ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ സംബന്ധിച്ച വിവരങ്ങൾ

പ്രിയരെ
മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ യുദ്ധം ആരംഭിക്കുന്നു

അതീവ കൊവിഡ്  സാന്ദ്രത മേഖലകളായ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ സംബന്ധിച്ച വിവരങ്ങൾ ഉടൻ ആരോഗ്യ വകുപ്പിൽവാർഡ് നിരീക്ഷണ കമ്മിറ്റി / ആശ /മെമ്പർ വഴി അറിയിക്കണം
14ദിവസം വീട്ടിൽ
ബാത്ത് റൂം സൗകര്യമുള്ള മുറിയിൽ തനിച്ചിരിക്കണം

വീട്ടിലെ 60 കഴിഞ്ഞവർ  ബന്ധുവീടിലേക്ക് മാറണം

 'ഭാര്യ വീട്ടിലേക്കും തിരിച്ചും ഷട്ടിൽ സർവീസ് പാടില്ല എവിടെയെങ്കിലും ഒരിടത്ത് മാത്രം,,,

' വീട് പൂർണമായും ഒഴിഞ്ഞ് കൊടുക്കാൻ കഴിഞ്ഞാൽ ഉത്തമം
നിരീക്ഷണത്തിലെ വ്യക്തിയെ വിളിക്കുമ്പോൾ അയാൾ തന്നെ എടുക്കണം
ഫോൺ കൈമാറരുത്

പത്രം നിരീക്ഷണത്തിലുള്ള വ്യക്തി വായിച്ചാൽ റൂമിൽ തന്നെ വക്കണം

വസ്ത്രങ്ങൾ ഒരു ലിറ്റർ വെള്ളത്തിൽ 3 ടീസ്പൂൺ ബ്ലീച്ചിംഗ് പൗഡർ ലയിപ്പിച്ച ലായനിയിൽ മുക്കിയ ശേഷം സോപ്പ് ഉപയോഗിച്ച്  കഴുകുക,,,

അവിടെ ഇങ്ങിനെ ഒന്നുമില്ല എന്ന മുൻ വിധി പാടില്ല ഇവിടെ ഇങ്ങനെയാണ്
സഹകരിക്കുക,,,

നിരീക്ഷണ കാലത്ത് പുറത്ത്, റോഡിൽ, ടൗണിൽ കണ്ടാൽ, സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി 10000 രൂപ പിഴയും കേസും സമ്മാനിക്കും
(ഒരു ദയയും ഉണ്ടാകില്ല)
മെമ്പർ
ആരോഗ്യ വകുപ്,
ആശ, (RRT മെമ്പർമാർ )
നിരീക്ഷക സമിതി അംഗങ്ങൾ എല്ലാം
വിളിച്ചെന്നിരിക്കും

സംയമനത്തോടെ മറുപടി നൽകണം

   പോലീസുൾപെടുന്ന സംഘവും വീട്ടിൽ അന്വേഷണത്തിന് വരും


ഇനി ചുമ, ജലദോഷം തൊണ്ടവേദന ലക്ഷണം വന്നാൽ നിങ്ങൾക്ക് സ്ഥലം JHI , JPHNഎന്നിവരുടെ നൽകിയ നമ്പരിലും 1056 ലും വിളിച്ച് വിവരം നൽകിയ ശേഷം മാത്രം മെഡിക്കൽ ഓഫീസറുടെ നിർദേശങ്ങൾക്ക് അനുസരിച്ച്
ആശുപത്രിയിലെത്തണം',

അല്ലാതെ സ്വന്തം നിലക്ക് ആശുപത്രി സന്ദർശനം കുറ്റകരമാണ്

ചിലപ്പോൾ 108 ആമ്പുലൻസ് വന്നാകും സ്രവ പരിശോധനക്ക് കൊണ്ടു പോകുക
ഭയപ്പെടേണ്ട,,,


ഓർക്കുക,, ക്വരൻ്റെൻ എന്ന് പറഞ്ഞാൽ രോഗം പകരാതിരിക്കാൻ വീട്ടുകാർക്കും സമൂഹത്തിനും വേണ്ടി സ്വയം മനസ്സ്അർപ്പിച്ച് ചെയ്യേണ്ടുന്ന ഒരു സാമൂഹ്യ പ്രവർത്തനമാണ്.


നമുക്ക് ഒരുമിച്ച് നേരിടാം
മഹാമാരിയെ 💪💪🙏🙏🙏



ഓർക്കുക

ലോകത്തിലെ ഏറ്റവും സുശക്തമായ കൊവിഡ്
പ്രതിരോധ സേനയുള്ള
 സംസ്ഥാനത്തേക്കാണ് തിരിച്ചെത്തുന്നത്,,,
അത് നിലനിർത്തൽ നിങ്ങളുടെ കുടി ചുമതലയാണ്, ഉത്തരവാദിത്തമാണ്.👍

No comments:

Post a Comment