ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Sunday, May 24, 2020

കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കൂ 09042020

നാടിന്റെ കരുതലിനൊപ്പം ഞാനും
കൂടുതൽ അർഹരായവർക്ക് ഭക്ഷ്യധാന്യകിറ്റ് സംഭാവന ചെയ്ത് സർക്കാരിന്റെ കരുതലിനൊപ്പം എന്റെ  കുടുംബവും പങ്കുചേരുന്നു...
നിങ്ങളിൽ ചിലരെങ്കിലും അത് ആവശ്യമില്ലാത്തവരാകാം. പലർക്കും അതു വേണ്ട എന്നു തോന്നുന്നുണ്ടാകാം. അങ്ങനെയുള്ളവർക്ക് ആ കിറ്റ് കൂടുതൽ ആവശ്യമുള്ള മറ്റൊരാൾക്ക് നൽകാൻ  സാധിക്കും. അതിനു കഴിവും ന്നദ്ധതയുമുള്ളവർ സിവിൽ സപ്ലൈസ് കോർപറേഷൻ്റെ  വെബ്സൈറ്റ്  സന്ദർശിക്കുക.   അതിൽ Donate My kit എന്ന ഓപ്ഷൻ കാണാൻ സാധിക്കും. അവിടെ നിങ്ങളുടെ റേഷൻ കാർഡ് നമ്പർ നൽകി, കിറ്റ് സംഭാവന ചെയ്യാനുള്ള സമ്മതം അറിയിക്കൂ. ബുദ്ധിമുട്ടനുഭവിക്കുന്ന ആരുംതന്നെ കേരളത്തിലുണ്ടാകില്ലെന്ന് ഉറപ്പു വരുത്താൻ സഹായിക്കൂ. www.civilsupplieskerala.gov.in

No comments:

Post a Comment