ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

വിഡ്ഡികളെപ്പോലെ ചിന്തിക്കാതിരിക്കുക.

സല്യൂട്ട് ഡോക്ടർ..
തന്റേടത്തോടെ സത്യം തുറന്ന് പറഞ്ഞതിന്.. 👍👍
ഡോ: ഷാനവാസ് എഴുതുന്നു.....................   ഇനിയീ സാമൂഹ്യദ്രോഹികൾക്ക് മറുപടി നൽകുന്നത് കേരള സർക്കാർ അല്ല..
   മാസങ്ങളായി ഈ നാടിനെ കാത്തു രക്ഷിക്കാൻ സമയം സമർപ്പിച്ച ഡോക്ടർമാർ, നഴ്സുമാർ പോലീസുകാർ തുടങ്ങിയ സമൂഹത്തിന്റെ കാവൽ ഭടന്മാരും പൊതുജനങ്ങളുമായിരിക്കും...
  കല്ലെറിഞ്ഞോടിക്കും പൊതുസമൂഹം നിങ്ങളെ..

   ഡോക്ടർ ഷാനവാസ്‌ പച്ചയ്ക്ക് തുറന്ന് പറയുന്നു..
   #ഷാഫി പറമ്പിൽ എംഎൽഎ , ടിഎൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി എന്നിവർ പാസില്ലാതെ വന്ന കോവിഡ് രോഗിയുടെ ഒപ്പമുള്ള വീഡിയോ 24 ന്യൂസിന്റെ ന്റെ കയ്യിൽ ഉണ്ടെന്നും രോഗിയുടെ സ്വകാര്യത മാനിച്ച് പുറത്തു വിടുന്നില്ല എന്നും 24 ന്യൂസിലെ അരുൺ പറയുന്നു .

അനിൽ അക്കരെ എംഎൽഎ പരസ്യമായി പറയുന്നു, അദ്ദേഹം പാസ് ഇല്ലാത്ത ഒരാളെ കയറ്റി വിട്ടു എന്ന്.

ഷാഫി പറമ്പിൽ എംഎൽഎ , അനിൽ അക്കരെ എംഎൽഎ,  ടിഎൻ പ്രതാപൻ എംപി, രമ്യ ഹരിദാസ് എംപി നിങ്ങൾ ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നത്?

* നിങ്ങൾ എപ്പോഴെങ്കിലും കോവിഡ് പേർസണൽ പ്രൊട്ടക്ഷൻ കിറ്റ് ധരിച്ചിട്ടുണ്ടോ?

പത്രക്കാരെ കാണുമ്പോൾ ഗീർവാണം അടിക്കാൻ വേണ്ടി  മാസ്ക് താഴ്ത്തി കഴുത്തിൽ ഇടുന്നത് പോലെ അല്ല അത്.

കോവിഡ് പേർസണൽ പ്രൊട്ടക്ഷൻ കിറ്റ് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഡ്യൂട്ടി തീർന്നാലേ വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ പോലും പറ്റുകയുള്ളൂ. അതെല്ലാം പോട്ടെന്നു വെക്കാം.

കോവിഡ് ഡ്യൂട്ടി കഴിഞ്ഞു വന്ന എന്റെ ഡോക്ടർ സുഹൃത്തുക്കൾ  എന്നോട് പറഞ്ഞതാണ് -- ലോകത്തിലെ ഏറ്റവും സുഖമുള്ള അനുഭൂതി ഏതെന്ന് കോവിഡ് ഡ്യൂട്ടിയുള്ള ഒരു ഡോക്ടറോടോ നഴ്സിനോടോ ഒന്ന് ചോദിച്ചു നോക്കണം, അവർ പറയുന്നത് നിങ്ങൾ ഒന്നും ഉദ്ദേശിക്കുന്നത് ആയിരിക്കില്ല.

മൂത്രം ഒഴിക്കാൻ മുട്ടിയിട്ടും ഒഴിക്കാൻ പറ്റാതെ പിടിച്ചു വെച്ച് വിമ്മിഷ്ടത്തോടെ രോഗികളെ നോക്കുക. പിന്നീട് ഡ്യൂട്ടി കഴിഞ്ഞു പേർസണൽ പ്രൊട്ടക്ഷൻ കിറ്റ് ഊരി കഴിഞ്ഞ് ബാത്ത്റൂമിലേക്ക് ഒരു ഓട്ടമാണ്, മൂത്രമൊഴിക്കാൻ. ആ സമയം മൂത്രമൊഴിക്കുമ്പോൾ കിട്ടുന്ന സുഖം, അതാണ്‌ ഏറ്റവും വലിയ സുഖം.

വേറൊന്ന് കൂടെയുണ്ട്, പേർസണൽ പ്രൊട്ടക്ഷൻ കിറ്റ് ധരിച്ചതിന് ശേഷം ശരീരത്തിൽ എവിടെയെങ്കിലും ചൊറിയണം എന്ന് തോന്നിയാൽ അത് അടക്കി പിടിക്കാനെ പറ്റുകയുള്ളൂ. പിന്നീട് ഡ്യൂട്ടി കഴിഞ്ഞ് പിപിഇ കിറ്റ് ഊരി കഴിഞ്ഞ് ആ ചൊറിച്ചിൽ ഉള്ള സ്ഥലത്ത് ഒന്ന് കൊതി തീരെ മാന്തണം, അപ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ, അതാണ്‌ ഏറ്റവും വലിയ സുഖം.

