ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

ON FOOD MANAGEMENT 19082018

#Food

അതിപ്രധാന മെസേജ്:

അടിയന്തിരമായി മറ്റൊരു പ്രവർത്തനം ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നു. ഇപ്പോഴുള്ള ഏറ്റവും ക്രൂരദയനീയമായ ഒരു കാഴ്ച്ച കേടായിപ്പോകുന്ന ഭക്ഷണമാണ്. പല വ്യാജ ഭക്ഷണാവശ്യങ്ങളിലും വിശ്വസിച്ച് ആയിരക്കണക്കിനു ഭക്ഷണപ്പൊതികൾ അവകൊണു ചെല്ലുമ്പോൾ അവിടെ ആവശ്യമുണ്ടാവില്ല.കേടുവന്ന് ഭക്ഷണം പോകുന്നതോടെ ഉണ്ടാക്കിയവർ നിരാശരായി പണി നിർത്തിപ്പോകുന്നു. നാലു ദിവസം ഭക്ഷണമില്ലാതെ ജലമദ്ധ്യത്തിൽ മനുഷ്യർ നിലവിളിക്കുമ്പോൾ ഒരു വശത്ത് ഭക്ഷണം കേടായിപ്പോവുകയാണ്. ഇത് പ രി പരിഹരിച്ചേ തീരൂ. അതാണീ പോസ്റ്റ്.

നൂറിൽപ്പരം ഉണർന്നിരിക്കുന്ന അംഗങ്ങളുടെ ഒരു ഫുഡ് കമ്മറ്റി ഈ പോസ്റ്റിലെ കമൻറുകളിൽ ജോലി ചെയ്യാൻ തയ്യാറായി നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇനി ശ്രദ്ധിക്കുക:

താഴെക്കാണുന്ന ലളിതമായ വെബ്സെറ്റ് ഫീൽഡിൽ രണ്ട് കാര്യങ്ങൾ ഫിൽ ചെയ്യാം:

1) ഭക്ഷണം ആവശ്യമുള്ള ക്യാമ്പുകൾ
2) ഭക്ഷണം കയ്യിലുള്ള സംഘങ്ങൾ

ഇവിടെ ചേർക്കപ്പെടുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഫുഡ് കമ്മറ്റി വിളിച്ച് പരിശോധിച്ച് ഭക്ഷണാവശ്യവും ഭക്ഷണ ലഭ്യതയും തമ്മിൽ ബന്ധിപ്പിക്കും. ഭക്ഷണം ആവശ്യമുള്ളവരും ഭക്ഷണം കയ്യിലുള്ളവരും അതാത് ഫീൽഡുകൾ ഫിൽ ചെയ്യുക.

ഇതു വായിക്കുന്ന നിങ്ങളോരോരുത്തരും, നിങ്ങളുടെ കയ്യിലെത്തുന്ന ഭക്ഷണ സംബന്ധമായ ഏതാവശ്യവും വിവരവും ഈ പോസ്റ്റിൽ കമൻറ് ചെയ്യുക. ആധികാരികത നോക്കണ്ട, അത് ഫുഡ്കമ്മറ്റി പരിശോധിക്കും.

ഇനി ഒരു ഭക്ഷണപ്പൊതി പാഴായിപ്പോകരുത്. വേഗമാകട്ടെ!

ഭക്ഷണം ആവശ്യമുള്ളവർ ഇവിടെ:

https://tinyurl.com/foodemergency

ഭക്ഷണ വിതരണത്തിന് തയ്യാറുള്ളവർ ഇവിടെ:

https://tinyurl.com/distributefood

No comments:

Post a Comment