ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

DIARY OF ANNOUNCEMENTS


  •  28/4/2019ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത-കേ രളത്തിൽ ചില സ്ഥലങ്ങളിൽ 2019ഏപ്രിൽ 29,30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് . 29 /04 /2019 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് ( (ശക്തമായ മഴ) എന്നി ജില്ലകളിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.
  • 30/ 04/ 2019 ന് കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറംഴിക്കോട് , വയനാട് (ശക്തമായ മഴ) എന്നി ജില്ലകളിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു
  • 22/4/2019  ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ 21/04/2019 & 22/04/2109 ദിവസങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും (കാറ്റിന്റെ വേഗത മണിക്കൂറിൽ 40-50 kmph) സാധ്യത.
കേരളത്തിൽ ചില സ്ഥലങ്ങളിൽ 2019 ഏപ്രിൽ 21ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും 21/04 /2019 ന് പത്തനംതിട്ട, വയനാട് (ശക്തമായ മഴ),എന്നി ജില്ലകളിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു

19/4/2019 കേരളത്തിൽ ചില സ്ഥലങ്ങളിൽ 2019 ഏപ്രിൽ 19, 20 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും 20/04 /2019 ന് പാലക്കാട്‌ (ശക്തമായ മഴ),ജില്ലയിൽ മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴ പ്രവചനം സൂചിപ്പിക്കുന്നു

13/04/2019 -കൊല്ലം ,ആലപ്പുഴ,കോട്ടയം,എറണാകുളം ,ഇടുക്കി,മലപ്പുറം,കോഴിക്കോട് , കണ്ണൂർ
14/04/2019 -തിരുവനന്തപുരം, എറണാകുളം ,ഇടുക്കി,കോഴിക്കോട് ,വയനാട്,കണ്ണൂർ

  • 11/4/2019അടുത്ത രണ്ടു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ


    11/04/2019 -കൊല്ലം,കോട്ടയം,ഇടുക്കി,മലപ്പുറം,കോഴിക്കോട് , വയനാട്,കണ്ണൂർ
    12/04/2019 -ആലപ്പുഴ,കോട്ടയം, ഇടുക്കി,മലപ്പുറം,കോഴിക്കോട് , വയനാട്,കണ്ണൂർ
  • അതീവ ജാഗ്രത മുന്നറിയിപ്പ്- സംസ്ഥാനത്ത് വരും ദിവസങ്ങളിൽ സൂര്യാഘാത സാധ്യത കൂടുതൽ.


    കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ മോഡൽ അനുമാനങ്ങൾ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകൾ പ്രകാരം ഏപ്രിൽ 11 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വർധിക്കാനുള്ള സാധ്യത കാണുന്നു. ഈ പശ്ചാത്തലത്തിൽ വരുന്ന ദിവസങ്ങളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയിൽ ഏൽക്കുന്നത് പകൽ 11 മണി മുതൽ 3 മണി വരെ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



08/04/2019 : അടുത്ത രണ്ടു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ള ജില്ലകൾ

08/04/2019 -തിരുവനതപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം
,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,
വയനാട് കണ്ണൂർ, കാസർഗോഡ്
09/04/2019 - തിരുവനതപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം
,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,
വയനാട് കണ്ണൂർ



16/11/2018 16 minutes ago*ഗജ ചുഴലിക്കാറ്റ് - തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നി ജില്ലകൾക്കുള്ള പ്രത്യേക ജാഗ്രതാ നിർദേശം*

കേരളത്തിൽ ഗജ ചുഴലിക്കാറ്റ് ഒരു ന്യൂനമർദ്ദം ആയി പരിണമിച്ചു ഇപ്പോൾ എറണാകുളം ജില്ലയുടെ മുകളിലൂടെ സഞ്ചരിക്കുന്ന സാഹചര്യത്തിൽ,

തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ , പത്തനംതിട്ട എന്നി ജില്ലകളിൽ മണിക്കൂറിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വേഗത്തിലും ചില അവസരങ്ങളിൽ 60 കി. മീ വേഗത്തിലും കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ. താഴെ പറയുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

1 . ശക്തമായ കാറ്റടിക്കുവാൻ സാധ്യത ഉള്ളതിനാൽ മരങ്ങൾ, വൈദ്യുത തൂണുകൾ, ടൗവറുകൾ എന്നിവിടങ്ങൾ അധികസമയം ചിലവഴിക്കിക്കുകയോ, വാഹനങ്ങൾ നിർത്തി ഇടുകയോ ചെയ്യാൻ പാടുള്ളതല്ല.

