***************************************************************
PRAളയ കഥ ( 6 ) COMIPLED BY LILLY TEACHER ODAYANCHAL
മാസ്റ്റർ പ്ലാൻ
ഓണാവധിക്ക് സ്കൂൾ അടയ്ക്കുന്നതും പ്രതീക്ഷിച്ചിരുന്ന അഞ്ചാം ക്ലാസ്സിലെ അമ്പിളിക്ക്, സ്കൂൾ തന്നെ വീടായി മാറിയിരിക്കുകയാണ്.
അതേ, കഴിഞ്ഞ അഞ്ചു ദിവസമായി അമ്പിളി അവളുടെ സ്കൂളിൽ തന്നെയാണ്.
ഒരിക്കൽ പോലും പി.ടി.എ മീറ്റിംഗിൽ പങ്കെടുക്കാൻ സമയം കിട്ടാത്ത അമ്പിളിയുടെ അച്ഛനും അമ്മയും അഞ്ചാം ക്ലാസ്സിലെ ബെഞ്ചിൽ ഒരേ ഇരിപ്പാണ്. നഗരത്തിലെ മുന്തിയ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന ആ തിരയുടെ ബാങ്കു മാനേജരായ അച്ഛനും ഇപ്പോൾ അമ്പിളിയുടെ സ്കൂളിലാണ്.
അഞ്ചാം ദിവസം ആരും ആവശ്യപ്പെടാതെ തന്നെ സ്കൂളിൽ ഒരു യോഗം ചേർന്നു.
" സ്കൂളിലെ സൗകര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടാനുണ്ട്. നല്ല ശുചിമുറികൾ ഉണ്ടാകണം. ഫർണീച്ചറുകൾ വേണം. എന്തുകൊണ്ടെന്നാൽ ഇനിയുള്ള കാലം സ്കൂൾ നമുക്കു കൂടി ഉള്ളതാണ്."
യോഗത്തിൽ അദ്ധ്യക്ഷം വഹിച്ച അമ്പിളിയുടെ അച്ഛൻ അഭിപ്രായപ്പെട്ടു.
"അതേ, നമുക്ക് സ്കൂൾ മെച്ചപ്പെടുത്തണം." മറ്റൊരാൾ അതിനോടു യോജിച്ചു......
പിന്നെ, സമയം കളയാതെ അവർ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തുടങ്ങി.
*
കെ.കെ.പല്ലശ്ശന
************************************************************************
പാഠം..
ഡോ. പി.കെ. ഷാജി
കുഞ്ഞേ,
പാഠപുസ്തകങ്ങളെല്ലാം
പ്രളയത്തിൽ
ഒലിച്ചുപോയെങ്കിലെന്ത്
തന്നില്ലേ പ്രകൃതി
താളുകൾക്കപ്പുറത്തുള്ള
ജീവിതപാഠം.
പഠിച്ചില്ലെ
ആദ്യ പാഠമിപ്പഴേ
'മനുഷ്യനാണീശ്വരനെന്ന്
സ്നേഹമാണ്
പ്രതിരോധമെന്ന് '
കണ്ടില്ലെ,
വഴിയടച്ചാൽ
ഒരിക്കൽ
പുര മൂടിയൊഴുകും
പുഴകളെന്ന്.,
എഴുതിവെക്കാമല്ലൊ
ഇരട്ടവരക്കോപ്പിയിൽ
ഇങ്ങനെ.,
"കുത്തനെ കൂടി നിൽക്കും
മണ്ണല്ല കുന്ന്
താഴ് വര തണുപ്പിക്കും
കുളിരാണ് കുന്ന്'"
അറിഞ്ഞില്ലെ
ഇപ്പഴേ
ഇഷ്ടമുള്ളതെല്ലാം
ഒരിക്കൽ
നഷ്ടമാവുമെന്ന്.
ഉപന്യസിക്കാമല്ലൊ
അയിരം വാക്കിൽ
കുറയാതെ
അതിജീവനത്തിന്റെ
വലിയ പാഠത്തെ കുറിച്ച്,
കടലോരത്തെ
സ്നേഹവലകളെ കുറിച്ച്,
പല ജാതി മനുഷ്യന്റെ
ഒരു ജാതി വിശപ്പിനെ പറ്റി,
മതമില്ലാത്ത
മരണപ്പിടച്ചിലിനെ പറ്റി
അങ്ങനെയെന്തെല്ലാം..
