ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

ജാഗ്രതാ സമിതി പരിശീലനം

ജാഗ്രതാ സമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം


കോഴ്‌സ് വിവരണം

ഒമ്പതാം പഞ്ചവത്സര പദ്ധതിക്കാലത്ത് കേരളത്തില്‍ തുടക്കം കുറിച്ച ജനകീയാസൂത്രണ പദ്ധതിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വികസനം വികസന അജണ്ടകളില്‍ ഉൾക്കൊള്ളിക്കുവാൻ ബോധപൂർവ്വമായ ശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഇതിന്റെ ഫലമായി സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീകളുടെ പദവി ഇപ്പോഴും രണ്ടാംകിടയായി തുടരുകയാണ്. ഇതിന്റെ അടിസ്ഥാനകാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കേണ്ടതായിട്ടുണ്ട്.

ശക്തമായ നിയമങ്ങളും സംവിധാനങ്ങളും ഉണ്ടായിട്ടും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വർദ്ധിച്ചു വരികയാണ്. പ്രത്യേകിച്ച് കോവിഡ 19 ന്‍റെ സാഹചര്യത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജാഗ്രതാസമിതികള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയും . അത് കൊണ്ട് തന്നെ ജില്ലാ തല ജാഗ്രതാസമിതികള്‍ ,പഞ്ചായത്ത്/ നഗരസഭ ജാഗ്രതാസമിതികള്‍ , വാർഡ്തല ജാഗ്രതാസമിതികള്‍ എന്നിവ ശക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേക്ക് അടിയന്തിരമായി നീങ്ങേണ്ടതുണ്ട്.

പഠന വിഷയങ്ങള്‍

  • കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയും പദവിയും
  • ജെന്‍ഡര്‍ അനുബന്ധ ആശയങ്ങള്‍
  • സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുനതിനു വേണ്ട നിയമങ്ങളും സംവിധാനങ്ങളും
  • ജാഗ്രത സമിതി : ലക്ഷ്യങ്ങള്‍ , ഘടന, പ്രവര്‍ത്തനങ്ങള്‍
  • ജാഗ്രതാ സമിതി : പരാതി പരിഹാര സംവിധാനങ്ങള്‍

ആർക്കൊക്കെ പങ്കെടുക്കാം

ജാഗ്രതാസമിതി അംഗങ്ങളെ കൂടാതെ പൊതു പ്രവർത്തകർക്കും സന്നദ്ധപ്രവർത്തകർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാവുനതാണ് 

click here to participate in the course

*****************************************************

click here to join a  course @ KILA,KERALA

***************************************************

കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയും പദവിയും


കേരളത്തിലെ ലിംഗാനുപാതം ? 1000 :1084

ലോക് സഭയില്‍ കേരളത്തിൽ നിന്നും എത്ര വനിത ജനപ്രതിനിധികൾ ഉണ്ട് ? 1 

ലിംഗ വിവേചനം നിൽക്കുന്ന മേഖലകൾ 

മാതൃമരണ നിരക്ക് -  46  / 1 ലക്ഷം 
സ്കൂൾപ്രവേശനം -49 .5 % - 1000 :959 

രാഷ്ട്രീയ അധികാരം 

ഉയർന്ന വി ദ്യാഭ്യാസം 

ബിടെക്കിനു ചേരുന്ന കുട്ടികൾ  - 3 8 %
പോളിടെക്നിക് -29 %

തൊഴിൽ അവസര ലഭ്യത 25 % 

കുറ്റകൃത്യങ്ങളും അതിക്രമങ്ങളും വർധിക്കുന്നു .

ആയുർ ദൈർഘ്യം  കൂടുതലെങ്കിലും കൂടിയ രോഗാതുരത ,ജീവിത ശൈലീ രോഗങ്ങൾ 

കുട്ടികളുടെ ലിംഗാനുപാതം : 1000 :959 


ലിംഗ വിവേചനം നിൽക്കുന്ന സമൂഹത്തിൽ ലിംഗ തുല്യതക്കു വേണ്ടിയുള്ള ബോധപൂർവമായ ഇടപെടലുകൾ ഉണ്ടായേ പറ്റൂ .

എൽജി ,ബിറ്റി . ഐ ക്യു ,  എ പ്ലസ്  അദൃശ്യർ 


അറിഞ്ഞുവോ നിങ്ങളെന്നു

മദൃശ്യർ കുറച്ചു പേർ 

 എൽജി ,ബിറ്റി . ഐ ക്യു ,

എ പ്ലസ് മനുഷ്യരാണവർ . 

അവരെന്നുമദൃശ്യരായി മരിച്ചു  ജീവിക്കാൻ 

വിധിച്ചതോ നമ്മൾ !

