[21:09, 22/04/2020] Radhakrishnan C K 😁: ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.
ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ വളണ്ടിയര്‍മാര്‍ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.
മരുന്ന് ഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കുന്നതിനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോര്‍പറേഷനിലെ ബാക്കി പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള കോള്‍ സെന്ററുകള്‍ വഴി അവശ്യ സാധനങ്ങള്‍ എത്തിക്കും. ഇവിടങ്ങളില്‍ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഔദ്യോഗിക വളണ്ടിയര്‍മാരുടെയും സഹായത്തോടെ സംവിധാനമൊരുക്കും.
തദ്ദേശ സ്ഥാപന തലങ്ങളില്‍ ഏതൊക്കെ കടകള്‍ ഏതൊക്കെ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്തവിധം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാര്‍ഡിലും ഒരു കട മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഹോം ഡെലിവറി ചെയ്യുന്നവര്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഹോം ഡെലിവറി സംവിധാനം സുഗമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്‌സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ സാധനങ്ങള്‍ വീട്ടിലെത്തും. സാധനങ്ങളുടെ കമ്പോള വില മാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും കോള്‍സെന്റര്‍ വഴി ലഭ്യമാക്കും. ബന്ധപ്പെടേണ്ട നമ്പറുകള്‍:
ആലക്കോട് – 9947557599, 8606082108, അഞ്ചരക്കണ്ടി – 7356749709, 9037519651, ആറളം – 9605188515, 8547074128, അയ്യന്‍കുന്ന് – 9074651368, 7736262737, അഴീക്കോട് – 9846579762, 8921154212, ചപ്പാരപ്പടവ് – 7510703103, 9747597458, ചെമ്പിലോട് – 8157054147, 8157000488, ചെങ്ങളായി – 8606809914, 9656305335, ചെറുകുന്ന് – 9446036184, 9746606704, ചെറുപുഴ – 9656886160, 8281574625, ചെറുതാഴം – 9074006169, 7736166046, ചിറക്കല്‍ – 9846905976, 9846786978, ചിറ്റാരിപ്പറമ്പ – 8848742812, 9744613866, ചൊക്ലി – 8129629661, 9895084540, ധര്‍മ്മടം – 9633610048, 7012513959, എരമം-കുറ്റൂര്‍ – 8547870058, 7907260401, എരഞ്ഞോളി – 9496333494, 9995729948, എരുവേശ്ശി – 7510960354, 9556961423, ഏഴോം – 9895788898, 9895080710, ഇരിക്കൂര്‍ – 7559919202, 9633824696, കടമ്പൂര്‍ – 7907459537, 9847790079, കടന്നപ്പള്ളി-പാണപ്പുഴ – 7994526411, 9656858863, കതിരൂര്‍ – 9048957264, 9847386075, കല്ല്യാശ്ശേരി – 0497 2781818, 8113072308, കണിച്ചാര്‍ – 9567835266, 9544644727, കാങ്കോല്‍-ആലപ്പടമ്പ – 8547736250, 9526664555, കണ്ണപുരം – 9947578744, 9447359057, കരിവെള്ളൂര്‍-പെരളം – 9744361028, 9567968384, കേളകം – 8547497383, 9074003187, കീഴല്ലൂര്‍ – 9446249627, 9400473206, കൊളച്ചേരി – 9995840830, 9495141841, കോളയാട് – 9605097582, 8547780580, കൂടാളി – 9400116744, 7994067454, കോട്ടയം – 989…
[21:21, 22/04/2020] Radhakrishnan C K 😁: അറിയിപ്പ്
നാളെ 23 4 2020 വ്യാഴാഴ്ച നടുവിൽ ഗ്രാമ പഞ്ചായത്തിൽ പെട്ട
കരുവഞ്ചാൽ ടൗണിൽ
പലചരക്ക് പച്ചക്കറി കോൾഡ് സ്റ്റോറേജ് ഉണക്കമീൻ, പെട്രോൾ പമ്പ് തുടങ്ങി യാതൊരു നടുവിൽ ഗ്രാമ പഞ്ചായത്തിൽ പെട്ടസ്ഥാപനവും തുറന്ന് പ്രവർത്തിക്കാൻ പാടില്ല എന്ന് ആലക്കോട് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചിരിക്കുന്നു.
