[12:55, 07/04/2020] Gopakumar G K2: ആന്ധ്രാ അരി, തമിഴ്നാട് പച്ചക്കറി, കർണാടക ആശുപത്രി, പണിയ്ക്ക് ബംഗാളി. നമ്പർ 1 കേരളം?
"അരി ആന്ധ്ര തരണം, പച്ചക്കറി തമിഴ്നാട് തരണം, ആശുപത്രിക്ക് കർണാടകയെ ആശ്രയിക്കണം, ഉന്നത വിദ്യാഭ്യാസത്തിന് ഈ മൂന്ന് സംസ്ഥാനങ്ങളും വേണം, ജോലി അറബി തരണം, ജോലി ചെയ്യാൻ ബംഗാളി വരണം, പൈസ കേന്ദ്രം തരണം, എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സർക്കാർ ഉദ്യോഗസ്ഥർ അങ്ങോട്ട് ശമ്പളം കൊടുക്കണം; ഇത്രയും കിടിലൻ സെറ്റപ്പുള്ള ഒരു നമ്പർ 1 സ്ഥലം ലോകത്ത് വേറെ കാണില്ല.
ആധുനിക ലോകത്തിന്റെ പ്രവർത്തനത്തെപ്പറ്റി ഒന്നും അറിയാത്ത സാധുമനുഷ്യർ ഇങ്ങനെ ചിന്തിക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ ഇതിൽ എത്രത്തോളം സത്യമുണ്ടെന്നു നമ്മുക്ക് പരിശോധിക്കാം
– കേരളം എന്ന ഈ ജനസാന്ദ്രതയേറിയ മലകളും വനവും തീരപ്രദേശവും നിറഞ്ഞ കൊച്ചു സംസ്‌ഥാനം ആവശ്യമായതെല്ലാം ഉത്പാദിപ്പിക്കണം എന്നു ശഠിക്കുന്നത് ശരിയാണോ?
ഇങ്ങനെ ഉൽപാദിപ്പിക്കാൻ ശ്രമിച്ചാൽ അതിനു നല്കേണ്ടിവരുന്ന വില എത്ര ഭീകരമായിരിക്കും?
വനങ്ങൾ നശിപ്പിച്ചും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചും ഉഷ്ണമേഖലാ കീടങ്ങളെ തുരത്താൻ വല്യതോതിൽ രാസപ്രയോഗം നടത്തിയും ചിലപ്പോൾ അരിയും പച്ചക്കറിയും ഉണ്ടാക്കാൻ പറ്റിയേക്കാം. പക്ഷെ അതിന്റെ ആവശ്യം ഇപ്പോൾ ഇല്ല. കേരളത്തിന്റെ ശക്തി മാനവവിഭവ ശേഷിയാണ്. അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതല്ലേ നല്ലതു?
ലോകത്തിനു മുഴുവൻ നേഴ്‌സുമാരെ സംഭാവന ചെയ്യുന്ന, ഇന്ത്യയിലെമ്പാടും വൈറ്റ് കോളർ ജോലിക്കാരെ സംഭാവന ചെയ്യുന്ന കേരളത്തിന് ഏറ്റവും ഇണങ്ങുന്ന കയറ്റുമതി മാനവവിഭവശേഷി തന്നെയല്ലേ?
– ആധുനിക ലോകത്തു സ്വയം പര്യാപ്തതയ്‌ക്കു ശ്രമിക്കേണ്ടതുണ്ടോ എന്നതാണ് അടുത്ത ചോദ്യം.
ഒരു സംസ്‌ഥാനം ഒരിക്കലും അതിനു ശ്രമിക്കേണ്ടതില്ല എന്നാണെന്റെ അഭിപ്രായം. ആന്ധ്രയും തമിഴ്‌നാടും ഒക്കെ നമ്മുടെ രാജ്യത്തുതന്നെയല്ലേ? അവർക്കവശ്യമുള്ളത് നമ്മൾ നൽകിയും നമുക്കാവശ്യമുള്ളത് അവർ നൽകിയും എല്ലാ സംസ്‌ഥാനങ്ങൾക്കും മുന്നോട്ടു പോകാമല്ലോ.
നമ്മുടെ വീട്ടിലെ കാര്യം തന്നെ എടുക്കാം. സ്വയം പര്യാപ്തത നേടുന്നതിനായി എല്ലാ വീട്ടിലും ഓരോ പശുവിനെയും കുറെ കോഴികളെയും കുറെ കൃഷിയും ഒക്കെ ചെയ്യാൻ നിർബന്ധിതരായി എന്നു കരുതുക. പിന്നെ ആ വീട്ടിലുള്ളവർക്കു സ്പെഷ്യലൈസെഷൻ സാധ്യമാകുമോ?
അതായത് ഈ പണിയൊക്കെ കഴിഞ്ഞിട്ടു അവിടുന്നൊരു ശാസ്ത്രജ്ഞനോ ഡോക്ടറോ ഉണ്ടാവുമോ?
സാധിക്കില്ല. ഓരോരുത്തരും അവനവനു താൽപര്യവും കഴിവുമുള്ള മേഖലയിൽ പ്രവർത്തിച്ചെങ്കിൽ മാത്രമേ പുരോഗതി കൈവരിക്കാനാവൂ. എല്ലാരും എല്ലാ പണിയും ചെയ്യാൻ തുനിഞ്ഞാൽ ആർക്കും കാര്യമായ പുരോഗതി കൈവരിക്കാനാവില്ല.
