ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

COVID-19 ലോകത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ 18 / 4 / 2020

18 / 4 / 2020 ലോകം ഇനി എങ്ങോട്ട്?

COVID-19  ഉണ്ടാക്കാൻ പോകുന്ന അലയൊലികൾ ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കിയേക്കാം.

 UN ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന ജെ  മുഹമ്മദ്  പറഞ്ഞത് " "We have moved to a recession that will be worse than the one we experienced in 2008"

എന്തൊക്കെയാകും  ലോകത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ? നമ്മൾ എങ്ങനെയൊക്കെ തയ്യാറാവണം?

1. വിലക്കയറ്റം / നാണയപ്പെരുപ്പം  (inflation)

 COVID-19  വ്യാപനം തടയുന്നതിനായി ഉല്‍പാദനം ക്രമാതീതമായി കുറഞ്ഞിരിക്കുക ആണല്ലോ? ഇത് ഭക്ഷ്യ വസ്തുക്കളും, മറ്റ് ഉപഭോഗ വസ്തുക്കളും കിട്ടാതെ ആവുകയോ, കുറഞ്ഞ അളവിൽ ലഭ്യമാകുകയോ ചെയ്യും. ഇത് വൻ വിലക്കയറ്റത്തിലേക്ക് നയിക്കാൻ സാദ്ധ്യത ഉണ്ട്. RBI യുടെ റിപ്പോർട്ട് പ്രകാരം 2020/21 GDP വളർച്ചാ നിരക്ക് 1.5-2% മാത്രമാണ്. ലോക്ക് ഡൗൺ  നീണ്ടാൽ  ചിലപ്പോൾ ഇതിലും താഴാം.

2. തൊഴിൽ ഇല്ലായ്മ
എക്കണോമിക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം (Apr 11, 2020) ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ മാത്രം 15,000,000 തൊഴിൽ നഷ്ടം ഉണ്ടാകാൻ സാധ്യത ഉണ്ട്.മറ്റ് നിർമ്മാണ മേഖലകളിലും, വിവര സാങ്കേതിക വിദ്യ    മേഖലകളിലും ഇതേ അവസ്ഥ ഉണ്ടാവാം. കൃത്യമായ കണക്കുകൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. വിദേശത്തു ജോലി നഷ്ടപ്പെട്ട് എത്തുന്ന ആൾക്കാരുടെ പുനരധിവാസം ഗവർന്മെന്റിന്റെ മുൻപിലുള്ള വലിയ ഒരു കടമ്പയാണ്. ഇത് നാട്ടിലെ തൊഴിൽ ഇല്ലായിമയുടെ ആക്കം കൂട്ടും. 

3. ടൂറിസം
 ടൂറിസം മേഖല വൻ  തകർച്ചയിലേക്ക് ആണ് നീങ്ങുന്നത്. ഇത് ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മേഖലയെ സാരമായി ബാധിക്കും.  വിദേശീയർ ഇനി രണ്ടു മൂന്ന് വർഷത്തേയ്ക്ക് യാത്ര ചെയ്യാൻ സാധ്യത ഇല്ല. ഇത് ലോകത്തിലെ ടൂറിസം ആശ്രയിച്ചു മാത്രം മുൻപോട്ട് പോകുന്ന സ്ഥലങ്ങളിലെ എക്കോണമി പിന്നോട്ടടിക്കും.

4. പുതിയ സാമ്പത്തിക കാലഘട്ടം
AD  (Anno Domini); BC (before Christ)   എന്ന് പറയുന്ന പോലെ after-corona (AC) and before-corona (BC) എന്നിങ്ങനെയാവും ഒരു പക്ഷെ ലോക സാമ്പത്തിക  കാലങ്ങൾ ഇനി വിഭജിക്കുക.

5. ഗൾഫ് മേഖല / യൂറോപ്പ് തൊഴിലവസരങ്ങൾ
മെഡിക്കൽ, നഴ്സിംഗ് മേഖലകളിൽ ഒഴികെ  നിർമ്മാണ മേഖലകളിലും, ശാസ്ത്ര വിവര സാങ്കേതിക വിദ്യ    മേഖലകളിലും  ഇനിയുള്ള കുറേക്കാലം വിദേശ ജോലികൾക്ക് സാധ്യത കുറയാനാണ് സാധ്യത. ജോലി നഷ്‌ടമായ തദ്ദേശീയരായ ആൾക്കാരെ ഒഴിവുള്ള ജോലികളിൽ നിയമിക്കാനവവും കുറെ നാളത്തേക്ക് അതാത് രാജ്യങ്ങൾ ശ്രമിക്കുക.