ഉണർന്നുതിന്നിട്ടുറങ്ങി ജീവിതം തീർക്കേ ,

ഉറക്കെച്ചിന്തിക്കാമെന്തിതിന്നു  കാരണം 

ചില   മനുഷ്യരദൃശ്യരാകുവാൻ    ?

 

പ്രണയത്തെ  പല തട്ടിൽ   തൂക്കിനോക്കുന്നു ,

പലജാതികളിലുരച്ചു മാറ്ററിയുന്നു .

ആണ് പെണ്ണിനെ പ്രണയിച്ചാൽ പോരാ ,

ഒരു ജാതി ,ഒരു മതം.,പിന്നെ പണവുമുണ്ടാകണം '

പെണ്ണ്പെണ്ണിനെ പ്രണയിക്കും 

 പ്രണയം  .പ്രണയമാണല്ലോ .

ആണാണിനെ പ്രണയിക്കുന്നതും  പ്രണയം .

പെണ്ണിലാണുണ്ടാണിൽ പെണ്ണുമതു  ,

 സൃഷ്ടിവൈചിത്ര്യം ,ജീവി വൈവിധ്യം !

 പെണ്ണിൻ ദേഹവും ആണിൻ മനസ്സുമായ് ട്രാൻസ്ജൻഡർ ,

ആണിൻദേഹവും പെണ്ണിൻ മനവുമായുണ്ടാകാമവർ !


ആൺ പെൺ  ദ്വന്ദ ദേഹികൾ

 ഇന്റർ സെക്സുകാർ , 

പൊതുവായിവർക്കു 

ഖോയിരു*കാരെന്നു പേർ ,

ഇവരും നമ്മളുമൊരമ്മ തൻ മക്കൾ ,

മനുഷ്യരാണിവർ ,നമുക്കു തുല്യരും .


തുല്യത, നീതി, സന്തുലനം 

എന്നൊക്കെയുണ്ട്  ചില വാക്കുകൾ ,

ചില മൂല്യങ്ങളദൃശ്യമാവു-

ന്നതറിയുന്നുവോ നീ 

 ചില്ലു മതിലിലേറെ  ചിറകു തല്ലി-

പ്പിടയുന്നുണ്ടു  പല പറവജീവിതം ! 

ചില മതിലുകൾ മുൻവിധികളാൽ ,

ചില മതിലുകൾ ദുരാചാരങ്ങളാൽ .

ചില മതിലുകൾ വാർപ്പ് മാതൃകകൾ .

പുരുഷ കേന്ദ്രീകൃത വ്യവസ്ഥകൾ ,



വിവേചനങ്ങളാൽ നാമകറ്റിടുന്നുവോ 

ശരണ മന്ത്രത്താൽ നാം  ഭയപ്പെടുത്തുന്നോ  ,

അദൃശ്യ ജീവിതം നയിക്കുമീ  മനുഷ്യരെ ?.

ചില  ജീവിതങ്ങൾ ചിലപ്പോൾ മാത്രമായ് ,

അദ്യശ്യമാകുന്നതേതുൾഭയത്തിനാൽ  . 


സ്ത്രീസമത്വമൊക്കെയാർക്കു  

വേണമെന്നു നീ വെറുത്തു ചൊല്ലുമ്പോൾ , 

കരിയും പുകയും 

വിയർപ്പുമർപ്പിച്ച ,

ചില വിഗ്രഹങ്ങളെ

 നീയദൃശ്യമാക്കയോ ?

അദൃശ്യയാകുന്നതു നിൻ മകൾ ,

നിൻറെ പെങ്ങൾ , പ്രിയ കൂട്ടുകാരിയും . 


അസമയങ്ങളിലസ്ഥാനങ്ങളിൽ 

ശരണമയ്യപ്പായെ-

ന്നുറക്കെ ഘോഷിക്കേ ,

 ശരണമാർക്കെ-

ന്നാർക്കുമാത്ര-

മെന്നൊരു കുറി-

യോർത്തുവോ ?

അദൃശ്യരാകുവോർ -

ക്കെല്ലാഭയമാകേണ്ടോർ ,

മനസ്സ് നന്നാക്കാൻ ,

നിനച്ചു ചൊല്ലട്ടെ ,

ശരണ മന്ത്രങ്ങൾ .


ഇരുളിൽ നിന്നെന്നും  

വെളിച്ചത്തിലേക്കായി  

തേടുന്നത്‌ നീ  നിന്നെ

യാണെന്നറിവിലേക്കുമായ് 

 പതിനട്ടു പടവുകളേറി ,

നടന്നു നീങ്ങവേ 

നിനക്കുമവൾക്കും നീ  

പകുത്തെടുക്കേണ്ടും   

 രണ്ടമൃതകുംഭങ്ങൾ .  

 അദൃശ്യമാവുന്നോ  ,

പാലാഴിപ്പരപ്പുമിങ്ങനെ ?

*****************************


- രാധാകൃഷ്ണൻ കണ്ണൂർ 

**queer






No comments:

Post a Comment