ഇതുപോലെ തന്നെയാണ് സംസ്‌ഥാനങ്ങളും. ഇവിടുത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള കാര്യങ്ങളാണ് കേരളത്തിൽ ചെയ്യേണ്ടത്. ഇപ്പറഞ്ഞപോലുള്ള വല്യ കൃഷി നടത്താനൊന്നും പറ്റിയ സാഹചര്യങ്ങൾ കേരളത്തിൽ ഇല്ല എന്നതാണ് സത്യം. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ വളർച്ചയും അതോടൊപ്പമുണ്ടായ ജാതിസമവാക്യങ്ങളുടെ തകർക്കലും അതിലൂടെയുണ്ടായ ഉയർന്ന കൂലിയും ചെറിയ കൃഷിസ്ഥലങ്ങളും ഒക്കെ ചേർത്തു വായിച്ചാൽ എന്തു കൊണ്ട് കൃഷി കേരളത്തിൽ ഉത്തരേന്ത്യൻ രീതിയിൽ നടപ്പിലാവില്ല എന്നു കാണാം.
– അന്താരാഷ്ട്രതലത്തിൽ പോലും എല്ലാ രാജ്യങ്ങളും എല്ലാം ഉത്പാദിപ്പിക്കുന്നില്ല. സിംഗപ്പൂരിൽ കൃഷിപോയിട്ടു താമസിക്കാൻ പോലും കഷ്ടിച്ചാണ് സ്ഥലം. അറബ് രാജ്യങ്ങളിൽ വല്യ തോതിലുള്ള കൃഷിനടക്കുന്നുണ്ടോ?
എന്തിനേറെ, നമ്മുടെ രാജ്യമായ ഇന്ത്യയിൽ പോലും അടിസ്‌ഥാന ആവശ്യമായ ഡീസൽ പെട്രോൾ എന്നിവയ്ക്കവശ്യമായ എണ്ണ പുറത്തുനിന്നാണ് കൊണ്ടുവരുന്നത്.
പറഞ്ഞുവരുന്നത് ആധുനിക ലോകത്തു സ്വയംപര്യാപ്തത എന്നത് രാജ്യത്തിന്റെ തലത്തിൽ പോലും അസാധ്യമായ കാര്യമാണെന്നാണ്, പിന്നെയല്ലേ ഈ കൊച്ചു സംസ്‌ഥാനം.
-കേരളീയർക്ക് ജോലി പുറത്തു പോയി കണ്ടെത്തണം എന്നത് വലിയ പരിധി വരെ ശരിയാണ്. അതിനു കാരണം ഇവിടുത്തെ വിദ്യാഭാസ മേഖലയുടെ വളർച്ചയാണ്. എല്ലാവർക്കും ഉന്നത വിദ്യാഭ്യാസം നല്കിയെങ്കിലും അത്രയും പേർക്ക് വിദ്യാഭ്യാസത്തിനാനുപാതികമായ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കാൻ കേരളത്തിനായിട്ടില്ല. അങ്ങനെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വലിയ വ്യാവസായിക വളർച്ചയ്ക്കാവശ്യമായ പ്രകൃതിവിഭാവങ്ങളൊന്നും ഇവിടെയില്ല. പിന്നെ പുതിയ ലോകത്തിന്റെ വ്യവസായമായ ടെക്നോളജി, ലോജിസ്റ്റിക്‌സ് തുടങ്ങിയവയിൽ ഒരു മുന്നേറ്റം സാധ്യമായേക്കാം. എന്തുതന്നെയാണെങ്കിലും വിദ്യാഭ്യാസം നേടി പുറത്തുപോയി ജോലി ചെയ്യുന്നതാണ് വിദ്യാഭ്യാസം നേടാത്തതിനെക്കാൾ നല്ലതു. കേരളത്തിൽ സ്ത്രീകളും പുരുഷന്മാരോടൊപ്പം തന്നെ വിദ്യാഭ്യാസം നേടുന്നത് നമുക്ക് പുത്തരിയല്ല, എന്നാൽ വടക്കേ ഇന്ത്യയിൽ സ്ത്രീകൾ അത്രത്തോളം വിദ്യാഭ്യാസം നേടാത്തതുകൊണ്ടു ജനസംഖ്യയുടെ നേർപകുതിയോളം വരുന്ന സ്ത്രീകൾ തൊഴിൽ മേഖലയിലെ മത്സരത്തിൽ നിന്നൊഴിവാകുന്നത് കാണാം. അതിലും നല്ലതു എല്ലാവരും വിദ്യാഭ്യാസം നേടിയിട്ടു ചിലർ പുറത്തു പോയി തൊഴിൽ തേടുന്നതല്ലേ?
– ജോലി ചെയ്യാൻ ബംഗാളികൾ കേരളത്തിൽ വരുന്നത് ഏറ്റവും നല്ല കാര്യമല്ലേ?
അവരില്ലായിരുന്നെങ്കിൽ ഇവിടുത്തെ ബ്ലൂ കോളർ തൊഴിലുകൾ ആരു ചെയ്യും?