അങ്ങനെ രോഗികളെ ചികിൽസിച്ച ഡോക്ടർമാരുടെയും നേഴ്സ്മാരുടെയും അർപ്പണ ബോധത്തെ ആണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത്...

* ഇന്ന് ഏത് ദിവസമാണ്, ഏത് ആഴ്ചയാണ് എന്നറിഞ്ഞു കൂടാത്ത ദിവസങ്ങൾ -- ബഹിരാകാശത്ത് ജോലി ചെയ്യുന്നവർ പറഞ്ഞതല്ല, ഈ ഭൂമിയിൽ നമ്മുടെ ഇന്ത്യയിൽ, കൊച്ചു കേരളത്തിൽ കോവിഡ് ഡ്യൂട്ടിയുള്ള ഡോക്ടർമാരും  നഴ്സ്മാരും പറഞ്ഞതാണ്.

ഈസ്റ്റർ ആണോ വിഷു ആണോ എന്നറിയാതെ,  അവധി ദിനങ്ങൾ ആണോ എന്നറിയാതെ , വീക്കിലി ഓഫ്‌ എടുക്കാതെ, ലീവ് എടുക്കാതെ ജോലി ചെയ്ത ആരോഗ്യ പ്രവർത്തകർ...

അവരുടെ ആത്മ വിശ്വാസത്തെ ആണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത്...

* രാത്രി ആണോ പകൽ ആണോ എന്ന് നോക്കാതെ 24 x 7 ജോലി ചെയ്ത പോലീസ്കാർ ഉണ്ടിവിടെ.

അവരുടെ ഡെഡിക്കേഷനെ ആണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത്...

* വിദേശത്ത് നിന്ന് വന്ന് സർക്കാർ നിർദേശം പൂർണ്ണമായും പാലിച്ച് കൊറോണയുടെ ക്വാറന്റൈനിന് വേണ്ടി താൻ കിടന്ന അതേ ആശുപത്രിയിൽ തന്നെ സ്വന്തം അച്ഛന്റെ മൃതദേഹം  ഉണ്ടായിട്ടു പോലും ആ മൃതദേഹം കാണാൻ പോകാതിരുന്ന ഒരു മനുഷ്യൻ ഈ നാട്ടിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

ആ മനുഷ്യനെ പോലുള്ള സാധാരണക്കാരുടെ വികാരത്തെ ആണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത്...

* ഉറ്റവരുടെ മരണം അറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാന്‍  പറ്റാതെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പറ്റാതെ നിസ്സഹായതയോടെ കണ്ണീർ അടക്കി പിടിച്ച് വിങ്ങൽ ഉള്ളിൽ ഒതുക്കി ഉരുകി തീർന്ന കുറെ പേർ ഉണ്ടിവിടെ. പ്രവാസികളും നാട്ടിലുള്ള അവരുടെ ബന്ധുക്കളും.

അങ്ങനെ ഉള്ളവരുടെ സഹന ശക്തിയെ ആണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത്...

* യൂറോപ്പിലെ മുന്തിയ ഹോസ്പിറ്റൽ സൗകര്യമുള്ള രാജ്യമായ ഇറ്റലിയിൽ  കൊറോണ മരണങ്ങൾ കൂടിയതിനാൽ  മൃതദേഹങ്ങൾ മാറ്റാൻ ആർമിയുടെ സഹായം തേടേണ്ടി വന്നിരുന്നു . ആർമിയുടെ ട്രക്കുകളിൽ നിരനിരയായി മൃതദേഹങ്ങൾ കൊണ്ട് പോകുന്ന കാഴ്ച ഹൃദയഭേദകമാണ്.

ജനസാന്ദ്രത ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതലുള്ള ഈ പടവലങ്ങ സംസ്ഥാനത്ത് അങ്ങനെ വരാതെ പൊതിഞ്ഞു പിടിച്ച ഒരു സർക്കാരിനെ ആണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിച്ചത്...

# അതെ, ഇതൊരു ദുരന്തമാണ്. വൻ ദുരന്തം.  നിങ്ങള്‍ക്ക് ഒന്നും പറ്റില്ല എന്ന് വിഡ്ഡികളെപ്പോലെ ചിന്തിക്കാതിരിക്കുക. സർക്കാർ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കുക.

രാഷ്ട്രീയം കളിക്കാൻ ഇനിയും സമയം കിട്ടും. അത് വരെ ജീവനോടെ ഉണ്ടെന്ന് ഉറപ്പാക്കണ്ടേ?  ഈ സമയത്ത് സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്. ദയവു ചെയ്ത് ഈ നാടിനെ ഒറ്റി കൊടുക്കരുത്. അപേക്ഷയാണ്...

Dr Shanavas AR

No comments:

Post a Comment