2. ശക്തമായതോ അതി ശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ രാത്രികാല യാത്രകൾ ഒഴിവാക്കേണ്ടതാണ്.

3. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്തു മലയോര മേഖലയിലോട്ടുള്ള യാത്ര ഒഴിവാക്കേണ്ടതാണ്.

4. മലയോര മേഖലയിൽ ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ താമസിക്കുന്നവർ എത്രയും പെട്ടന്ന് അവിടുനിന്നു മാറിത്താമസിക്കേണ്ടതാണ്

5. ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ചു മാത്രം പ്രവർത്തിക്കുകയും ജാഗ്രത നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക.

6. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന് സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയില് കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

7. നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുന്നത് ഉചിതമായിരിക്കും.

8. വീടിനുള്ളിൽ വെള്ളം കയറുകയാണെങ്കിൽ വൈദ്യുതി ബന്ധം വിച്ചേദിക്കുക.

9. വലിയ മരങ്ങൾ/ വീടിനു മുകളിൽ ഉയർന്നു നിൽക്കുന്ന തെങ്ങുകൾ എന്നിവയുടെ ചുവട്ടിൽ വീടുള്ളവർ അവിടെനിന്നു തല്ക്കാലം മാറിത്താമസിക്കുക.

10. വാർത്ത മാധ്യമങ്ങൾ ഇപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുകയും മുന്നറിയിപ്പുകൾ കണക്കിലെടുത്തു വേണ്ട മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക.

അടിയന്തിര സാഹചര്യങ്ങളിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പോലീസ്: 100
ഫയർഫോഴ്‌സ്: 101
ആംബുലൻസ്: 108
ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം: 1077(അതാത് ജില്ലകളുടെ കോഡ് ചേർത്ത് വിളിച്ചാൽ ആവശ്യം ഉള്ള ജില്ലയിൽ ബന്ധപ്പെടാവുന്നതാണ്)

റെയിൽ വേ പാളങ്ങളിൽ മരങ്ങളോ മറ്റു തടസങ്ങളോ ശ്രദ്ധയിൽ പെട്ടാൽ ആ വിവരം ബന്ധപ്പട്ടവരെ അറിയിക്കുക.

റെയിൽവേ പോലീസ് കൺട്രോൾ റൂം: 9846200100

-കേരള സംസ്ഥാന ദുരന്ത നിവാരണം അതോറിട്ടി*****09:17, 10/8/2018 online registration for youth volunteers : The web address is http://volunteer.ksywb.in/
 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍റെ സംസ്ഥാനതല ഉദ്‌ഘാടനം 2018 സെപ്‌റ്റംബര്‍ 28 - ന്‌ തിരുവനന്തപുരത്ത്‌ വച്ചാണ്‌ . സന്നദ്ധതയും കഴിവുമുള്ള 15 വയസ്സിനും നും 30 വയസ്സിനും മദ്ധ്യേ പ്രായമായ ഒരു ലക്ഷം യുവജനങ്ങളെ തെരഞ്ഞെടുത്ത്‌ കേരള വോളന്‍ററി യൂത്ത്‌ ആക്ഷന്‍ ഫോഴ്‌സ്‌ രൂപീകരിക്കുന്നതാണ്‌. ഇതില്‍ നിന്നും ശാരീരികക്ഷമതയും അര്‍പ്പണബോധവുമുള്ള 100 യുവജനങ്ങളെ വീതം തെരഞ്ഞെടുത്ത്‌ ജില്ലാ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുകയും ആവശ്യമായ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ വാങ്ങി നല്‍കുകയും ചെയ്യുന്നതാണ്‌. കൂടാതെ, കൗണ്‍സിലിംഗ്‌, സാങ്കേതിക വൈദഗ്‌ദ്ധ്യം, സര്‍വ്വേ തുടങ്ങിയ വിവിധ മേഖലകളിലായി ടീമുകളെ ഈ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കുവാനും ഉദ്ദേശിക്കുന്നുണ്ട്‌.Those who joined in the force may please report here

No comments:

Post a Comment