ഇവിടെ ഉള്ളവർക്ക് വിദ്യാഭ്യാസം നൽകി അവരെ വൈറ്റ് കോളർ തൊഴിലാളികളാക്കിയപ്പോൾ സംഭവിച്ച സ്വാഭാവിക മാറ്റമാണ് ഈ തൊഴിൽ ചെയ്യാൻ പുറത്തുനിന്നും മറ്റുള്ളവർ വരുന്നത്. ഇതിൽ കുണ്ഠിതപ്പെടാനൊന്നുമില്ല.
-പൈസ കേന്ദ്രം തരണം എന്നു പറയുമ്പോൾ അതു കേന്ദ്രത്തിന്റെ ഔദാര്യമല്ല അതു കേരളത്തിന്റെ അവകാശമാണ് എന്നു തിരിച്ചറിയണം. കേരളത്തിൽ നിന്നും കേന്ദ്ര സർക്കാർ ഓരോ വർഷവും ഇൻകം ടാക്‌സ്, സെൻട്രൽ എക്‌സൈസ്, ജി.എസ്.ടി എന്നിങ്ങനെ അനേകം നികുതികളിലൂടെ പിരിച്ചെടുക്കുന്ന തുകയുടെ ഒരു വിഹിതമാണ് കേരളത്തിന് തിരിച്ചു നൽകുന്നത്. അതായത് ആ പണം ഇവിടുന്നു തന്നെ പിരിച്ച പണത്തിന്റെ ഒരു വിഹിതം മാത്രമാണ്.
കേരളം ഒരു നെറ്റ് ടാക്‌സ് നെഗറ്റീവ് സംസ്‌ഥാനമാണ്, അതായത് കേരളം ഇന്ത്യക്കു നൽകുന്ന ടാക്‌സ് വിഹിതത്തെക്കാൾ കുറവാണ് കേരളത്തിന് ഇന്ത്യയിൽ നിന്ന് ലഭിക്കുന്നത്. ഇതിൽ ആർക്കും പരാതിയില്ല, കാരണം ബീഹാറിലെ കുഞ്ഞുങ്ങളുടെ ഉച്ചക്കഞ്ഞിയും മധ്യ പ്രദേശിലെ ഗ്രാമവാസികൾക്കുള്ള കക്കൂസും പണിയാൻ അവിടുത്തെ നികുതിപ്പണം തികയില്ല. അതുകൊണ്ടു കേന്ദ്ര സർക്കാർ കേരളം പോലെയുള്ള വികസനത്തിൽ മുന്നിട്ടു നിൽക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നും ഉള്ള നികുതിപ്പണം കുറച്ചു അങ്ങോട്ടു നൽകിയേ തീരൂ. ഒരു രാജ്യമെന്നുള്ള നിലയിൽ ഒന്നിച്ചു മുന്നേറാൻ ഇതാവശ്യമാണ്. ഇന്ത്യയുടെ ഭാഗമെന്നുള്ള നിലയിൽ പലതലങ്ങളിലെ സുരക്ഷിതത്വം കേരളത്തിന് പകരമായി ലഭിക്കുകയും ചെയ്യുന്നു.
-മേൽപ്പറഞ്ഞ സുരക്ഷിതത്വത്തിന്റെ പരിധിയിൽ വരുന്നതാണ് സാമ്പത്തിക സുരക്ഷിതത്വവും. വെള്ളപ്പൊക്കം വരുമ്പോഴും മഹാമാരി വരുമ്പോഴും കേരളത്തിനാവശ്യമായ പണവും സുരക്ഷിതത്വവും കേരളത്തിന് കേന്ദ്രം നൽകും. എന്നാൽ കേന്ദ്രത്തിനു പോലും പലപ്പോഴും ഇതിനു സാധിക്കാതെ വരുമ്പോഴാണ് കേരളത്തിന് സാലറി ചലൻജ് പോലുള്ള കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുന്നത്.
-പരാശ്രയം പരാജയമാണെന്നുള്ള മിഥ്യാധാരണ ഇനിയെങ്കിലും നമുക്ക് മാറ്റാം. ആധുനികലോകം പരസ്പരം സഹായിച്ചു അതിലൂടെ മുന്നേറ്റം നേടാനാണ് ശ്രമിക്കുന്നത്. അതിൽ നാണക്കേടൊട്ടും തന്നെ ഇല്ല; എന്നാൽ എല്ലാ മേഖലകളിലും പ്രത്യേകിച്ചു ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഉയർത്തുന്ന കേരളാ മോഡലിൽ അഭിമാനിക്കാനേറെയുണ്ട് താനും."
[13:01, 07/04/2020] Gopakumar G K2: ഒരാഴ്ചയിലേറെ ആയി നടക്കുന്ന വാദപ്രതിവാദങ്ങൾക്ക് ഉത്തരം ഇതിൽ ഉണ്ട്. ഇതും അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇനി തർക്കിക്കാതിരിക്കലാണ് ഭേദം
PADMANABHAN MASTER :അമേരിക്ക പോലും ഇന്ത്യയെ വിരട്ടി മരുന്ന് വാങ്ങു ന്ന ത് കാണുന്നില്ലേ? അവർക്ക് സാധിക്കാത്ത ത് നമ്മൾക്ക് കഴിയുന്നുണ്ട്. ഒരാൾക്ക് ഒരിക്കലും ഒറ്റയ്ക്ക് നിൽക്കാൻ കഴിയില്ല. ഒരു വീട്ടുകാർ അയൽവീട്ടുകാരെ എന്ന പോലെ ഒരുരാജ്യം മറ്റൊരു രാജ്യത്തെ ആശ്രയിക്കുന്നു. എന്താ തെറ്റ്?