നമ്മൾ ചെയ്യാനുള്ളത് 
നമ്മൾ കണ്ടിട്ടോ, അനുഭവിച്ചിട്ടോ ഇല്ലാത്ത ഒരുതരം സാമ്പത്തിക അസമത്വത്തിലേക്കാണ് COVID-19 ലോകത്തെ കൊണ്ടെത്തിരിക്കുന്നത്.  തയ്യാറെടുപ്പുകൾ എന്തൊക്കെയാവണം എന്ന് നോക്കാം.

1. കുറഞ്ഞ ചിലവിൽ ജീവിക്കാൻ പ്ലാൻ ചെയ്യുക. ഇപ്പോൾ ഉള്ള വരുമാനം പകുതി ആയാൽ എങ്ങിനെ മുൻപോട്ടു പോകും എന്ന രീതിയിൽ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കുക.

2. കുടുംബവുമായി ചർച്ച ചെയ്യുക. മുന്പോട്ടുള്ള കാലം, കഴിഞ്ഞ കാലങ്ങളിലെ പോലെ ആഡംബരം നിറഞ്ഞതാവില്ല എന്ന തിരിച്ചറിവ് ഓരോ ആൾക്കും ഉണ്ടാവണം.

3.    കല്യാണം, പാലുകാച്ചൽ തുടങ്ങിയവ  ആഡംബര മാക്കാതെ അടുത്ത ബന്ധുക്കളെ മാത്രം വിളിച്ചു നടത്തുക. കഴിയുമെങ്കിൽ 50 ൽ താഴെ ആളുകൾ.

4. വീട് പണി, മോടി പിടിപ്പിക്കൽ എന്നിവയൊക്കെ ഉടനെ പ്ലാൻ ചെയ്യാതെ ഇരിക്കാം.

5. ജോലി പൂർണ്ണമായും നഷ്ടപ്പെട്ടാൽ ആറു  മാസം എങ്കിലും എങ്ങിനെ ജീവിതം മുൻപോട്ട് കൊണ്ടുപോകും എന്നതും പ്ലാൻ ചെയ്യുക. അതിനുള്ള സമ്പാദ്യം ഇപ്പോളെ മാറ്റി വയ്ക്കുക.

6. പുതിയ മേഖലകളിൽ റീ-ട്രെയിൻ ചെയ്യാനായി സജ്ജമാക്കുക.

7. എന്തു ജോലിയും ചെയ്തു ജീവിക്കാം എന്ന് തീരുമാനം എടുക്കുക. അനാവശ്യമായ ആത്മാഭിമാനം മാറ്റി വയ്ക്കുക.  (ജീവിക്കാനായി എന്തു ജോലി  ചെയ്യുന്ന തിനും മനസ്സ് പാകപ്പെടുത്തുക.) 

8.  യാത്രകൾ ഒക്കെ നിജപ്പെടുത്തുക. അത്യാവശ്യം മാത്രം യാത്രകൾ പ്ലാൻ ചെയ്യുക. BBC യിൽ ഈ അടുത്ത കാലത്തു വായിച്ചിരുന്നു 'Overtourism is just another form of overconsumption'.

9 പരസ്പര സഹായം ഉറപ്പു വരുത്തുക. കമ്മ്യൂണിറ്റി കിച്ചൻ ഒക്കെ  COVID-19  രോഗവ്യാപന കാലം കഴിഞ്ഞാലും കുറെ വർഷങ്ങൾ കൂടി നിലനിർത്തേണ്ടി വരും. അതിനായി ഇപ്പോളെ ആലോചനകൾ ചെറു കൂട്ടായ്മകളായി തുടങ്ങുക.

അവസാനമായി അമേരിക്കയുടെ 33 മത്തെ പ്രെസിഡെന്റ് (1945 to 1953) ആയിരുന്ന Harry S Truman ഒരിക്കൽ പറഞ്ഞത്  "It's a recession when your neighbor loses his job; it's a depression when you lose yours". അതായത് നിങ്ങളുടെ അയക്കാരന് ജോലി നഷ്ട്ടപ്പെടുമ്പോൾ അത് സാമ്പത്തിക 'മാന്ദ്യം' ആയേ കരുതൂ, നിങ്ങൾക്ക് ജോലി പോകുമ്പോൾ ആണ് അത് സാമ്പത്തിക  'തകര്‍ച്ച' ആകുന്നത്. 
എഴുതിയത് സുരേഷ് സി പിള്ള

No comments:

Post a Comment