*****
****
*****
കൊറോണബാധ സ്ഥിരീകരിച്ചു.
22 /04/2020 : ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി ഇന്ന് (ഏപ്രില്‍ 22) കൊറോണബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലു പേര്‍ ദുബൈയില്‍ നിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നും എത്തിയവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
മാര്‍ച്ച് 19ന് എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ കോളയാട് സ്വദേശി (33), 20ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പത്തായക്കുന്ന് സ്വദേശി (57), 21ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശ്ശേരി വഴിയെത്തിയ മൊകേരി സ്വദേശി (58), ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ കണിച്ചാര്‍ സ്വദേശി (30) എന്നിവരാണ് ദുബൈയില്‍ നിന്നെത്തിയവര്‍.
25കാരിയായ ചെങ്ങളായി സ്വദേശിനി ഡല്‍ഹിയില്‍ നിന്ന് മാര്‍ച്ച് 20ന് പുറപ്പെട്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ (22634) ബി5 കോച്ചില്‍ 22നാണ് കണ്ണൂരിലെത്തിയത്.
കോട്ടയം മലബാര്‍ സ്വദേശികളായ 39 വയസ്സുകാരനും ഒന്‍പത് വയസ്സുകാരിയുമാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായ രണ്ടുപേര്‍.
ഏഴു പേരില്‍ ചെങ്ങളായി സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ബാക്കിയുള്ളവര്‍ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്നുമാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. ഇവരില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നാളെ ഉച്ചയ്ക്ക് ശേഷം വിശദമായ ഒരു update നൽകാം.
കണ്ണൂർ ജില്ലാ കലക്ടർ
****
ചെറുപുഴ ടൗണിൽ ബുധനാഴ്ച (29/04/20) തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾ
അനാദി/ പച്ചക്കറി
............
അമല ട്രേഡേഴ്സ്, നവജീവൻ, മാർജിൻ ഫ്രീ മാർക്കറ്റ്, സൺ സിറ്റി, എസ് എ വി, ഇസ്മായിൽ, രാമചന്ദ്രൻ, യൂസഫ്ക്ക.
ബേക്കറി / പഴം
....................
സന്തോഷ്, ബെസ്റ്റ് ബേക്കറി, മധുരിമ, ആൻസ്, എകെആർ, സ്വീറ്റ് ലാൻറ്, ഫ്രഷ് ബേക്കറി.
ചിക്കൻ സ്റ്റാൾ
...............
എം.വി.ശശി, അഭിലാഷ്, സ്നേഹം.
കോൾഡ് സ്റ്റോറേജ്
............
അമ്പിളീസ് (മുകളിൽ)
പഞ്ചായത്ത് അധികൃതർ വ്യാപാരി സംഘടനാ നേതാക്കൾ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്.
മറ്റ് വാർഡുകളിൽ ഒരു പ്രദേശത്ത് ഒരു കട എന്ന രീതിയിൽ തുറക്കും. മെഡിക്കൽ സ്റ്റോർ, പാൽ ബൂത്തുകൾ എന്നിവ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കും.-ARUN JOSEPH
ചെറുപുഴയിൽ കോവിഡ്. വ്യാജ പ്രചരണങ്ങൾ വിശ്വസിക്കരുത്. പഞ്ചായത്ത് പ്രസിഡൻ്റ്
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തു എന്ന രീതിയിൽ നടക്കുന്ന പ്രചരണം തെറ്റാണെന്ന് ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് ജമീല കോളയത്ത് പറഞ്ഞു. പുളിങ്ങോം, വാഴക്കുണ്ടം, കൊല്ലാട എന്നിവിടങ്ങളിൽ വിദേശത്ത് നിന്ന് വന്നവരും കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നവരും ഉണ്ട്. ഇവരുടെ കാറൻ്റയിൻ കാലാവധി 28 ദിവസം കഴിഞ്ഞതാണ്.14 ദിവസം കൂടി കൂട്ടിയതിനാൽ ഈ പ്രദേശങ്ങളിൽ പോലീസ് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ് നിയന്ത്രണം ശക്തമാക്കിയതാണ് കോവിഡ് ബാധിതർ ഉണ്ടെന്ന് സംശയം ഉണ്ടാവാൻ കാരണം.