CHANDRAN MASTER ,MATHIL :
പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ മറ്റുള്ളവരെ ആശ്രയിക്കാതെ നിൽക്കാനാകും അതാണ് യഥാർത്ഥ പുരോഗതി. അതിന് എല്ലാ സാധ്യത ക ളും കേരളത്തിലുണ്ടായിരുന്നു. എന്നാൽ അത് വേണ്ട രീതിയിയിൽ ദീർഘവീക്ഷണത്തോടെ ഉപയോഗപ്പെടുത്താനും കേരള ജനതയെ ഒരു പരിധി വരെ എങ്കിലും സ്വാശ്രയ രാക്കാനും മാറി മാറി വന്ന സർക്കാരുകർക്ക് കഴിഞ്ഞിട്ടുമില്ല അതിന് ശ്രമിച്ചിട്ടുമില്ല. ഈ ലോക് ഡൗഅനിശ്ചിതമായി നീണ്ടു പോയാൽ കേരളീയർ എങ്ങനെ ഭക്ഷണം കഴിക്കും.ഗോഡൗണിൽ ഇനിയും 4 -5 മാസത്തെ ധാന്യമുണ്ടെന്നാണ് പറയുന്നത്.പിന്നീട് എന്ന ചോദ്യം പ്രസക്തമാണ്. (നമുക്ക് ആന്ധ്രപ്രദേശിനെയും തമിഴ്നാടിനെയും പഞ്ചാബിനെയുംചീത്ത പറയാം.കോടതിയിൽ പോകാം) നമ്മുടെ കയ്യിൽ നോട്ടു കെട്ടുകൾ ഉണ്ടാകാം ബാങ്കുകളിൽ അതിലേറെ ഉണ്ടാകാം. നമുക്ക് അതെടുത്ത് രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഓരോ കഷണം വിഴുങ്ങാം. ആന്ധ്രയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പാവപ്പെട്ട കർഷകൾ കുട്ടികൾ ഉൾപ്പെടെ വെയ്ലത്തും മഴയത്തും കഠിനാധ്വാനം ചെയ്യുന്നതു കൊണ്ടാണ് നാം നമ്മുടെ വയറിനോട് സമാധാനം പറയുന്നത് .ഇന്നത്തെ ലോകത്ത് എന്നല്ല ഏത് കാലത്തും എല്ലാ സ്ഥലത്തും പരാശ്രയം ഉണ്ടായിട്ടുണ്ട്. പക്ഷേ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ പോലെയാവരുത് .
ലോകത്ത് നഴ്സുമാരെ നാം സംഭാവന ചെയ്യുന്നതും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചു കൊണ്ട് തന്നെയാണ്. അതു കൊണ്ടു തന്നെ നാം കേരളീയർ അതിൽ വീമ്പു പറയേണ്ട കാര്യമില്ല.കർണ്ണാടകത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും നേഴ്സിംഗ് കോളജുകളിലെ മലയാളി കളുടെ എണ്ണം എടുത്തു നോക്കുക.
കേരളത്തിൽ
സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ വിദ്യാഭ്യാസം നേടുന്നുണ്ട് എന്നത് ശ്ലാഘനീയം തന്നെ. തൊഴിൽ രംഗത്ത് മൽസരിക്ക മുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് പോലെ സ്ത്രീകൾ വിദ്യാഭ്യാസം നേടി ജോലിക്ക് മൽസരിച്ചാൽ കേരളീയർമണ്ണ് തിന്ന് ജീവിക്കേണ്ടി വരും.ഇതോടൊപ്പം ഹിമാചൽ പ്രദേശിന്റെ ഒരു പoനം ആവശ്യമാണ്.സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസത്തിലും കേരളത്തോടൊപ്പം നിൽക്കുന്ന സംസ്ഥാനമാണത് :പുരോഗതിക്ക് കാലാവസ്ഥ ഭൂപ്രകൃതിയും ഇത്ര മാത്രം അനുകൂലമല്ല. അവർ കേരളത്തെക്കാർ പതിന്മടങ് സ്വാശ്രയ രാ ണ്.
കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റത്തിന് 1993 മുതൽ നടപ്പാക്കി വിദ്യാഭ്യാസ പരിഷ്ക്കരണവുമായി എന്താണ് ബന്ധം എന്നും ചിന്തിക്കുന്നവർ
പരിശോധിക്കുക.
