ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

WEATHER UPDATE

 WEATHER UPDATE : 4/11/2018 : 8 ആം തീയതി  വരെ മഴ കേരളത്തിൽ പല ജില്ലകളിലും എല്ലാദിവസവും ചെറിയ തോതിൽ ഉണ്ടാകാം . for details click here

ഭയപ്പെടാൻ ഇനി മഴയില്ല !

ഇന്നൊരു ദിവസം കൂടി നാം ദൃഢ നിഴ്ചയതോടെ,  ഒരുമയോടെ നിൽക്കണം .
 കടലിനോടു അടുത്തുള്ള Trichur, Irinjalakuda, Ernakulam, Allappuzha, Quilon, Trivandrum  ഭാഗങ്ങളും,  പാലക്കാട്,  കോട്ടയം ജില്ലകളിലും  മഴയുടെ ശക്തി ഇന്ന് (17/08/2018) ഉച്ച കഴിഞ്ഞാലുടൻ ദുർബലപെടും .
കാസർഗോഡ് അഴീക്കൽ കോഴിക്കോട് പൊന്നാനി എന്നിവടങ്ങളിൽ രാത്രി ഒൻപതു വരെ ശരാശരിയേക്കാൾ ശക്തിയുള്ള മഴയാണ്.  ഇന്ന്(17/8) രാത്രി പത്തു മണി കഴിഞ്ഞാൽ ഇവിടങ്ങളിലും മഴ ദുർബല പെടും . നാളെ(18/8)  ഉച്ചയോടെ കോഴിക്കോടിനും പൊന്നാനിക്കുമിടയിൽ വീണ്ടും മഴ അല്പം ശക്തി പ്രാപിക്കും. ഇത് 18/08 പാതി രാത്രി വരെ തുടരും . മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ഇന്ന് ഉച്ച കഴിഞ്ഞാൽ പിന്നെ ശക്തി പ്രാപിക്കില്ല .  നമുക്ക് ഭീഷണിയായി ചുഴലിക്കാറ്റോ പേമാരിയോ ഒന്നും തന്നെ അറബി കടലിലോ ബംഗാൾ ഉത്കടലിലോ ഇല്ല . വടക്കൻ മഹാരാഷ്ട്ര തെക്കൻ ഗുജറാത്തു മേഖലയിൽ നിൽക്കുന്ന ഒരു ചെറിയ ന്യൂന മർദ്ദം  മഴ മേഘങ്ങളേ   അങ്ങോട്ട്  വലിക്കുന്നു . ഗോവ ,   മഹാ രാഷ്ട്ര ഗുജറാത്തു തീരങ്ങളിലാണ് ഇന്ന് മുതൽ  കാറ്റും  മഴയും.
ഇന്ന് ഏറ്റവും അധികം  പെയ്യുന്ന മഴ 7 സെന്റി മീറ്ററും നാളെ 4 സെന്റി മീറ്ററും മാത്രം.

ഇടുക്കി ഡാമിന്റെയോ മുല്ല പെരിയാർ  ഡാമിന്റെയോ ശക്തിയിൽ  നടത്തുന്ന  കു പ്രചാരണത്തിൽ  ആരും  ഭയപ്പെടരുത് !  ഇനി പെയ്യുന്ന മഴയെയും താങ്ങി നിർത്താനുള്ള ശക്തി അവയ്ക്കുണ്ട് ! 

ഇനിയങ്ങോട്ട് ആരും അപകടങ്ങളിൽ സ്വയം പോയി വീഴരുത്, ജല നിരപ്പ് ഉടനെ തന്നെ കുറഞ്ഞു തുടങ്ങും. വെള്ളം  പൂർണമായി ഇറങ്ങുന്നത് വരെ സുരക്ഷമായ സ്ഥലങ്ങളിൽ മാറി താമസിക്കുക ശുചിത്വമാണ് ഇനി നാം നോക്കേണ്ടത് . Capt.Noble Pereira . (Metogroup WX, Skymet WX, INSAT Map എന്നിവടങ്ങളിലെ  ഡാറ്റകോർത്തിണക്കി തയ്യാറാക്കിയത്

No comments:

Post a Comment