ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

RESCUE and relief REPORTS 2019


nss kasargod


വയനാടൻ ചുരം കയറിയ സ്നേഹ വണ്ടി.
കഴിഞ്ഞ ആഴ്ചയുണ്ടായ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാട് ജില്ലയിലെ  ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് സാധനങ്ങൾ എത്തിയ്ക്കാൻ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം കാസർഗോഡ് ജില്ലയിലെ എൻ.എസ്.എസ്.ടീം പുറപ്പെടുമ്പോൾ അതിൽ ഞാനും ഉണ്ടായിയിരുന്നു. എകദേശം പത്ത് ലക്ഷം രൂപയുടെ സാധനങ്ങളാണ് ജില്ലയിലെ അൻപത് എന്ന് എസ്.എസ്. യൂനിറ്റുകൾ സമാഹരിച്ച് നൽകിയത്. അതിരാവിലെ മാനന്തവാടി സ്കൗട്ട് ഭവനിൽ എത്തിയ ഞങ്ങൾക്ക് മാനന്തവാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരും അവരുടെ പോഗ്രാം ഓഫിസർ സംഗീത ടീച്ചറും പി.എ.സി മെമ്പർ രവീന്ദ്രൻ മാഷും ഊഷ്മ ഉമായ സ്വീകരണം നൽകി. പ്രാതൽ  ഒരുക്കിയത് കുട്ടികൾ തന്നെയാണ്. മാനന്തവാടി സ്കൂൾ ഒരു ദുരിതാശ്വാസ ക്യാമ്പായിരുന്നു. ഞങ്ങൾ കൊണ്ടുവന്ന സാധനങ്ങൾ ആവശ്യമുള്ളത്ര അവിടെ കൈമാറി. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ക്ലസ്റ്ററിലെ ശ്രീധരൻ മാഷും കുട്ടികളും പി.ഒ.മാരും അവിടെ സാധനങ്ങൾ കൈമാറി. എൻ.എസ്.എസ്. കുടുംബത്തിന്റെ  അടുത്ത ലക്ഷ്യം വയനാട്ടിലെ കൂടുതൽ ആളുകൾ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പായ പനമരം ഗവ: ഹയർ സെക്കണ്ടറി സ്കൂളായിരുന്നു. സർവതും തകർത്ത് എത്തിയ പ്രളയജലം ഒഴുകിയ വഴികളിലൂടെ ഞങ്ങൾ പനമരത്തെത്തി.വയനാട് ജില്ലാ കൺവീനർ ഷാൽ സാർ .പി.എ.സി മെമ്പർ രാജേന്ദ്രൻ സർ. സാജീദ് സർ, പനമരത്തെ പോഗ്രാം ഓഫീസർ സജീവൻ സർ എന്നിവരും അവിടുത്തെ വളണ്ടിയർമാരും ഞങ്ങളെ സ്വീകരിച്ചു.. പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ കൊണ്ട് നിറഞ്ഞിരുന്നു സ്കുൾ. തൊട്ടടുത്ത് ഒന്നുമറിയാത്തവളെ പോലെ പനമരം പുഴ ഒഴുകി കൊണ്ടിരിയ്ക്കുന്നു. കുട്ടികൾ തന്ന കട്ടൻ കാപ്പി കുടിച്ച് കൊണ്ടുവന്ന സാധനങ്ങൾ എൻ.എസ്.എസിന്റെ കലക്ഷൻ സെന്ററിൽ ഏൽപ്പിച്ചു.പീന്നീടാണ് ഞങ്ങൾ യഥാർത്ഥ പ്രളയബാധിത പ്രദേശമായ നീരട്ടാടിയിൽ എത്തിയത്.പ്രളയം കയറിയ വീടുകളിലേയ്ക്ക് ആളുകൾ വന്നു തുടങ്ങിയതേ ഉള്ളു. പ്രളയത്തിന്റെ അടയാളങ്ങൾ വീടിന്റെ ചുമരിൽ കാണാമായിരുന്നു. സാധനങ്ങളെല്ലാം നശിച്ചിരുന്നു.അത് കണ്ട് മടങ്ങാൻ ഞങ്ങൾക്കായില്ല. എട്ടു വീടുകൾ ഞങ്ങൾ കഴുകി വൃത്തിയാക്കി. ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു പലർക്കും.ഇരുപതോളം വീടുകളിൽ അത്യാവശ്യമായ സാധനങ്ങൾ ഞങ്ങൾ നല്കി. എന്ത് കൊടുത്താലും അവിടെ മതിയാകില്ലായിരുന്നു. കൂടുതലും അവിടെ ആദിവാസി വിഭാഗക്കാരായിരുന്നു. അവരുടെ കുട്ടികളുടെ കണ്ണുകൾ ഞങ്ങളെ തന്നെ നോക്കിയിരുന്നു.കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഇവർക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. അതിൽ നിന്ന് കരകയറുബോഴാണ് വീണ്ടും വെള്ളമെത്തിയത്.ഇനി ഒരു വരവ് ഉണ്ടാക്കരുതെന്ന് മനസ്സിൽ പറഞ്ഞ് ഞങ്ങൾ അവിടെ നിന്ന് മടങ്ങി. പനമരം സ്കൂളിൽ എത്തിയപ്പോഴെക്കും സജീവൻ സാറിന്റെ കുട്ടികൾ കൊണ്ടുവന്ന പൊതിച്ചോറ് ഞങ്ങളെ കാത്തു നിന്നു. സ്നേഹത്തിന്റെ മാധുര്യം ഞങ്ങൾ ആസ്വദിച്ച് കഴിച്ചു. ഞങ്ങൾ മടങ്ങാൻ തുടങ്ങുമ്പോൾ തന്നെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ആളുകൾ മടങ്ങിയിരുന്നു. അവരെ കാത്തിരിയ്ക്കുന്നത് ദുരിതങ്ങളാ ണെങ്കിലും ക്യാമ്പിൽ നിന്ന് കിട്ടിയ സാധനങ്ങൾ താത്ക്കാലിക ആശ്വാസമാകും തീർച്ച.ജീവിതത്തലെ മറ്റൊരു പ്രധാന ദിവസം കൂടി കഴിയുന്നു. ജീവിതത്തിന്റെ നിസ്സഹായത ഒരിക്കൽ കൂടി കാണിച്ചു തന്നു ഈ യാത്ര.കഴിഞ്ഞ ഏഴു ദിവസമായി അഹോരാത്രം പ്രവർത്തിക്കുന്ന ഷാൽ സാറിനെ അഭിനന്ദിച്ചേ പറ്റു. അത് പോലെ സജീവൻസർ, രവീന്ദ്രൻ സാർ .സാജീദ് സർ ,രാജേന്ദ്രൻ സർ ,എന്നിവർ കൈമെയ് മറന്ന് പ്രവർത്തിച്ചു.കാസറഗോഡ് ജില്ലയിലെ 50 യൂനിറ്റുകളും ശരാശരി 20000 രൂപയുടെ സാധനങ്ങൾ ശേഖരിച്ചിരിന്നു. അതിനു മനസ്സു കാണിച്ച പോഗ്രാം ഓഫീസർമാർ. വളണ്ടിയർമാർ ,എന്നിവരെ എന്തു പറഞ്ഞാണ് അഭിനന്ദിക്കേണ്ടത്. അതു പോലെ ഈ കുട്ടായ്മയ്ക്ക് നേതൃത്യം കൊടുത്ത ജില്ലാ കൺവീനർ ഹരിദാസ്, പി എ സി മെമ്പർമാരായ പ്രവീൺ, രാജീവൻ.ഷാഹുൽ ഹമീദ്.രതീഷ്, മണികണ്ഠൻ എന്നിവർ നേതൃത്വപരമായ പങ്കുവഹിച്ചു. ഞങ്ങളുടെ കൂടെ വന്ന പോഗ്രാം ഓഫിസർമാരായ രമേശൻ, ശ്രീനാഥ്, മഹേഷ, മധുസൂദനൻ ,ശശി മോഹൻ, രാജേഷ് പിന്നെ കാസർഗോഡിന്റെ 20 വളണ്ടിയർമാരെയും ആത്മാർത്ഥമായി അഭിനന്ദിക്കുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ക്ലസ്റ്ററിന്റെ കൺവീനറായ ശ്രീധരൻ മാസ്റ്ററും 12 യൂനിറ്റുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ കൈമാറിയത് മാനന്തവാടിയിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. അദ്ദേഹത്തിന് കൂട്ടായ് വന്ന രാജേഷ്, ആനന്ദ്, രതീഷ് എന്നി പോഗ്രാം ഓഫിസർമാരും പത്ത് വളണ്ടിയർമാരും അഭിനനർഹമായ പ്രവർത്തനങ്ങളാണ് നടത്തിയത്.ഈ പ്രളയം നമുക്കു  നൽകിയത് വൈവിധ്യ പാഠങ്ങളാണ്. മാനവികതയുടെ ഉദാത്ത മാതൃക ഉയർത്തി പിടിച്ച് ഞങ്ങൾ രാത്രിയോടെ ചുരമിറങ്ങുമ്പോൾ മനസ്സിൽ ദുരിതാശ്വാസ ക്യാമ്പിലെ മുഖങ്ങൾ മാത്രമായിരുന്നു. നന്മ എല്ലാവരിലുമുണ്ട്. അത് ചെയ്യാനുള്ള സന്നദ്ധതയാണ് വേണ്ടത്.ഈ സ്നേഹവണ്ടിയിൽ ഭാഗമാക്കാൻ കഴിഞ്ഞതിൽ  ഞാൻ അതിയായി അഭിമാനിക്കുന്നു. മനസ്സു നന്നാകട്ടെ.
- മനോജ് കുമാർ കെ, ആർ.പി.സി ,ഉത്തരമേഖല .
***************************************************