കേരളത്തേക്കാൾ എത്രയോ അധികം പ്രകൃതിക്ഷോ ഭങ്ങൾ അനുഭവിക്കുന്ന സസ്ഥാനങ്ങളാണ് തമിഴ്നാടും ആന്ധ്രപ്രദേശും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും .അവിടെയൊന്നും കേരളത്തിലേത് പോലുള്ള സാലറി ചലഞ്ച് ഇല്ല.( ആന്ധ്രയിൽ 30% സാലറി കട്ട് ഉണ്ട് ജനപ്രതിനിധികൾ ഉൾപ്പെടെ ') ഏറ്റവും കൂടുതൽ കൊറോണ ബാധിക്കുന്ന മഹാരാഷ്ട്രയിൽ പോലും ഒരു ദിവസത്തെPay ആണ് പിടിക്കുന്നത്.( ഓ ഖിഫണ്ടും പ്രളയകാലത്തെ സാലറിയും കൃത്യമായി കൊടുത്ത ഞാൻ ഈ സാലറി ചാലഞ്ചിലും സന്തോടെ പങ്കു ചേരും .എന്റ കടമയാണെന്ന് വിശ്വസിക്കുന്നു . മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായി കേരളത്തി മാത്രം ഫണ്ട് സ്വരൂപീകരണത്തിനായി ചലഞ്ച് വേണ്ടി വരും എന്ന പ്രസ്താവന വായിച്ചു )
വാൽ ഭാഗം: മനുഷ്യരാൽ അല്ലാത്ത കാരണങ്ങൾ കൊണ്ട് ഈ ഭൂമിയിലെ ജീവജാലങ്ങൾ തുടച്ചു മാറ്റപ്പെടുത യാണെങ്കിൽ ആദ്യം തുടച്ചു മാറ്റപ്പെട്ടന്നത് മനുഷ്യ ജീവിയായിരിക്കും. അതുപോലെ ഇന്ത്യയിൽ കേരളീയരായിരിക്കും. നാം അത്രയും ബലഹീനരാണ്
PADMARAJAN KAYANI
ഇടതുപക്ഷ എം എൽ എയായ ശ്രീ. മാണി സി കാപ്പൻ നിർമ്മിച്ച 'മേലേപ്പറമ്പിൽ ആൺ വീട് ' എന്ന പടത്തിലെ രംഗം.
പുറത്ത് നിന്ന് ഒന്നും മേടിക്കാറില്ല എല്ലാം കൃഷി ചെയ്ത് ഉണ്ടാക്കലാ എന്ന നരേന്ദ്രപ്രസാദിന്റെ പൊങ്ങച്ചത്തിന്, സോപ്പും തുണിയും മണ്ണെണ്ണയുമൊക്കെ കൃഷി ചെയ്യുന്നുണ്ടോ എന്ന് ഒടുവിലിന്റെ കൗണ്ടർ.
സ്വയം പര്യാപ്തത എന്ന ഐഡിയലിസ്റ്റ് അവകാശവാദത്തിനു നെരേയുള്ള ചിരി.
..
ആന്ധ്രായീന്ന് അരിയും തമിഴ്‌നാട്ടീന്ന് പച്ചക്കറിയും വരുത്തിക്കഴിക്കുന്ന, ഗൾഫിൽ ജോലിക്ക് പോകുന്ന, പഠിക്കാൻ ബാംഗ്ലൂർക്ക് പോകുന്ന, മെയ്ക്കാട് പണിക്ക് ബംഗാളിയെ വിളിക്കുന്ന മലയാളികൾ സ്വയം നമ്പർ 1 എന്ന് പറയരുത് എന്നുള്ള സന്ദേശം നിങ്ങൾക്കും ലഭിച്ച് കാണുമല്ലോ. അതാണു ചിന്താവിഷയം.
ഓരോന്നായി പരിഗണിക്കാം .
1. അതിർത്തി കടന്ന് വരുന്ന അരീം പച്ചക്കറിക്കിറ്റും.
ഒരുദാഹരണം പറഞ്ഞുകൊണ്ട് തുടങ്ങാം.
ഇന്ത്യയിൽ ഏറ്റവും അധികം ചെറുപയർ ഉത്പ്പാദിക്കുന്നത് ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളാണ്. കേരളത്തിൽ ചെറുപയർ കൃഷി ഇല്ലെന്ന് തന്നെ പറയാമെന്ന് തോന്നുന്നു.
പക്ഷേ കഴിഞ്ഞ 30 വർഷം എങ്കിലുമായി നമ്മുടെ സ്കൂളുകളിലെ ഉച്ചക്കഞ്ഞി മെനുവിൽ ചെറുപയറുണ്ട്. ഇപ്പോ കൂടുതൽ വിപുലമാണെന്ന് കേൾക്കുന്ന്, എന്തായാലും ഞാൻ കുടിച്ചിട്ടുള്ള കാലത്ത് കഞ്ഞിയും ചെറുപയറിന്റെ ചാറുകറിയുമാണു.
എന്നാൽ ചെറുപയർ നല്ലതുപോലെ വിളയുന്ന ആ സംസ്ഥാനങ്ങളിൽ എല്ലാ കുട്ടികളും സ്കൂളിൽ പോകാറില്ല, പോകുന്ന എല്ലാ കുട്ടികൾക്കും ഭക്ഷണം കിട്ടാറില്ല, കിട്ടുന്നവർക്ക് ലഭിക്കുന്നത് ഒരു ചപ്പാത്തീം ഒരുപ്പുകല്ലുമാണ്.
അതെന്താണു അങ്ങനെ?
അതിനുള്ള ഉത്തരം മേൽപ്പറഞ്ഞ സിനിമയിലെ മറ്റൊരു സീനിൽ, നടി മീന പറയുന്നുണ്ട്:
"വെതച്ചാലും കൊയ്താലും മാത്രം പോര, ഉണ്ണാനും വേണം ഒരു യോഗം" ന്ന്.
