ധനസഹായത്തിന് അപേക്ഷിക്കാം
കോവിഡ് 19 മൂലം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. ബോര്‍ഡിന്റെ www.karshakathozhilali.org എന്ന വെബ്സൈറ്റ് വഴി അംഗങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെയും അംഗത്വ പാസ് ബുക്കിന്റെയും ആദ്യ പേജ്, അവസാന അംശദായം അടച്ച പേജ്, രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കില്‍ വണ്‍ ആന്റ്സെയിം സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.
മോട്ടോര്‍ തൊഴിലാളികള്‍ക്ക് കോവിഡ് - 19 ധനസഹായം
കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയിലായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കും. ബസ്, ഗുഡ്സ്, ടാക്സി, ഓട്ടോ തൊഴിലാളികള്‍ക്ക് യഥാക്രമം 5000, 3500, 2500, 2000 രൂപ നിരക്കില്‍ ധനസഹായം നല്‍കും. 1991 ലെ ഓട്ടോറിക്ഷ പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് 2000 രൂപയും 2004 ലെ പദ്ധതിയിലുള്‍പ്പെട്ട ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപയുമാണ് ധനസഹായം അനുവദിക്കുക.
മുമ്പ് പ്രഖ്യാപിച്ച തിരിച്ചടക്കേണ്ടാത്ത വായ്പക്ക് പകരമായാണ് സൗജന്യ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ തിരിച്ചടക്കേണ്ടാത്ത വായ്പ അനുവദിക്കപ്പെട്ടവര്‍ക്കും ഇതിനോടകം വായ്പക്ക് അപേക്ഷിച്ചവര്‍ക്കും ഈ തുക സൗജന്യമായി അനുവദിച്ചതായി പരിഗണിക്കും. ആയതിനാല്‍ വായ്പ ഇനത്തില്‍ തുക കൈപ്പറ്റിയവരും വായ്പയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവരും ഈ ആനുകൂല്യത്തിന് വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kmtwwfb.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.
മെയ് മാസത്തെ റേഷന്‍ വിഹിതം
അന്ത്യോദയ അന്നയോജന (മഞ്ഞ) കാര്‍ഡിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായും, ഒരുകിലോ പഞ്ചസാര 21 രൂപയ്ക്കും ലഭിക്കും. മെയ് 20 ന് ശേഷം പി എം ജി കെ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും.
മുന്‍ഗണനാ വിഭാഗം (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും കിലോക്ക് രണ്ട് രൂപ നിരക്കില്‍ ലഭിക്കും. മെയ് 20 ന് ശേഷം പി എം ജി കെ വൈ പദ്ധതി പ്രകാരം കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യമായി ലഭിക്കും.
പൊതുവിഭാഗം സബ്‌സിഡി (നീല) കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. ലഭ്യതക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോക്ക് 17 രൂപ നിരക്കിലും അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കിലും ലഭിക്കും .
പൊതുവിഭാഗം (വെള്ള) കാര്‍ഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും. ലഭ്യതക്കനുസരിച്ച് കാര്‍ഡിന് ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോക്ക് 17 രൂപാ നിരക്കിലും അധിക വിഹിതമായി കാര്‍ഡിന് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ ലഭിക്കും
എല്ലാ വിഭാഗത്തിലുമുള്ള വൈദ്യുതീകരിക്കപ്പെട്ട വീടുകളിലെ കാര്‍ഡിന് അര ലിറ്ററും, വൈദ്യുതീകരിക്കപ്പെടാത്ത വീടുകളിലെ കാര്‍ഡിന് നാല് ലിറ്ററും മണ്ണെണ്ണ ലഭിക്കും.
സാമൂഹിക അകലം പാലിച്ചുകൊണ്ട് കാര്‍ഡുടമകള്‍ റേഷന്‍ വാങ്ങേണ്ടതാണ്. റേഷന്‍ കട ഉടമകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതും കൃത്യമായ അളവില്‍ കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം നല്‍കേണ്ടതുമാണ്. പരാതികള്‍ ലഭിച്ചാല്‍ കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. പരാതികള്‍ താലൂക്ക് തലത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍, കണ്ണൂര്‍ - 9188527408, തളിപ്പറമ്പ - 9188527411, തലശ്ശേരി 9188527410, ഇരിട്ടി - 9188527409 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.

No comments:
Post a Comment