****************************************************************************
തകര്‍ന്നത് ഒരു ടൗണല്ല. പതിനായിരങ്ങളുടെ ജീവിതമാണ്. തൃശൂരിലെ ഏറ്റവും തിരക്കേറിയ പട്ടണമായ ചാലക്കുടിയില്‍ ഇപ്പോള്‍ ചാളക്കുടിലുകള്‍ പോലും ബാക്കിയില്ല.അലറിപ്പാഞ്ഞ് സര്‍വ്വം വിഴുങ്ങിയ പെരുവെളളം അനാഥമാക്കിയത് പതിനായിരക്കണക്കിന് ജീവിതങ്ങളെ.കല്ല് പോലും കരഞ്ഞു പോകുന്നതാണിവിടത്തെ കാഴ്ച്ചകള്‍.ചെളികയറി അടഞ്ഞു പോയ തെരുവീഥികള്‍.ചുമരുകള്‍ മുക്കാലും തകര്‍ന്നു വീണ കെട്ടിടങ്ങള്‍.കെട്ടിടങ്ങള്‍ക്കകത്ത് നീക്കം ചെയ്യുന്തോറും വന്ന് നിറയുന്ന ചെളിവെളളം.വെളളവും ചെളിയും കയറി പ്രവര്‍ത്തനരഹിതമാകാത്ത ഒരു ഇലക്ട്രാണിക് സാധനവും പാത്രവും വസഃത്രങ്ങളും ശയ്യോപകരണങ്ങളും ബാക്കിയില്ല.തകരാതെ ബാക്കിയായ കടകളിലെ വൈദ്യുതി സംവിധാനം റീ വയറിങ്ങ് ചെയ്യേണ്ട നിലയിലാണ്.മലിനജലവും കിണറുമെല്ലാം കൂടിക്കലര്‍ന്ന് പ്രളയജലത്തിന് മുന്നില്‍ കുടിവെളളത്തിന് പൊറുതിമുട്ടിയ കുറേ സാധുമനുഷ്യര്‍.ചെറുകിടകടക്കാര്‍ എത്ര കടം വാങ്ങിയാലും പരിഹരിക്കാന്‍ കഴിയാത്ത അവരുടെ സ്വന്തം ഉപജീവനത്തിന്‍റെ അത്താണികള്‍ ചെളിയിലാണ്ടതു കണ്ട് ഗദ്ഗദകണ്ഠരായി നില്‍ക്കുന്നു.സ്കൂളുകള്‍ പലതും നാമാവശേഷമായി. ആ കെട്ടീടങ്ങളില്‍ സ്വാഭാവികത വീണ്ടെടുക്കാന്‍ ഭഗീരഥപ്രയത്നമൊന്നും മതിയാവില്ല.
.................................................
.നഷ്ട ജീവിതം തുന്നിച്ചേർത്ത്
ഓണത്തോണി
...................................
ദുരന്തമേഖലയിൽ എന്തൊക്കെ സഹായങ്ങൾ ചെയ്താലും അധികമാവില്ല എന്ന് പൂർണ ബോധ്യlമുണ്ട് ഞങ്ങൾക്ക്.