തകർന്ന
വിദ്യാലയത്തിലെ
തകരാത്തൊരു
മൂലയിരുന്ന്
അക്ഷരങ്ങൾ
പെറുക്കിയെടുത്ത്
അവസാന പാഠവും
എഴുതിച്ചേർക്കാം
ഇങ്ങനെ
''മഴ ചതിച്ചാലും
മലയിടിഞ്ഞാലും
മലപോലെ
നിവർന്നു നിൽക്കും
മലയാളമെന്നും '... compiled by kdm
*************************************************************************
പ്രളയാഘോഷം..🌷-GOPAKUMAR G K
ഡാം തുറക്കുന്നത് നോക്കിയിരുന്നപ്പോഴാണ് കാലടികളില്‍ നനവ് അനുഭവപ്പെട്ടത്.
ഓടി മുകളിലേക്ക് കൈയ്യുയര്‍ത്തി വിളിച്ചത് ദൈവങ്ങളെയല്ല, ഹെലികോപ്റ്ററിനെ.
ക്യാമ്പിലെത്തിയപ്പോള്‍ ഓര്‍ത്തത് കുന്നുകൂട്ടിയ സമ്പാദ്യങ്ങളെയല്ല,
തിരിച്ചു കിട്ടിയ ജീവനെയാണ്.
ചുറ്റും നോക്കിയപ്പോള്‍
ഒരു പാട് പരിചയം,
വീടിന് ചുറ്റും മതില്‍ ഉയരും മുമ്പേ എന്നും ചിരിച്ചിരുന്നവരാണ്.
വീട്ടിലെത്തിയപ്പോള്‍ ഭയന്നത് ശരീരത്തില്‍ വിഷമിറക്കുന്ന പാമ്പിനെയല്ല,
മനസ്സിലേക്ക് വിഷമിറ്റിക്കുന്ന ദുഷ്ടതയെ.
പ്രകൃതിക്ക് തെറ്റിയോ
ഒരു പാടുണ്ട് ഇനിയും തുടച്ചു നീക്കാന്‍,
കാത്തിരിക്കാം നമുക്കിനിയും പ്രളയത്തിനായ്.
**************************************************************
പ്രളയകഥകൾ/ HAREENDRANATH BANERJI
മതം
വള്ളത്തിൽ കയറിയ എല്ലാരോടും
വെള്ളം ചോദിച്ചു
നിങ്ങളുടെ മതം ..ജാതി…?
ഓരോരുത്തരും മറ്റുള്ളവർ പറയട്ടെ എന്നു വച്ച് മിണ്ടാതിരുന്നപ്പോൾ വെള്ളം കണ്ണുരുട്ടി
എല്ലാവരും ഒന്നിച്ചു പറഞ്ഞു
മനുഷ്യൻ... പ്രളയ മതം..
ആണത്തം
ആ നാട്ടിൽ ഒരാളുണ്ടായിരുന്നു. പഴയ തറവാട്ടു കാരനാണ്. കടം കേറി കുത്തുപാളയെടുത്തു നടക്കുകയാണ്
ആരെങ്കിലും അറിഞ്ഞ് പത്തോനൂറോ ദാനമായിക്കൊടുത്താൽ മൂപ്പർ വേണ്ടെന്ന് പറയും
പകരം കടം വാങ്ങും. തിരിച്ചു കൊടുക്കയുമില്ല. അതിലൊരാണത്തമുണ്ടത്രെ..
സൂക്ഷിപ്പ്
പുഴ കൊണ്ടു വന്നിട്ട ബോർഡുകൾ നോക്കി
കടൽ തലതല്ലിച്ചിരിച്ചു
പട്ടിയുണ്ട് സൂക്ഷിക്കുക
അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം
പരസ്യം പതിക്കരുത്
ഇത് പൊതുവഴിയല്ല..
