ബന്ധുക്കളോട് സ്റ്റോക്ക് കുറവാണ് എന്നേ മിക്കവാറും പറയൂ) രക്തം റെഡിയാക്കുന്നതിന് കുറച്ച് സാവകാശം ലഭിക്കും. രക്ത ഘടകങ്ങൾ (പ്ലേറ്റ്ലെറ്റ്, പ്ലാസ്മ, PRBC etc) ആണ് വേണ്ടതെങ്കിൽ സ്റ്റോക്ക് ഇല്ലെങ്കിൽ കംപോണന്റ് സെപ്പറേഷൻ പ്രൊസീജിയർ നടക്കുന്നതിന് മുൻപ് രക്തദാതാവിനെ എത്തിക്കും. എല്ലാ ബ്ലഡ് ബാങ്കുകളിലും ഇത് എല്ലാ ദിവസവും ഒരേ സമയത്താണ് നടക്കുക. മിക്കവാറും 1 മണി, 2 മണി ഇങ്ങനെയൊക്കെയാണ് സമയം. ഏത് രോഗിക്കായാലും ഈ നിശ്ചയിച്ച സമയത്തിനുള്ളിൽ രക്തം എത്തിച്ചാൽ മതിയാവും.
ക്രിട്ടിക്കൽ സ്റ്റേജിലുള്ള - രക്തം കിട്ടിയില്ലെങ്കിൽ രോഗിയുടെ ജീവൻ നഷ്ടപ്പെടും എന്ന അവസ്ഥ വന്നാൽ സ്പോട്ട് ടെസ്റ്റ് ചെയ്ത് (രക്തം എടുത്തയുടനെ ടെസ്റ്റ് ചെയ്ത് രോഗിക്ക് നൽകുന്ന രീതി) രോഗിക്ക് രക്തം ലഭ്യമാക്കും.ഇങ്ങനെ വരുമ്പോൾ മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ രക്തദാതാവിനെ എത്തിക്കേണ്ടി വരിക.

ഇതൊക്കെയാണ് സാധാരണ അവലംബിക്കുന്ന രീതി.
ഇത്രയും പറഞ്ഞത് രക്തം എന്ന് കേട്ടാൽ ഉണ്ടാവുന്ന വെപ്രാളം ഒഴിവാക്കാനാണ്. അസഹ്യമായി തോന്നുന്ന ഫോൺ വിളി മാമാങ്കം ഒഴിവാക്കാനാണ്.

ഏവർക്കും 
നന്ദി..... സ്നേഹം...

അജീഷ്



അജീഷ്  , പ്രത്യേക സന്തോഷം. ഉനൈസ്, മുൻസീർ എന്നിവരോടും നമ്മുടെ ഗ്രൂപ്പിന്റെ സ്നേഹം അറിയിക്കണേ. പോസ്റ്റിട്ടതുമുതൽ  കൂടിയാലോചനകളും, ഫോൺ വിളികളുമായി ഒത്തുകൂടിയ എല്ലാ സുഹൃത്തുക്കളോടും ( വിക്രമേട്ടൻ , രാമകൃഷ്ണൻ ചേട്ടൻ, ഗണേശൻ, വിപിൻ, രാജേഷ് സാർ, അജീഷ് ,...), DYFI, ബ്ലഡ് ഡോണേ സ് ഫോറം - കണ്ണൂർ എന്നീ സംഘടനകളോടും പ്രത്യേക സന്തോഷം രേഖപ്പെടുത്തുന്നു.- CKR

How we coordinated !


രക്തദാനം ഉൾപ്പെടെ മനുഷ്യ സാധ്യമായ വളണ്ടിയർ പ്രവർത്തനങ്ങൾ ഏകോപ്പിക്കുകയും നടപ്പിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് നമ്മുടെ ഗ്രൂപ്പിന്റെ പ്രവർത്തന രീതി എന്ന്  ഗ്രൂപ്പം ഗ ങ്ങളെ ഓർമിപ്പിക്കുന്നു. അത്തരത്തിലുള്ള പോസ്റ്റുകൾക്ക് കൃത്യമായ പ്രതികരണം നൽകാൻ ശ്രദ്ധിക്കണമെന്നും അപേക്ഷിക്കുന്നു. ❤️- CKR
*****
കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ കിടക്കുന്ന വൃദ്ധനായ രോഗിക്ക് A + രക്തം അടിയന്തിരമായി നൽകേണ്ട ആവശ്യം ഉണ്ട്. ആശുപത്രിയിൽ ഇപ്പോൾ രക്തം സ്റ്റോക്ക് തീർന്ന അവസ്ഥയാണ്. രക്തം ദാനം ചെയ്യാൻ ആരെങ്കിലും മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ 9447641601 , 9447739033. - CKR , 8.30 AM,21/6/2020
********ഈ പോസ്റ്റ്   ഇപ്പോൾ വായിച്ച രാജേഷ് സാർ ( പാടിച്ചാൽ, പയ്യന്നൂർ) ഫോണിൽ വിളിച്ചു രക്തദാന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നമ്മുടെ ഗ്രൂപ്പിന്റെ സ്നേഹം അറിയിക്കുന്നു.❤️❤️❤️🙏🏿


