ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

ദുരിതാശ്വാസ നിധിയിലേക്ക് വേതനം മാറ്റി വെച്ച് അങ്കണവാടി പ്രവർത്തകർ

ദുരിതാശ്വാസ നിധിയിലേക്ക്
വേതനം മാറ്റി വെച്ച്
 അങ്കണവാടി പ്രവർത്തകർ നാടിന് മാതൃകയായി ....
..............................................


കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ വേതനം നൽകി നാടിനു കൈത്താങ്ങാവുകയാണ് പരപ്പ ഐ.സി.ഡി.എസ്  പ്രൊജക്ടിലെ 202 അങ്കണവാടി പ്രവർത്തകരും ഐ.സി.ഡി.എസ് ജീവനക്കാരും അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ അവരുടെ ഒരു ദിവസത്തെ വേതനം സർക്കാരിൻ്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള കൈതാങ്ങായി എം.  രാജഗോപാൽ  എം.എൽ എ ക്ക് നൽകിയത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിരോധ കവചമൊരുക്കുന്നതിൽ അഹോരാത്രം പ്രവർത്തിച്ചവരായിരുന്നു. അങ്കണവാടി പ്രവർത്തകർ. ഇവർ ശേഖരിച്ച 60600 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
കോവിഡ് പ്രതിരോധ കവചം തീർക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയവരാണ് അങ്കണവാടി പരിധിയിലെ കുടുംബങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകിയും ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ ചേർത്തു പിടിച്ചും വയോജനങ്ങൾക്കും അർബുദ രോഗികൾക്കും ജീവിത ശൈലീ രോഗങ്ങൾക്കും ജീവൻ രക്ഷാ മരുന്നുകൾ എത്തിച്ചു നൽകിയും പ്രദേശത്തെ
 കുട്ടികളുടെയും ഗർഭിണികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും പ്രവാസികളുടെയും സർവ്വേ നടത്തിയും മാനസിക പിരിമുറക്കത്തിന് കൗൺസിലർമാരുടെ സേവനമെത്തിച്ചു നൽകിയും കർമ്മനിരതരാണ് അങ്കണവാടി പ്രവർത്തകർ അവർക്ക് ലഭിക്കുന്ന ഹോണറേറിയത്തിൽ നിന്നാണ് ഒരു ദിവസത്തെ വേതനം നൽകി നാടിന് കൈത്താങ്ങായത്.
അങ്കണവാടി വർക്കേർസ് & ഹെൽപ്പർസ് അസോസിയേഷൻ പ്രവർത്തകരായ കെ.വി.ഭാർഗ്ഗവി , ഗീമലത വി.വി നളിനി.പി ബിന്ദു ജോയി
ഐ സി..ഡി.എസ് ജീവനക്കാരൻ കെ.വിനോദ് കുമാർ, എ.ആർ.രാജു. എന്നിവർ സംസാരിച്ചു.

No comments:

Post a Comment