എങ്കിലും ഇന്നലെ രാത്രി വരെ ചെയ്ത ജോലികളിൽ കനാൽ ഭാഗത്തു 6 വീടുകളുടെ വയറിംഗ് ജോലികൾ റിപ്പയറിങ് പൂർണമായുംപൂർത്തീകരിച്ചു ഉപയോഗയോഗ്യമാക്കി വീടുകളിൽ വെളിച്ചം പകർന്നു നൽകുവാൻ സാധിച്ചു. ആഴ്ചകൾക്ക് ശേഷം ഇരുട്ടിന്റെ ലോകത്ത് നിന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ആ പാവപ്പെട്ട സന ജീവികൾ എല്ലാം മറന്ന് ഞങ്ങളെ കെട്ടിപ്പിടിച്ചു അല്പനേരത്തേക്ക് ഞങ്ങൾ അത്ഭുതസ്തബ്ധരായി.......മൂന്നോളം വീടുകൾക്കു അപകടകരമായേക്കാവുന്ന മരങ്ങൾ മുറിച്ചു മാറ്റി... കനാൽ ഭാഗത്തു ശുചീകരണത്തിൽ സഹായിച്ചു.... ഇലക്ട്രിഷ്യൻ മാർ ഇന്ന് ചെയ്യാനുള്ള വീടിന്റെ ഇലക്ട്രിക് സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി... ക്യാമ്പിൽ നിന്നും തിരിച്ചെത്തിയ എഴോളം വീടുകളിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തു വെള്ളം ഉപയോഗിച്ച് കഴുകി വാസയോഗ്യമാക്കി...പൂർണമായും നശിച്ചു പോയ വീടുകളുടെ മേൽക്കൂര ഉൾപ്പെടെ നീക്കം ചെയ്തു പുതിയ വീടു നിർമിക്കാൻ പറ്റുന്ന രീതിയിൽ സ്ഥലം ലെവൽ ചെയ്തു നൽകുവാനും സാധിച്ചു.ചുറ്റുമതിലുകളും ചുമരുകളും പുതുക്കി പണിയാൻ ആവശ്യമായ ഇഷ്ടികകൾ, കല്ലുകൾ, സിമന്റ്, പൂഴി എന്നിവ ഇറക്കിയിട്ടുണ്ട്. ഇന്നും നാളെയും തിരക്കിട്ട പണിയാണ്..ചാലക്കുടി നഗരസഭാ ചെയർപേഴ്സൻ ജയന്തി പ്രവീണും വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിലും നമുക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നഗരസഭാ ഓഫീസും കൗൺസിലർമാരും കേരളത്തിൽ മറ്റെവിടെയെങ്കിലും കാണാൻ കഴിയുമോ? പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസിൽ ഭക്ഷണം. പണിസ്ഥലത്ത് രുചികരമായ ഭക്ഷണം. മുനിസിപ്പാലിറ്റിയുടെ വാഹനത്തിൽ യാത്ര....... എല്ലാം. എല്ലാം. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും ചേമ്പർ ചെയർമാൻമാരുടെ ചെയർമാനുമായ ഞങ്ങളുടെ പ്രിയപ്പെട്ട ജനകീയനായ നഗര പിതാവ് ശ്രീ .വി .വി.രമേശന്റെ നേതൃത്വത്തിലുള്ള ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ ഞാൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ നിമിഷനേരങ്ങൾ കൊണ്ട് നടപ്പിലാക്കുന്ന നഗര നേതൃത്വം. ..... ടീം മാനേജർ സുരാസുവൈറ്റ് ആർമി അരയിയും സാങ്കേതിക വിഭാഗം കൺവീനർ കൂലോത്ത് നാരായണനും അസി.മാനേജർ എച്ച്.എൻ.പ്രകാശനും വൈസ് ക്യാപ്റ്റൻ ജി.ജയനും ഉൾപ്പെടെ 34 പേരും ഒരു ശരീരമായി ഒരൊറ്റ മനസ്സായി പ്രവർത്തിക്കുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനെത്തിയ ബഹു: വിദ്യാഭ്യാസ മന്ത്രി പ്രഫ.രവീന്ദ്രനാഥും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാറും സർവ്വ സന്നാഹവുമായി ദുരിതമേഖലയിൽ കഠിനാധ്വാനം ചെയ്യാനെത്തിയ ഞങ്ങളെ അഭിനന്ദിച്ചു.
..................................................
ഇതുകൊണ്ട് തീരുന്നില്ല ദുരിതം അവശരാക്കിയ ജന്മങ്ങളെ കൈപിടിച്ചുയർത്താൻ ഞങ്ങൾ ഇനിയും ഇവിടെയുണ്ടാകും.... അതിജീവനത്തിനായി, പുതിയയൊരു കേരള മോഡൽ സൃഷ്ടിക്കാൻ ഞങ്ങൾ പരിശ്രമിച്ചു കൊണ്ടേയിരിക്കും.........
ഞങ്ങളുടെ മനുഷ്യ ജീവിതം അല്പമെങ്കിലും സാർഥകമായ പോലെ.....
'കനിവിന്റെ സാന്ത്വനവുമാ യി കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി സ്കൂളിൽ നിന്ന് എത്തിയ "ഓണത്തോണി ക്ക് " വേണ്ടി.-കൊടക്കാട് നാരായണൻ മാസ്റ്റർ
****************************************************************
https://tipsdisastermanagement.blogspot.com/2018/08/kodakkad-narayanan-master.html
No comments:
Post a Comment