അന്യർക്ക് പ്രവേശനമില്ല
അനുവാദം കൂടാതെ അകത്തു കടക്കരുത്
ക്യാമ്പ്
ദുരിതാശ്വാസ ക്യാമ്പിന് സ്ഥലം തിരഞ്ഞു നടക്കുകയായിരുന്നു
മണിച്ചിത്രതാഴിട്ട് പൂട്ടിയിട്ടുണ്ട് ഇന്റർനാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ
ഇരട്ടത്താഴിട്ട് പൂട്ടിയിട്ടുണ്ട് സിബിഎസ് സി സ്കൂൾ
പൂട്ടാത്ത ഗെയിറ്റും മുറികളും കൊണ്ട് മാടി വിളിച്ചു മനുഷ്യ വിലാസം എൽ പി സ്കൂൾ
ബന്ധങ്ങൾ
വെള്ളത്തിൽ നിന്ന് അയാളെ വാരിയെടുത്ത യുവാവിനെ അയാൾക്കറിയില്ലായിരുന്നു.. ക്യാമ്പിൽ പുതപ്പുമായെത്തിയ പെൺകുട്ടി അയാളുടെ ആരുമല്ലായിരുന്നു. മൂന്ന് നേരം ഭക്ഷണവും വെള്ളവുമെത്തിച്ച ആളുകളെയൊന്നും അയാൾക്കറിയില്ലായിരുന്നു.. ചുറ്റും വെള്ളത്തിന്റെ ഇരമ്പൽ കേട്ടിരിക്കുമ്പോൾ കാണുന്ന ഓരോരുത്തരും തന്റെ കൂടെപ്പിറപ്പുകളാണെന്ന് ഉള്ള് അയാളോട് പറഞ്ഞു കൊണ്ടേയിരുന്നു
***********************************************************************
[08:49, 2/5/2018] Gopakumar G K: ഇന്നു ടീവിയില്‍ ഒരു വാര്‍ത്ത കേട്ടു. കൊല്ലം ജില്ലയില്‍, അമ്മയുടെ മൃതദേഹം ഉറുമ്പരിച്ചു കിടന്നൂ. മക്കള്‍ അറസ്റ്റിലായെന്ന്. അപ്പോഴാണ് ഡോക്ടറുടെ ഈ പോസ്റ്റ് ന് പ്രസക്തി ഉണ്ടെന്നു തോന്നിയത്.
ഫോണിന്റെ റിംഗ് അലോസരപ്പെടുത്തി.
"ഹലോ സർ"
"ഉം "
" കാഷ്വാലിറ്റിയിൽ നിന്നാണ്, 83 വയസുള്ള ഒരു... "
മുഴുമിപ്പിക്കാൻ അവസരം കൊടുത്തില്ല " വരുന്നു"
എല്ലാ ദിവസവും വാർധക്യസഹജമായ ബുദ്ധിമുട്ടുകളുമായി ആരെങ്കിലും വരും. കണ്ട് കണ്ട് നിർവികാരികത ആയിരിക്കുന്നു.
ചെന്ന് നോക്കി, ബോധം നഷ്ടപ്പെട്ട ഒരു വൃദ്ധ. ദേഹമാസകലം വൃണങ്ങൾ, ചിലതിൽ പുഴുവരിച്ചിരിക്കുന്നു. കൂടെ വന്ന സ്ത്രീയെ കണ്ടിട്ട് ഹോം നേഴ്സിനെപ്പോലെ തോന്നിച്ചു. നിർവികാരികത. പുഴുക്കളെയെല്ലാം മാറ്റി ശരീരം വൃത്തിയാക്കാൻ നിർദ്ദേശിച്ചു.
അഡ്മിഷ്ൻ ഫയൽ വാങ്ങി, എഴുതാനായി പേരിലേക്ക് നോക്കി " ഡോ: ഇന്ദുമതി "!
മനസ്സിൽ ഒരു വെള്ളിടി മിന്നി...
സ്റ്റാഫിനെ വിളിച്ചു " ഇത്?"
" സാറേ, പഴയ ഒരു പീഡിയാട്രിഷ്യൻ ആയിരുന്നു ".
തല കറങ്ങുന്നതു പോലെ തോന്നി. നാല്പത് വർഷം മുൻപ് വില്ലൻ ചുമ വന്ന എന്നെ രക്ഷിച്ച ശിശുരോഗ വിദഗ്ധയാണ് പുഴുവരിച്ച് കിടക്കുന്നത്. വളരെ പ്രശസ്തയായ ഡോക്ടർ. വല്യ പ്രതാപശാലികളായ കുടുംബം.
