ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, May 22, 2020

ലോക് ഡൗൺ നിയന്ത്രണം അയച്ചതിനു ശേഷം പൊതുവേ ജാഗ്രതക്കുറവ്

ലോക് ഡൗൺ നിയന്ത്രണം അയച്ചതിനു ശേഷം ശ്രദ്ധയിൽപ്പെട്ട കാര്യങ്ങൾ :(1) കടകളിൽ വരുന്നവരിൽ മാസ്ക് ഉപയോഗിക്കുന്നവർ ഇപ്പോഴും കുറവാണ് (2) വീടുകളിൽ സോപ്പ്  ഉപയോഗിച്ച് കൈകാൽ കഴുകി മാത്രം അകത്തു കയറുന്ന രീതി ഇനിയും തുടങ്ങിയിട്ടില്ല. (3) അതിഥി കളുമായി സാമൂഹ്യ അകലം പാലിക്കുന്ന കാര്യത്തിൽ വീട്ടുകാർ ശ്രദ്ധ കാണിക്കുന്നില്ല. (4) അയൽവക്കസന്ദർശനങ്ങളിൽ  മാസ്ക് ഉപയോഗം നിലവിൽ വന്നിട്ടില്ല. പൊതു വെ മുൻകരുതൽ ഇല്ലാതെ ആളുകൾ ഇടപഴകുന്നതായാണ് അനുഭവം. ഇതൊക്കെ മാറേണ്ടതുണ്ട്. കൃത്യമായി നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്നുറപ്പുവരുത്താൻ വേണ്ട വിധത്തിൽ  ജനകീയ സമിതികളുടെ പ്രവർത്തനം ഉടൻ തുടങ്ങണം.-CKR
ഭാസ്കരൻ കോടോത് :
വാർഡ് തലത്തിൽ ജാഗ്രതാ സമിതി ഉണ്ടെങ്കിൽ പോലും വേണ്ടത്ര പ്രവർത്തനക്ഷമമാക്കുന്നില്ല.
അയൽ സഭാതലത്തിലും ഇത്തരം ജാഗ്രതാ സമിതികൾ നിർണ്ണായകമാണ്  മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അനധികൃത കടന്നുകയറ്റം തടയാനും ഇത് പര്യാപ്തമായിരിക്കും

പൂച്ചക്ക്  നമുക്ക് മണി കെട്ടാം.!-- കണ്ണൂർ ജില്ലാ കളക്ടർ. (FB Post)



കൊവിഡിനോടൊപ്പം ജീവിക്കുക എന്നത് നമ്മുടെ ചരിത്ര നിയോഗമാണ്'. ഈ വെല്ലുവിളിയെ എങ്ങനെ വിജയകരമായി നാം ഏറ്റെടുത്തു എന്നതാണു് ഒരു പുരോഗമന സമൂഹം എന്ന നിലക്ക് കേരളം ഭാവിയിൽ വിലയിരുത്തപ്പെടുന്നത്. I Bell the CAT അഥവാ "പൂച്ചക്ക് ഞാൻ മണികെട്ടും* എന്ന ഒരു പൊതു ജന പങ്കാളിത്ത പരിപാടി വിഭാവനം ചെയ്യുന്നു.
താഴെ പറയുന്ന പഞ്ച ശീലങ്ങൾ ജനങ്ങൾക്കിടയിൽ ഉറപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ കാതൽ.

അഞ്ച് ശീലങ്ങൾ

1) കുറ്റമറ്റ ക്വാറൻ്റയിനും ശരിയായ റിവേഴ്സ് ക്വാറൻ്റയിനും
2) മാസ്ക് എൻ്റെ സ്വരക്ഷാ കവചം
3) ഏപ്പോഴും സുരക്ഷിത അകലം(6 അടി) പാലിക്കുക.
4) കൈ കഴുകൽ
5) പൊതുസ്ഥലത്ത് തുപ്പരുത്

സാമൂഹ്യ മാദ്ധ്യമങ്ങൾ, മുഖ്യധാരാ മാദ്ധ്യമങ്ങൾ എന്നിവയിലൂടെയുള്ള നിരന്തരമായ ഇടപ്പെടൽ വഴിയും ആവശ്യമെങ്കിൽ നിയമ നടപടികൾ വഴിയും ഈ സ്വഭാവങ്ങൾ നിത്യജീവിതത്തിൻ്റെ ഭാഗമാക്കി തീർക്കുക എന്നതാണു് ലക്ഷ്യം.

മാർക്കറ്റുകൾ, ഷോപ്പിങ്ങ് കോംപ്ലക്സുകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, മറ്റ് തൊഴിലിടങ്ങൾ ,കൃഷിസ്ഥലങ്ങൾ, ആശുപത്രികൾ ,ആരാധനാലയങ്ങൾ, ബസ്സ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട്, കളിസ്ഥലങ്ങൾ,മറ്റ് പൊതുയിടങ്ങൾ തുടങ്ങി മനുഷ്യർ കൂട്ടമായി വരാൻ സാദ്ധ്യത യുള്ളയിടങ്ങളിലെല്ലാം മാസക്ക്, സുരക്ഷിത അകലം, കൈ കഴുകന്നതിനുള്ള സംവിധാനം, തുപ്പരുത് എന്നിവ ഉറപ്പാക്കാൻ Artiticial lntelligence, Robotics, Drawn എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതാണ്.

 ഇവയുടെ ലംഘനം Report ചെയ്യുന്നതിന് ഒരു Mobile App (Bell the Cat)ഉം മറ്റ്  Public platform കളും ഉണ്ടായിരിക്കും. ലംഘനങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ ആളുകൾക്ക്‌ ഫോട്ടോ, വീഡിയോ എന്നിവ share ചെയ്യാം.- Dist Collector , Kannur.

കൂടാതെ പൊതുജനങ്ങൾക്ക് ഈ ആശയം മറ്റുള്ളവരിൽ എത്തിക്കുന്നതിനു് Posters, Video ,Tilk Talk ,Trolls, ചെറിയ Video Songs തുടങ്ങിയവ സ്വയം നിർമ്മിച്ച് പങ്കാളികളാകാവുന്നതാണു്. സമൂഹ്യ അവബോധം ഉണ്ടാക്കുക എന്നതാണ്. ഉദ്ദേശമെന്നത് അത്തരം സൃഷ്ടികളിൽ ഏർപ്പെടുന്നവർ  ശ്രദ്ധിക്കണം എന്നു മാത്രം ഓർമ്മിപ്പിക്കുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ അറിയിക്കുന്നതാണു്. - കണ്ണൂർ ജില്ലാ കളക്ടർ. (FB Post)

No comments:

Post a Comment