ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

FALSE PROPOGANDA

വാട്ട്സാപ്പിലെ ഏതോ പരോപകാരി ഇറക്കി വിട്ട വില്ലനാണ് ഈ സാധു. ചട്ടുകത്തലയൻ താപാമ്പ്.  - ഒറ്റ ഒന്ന് മതി 100 പേരെ കൊല്ലാൻ. ഭക്ഷണത്തിലൂടെ ഉള്ളിലെത്തിയാൽ മരിച്ചതു തന്നെ- ചവിട്ടി കൊല്ലരുത് - വിഷം പരക്കും എന്നൊക്കെയാ തള്ളിയിരിക്കുന്നത്- ശുദ്ധ അസംബന്ധമാണത്.
.വെള്ളം കെട്ടി നിൽക്കുന്ന ഇടങ്ങളിൽ, ഈർപ്പമുള്ള സ്ഥലങ്ങളിൽ, വീടിനുള്ളിലും  കാണാൻ സാദ്ധ്യതയുള്ള കുഞ്ഞ് ജീവിയാണ് - തപാമ്പ് - ചട്ടുകത്തലയൻ എന്നൊക്കെ വിളിക്കുന്ന ബൈപാലിയം. ഇതും കൊടും വിഷമുള്ളതാണ്  എന്ന പേടിപ്പിക്കുന്ന മെസേജുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രളയ ദുരന്തത്തിലുള്ളവരക്ക് അനാവശ്യ ഭയം ഉണ്ടാക്കാനേ ഇത് സഹായിക്കൂ. പേരിൽ ഒരു പാമ്പുള്ളതിനാൽ പണ്ടാരോ പറഞ്ഞുണ്ടാക്കിയ ഒരു കഥയാണ്. അതിൽ വളരെ കുറച്ചേ വാസ്തവമുള്ളു. ടെട്ര ഡോ ടോക്സിൻ എന്ന ന്യൂറോ ടോക്സിൻ ഇവയിൽ വളരെ വളരെ ചെറിയ അളവിൽ ഉണ്ടെന്നത് വാസ്തവമാണെങ്കിലും മനുഷ്യർക്ക് മാരകമോ അപകടകരമോ അല്ല. കേരളത്തിൽ ഇതു വരെ ബൈപാലിയം വിഷബാധയേറ്റ് ആരെങ്കിലും മരിച്ചതായോ ഗുരുതരാവസ്ഥയിലെത്തിയതായോ റിപ്പോർട്ട് ഇത്രയും വർഷത്തിനിടയിൽ  ഇല്ല.
ബൈപാലിയത്തെക്കുറിച്ച് ദേശാഭിമാനി അക്ഷരമുറ്റത്തിൽ ക്ലോസ് വാച്ചിൽ  എഴുതിയത് റി പോസ്റ്റ് ചെയ്യുന്നു.

അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല കണ്ടാൽ  കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും . അത്പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ  തവിട്ടോ നിറമുള്ള  വഴുക്കലുള്ള  മിന്നുന്ന സുന്ദര  ശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം  കഴുത്തുമുതൽ  നെടുനീളത്തിൽ മേൽഭാഗത്ത് കടും നിറത്തിൽ   വരകൾ . അടിഭാഗം ഇളം ചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും.  ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു.  നമ്മുടെ നാട്ടിൽ പറമ്പിലും തൊടിയിലും മഴക്കാലത്ത് ഇവയെ ധാരാളം കാണാം.  താപാമ്പ് , ചട്ടുകത്തലയൻ എന്നൊക്കെയുള്ള നാട്ട്പേരുകൾ കൂടാതെ  ചോറുവാർക്കാൻ ഉപയോഗിക്കുന്ന അടച്ചൂറ്റിക്കഷണത്തിന്റെ രൂപമുള്ളത്തിനാൽ അടച്ചൂറ്റിപാമ്പ് എന്നും ചിലയിടങ്ങളിൽ പേരുണ്ട്. . പിക്കാസിന്റെ പോലെ രണ്ട് ഭാഗത്തേക്ക് പിരിഞ്ഞ പരന്ന തലയുള്ളതിനാലാണ്  ഈ വിഭാഗം വിരകളുടെ ജീനസിന്  ബൈപാലിയം (Bipalium) എന്ന പേരുകിട്ടിയത്. . ബൈ എന്നാൽ രണ്ട് എന്നും പാല എന്നാൽ മൺകോരി എന്നും ലാറ്റിനിൽ അർത്ഥമുണ്ട്.