കൂടെക്കണ്ട സ്ത്രീയെ വിളിച്ചു.
"എന്ത് പറ്റിയതാ?"
"സാറേ, രണ്ടു വർഷമായി കിടപ്പിലാണ്. ഞാൻ വന്നിട്ട് ഒരാഴ്ചയേ ആയുള്ളു. "
" മക്കൾ?"
" ഒരു മകനേയുള്ളു, അമേരിക്കയിലാണ്"
"ഉം "
മൂന്നാല് മണിക്കൂറിന് ശേഷം അമേരിക്കയിൽ നിന്ന് കോൾ പ്രതീക്ഷിക്കാം. കോളൊന്നും വന്നില്ല. മൂന്ന് ദിവസത്തിന് ശേഷം രാവിലെ ICU -വിന്റെ മുൻപിൽ ഒരു സ്ത്രീ മുന്നോട്ട് വന്നു. " ഡോക്ടർ, ഞാൻ ഡോ: ഇന്ദുമതിയുടെ മരുമകളാണ്"
" മകൻ?"
" ഞങ്ങളുടെ മകൾക്ക് പരീക്ഷക്കാലമാണ്, അപ്പോൾ അവളെ പഠിപ്പിക്കണം. അച്ഛൻ വന്നാൽ പഠിത്തം ശരിയാവില്ല. അതാ ഞാൻ വന്നത് "
"ഉം "
അകത്ത് കയറി ഡോ: ഇന്ദുമതിയെ പരിശോധിച്ചു. മരണാസന്നയായിരിക്കുന്നു.
തിരിച്ചിറങ്ങി.
" ഡോക്ടർ, ശനിയാഴ്ചയ്ക്ക് മുൻപ് നടക്കുമോ ?"
"എന്ത് നടക്കുമോയെന്ന്?"
" അല്ല, അമ്മ മരിക്കുമോ?"
"അതെന്താ?"
" ശനിയാഴ്ചയാണ് ഫ്ലൈറ്റ്, ക്യാൻസൽ ചെയ്യാൻ ബുദ്ധിമുട്ടാണ്"
"ഉം "
വ്യാഴാഴ്ച വൈകിട്ടോടെ ഡോക്ടർ മരണപ്പെട്ടു. മരുമകൾ വന്നു നന്ദി പറഞ്ഞു.
" മകൻ എത്തിയോ?"
"ഇല്ല, വരാൻ പറ്റില്ല, ഞാൻ പറഞ്ഞിരുന്നല്ലോ."
"അപ്പോൾ കാര്യങ്ങളൊക്കെ?"
" അതിനെല്ലാം ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട് "
"ഉം "
അബോധാവസ്ഥ പോലും നല്ലതാണ് പലപ്പോഴും...
പിറ്റേന്ന് പത്രം എടുത്ത് നോക്കി.
ഒന്നാം പേജിൽ വല്യ കളർ ഫോട്ടോ
ഡോ: ഇന്ദുമതി (83) നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.
എന്ന്,
സന്തപ്തരായ
മകൻ : ജയ..... B.Tech IIT Mumbai, MS MIT ( Intel Corp, California, USA)
മരുമകൾ: സ... ( USA)
കൊച്ചുമകൾ : സേ... ( USA)
പത്രത്തിലെ പരസ്യം കണ്ടവരൊക്കെ ഡോക്ടറുടെ സൗഭാഗ്യത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു. നാട്ടുകാർക്ക് വിദേശത്തു വല്യ ഉദ്യോഗമുള്ള വിജയിച്ച മകനുള്ള അമ്മ! നാളെ തങ്ങളുടെ മക്കളോട് ചൂണ്ടിപ്പറയാൻ പറ്റുന്ന മകൻ " കണ്ടോ, അമേരിക്കയിലെ വലിയ കമ്പനിയിലെ ജോലിക്കാരനാണ്. "
മക്കളെ ജീവിതമൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ ഏതെങ്കിലും സ്കൂളുകളോ ,അദ്ധ്യാപകരോ മാതാപിക്കളോ ചിന്തിച്ചിട്ടുണ്ടോ എന്തോ?