സോഷ്യൽ മീഡിയയിലൂടെ ഉള്ള തെറ്റായ പ്രചരണം തള്ളിക്കളയണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജമീല കോളയത്ത് അറിയിച്ചു.
ക്വാറി പ്രവര്‍ത്തനം ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍
ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിശ്ചലമാകുന്നത് ഒഴിവാക്കാന്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കി. ക്വാറി പ്രവര്‍ത്തനം ഗവണ്‍മെന്റ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചു.
ക്വാറികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചപ്പോള്‍ ചില പ്രവണതകള്‍ ഉയര്‍ന്നുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ലോക്ക്ഡൗണ്‍ കാലത്ത് നിര്‍മ്മാണ സാമഗ്രികള്‍ക്ക് ക്ഷാമം നേരിടുന്നത് അവസരമാക്കി ഖനന ഉല്‍പ്പന്നങ്ങള്‍ക്ക് ചിലര്‍ അമിതവില ഈടാക്കുന്നുണ്ട്. സ്‌റ്റോക്കുണ്ടായിരുന്ന ഉല്‍പ്പന്നങ്ങള്‍ പോലും വിലകൂട്ടി വില്‍ക്കുന്നുവെന്ന് പരാതിയുണ്ട്. നാടൊന്നാകെ ഒരു പ്രതിസന്ധിഘട്ടത്തിലുടെ കടന്നുപോവുകയാണ്. ഗവണ്‍മെന്റും മറ്റു സംവിധാനങ്ങളുമെല്ലാം ഈ വിഷമഘട്ടത്തില്‍നിന്ന് പുറത്തുകടക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. അതിനു പിന്തുണ നല്‍കുന്നതിനു പകരം തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ശരിയായ നിലപാടല്ല. ഇത്തരം പ്രവണതകള്‍ ഉണ്ടാകരുത്. അമിത വില ഈടാക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ക്വാറി ഉടമകള്‍ ഉറപ്പുനല്‍കിയിരുന്നു. അമിതമായി വില ഉയര്‍ത്തി, സാഹചര്യം ദുരുപയോഗം ചെയ്യുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. അമിത വില ഇീടാക്കുന്ന ക്വാറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരും.
ഖനന ഉല്‍പ്പന്നങ്ങള്‍ ക്വാറിയില്‍നിന്ന് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരും കടുത്ത ചൂഷണം നടത്തുന്നുവെന്ന പരാതിയുമുണ്ട്. ഇത്തരക്കാരെ ഒഴിവാക്കണം. ആവശ്യക്കാര്‍ ക്വാറിയുമായി നേരിട്ട് ബന്ധപ്പെട്ട് നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങണം. ക്വാറി ഉടമകള്‍ കഴിയുന്നതും സ്വന്തം വാഹനത്തില്‍ ഉല്‍പ്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കണം.
***********************************************************
29/04/2020 : കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരേ കളക്ടർ ; ഹോട്ട്സ്പോട്ട് അല്ലാത്ത ഇടങ്ങളിൽ ബ്ലോക്ക് ചെയ്ത റോഡുകൾ മുഴുവനും തുറക്കാൻ നിർദേശം
കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരേ കളക്ടർ. ജില്ലയിൽ ഹോട്ട്സ്പോട്ട് അല്ലാത്ത ഇടങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരേ കളക്ടർ ഉത്തരവിറക്കി. ഹോട്ട്സ്പോട്ട് അല്ലാത്തയിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാടില്ലെന്നും ബ്ലോക്കുകൾ അടിയന്തരമായി നീക്കാനും കളക്ടർ ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് കളക്ടർ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ടുള്ളതാണ് കത്ത്. ജില്ലയിൽ സാമൂഹിക വ്യാപനം ഇല്ലെന്നിരിക്കെ എസ്പി കണ്ടെയ്ൻമെന്റ് സോൺ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്നും കത്തിൽ കളക്ടർ ആരാഞ്ഞു.
കടുത്ത ബ്ലോക്ക് കാരണം ആംബുലൻസുകൾ തിരിച്ചുവിടേണ്ടി വന്നുവെന്നും ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടി. ജില്ലയിലെ ഒരു യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും കളക്ടർ ചോദിച്ചു. ബുധനാഴ്ച വൈകീട്ടോടെ ബ്ലോക്ക് ചെയ്ത റോഡുകൾ മുഴുവൻ തുറന്ന് വാഹനങ്ങൾ കടത്തിവിടണമെന്നും കളക്ടർ ആവശ്യപ്പെട്ടു.