മണ്ണിരകളാണ് പഹയരുടെ മുഖ്യഭക്ഷണം. മണ്ണിരപോയ വഴികൾ തിരിച്ചറിഞ്ഞ് പിന്തുടർന്നാണ് ബുദ്ധിപരമായ ഇരതേടൽ ആക്രമണം .അതിന് സഹായിക്കുന്നത് ഇഷ്ടമുള്ളപോലെ ചലിപ്പിക്കാനാകുന്ന പരപ്പൻ തലയാണ്.  മണ്ണിരയെ അടുത്ത്കിട്ടി, ചട്ടുത്തലകൊണ്ട് തൊട്ടറിഞ്ഞാൽ പിന്നെ വജ്രപ്പശകൊണ്ട് ഒട്ടിയപോലെ  ഒന്നൊന്നരപിടുത്തമാണ്. വഴുതിപ്പിടയുന്ന മണ്ണിരയുടെ  ശരീരം നീളത്തിൽ  പിണച്ച് ചുരുണ്ട്  ഒരുതരം ധൃതരാഷ്ട്രാലിംഗനം നൽകും . മസിൽ പവറിനാലും  പശപശപ്പുള്ള  ശരീരദ്രവങ്ങൾ കൊണ്ട് ഒട്ടിപ്പിടിപ്പിച്ചും , രക്ഷപ്പെടാൻ പെടാപ്പാട് നടത്തുന്ന ഇരയെ വരുതിയിലാക്കും.  മണ്ണിരയെ ചുരുട്ടിക്കൂട്ടിയശേഷമാണ് അടുത്തപണി. താപാമ്പിന്റെ വായ തലയിലല്ല, നെഞ്ചത്താണ് .കീറ് വാതുറന്ന്  അണ്ണാക്ക് പുറത്തേക്കിട്ട്  ഉള്ളിലെ  എൻസൈമുകൾ  ശർദ്ദിച്ചുകൂട്ടും. മണ്ണിരയുടെ സ്നിഗ്ധശരീരം  അതുപയോഗിച്ച് ദഹിപ്പിച്ച്  കുഴമ്പാക്കും.  വായവിടവിലൂടെ മണ്ണിര  സത്തെല്ലാം സിലിയ ചലനം വഴി  വലിച്ച് അകത്താക്കും . നമ്മളൊക്കെ തിന്നശേഷമാണ് ഭക്ഷണം ദഹിപ്പിക്കുന്നതെങ്കിൽ ഈ ചങ്ങാതി  ദഹിപ്പിച്ച ശേഷം ഭക്ഷണം  വലിച്ചകത്താക്കുകയാണ് ചെയ്യുക എന്ന് സാരം ..  എല്ലാം കൂടി അരമണിക്കൂറെടുക്കും ഒരു ഭീകര ശാപ്പാടിന്. .ഒരു മണ്ണിരയെ തിന്നാൽ പിന്നെ മൂന്നുമാസം പട്ടിണിയായാലും പ്രശ്നമില്ല.  താപാമ്പിന്റെ ദേഹത്തെ ദ്രവങ്ങളുടെ   അരുചിമൂലം സാധാരണ പക്ഷികളും മറ്റും ഇവരെ ഭക്ഷിക്കാതെ ഒഴിവാക്കും. സ്വന്തം വർഗ്ഗക്കാരെ ശാപ്പിടുന്ന കനാബോളിസ സ്വഭാവം ചിലയിനം ബൈപാലിയം സ്പീഷിസുകൾ …

No comments:

Post a Comment