ചരമ കോളത്തിൽ മക്കളുടെ ജോലിയും പൗരത്വവും ഒക്കെയാണെന്ന് തോന്നുന്നു ശരാശരി മലയാളിയുടെ ജീവിതലക്ഷ്യം.
Courtesy: Dr. Aneesh Prabhakar
[08:50, 2/5/2018] Gopakumar G K: ജയിക്കണം. എല്ലാവരും
സ്ഥിരമായി ഗോതമ്പ് കൃഷി ചെയ്യുന്ന ഒരു കർഷകൻ എല്ലാ വർഷവും കാർഷികമേളയിൽ പങ്കെടുക്കുമായിരുന്നു.
മികച്ച ഉത്പന്നത്തിനുള്ള സമ്മാനം ഇദ്ദേഹത്തിനാണ് തുടർച്ചയായി ലഭിക്കാറ്. കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത് മറ്റ് കർഷകരുമായി അദ്ദേഹം പങ്കുവെക്കുമായിരുന്നു.
ഒരു പത്രപ്രതിനിധി അദ്ദേഹത്തോട് ചോദിച്ചു...
"മറ്റ് കർഷകരും താങ്കളുമായി മത്സരിക്കുന്നുണ്ട്. എന്നിട്ടും താങ്കളുടെ കയ്യിൽ ഉള്ള അത്യുൽപാദന ശേഷിയുള്ള വിത്തുകൾ എന്തിനാണ് അവരുമായി പങ്ക് വെക്കുന്നത് ?"
കർഷകന്റെ മറുപടി.
ഗോതമ്പ് വിളഞ്ഞുനിൽക്കുമ്പോൾ കാറ്റുവഴിയാണ് പരാഗണം നടക്കുന്നത്. അടുത്തുള്ള കർഷകൻ നിലവാരം കുറഞ്ഞ വിത്തുപഗയോഗിച്ചാൽ പരാഗണം നടക്കുമ്പോൾ എന്റെ കൃഷിയുടെയും ഗുണമേന്മ കുറയും.
എന്നാൽ. എല്ലാവരുടെയും ഗോതമ്പ് ഉയർന്ന നിലവാരം പുലർത്തിയാൽ എന്റെ വയലിലേതും ഗുണമേന്മ ഉള്ളതായിരിക്കും.
മറ്റുള്ളവരെ തോൽപ്പിക്കുന്നത് അല്ല വിജയം.
ഒരാൾ ജയിക്കാൻ എതിരാളി തോൽക്കണം എന്ന് നിർബന്ധം ഇല്ല.
പൂർണ്ണമായും സ്വന്തം എന്നവകാശപ്പെടാൻ ആർക്കും ഒന്നുമില്ല.
ഓരോരുത്തരും വേരൂന്നുന്നതും പടർന്നു പന്തലിക്കുന്നതും അവരുടെ ചുറ്റുപാടുകളിൽ ആണ്.
ഒരാൾ ജീവിക്കുന്ന പരിസരത്തിന്റെ ഗുണമേന്മ അയാളുടെ ജീവിതത്തിൽ ഉണ്ടാകും.
ജീവവായുപോലും ജീവിക്കുന്ന അന്തരീക്ഷത്തിന്റെ സംഭാവന ആകുമ്പോൾ പിന്നെന്തിനെകുറിച്ചാണ് എന്റേത് എന്ന് പറഞ്ഞു അഹങ്കരിക്കാൻ ആവുക.
എല്ലാവരും വളരണം. എല്ലാവരും വിജയിക്കണം.
സ്വയം വിജയിക്കുന്നത് കഴിവ്.
മറ്റുള്ളവരെ വിജയിക്കാൻ അനുവദിക്കുന്നത് കനിവ്.
Received A Wonderful Message So Sharing With All Of You.
***************************************************************
app-facebook
Amal Ravi
11 hours ago
എഴുതേണ്ട എന്നു പലവട്ടം കരുതിയതാണ്, പക്ഷെ..