ജനക്ഷേമോന്മുഖമായ ഒരു ഭരണസംവിധാനം, മറ്റൊരു സംസ്ഥാനത്തിനും സമം നിൽക്കാനാവാത്ത വിധം ശക്തമായ പൊതുഭക്ഷ്യവിതരണസമ്പ്രദായം, അവകാശബോധമുള്ള ജനങ്ങൾ, പിന്നെ ഇതിനേക്കാളൊക്കെ പ്രധാനമായി, അവശ്യസാധങ്ങൾക്ക് ചിലവാക്കാൻ സാധാരണക്കാരുടെ കൈയ്യിലും പണം - ആന്ധ്രായീന്ന് അരിയും, ബീഹാറീന്ന് ഉരുളനും, ഉത്തർ പ്രദേശീന്ന് ചെറുപയറും, മഹാരാഷ്ട്രായീന്ന് പഞ്ചസാരയും, കർണ്ണാടകത്തീന്ന് പച്ചക്കറിയും, തമിഴ് നാട്ടീന്ന് ഇലയും വരുത്തി സദ്യ വെച്ച് കഴിക്കാനുള്ള ചുറ്റുപാട് കേരളത്തിലെ ഒരു സാധാരണക്കാരനുണ്ട്. ഇതൊക്കെ തോനെ വിളയുന്ന ആ സംസ്ഥാനങ്ങളിലെ സാധാരണക്കാരേക്കാളുമുണ്ട്. അതാണു കൂടുതൽ നല്ലതു - ഏത്? "ഉണ്ണാനുള്ള യോഗം."
(ഇതിനർത്ഥം കേരളത്തിൽ സർവ്വത്ര സുഭിക്ഷതയും അവിടെയെല്ലാം മൊത്തം പട്ടിണിയും എന്നല്ല - പക്ഷേ പൊതുനില പഠിക്കുമ്പോൾ ഒരു സാധാരണക്കാരനു എവിടെയാണു കൂടുതൽ സാധ്യതകൾ എന്നതാണല്ലോ താരതമ്യത്തിനുള്ള മാനം)
അപ്പോൾ വരാവുന്ന ഒരു ചോദ്യം അവരത് തന്നില്ലെങ്കിൽ പട്ടിണിയാവില്ലേ എന്നതാണ്.
അതിന്റെ മറുചോദ്യമാണ് അതിനുത്തരവും. അവരത് തന്നില്ലെങ്കിൽ, അവരത് എന്ത് ചെയ്യും?
ഒരു സംസ്ഥാനവും ഒന്നും ഫ്രീയായിട്ട് കേരളത്തിലേയ്ക്ക് അയക്കുന്നില്ല. അവർക്കെല്ലാം ലഭ്യമായ ഒരു സമ്പന്ന വിപണിയാണു കേരളം. അവരുടെ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷികോത്പ്പന്നങ്ങൾ കൃത്യമായി വിറ്റുപോവുക എന്നത് അവരുടെ ആവശ്യവുമാണ്. ഇനി അതല്ല, വിൽക്കുന്നില്ല എന്നവർ തീരുമാനിച്ചു എന്നിരിക്കട്ടെ - വാങ്ങാൻ കാശുള്ളവരെ തേടി ഉത്പന്നങ്ങൾ ഇങ്ങോട്ട് വരുന്ന ഒരു ലോകക്രമത്തിലാണു നമ്മൾ ജീവിക്കുന്നത്.
2. ഗൾഫിൽ ( വിദേശത്ത്) ജോലി
വിദേശത്ത് ജോലിക്ക് പോകുന്നത് ഇത്ര ആക്ഷേപമായി കരുതുന്ന പലരും വിദേശത്താണു ജോലി ചെയ്യുന്നത് എന്നതിലെ ബ്ലാക്ക് ഹ്യുമർ അവിടെയിരിക്കട്ടെ.
ഇതരരാജ്യങ്ങളിൽ എവിടെയെങ്കിലും മലയാളികൾക്ക് ജോലി സംവരണമുള്ളതായി അറിവുണ്ടോ? ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആരും വിദേശത്ത് പോകാറില്ലേ?
ഉണ്ട്. എല്ലാ സംസ്ഥാനത്തിനും വിദേശത്ത് ജോലി ചെയ്യുന്ന തദ്ദേശീയരുണ്ട്. കൂടുതൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുമ്പോൾ ആളുകൾ അതിർത്തികൾ മറക്കും. പുതിയ ലോകത്തിൽ ചരക്കും സേവനങ്ങളും അന്തർദ്ദേശീയ ഉരുപ്പടികളാണു. ആ അവസരങ്ങളെ ഉപയോഗിക്കാൻ തക്ക വിവരവും വിദ്യാഭ്യാസവും കൂടുതലുള്ളത് കേരളത്തിലാണു, ആ പോരായ്മ അങ്ങ് സഹിക്കാം.
ഇനി വിദേശത്ത് തൊഴിൽ അവസരങ്ങൾ പെട്ടെന്നങ്ങ് തീർന്ന് പോയാൽ എന്ത് ചെയ്യും?
പ്രശ്നമാണ്. പക്ഷേ അത് മലയാളികളെ മാത്രമായി ബാധിക്കില്ല. മലയാളികൾക്ക് ദാരിദ്ര്യം പിടിപെട്ടാൽ അതോടെ തമിഴ് നാട്ടിലെ പച്ചക്കറിക്കൃഷിക്കാർ ബുദ്ധിമുട്ടിലാവും, ആന്ധ്രായിലെ കർഷകർ ബുദ്ധിമുട്ടിലാവും - അതായത്, ഇനിയങ്ങോട്ട് കേരളം പോലെയൊരു ഉപഭോക്തസംസ്ഥാനത്തിനു മാത്രമായി ഒരു സാമ്പത്തിക തകർച്ചയൊന്നുമില്ലാന്ന്.