FROM RADHESH SIR :ആലപ്പുഴ ജില്ലയിലെ NSS യൂണിറ്റുകളുടെ സഹായം നിലമ്പൂർ ചുങ്കത്തറയിൽ വയനാട് PAC ശ്രീ ഉമ്മൻ സാറിന് കൈമാറുന്നു
***********************************************************************

ROTARY CHERUPUZHA IN WYNAD


കാലവർഷക്കെടുതിയിൽ കാർ പുഴയിലേക്ക് ഒഴുകിപ്പോയി
കാഞ്ഞങ്ങാട് : കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന അരയിപ്പുഴയിൽ കാർ ഒഴുകിപ്പോയി. കാറിലുണ്ടായിരുന്ന ചായ്യോം ബസാറിലെ അബ്ദുൾ സമദ്, ഭാര്യ നജ്മുന്നീസ എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട് നിന്ന് തന്റെ KL 60 N 7973 നിക് സാൽ റെഡിഗോ കാറിൽ ഭാര്യയോടൊപ്പം വീട്ടിലേക്ക് തിരിച്ചു  വരുന്ന സമയത്തായിരുന്നു അപകടം. പാലത്തിന് കിഴക്ക് ഭാഗത്ത് നിൽക്കുന്ന യുവാക്കൾ  ശക്തമായ മഴയിൽ കവിഞ്ഞൊഴുകുന്ന പാലത്തിലൂടെ വരുന്ന കാർ ശ്രദ്ധയിൽ പെട്ട ഉടനെ തിരിച്ചു പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ തന്നെ കുത്തിയൊഴുക്കിൽ നിയന്ത്രണം വിട്ട റോഡിൽ നിന്ന് തെക്ക് ഭാഗത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. അരയി നിവാസികളായ പ്രമോദ് പാറമ്മൽ, മനോജ് നീ രോക്കിൽ, വിമൽ പ്രസാദ്, വിജിത്ത്, ഹരീഷ്, വൈശാഖ്, സച്ചിൻ എന്നിവരാണ് ജീവൻ പണയപ്പെടുത്തി കാർ യാത്രക്കാരെ രക്ഷപ്പെടുത്തിയത്.-KODAKKAD NARAYANAN MASTER; 10/8/2019
********************************************************************************
ആലക്കോട് പാത്തൻ പാറ നെല്ലിക്കുന്നിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇന്ന് Tips Disastermanagment വാട്സ് അപ്പ് ഗ്രൂപ്പിന്റെ പ്രതിനിധികളായി ഞാനും രാമചന്ദ്രൻ സാറുംപിന്നെ ആലക്കോട്ടുകാരായ  2 യുവ സുഹൃത്തുക്കളും (അഭിനന്ദ്, വിഷ്ണു ) ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ 7 പേർ ഇന്നലെ രാത്രി താമസിച്ചിട്ടുണ്ട്. 15 ഓളം കുടുംബങ്ങളെ ഇന്ന് മാറ്റി പാർപ്പിക്കാനുണ്ട്.ഞങ്ങൾ 25 കിലോ അരി വാങ്ങി എത്തിച്ചു കൊടുത്തു.പഞ്ചായത്ത്, ഹെൽത്ത്, പോലീസ്, വില്ലേജ് ഓഫീസ് തുടങ്ങി വിവിധ  ഗവ.വിഭാഗങ്ങളിൽ പെട്ടവർ വേണ്ട കാര്യങ്ങൾ ചെയ്യുന്നുണ്ട്.സാബു മാഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ  സഹകരണവ മുണ്ട് .ക്ലാമ്പിൽ ഉച്ചഭക്ഷണം റെഡിയാകുന്നു. പ്രായം ചെന്ന നാലു പേർ ഇപ്പോൾ ക്യാമ്പിലുണ്ട്. ഹാളിൽ തറയിൽ കിടന്നാൽ അവരുടെ കാര്യം കഷ്ടമാണ്. മടക്കു കട്ടിലുകൾ എത്തിച്ചാൽ നല്ലതാണ്. പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ , 20 രൂ വിലയുള്ള  ,ബാറ്ററി വേണ്ടാത്ത,ചെറിയ ടോർച്ചുകൾ.,  ചൂടുകുപ്പായം, ബെഡ്ഷീറ്റ്, മാറ്റ്, ബക്കറ്റുകൾ, കപ്പുകൾ, തോർത്തുകൾ, സാനിറ്ററി നാപ്കിൻസ്, അടിവസ്ത്രങ്ങൾ,വിറക്., ഗ്യാസ് അടുപ്പ്, ഗ്യാസ് സിലിണ്ടർ  ഇവയുടെ ഒക്കെ കുറവ് ഉണ്ട്. ക്യാമ്പിലേക്ക് നിങ്ങളാലാവും വിധം സഹായം നൽകണ മെന്ന് ഓർമിപ്പിക്കുന്നു.