ആഗസ്റ്റ് 17 രാവിലെ ബാങ്കിൽ എത്തുമ്പോൾ പുറത്തു 70 വയസ്സിനു മുകളിൽ പ്രായം ഉള്ള ഒരു വൃദ്ധൻ നിൽക്കുന്നു. മൽസ്യ തൊഴിലാളി ആണ്. ക്ഷേമ പെൻഷനുകൾ വാങ്ങിക്കാൻ ബ്രാഞ്ചിൽ വന്നു കണ്ടിട്ടുണ്ട്. പരിചയം ഒന്നുമില്ല. എന്തേ ഇത്ര നേരത്തെ എന്നു ചോദിച്ചപ്പോൾ കുറച്ചു പണം എടുക്കണം എന്നു പറഞ്ഞു.
ലോഗിൻ ചെയ്ത് ഇടപാടുകൾ തുടങ്ങുമ്പോഴേക്കും 4 പേർ കൗണ്ടറിൽ നിൽക്കുന്നുണ്ട്. കണ്ണൂർ അഴിക്കോട് ഭാഗത്തുനിന്നും ഇന്നലെ കുറച്ചു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് പോയല്ലോ എന്നു അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി..
' അതേ മോനെ, രാത്രി 12 മണിക്കാണ് ബോട്ട് വിടണം എന്നു തീരുമാനിക്കുന്നത്. 25 ബോട്ടുകൾ, തൊഴിലാളികളും പോലീസും ലോറിയിൽ കയറ്റി കൊണ്ട് പോയി. എല്ലാം കഴിയുമ്പോഴേക്കും രാവിലെ ആയി. കൂടെ പോയവന്മാരുടെ വീടുകളിലേക്ക് കുറച്ച് അരിയും സാധനവും മേടിക്കണം. 4000 രൂപ പാസ്സ്ബുക്കിൽ ഉണ്ട്. അത് വേണം.. '
മനസ്സ് മരവിച്ചുപോകുന്ന സന്ദർഭങ്ങൾ ഉണ്ടല്ലോ..
ബാങ്കിങ് പ്രയോറിറ്റിയും ടോക്കനും ഒന്നും നോക്കാതെ വിത്ത്ഡ്രാവൽ ഫോമും എഴുതികൊടുത് അങ്ങേർക്ക് വിറക്കുന്ന വിരലുകളോടെ എണ്ണിക്കൊടുത്ത അഞ്ഞൂറിന്റെ 8 നോട്ടുകൾ ഉണ്ടല്ലോ.... അതിനെക്കാളും വലിയ ഒരു ബാങ്കിങ് സേവനവും ഞാൻ ചെയ്തിട്ടില്ല..
ഇവർ ആരെന്നു അറിയാമോ..??
മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ നാം പിടിച്ചു പറിക്കുന്നവർ..
ലാഭകരമല്ലാത്ത ഇടപാടുകാർ എന്നു പറഞ്ഞു നമ്മളിൽ ചിലർ ഒഴിവാക്കാൻ ശ്രമിക്കുന്നവർ..
ഫോം പൂരിപ്പിക്കാൻ കഴിയാതെ വിഷമിക്കുമ്പോൾ നമ്മളിൽ പലരും അവഗണിക്കുന്നവർ..
പെന്ഷൻ വന്നോ എന്നു അന്വേഷിക്കുമ്പോൾ, മനസിൽ അവജ്ഞയോടെയെങ്കിലും ഒരു പക്ഷെ നമ്മൾ സമീപിച്ചവർ..
മത്സ്യത്തൊഴിലാളികൾ ആണ്..
മഴയാണ്, പേമാരിയാണ്, പ്രളയമാണ്, ട്രോളിങ് നിരോധനമാണ്, വറുതിയാണ്, പട്ടിണിയാണ്, പലരുടെയും കുടുംബങ്ങൾ ക്യാമ്പുകളിൽ ആണ്...
രണ്ടു ലക്ഷത്തിലധികം നമ്മളെ ജീവിതത്തിലേക്കു തിരികെകൊണ്ടുവന്നവർ ആണ്..
മനുഷ്യർ ❤
എത്ര മനോഹരമാണവർ ❤
നബി : ലാഭനഷ്ട കണക്കും കോസ്റ്റ് പ്രോഫിറ്റ് സങ്കൽപ്പവും ഉത്തരാധുനിക മാനേജ്‌മെന്റ് തിയറിയുമായി ഒരു മോനും ഈ വഴിക് വരേണ്ടതില്ല..
- അമൽ രവി
*************************************************************************
No comments:
Post a Comment