ANNOUNCEMENTS

ഡെങ്കി പനി വരുന്നതു തടയാൻ വെള്ളം തട്ടി മറിച്ചാൽ പോരാ . മറ്റു പ്രതിരോധ നടപടികൾ കൂടി സ്വീകരിക്കാൻ ഉണ്ട്. എല്ലാവരും അവ സ്വീകരിക്കുന്നതിനു വേണ്ട അവബോധ പ്രചാരണം നടത്തണം. കൊതുക് ശല്യം ഉള്ള ദേശങ്ങളിൽ (1). കൊതുകു വലക്കകത്ത് മാത്രം ഉറങ്ങുക / വിശ്രമിക്കുക (2) കൊതുകിനെ അകറ്റി നിർത്താൻ പുകയിടുക ,വാതിലുകളും ജനാലുകളും കതകുകൾ അടച്ചിടുകയോ ഉചിതമായ തരം വലകൾ ഉപയോഗിച്ച് അടക്കുകയോ ചെയ്യുക, താമസിക്കുന്ന പറമ്പത്തെ കുറ്റിക്കാടുകൾ നശിപ്പിക്കുക ( 3 ) ജോലി ചെയ്യുന്ന സമയത്ത് ശരീരം മുഴുവൻ മൂടുന്ന തരം വേഷം ധരിക്കുക (4) രാവിലെയും വൈകുന്നേരവും കൊതുക് ധാരാളമായി ഇറങ്ങുന്ന സമയം നമ്മൾ സംരക്ഷിത വേഷങ്ങളില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക (5) കൊതുക് ബാറ്റ് വാങ്ങി വീടിനു പരിസരത്തും മുറികളിലും കാണപ്പെടുന്ന കൊതുകുകളെ നശിപ്പിക്കാൻ ഓരോരുത്തരും അരമണിക്കൂർ മാറ്റിവെക്കുക. Offense is the best form of defense.

Saturday, May 23, 2020

കെ എസ് ഇ ബി ഉദ്യോഗസ്ഥവൃന്ദത്തിനും വകുപ്പിനും അഭിനന്ദനങ്ങൾ.

വൈമനസ്യമില്ലാതെ സേവന പാതയിൽ
വൈദ്യുതി ഉദ്യോഗസ്ഥർ
മാതൃഭൂമി ദിനപത്രത്തിലെ തളരില്ല പോരാളികൾ എന്ന തലക്കെട്ടിൽ വന്ന ഫോട്ടോ ആണ് ഈകുറിപ്പ്എഴുതുന്നതിന് നിദാനമായത്.
         പണ്ട് മൈക്കൽ ഫാരഡെ വൈദ്യുതി കണ്ടു പിടിച്ച് ബ്രിട്ടീഷ് രാജ്ഞിയെ  അഭിമാന പുരസരം  പരിചയപ്പെടുത്തിയപ്പോൾ  രാജ്ഞി ചോദിച്ചത്" ഇത് കൊണ്ട് എന്താ പ്രയോജനം?"എന്നായിരുന്നു വത്രേ.എന്നാൽ ഫാരഡെ വിട്ടു കൊടുത്തില്ല."അങ്ങയുടെ മക്കളെ കൊണ്ട് എന്താ പ്രയോജനം" എന്ന് തിരിച്ച് ചോദിച്ചു.
      ഇന്ന് ലോകം മുഴുവൻ സുഖം പകരുന്ന വൈദ്യുതി കണ്ടു പിടിച്ച മൈക്കൽ ഫാരഡെയാണ് നമ്മുടെ ദൈവം. നമുക്ക് മുടങ്ങാതെ വെളിച്ചം തരുന്ന, പകരുന്ന വൈദ്യുതി ഉദ്യോഗസ്ഥർ ദൈവപുത്രന്മാരും.
      ഒരു നിമിഷം ജോലി ചെയ്യുമ്പോൾ ഒന്ന് പതറിയാൽ,കാലിടറിയാൽ ആ ജീവപുഷ്പം നിലം പതിക്കും.ഒരു രാജ്യത്തെ കാക്കുന്ന സൈനികന് യുദ്ധമുണ്ടായാൽ മാത്രമേ ഭയപ്പെടേണ്ടതുളളു.(ഭയമില്ലാത്തവരാണ് സൈനികർ) എന്നാൽ എന്നും യുദ്ധമുഖത്താണ് വൈദ്യുതി ഉദ്യോഗസ്ഥർ.
      " മഴയും വെയിലുമെന്നൊക്കെ മടിയന്മാർ ചൊല്ലുമ്പോൾ" ഈ ഉദ്യോഗസ്ഥർ മഴ വരുമ്പോൾ,കാറ്റടിക്കുമ്പോൾ, മിന്നൽ കത്തിയെരിയുമ്പോൾ മരക്കൊമ്പിലും റോഡു വക്കിലും സേവനപാതയിൽ പൂക്കൾ വിതറുന്ന മഹാനുഭാവൻമാരായി നമ്മുടെ ഹൃദയം കവർന്നിരിക്കുന്നു.
         കേരളത്തിനെ  എന്നും പ്രകാശഭൂമിയാക്കുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥവൃന്ദത്തിനും വകുപ്പിനും അഭിനന്ദനങ്ങൾ.
   സുകുമാരൻ പെരിയച്ചൂർ.
സപര്യ സാംസ്കാരിക സമിതി കേരള, സംസ്ഥാന ജനറൽ സെക്രട്ടറി.കാഞ്ഞങ്ങാട്.ഫോൺ.9747251000

No comments:

Post a Comment