പഴയ വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല.വിവരം ഇവിടെ ടൈപ്പ്  ചെയ്യാം. ഞങ്ങൾ വന്ന് വാങ്ങിക്കൊണ്ടു പോകാം. റെഡി ആയാൽ 9447739033 എന്ന നമ്പറിൽ വിളിക്കുക.
**************************************************************************
പറയാതെ വയ്യ
ഒരുപാട് സംഘടനകളും ഗ്രൂപ്പുകളും കോട്ടപ്പുറം പ്രദേശത്തെ ദുരിത ബാധിതരെ സഹായിക്കാനെത്തിട്ടുണ്ട് ഒരുപാട് സാധനങ്ങളും സേവനങ്ങളും നൽകിഅവർ നമ്മോടൊപ്പം പ്രവർത്തിച്ചു. ചിലരൊക്കെ ക്യാമ്പിലെ പരിമിതികൾ മനസ്സിലാക്കിസഹകരിച്ചു മറ്റുചിലർ വിമർശിച്ചു രണ്ടും സ്വാഭാവികം മനുഷ്യസഹജം. ആത്മാർത്ഥ എന്താണെന്നും മനുഷ്യത്വം എന്താണെന്നും കാണിച്ചുതന്നു അവരിൽ ചിലർ. “പിലിക്കോട് ഫൈൻ ആർട്സ് ഗ്രുപ് “ അതിൽ എടുത്തു പറയാൻ പറ്റിയ സഹകരണം കാഴ്ചവെച്ചു. എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചോളാൻ നമ്പർ തന്നിട് പോയ അവർ തികച്ചും ആത്മാർത്ഥമായിട്ടാണ് നമ്മോട് സഹകരിച്ചത്. പെരുന്നാൾ ദിവസമായ ഇന്ന് നമ്മുടെ നാട്ടിലെ ചുണക്കുട്ടികൾ ദുരിത ബാധിത മേഖലകളിൽ ശുചീകരണപ്രവർത്തനത്തിലും, തൊട്ടടുത്ത ദുരിത ബാധിത പ്രദേശങ്ങളിൽ ഭക്ഷണം എത്തിച്ചു കൊടുക്കുന്ന തിരക്കിലുമായിരുന്നു. നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കേണ്ട സാഹചര്യത്തിൽ ഒരുപാടു പേരെ cleaning നു വേണ്ടി വിളിച്ചെങ്കിലും തിരിച്ചു വിളിവന്നില്ല എന്റെ വിളിക്ക് വേണ്ടി കാത്തുനിന്നപോലെ vinod sir ഉം കൂട്ടരും എത്രപേരുവേണം ടീച്ചറെന്നു ചോദിച്ചു 10 പേരെ ആവശ്യപ്പെട്ടെങ്കിലും അവരും തിരിച്ചുവിളിക്കില്ലെന്നു ഞാൻ കരുതി. എന്നെ ഞെട്ടിച്ചുകൊണ്ട് 30 മിനിറ്റിൽ എത്താമെന്ന് തിരിച്ചു വിളിച്ചു.15 പേരുമായി ടീം സ്കൂളിലേക്കെത്തി.
എന്നെ ഞെട്ടിച്ച വേറൊരു സംഭവം അതിലെ membersnte age difference ആണ് സർവീസിൽ നിന്നും വിരമിച്ചവർ മുതൽ കോളേജ് വിദ്യാർത്ഥികൾവരെ ആകൂട്ടത്തിൽ കണ്ടു.വളരെ നല്ലരീതിയിൽ സ്കൂളും പരിസരവും വൃത്തിയാക്കി കുഞ്ഞുമക്കൾക്കു യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത തരത്തിൽ സ്കൂളിനെ "മൊഞ്ചത്തി " ആക്കിത്തന്നു. നമിക്കുന്നു നിങ്ങൾ ഓരോരുത്തരെയും സ്നേഹത്തിന്റെയും വിനയത്തിന്റെയും ഭാഷയിൽ🙏🏻
ഫറീന കോട്ടപ്പുറം

No comments:

Post a Comment