അങ്ങനെ ഒന്ന് ഉണ്ടാകുന്നേടം വരെ നല്ല അവസരങ്ങൾ തേടി മലയാളികൾ ഇനിയും കടൽ കടക്കും, കടക്കണം.
3. പഠിക്കാൻ ബാംഗ്ലൂർക്ക് പോകുന്നത്
അയൽ സംസ്ഥാനത്ത് ഇഷ്ടം പോലെ കോളേജുകളുണ്ട്, പക്ഷേ അവിടെച്ചേർന്ന് പഠിക്കാൻ കട്ട് ഓഫ് മാർക്കുമായി പ്ലസ് ടൂ പാസാകുന്നതിൽ കൂടുതലും മലയാളി പുള്ളകളാണു എന്നത് നമുക്ക് അഭിമാനമോ അപമാനമോ, നിങ്ങൾ ആലോചിക്ക്.
4. പണിയെടുക്കാൻ അന്യസംസ്ഥാന തൊഴിലാളി വരുന്നത്.
ആ നാടുകളിൽ ഉള്ളതിനേക്കാൽ മെച്ചപ്പെട്ട ജോലിസാധ്യത കേരളത്തിലുള്ളപ്പോൾ അവർ കേരളത്തിലേയ്ക്ക് വരുന്നു. അതിൽ എന്താണു ആക്ഷേപം? കേരളത്തിൽ ഇഷ്ടം പോലെ ജോലിയുണ്ട്, എന്നാൽ ജോലിക്കാർ കുറവാണു. സ്വാഭാവികമായും ജോലി ചെയ്യാൻ മനസ്സുള്ളവർ കൂടുതൽ ഉള്ളയിടങ്ങളിൽ നിന്നും അവരെത്തുന്നു.
ഇത് കേരളത്തിൽ മാത്രമുള്ള പ്രതിഭാസമാണോ? ഒരിക്കലുമല്ല. കേരളത്തിൽ വരുന്നതിനേക്കാൾ എത്രയോ അധികം പേർ ബാംഗ്ലൂർ നഗരത്തിൽ വന്നിറങ്ങുന്നതിനു ഞാൻ സാക്ഷിയാണ്
വീണ്ടും സിനിമയിലേയ്ക്ക് : ജയറാം തമിഴ്‌നാട്ടിലേയ്ക്ക് പോകുന്നത് മാനേജ്‌മന്റ് ട്രെയിനി ആയിട്ടാണ്, ശോഭന വരുന്നത് ഡൊമസ്റ്റിക്ക് ഹെൽപ്പറായിട്ടും . ( സിനിമയുടെ കഥ വിട്ടേര് ) എക്കണോമിക്കലി പറഞ്ഞാൽ , അതൊരു ഫോർ കേരളം ഇക്വേഷനാണു. നാളെ മലയാളികൾ മാനുവൽ ലേബറന്മാരായി പുറത്തേക്ക് പോവുകയും, അന്യനാട്ടുകാർ ക്ലാസ്സ് 1 ആപ്പീസറന്മാരായി വരുകയും ചെയ്യുന്ന ഒരു കാലം വരുമ്പോ ടെൻഷനടിച്ചാ മതി.
( നമ്മുടെ ജോലിസംസ്കാരം അത്ര കിടിലമെന്നല്ല, അത് മറ്റൊരു ദിവസം പറയാം)
5 . ചികിത്സ അന്യനാട്ടിൽ
ഇത് അൽപ്പം ക്രൂരമായ ഒരു ന്യായീകരണമായിപ്പോയി. ജില്ലാ സംസ്ഥാന അതിർത്തികളിൽ താമസിക്കുന്നവർ പല പല കാരണങ്ങാൾ സ്വന്തം ജില്ലയിലോ സംസ്ഥാനത്തോ ആവില്ല ഡോക്ടറെ കാണുന്നത്. ഇതൊക്കെ സാധാരണമായ കാര്യമാണ്. മനുഷ്യത്വരഹിതമായ രീതിയിൽ അതിർത്തിയിൽ പൂട്ടിയിട്ട് 8-10 പേരെ കൊലയ്ക്ക് കൊടുത്തവരെ ന്യായീകരിക്കാൻ തുടങ്ങുന്നതിനു മുമ്പ്, അങ്ങനെ മരിച്ചതിൽ ഒന്ന് സ്വന്തം തന്തയോ തള്ളയോ കുഞ്ഞോ ആയിരുന്നെങ്കിലോ എന്നൊരു നിമിഷം ആലോചിച്ചാ മതി.
എന്തായാലും, ആരോഗ്യപരിപാലന രംഗത്ത് കേരളം നമ്പർ 1 ആണെന്ന് കരുതാൻ ഇനിയും കഴിയാത്തവരോട് കൂടുതലായി ഒന്നും പറയാനില്ല.
ഈസ്റ്ററിനു പോസ്റ്റാം എന്ന് കരുതി എഴുതിത്തുടങ്ങിയതാണ്. പക്ഷേ ഇത്രേം എഴുതിയ സ്ഥിതിക്ക് ഇതൂടെ. മറുപടിയൊക്കെ അടുത്ത ആഴ്ച്ച.
