ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Friday, May 22, 2020

ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ടത്

ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ടത്
1. ഷോപ്പിൽ ചെന്ന ഉടൻ മാസ്ക് മാറ്റി സംസാരിക്കാൻ പാടില്ല.😷
( 2 ) തുമ്മൽ വരുമ്പോഴും മാസ്ക് മാറ്റരുത് 😁
( 3. ) മറ്റുള്ളവരിൽ നിന്നും  ഒരു മീറ്റർ അകലം പാലിക്കണം
.( 4 ). മാസ്ക്ക് ,,    കണ്ണുകൾ, മൂക്ക്, വായ, ഇവ ഇടക്കിടെ കൈ  കൊണ്ട് തൊടരുത്.
(5 ) കടയിൽ കയറുന്നതിനു മുമ്പും ശേഷവും  സാനിറ്റൈസർ ഉണ്ടെങ്കിൽ അത് ഉപയോഗിച്ച്    കൈ കഴുകണം.
( 6 ) വീട്ടിലെത്തി  കൈകാലുകൾ സോപ്പു ലായനിയിൽ കഴുകി മാത്രം അകത്തേക്ക് കയറുക 
(7 ) വാതിലിന്റെ ഹാൻഡിലുകൾ, ഗേറ്റ് ഇവ പഴയ പത്രക്കടലാസ്, ടോയ് ലറ്റ് പേപ്പർ , കൈയുറ ഇതിൽ ഏതെങ്കിലും ഒന്ന് ചേർത്ത് പിടിച്ച് മാത്രം തുറക്കുക, ഇതിന് ഉപയോഗിച്ച പേപ്പറുകൾ  കത്തിക്കുവാൻ പ്രത്യേകം അടച്ച് വേസ്റ്റ് ബോക്സിൽ ഇടുക,
(8) സാധനങ്ങൾ ഒരുക്കിവെച്ച തി നു ശേഷം കൈകൾ  നന്നായി സോപ്പ് ലായനിയിൽ കഴുകണം.
( 9 ) വാങ്ങിക്കൊണ്ടു വന്ന സാധനങ്ങൾ/ പാക്കറ്റുകൾ സോപ്പു ലായനി / സാനിറ്റൈസ ർ ഉപയോഗിച്ച് കഴുകി വെക്കണം .(
10. ) ഹോട്ട് സ്പോട്ട് മേഖലയിൽ ആണെങ്കിൽ കടയിൽ നിന്നും വന്ന ഉടൻ
വസ്ത്രങ്ങൾ അലക്കി കുളിച്ച്  മാത്രം മറ്റു കാര്യങ്ങൾ ചെയ്യുന്നതാണ് നല്ലത്😷
*****************************************************


ഇതിന്റെ യൊക്കെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നവരോട്

 - Prevention is better than cure. _ CKR 21 05

No comments:

Post a Comment