കോവിഡ് സംബന്ധമായുള്ള യോഗങ്ങളിൽ ജില്ലാ പോലീസ് മേധാവി പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശവും കത്തിലൂടെ കളക്ടർ നൽകി. ഹോട്ട്സ്പോട്ടുകളല്ലാത്ത ഇടങ്ങളിൽ റോഡുകൾ ബ്ലോക്ക് ചെയ്തതിന് നാട്ടുകാരുടെ ഭാഗത്തുനിന്നും മറ്റും വലിയ പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കളക്ളർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
*****
*****
********
ലോകജനത കോവിഡ് 19 നെതിരെ പൊരുതുമ്പോൾ
ചെറുപുഴ പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങളമായി പിന്നിട്ട ദിനങ്ങൾ ഓർക്കുമ്പോൾ........... ആദ്യമേ സഹകരിച്ച മുഴുവൻ ജനങ്ങൾക്കും നന്ദി. പ്രൈമറി കോൺടാക്റ്റ് ഉള്ള കേസുകളുണ്ടായിട്ടും ശക്തമായ പോരാട്ടത്തിൽ ഇതുവരെ പോസറ്റീവ് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇല്ലാതിരിക്കാൻ നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം! ഒരു ഭാഗത്ത് 400 ഓളം അതിഥി തൊഴിലാളികൾ. നമ്മുടെ പഞ്ചായത്തിലെ ജനങ്ങൾക്ക് ജീവൻ രക്ഷ മരുന്നുകൾ, ഭക്ഷണം.അതിനിടയിൽ മഴയുടെ തുടക്കം.ഡങ്കി പ്രതിരോധ പ്രവർത്തനങ്ങൾ, ലോക് ഡൗൺ നിയന്ത്രണങ്ങൾ, ക്രമീകരണം, ഭക്ഷ്യവസ്തുക്കൾ ലഭ്യമാകുവാനുള്ള ഇടപെടൽ, സമൂഹ കിച്ചൺ രണ്ട് നേരങ്ങളിലായി.6000 ത്തോളം ഭക്ഷണം വിതരണം നടത്താൻ സാധിച്ചു. കൂട്ടുത്തരവാദിത്വം, ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, പോലീസ്. ഒറ്റക്കെട്ടായുള്ള പ്രവർത്തനം. സമൂഹ അടുക്കളയിൽ സഹായിച്ച ഒത്തിരി സന്മനസുകൾ, കിച്ചണിലെ കാര്യങ്ങൾ ജനകീയമായി നടത്തിപ്പോകുന്ന നല്ല മനസിന്റെ ഉടമകൾ മരുന്ന് പഞ്ചായത്ത് call center മുഖേന എത്തിച്ചു നല്കുന്ന സന്നദ്ധ വോളണ്ടിയേർസ്, call center കൈകാര്യം ചെയ്യുന്ന യുവാക്കൾ, വാർഡുകളിൽ ഭക്ഷണവും മരുന്നും എത്തിച്ചു നല്കുന്ന യുവാക്കൾ, രാത്രിയും പകലുമെന്നപോലെ ലോക് ഡൗൺ കർശന നിയന്ത്രണങ്ങളിൽ മുഴുകിയ പോലീസ്, എല്ലാവരെയും ഏകോപിപ്പിച്ചകൊണ്ട് ഭരണസമിതിയുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ ഇന്നുവരെകോവി ഡിനെ പ്രതിരോധിക്കുവാൻ സാധിച്ചു. ബഹു: MLA യുടെ ദൈനംദിന അന്വേഷണം. വിവാദങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് തളരാതെ പതറാതെ നിങ്ങളുടെ എല്ലാവരുടെയും ഇടപെടലും, സഹകരണവും ഇനിയും പ്രതീക്ഷിച്ച് കൊണ്ട് ഈ മഹാമാരിയെ ഇല്ലാതാക്കാൻനമുക്ക് ഒന്നിച്ച് പൊരുതാം. ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് സഹകരിച്ച മുഴുവൻ ജനങ്ങൾക്കും നന്ദി!
ജമീല കോളയത്ത്
No comments:
Post a Comment