പറഞ്ഞ് വന്നത്, കേരളം നമ്പർ 1 എന്ന് വിശേഷിപ്പിക്കുന്നത് ഏതെങ്കിലും മത്സരത്തിൽ പങ്കെടുത്ത് സമ്മാനം അടിച്ചതുകൊണ്ടൊന്നുമല്ല. കഴിഞ്ഞ 60-65 വർഷങ്ങളിലായി ഒരു സംസ്ഥാനം വളർത്തിക്കൊണ്ടുവരുന്ന ഒരു വികസന മോഡലിന്റെ ഫലം അടിസ്ഥാനമാക്കിയാണു. സുസ്ഥിതിയുടെ ഏത് ഇനിഡിക്കേറ്ററുകൾ എടുത്ത് നോക്കിയാലും , വികസിതരാജ്യങ്ങളോട് കട്ടയ്ക്ക് നിൽക്കുന്നതുകൊണ്ടാണ്.
അല്ലാതെ എല്ലാ നാടും എല്ലാം സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഒരു കാലം വന്നാൽ,അന്ന് ആർക്കും ഒന്നും തികയില്ല. ഭൂരിപക്ഷം പട്ടിണി കിടന്ന് ചാകും. മിച്ചമുള്ളവർ മിച്ചമുള്ളവയ്ക്ക് വേണ്ടി കടിപിടി കൂടും. ആകെ കച്ചറയാവും.
പഞ്ഞം, പടുമരണം, അയിത്തം എന്നിങ്ങനെയുള്ള പഴയ കാല നൊസ്റ്റാൾജിയാക്കാലം തിരിച്ചുപിടിക്കാൻ മുട്ടി നിൽക്കുന്നവർ അങ്ങനെ നിൽക്കൂ.
പക്ഷേ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ ഇതൊക്കെ ചൊവ്വേ ഒന്ന് ആലോചിച്ചിട്ടേ എൻഡോർസ്സ് ചെയ്യാവൂ. അല്ലാതെ കൗപീനം പോലും കൃഷി ചെയ്താണുണ്ടാക്കുന്നത് എന്ന് വാദിക്കുന്ന കേശവൻ മാമൻ ലെവലിലേയ്ക്ക് ഇറങ്ങരുത്, നാണക്കേടാണ് .
ഓക്കേ ബയ്!
ആ പിന്നെ, ഈ പടത്തിന്റെ സംവിധായകനും ഇപ്പോ കേരളത്തിലെ പ്രമുഖ രാഷ്ട്രീയനേതാവാ കേട്ടോ. സാന്ദർഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.
ജോസ് ജോസഫ് കൊച്ചുപറമ്പിൽ
***********************
അനുബന്ധമായി ചേർക്കട്ടെ.
ഇന്ത്യയിലെ ഗ്രാമങ്ങളെക്കുറിച്ച് പഴ മില്ലിന്റെ (James mill) ന്റെ പുസ്തകങ്ങളെയും ഓറിയന്റലിസ്റ്റ് തത്വങ്ങളെയും അധികരിച്ച് സാക്ഷാൽ കാൾ മാർക്സ് അവതരിപ്പിച്ച ഏഷ്യൻ ഉല്പാദന രീതി(Asiatic mode of production) എന്ന സിദ്ധാന്തത്തിൽ സ്വയം പര്യാപ്തമായ ഗ്രാമീണ ഇന്ത്യൻ സമൂഹങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ( ഒരു ഏകീകൃതമല്ലെങ്കിൽ പോലും) നിശ്ചലാസ്ഥയിൽ (stagnant) ആയിരുന്നുവെന്നും പുരോഗതി ഇല്ലാത്ത വ്യാപാര വാണിജ്യ ബന്ധങ്ങളില്ലാത്ത ഒന്നാണെന്നന്ന് പ്രസ്താവിക്കുന്നു. ഈ വിമർശത്തെ എതിർത്തുകൊണ്ടാണ് ,അതായത് മാർക്സിന്റെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഉള്ള പഠനത്തെ തിരുത്തി കൊണ്ടാണ് ഇന്ത്യൻ മാർക്സിസ്റ്റ് ചരിത്രരചനാരീതിയുടെ(marixian historiography) കുലപതി ദാമോധർ ധർമ്മാനന്ദ് കൊ സാംബി രംഗത്ത് വരുന്നത്.അതായത് എന്താണ് സ്വയം പര്യാപ്തത എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്. അത് നിശ്ചലമായ സമ്പദ് വ്യവസ്ഥയുടെ പര്യ ലാളനം മാത്രമാണ്.
വ്യാപാര ബന്ധങ്ങൾ വളർന്നു വികസിച്ച ഈ ഉത്തരാധുനികതയിൽ അത് എങ്ങനെയാണ് പ0ന വിധേയമാക്കേണ്ടത്. പിന്നെ കേരളം നമ്പർ 1 എന്നത് ഏതടിസ്ഥാനത്തിൽ എന്നത് മുകളിൽ കൃത്യമായി പറഞ്ഞട്ടുണ്ട്.
നമ്പർ 1 അല്ലായെന്ന് നമ്മൾ തന്നെ പറഞ്ഞ് പറഞ്ഞ് അടിവരയിടുന്നതിന് പിറകിലുള്ള രാ ട്രീയം അത് ..... ഏത് ....അത്..

No comments:
Post a Comment