Monday, June 8, 2020

COVID -19 സന്നദ്ധ പ്രവർത്തകരുടെ അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രസിദ്ധീകരണത്തിന്     
                                                                                             05/06/2020

                      നാഷണൽ ഹെൽത്ത് മിഷൻ കണ്ണൂർ COVID -19 പ്രതി രോധ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവർത്തകരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. നഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ വിദ്യാർഥികൾ,MSW വിദ്യാർത്ഥികൾ, Dental & Medical വിദ്യാർത്ഥികൾ, മെഡിക്കൽ/പാരാമെഡിക്കൽ മേഖലയിൽ പരിചയമുള്ള വ്യക്തികൾ,NSS / NCC വളണ്ടിയർ, രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനാംഗങ്ങൾ , NGO അംഗങ്ങൾ മുതലായവരിൽനിന്നും  നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

               അപേക്ഷകർ http://www.nhmkannur.in/jobs/volunteerregഎന്ന വെബ്സൈറ്റിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
                                                                                                               


                                                                                                                   ജില്ലാ പ്രോഗ്രാം മാനേജർ
                                                                                              നാഷണൽ ഹെൽത്ത് മിഷൻ -കണ്ണൂർ
**************************************************************************

[11:00, 09/06/2020] Radhakrishnan C K 😁: urgentഅറിയിപ്പ്: 18നും 40നും ഇടക്കു വയസുള്ളവർ വളണ്ടിയറാകാൻ അപേക്ഷിക്കുക. കോവിഡുമായി ബന്ധപ്പെട്ട് ക്വാറന്റൈൻ ചെയ്യപ്പെടുന്നവർക്ക് സാമൂഹ്യ അകലവും മറ്റു മുൻകരുതലുകളും സ്വീകരിച്ച് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച്  സഹായങ്ങളെത്തിക്കുക എന്നതാണ് ജോലി. 7 ദിവസം തുടർച്ചയായ സേവനം, പിന്നീട്  14 ദിവസം ക്വാറന്റൈൻ , സേവനം നടത്തിയ ദിവസങ്ങൾക്ക് സർട്ടിഫിക്കറ്റ് ഇതൊക്കെയുണ്ട്. കൂടുതൽ വിശദാംശങ്ങൾ മുകളിലത്തെ പോസ്റ്റിൽ ⬆️വായിക്കുക. IRPC കൊട്ടയാട് യൂനിറ്റിൽ നിന്ന് 10 ചെറുപ്പക്കാരെയെങ്കിലും നൽകണമെന്നാണ് ഇന്നലെ ചേർന്ന  സോണൽ കമ്മിറ്റി യോഗം നിർദ്ദേശിച്ചിരിക്കുന്നത്. യൂനിറ്റിൽ നിന്നുള്ളവർക്ക് കരുവഞ്ചാൽ മേഖലയിൽ പ്രവർത്തിച്ചാൽ മതിയാകും. യൂനിറ്റ് അംഗങ്ങൾ താൽപര്യമുള്ളവരെ കണ്ടെത്തി പേരു് ,ഫോൺ നമ്പർ എത്രയും പെട്ടെന്ന് എന്നെ അറിയിക്കണം .പേര്, പ്രായം, ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ അറിയിച്ചാൽ ഞാൻ രജിസ്റ്റർ ചെയ്യാൻ സഹായിക്കാം. യൂനിറ്റ്  എക്സിക്യൂട്ടിവ് അംഗങ്ങൾ ഓരോരുത്തരും 2 വളണ്ടിയർമാരുടെ  പേരെങ്കിലും (അവരെ ബന്ധപ്പെട്ട ശേഷം )  നിർദ്ദേശിച്ചാൽ നല്ലത്. നാളെ 4 മണിക്കുള്ളിൽ നമുക്ക് 10 പേരെയെങ്കിലും രജിസ്റ്റർ ചെയ്യിക്കണം - CKR 9/6/ 2020
[11:00, 09/06/2020] Radhakrishnan C K 😁: അറിയിപ്പ് വായിച്ചവർ പ്രതികരിക്കുക. തയ്യാറായ വളണ്ടിയർമാരുടെ പേരു്, പ്രായം, വിലാസം, ഇ മെയിൽ ( ഉണ്ടെങ്കിൽ മതി ), ഫോൺ നമ്പർ ഇവ ഉടൻ അയച്ചുതരിക.ഞാൻ രജിസ്റ്റർ ചെയ്യാൻ സഹായിക്കാം.- CKR 9/6/20

********************************************************************
REGD C/O CKR[08:16, 10/06/2020] Radhakrishnan C K 😁:

CHAPPARAPPADAVAU PANCHAYATH

SHAJI PP REGD WITH NO.434
Sandeep regd with no. 511
SUNEESH REGD WITH NUMBER 512
LITHU REGD WITH NUMBER 513
BIJU REGD WITH NUMBER 515